ദ്രോഗഡ: ലോകത്തിന്റെ ഏതു കോണിൽ ആയിരുന്നാലും ഓണത്തിന്റ ഗൃഹാതുര സ്മരണകൾ എന്നും മനസ്സിൽ കൊണ്ടുനടക്കുന്ന പ്രവാസി മലയാളികൾക്ക് ഈ പൊന്നിൻ ചിങ്ങ മാസത്തിൽ ഹൃദ്യമായ ആഘോഷ വിരുന്നൊരുക്കി IFA. ദ്രോഗഡ ടെര്‍മൊൻഫെക്കിനിൽ സെപ്റ്റംബർ രണ്ടാം തിയതി നടന്ന പൊന്നോണം 23ൽ പങ്കെടുത്ത എണ്ണൂറിൽ പരം കാണികൾക്ക് അതിരുകളില്ലാത്ത വർണ്ണകാഴ്ചകളാണ് IFA ഒരുക്കിയത്. മേളക്കൊഴുപ്പിന്റെ ചാരുത ഒട്ടും നഷ്ടപ്പെടാതെ ഡ്യൂ ഡ്രോപ്സ് ടീം അവതരിപ്പിച്ച ചെണ്ടമേളവും, പുൽക്കൊടി നാമ്പുകളെ പോലും പുളകമണിയിച്ച ഇന്ത്യൻ ഫാമിലി അസോസിയേഷൻ കൂട്ടായ്മയിലെ വനിതകൾ അണിനിരന്ന മെഗാ തിരുവാതിരയും, പ്രൊഫഷണൽ ചടുല നൃത്തത്തിന്റെ അവസാന വാക്കായ നൃത്തസംഘം ‘ഡാൻസിംഗ് ഡൈനമൈറ്റ്സ്’ അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസും കാണികൾക്ക് വേറിട്ട ഹൃദ്യാനുഭവമായി. വിശിഷ്ടാതിഥികളായി എത്തിയ ലൗത് കൗണ്ടി മേയർ എയ്ലീൻ ടുള്ളി, ഗാർഡ ചീഫ് ആൻഡ്രു വാട്ടേഴ്സ് എന്നിവർ മാവേലിയോടും പുലികളിയോടുമൊപ്പം ആഘോഷങ്ങളിൽ പങ്കുചേർന്നു. IFA…
ഐറിഷ് പൗരന്മാരായ ഇന്ത്യക്കാര്‍ മരിച്ചാല്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍
ഇന്ത്യന്‍ വംശജരും എന്നാല്‍ ഐറീഷ് പൗരത്വം ലഭിച്ചവരുമായ ആളുകള്‍ മരിച്ചാല്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങളും ഒപ്പം ആവശ്യമായ രേഖകളുടെ വിവരങ്ങളും ചുവടെ ചേര്‍ക്കുന്നു REPATRIATION PROCESS FOR THE DECEASED IRISH CITIZENS OF INDIAN ORIGIN (1) Share This News
ഊര്‍ജ്ജവില കുറയ്ക്കാന്‍ ഇലക്ട്രിക് അയര്‍ലണ്ടും
രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് ആശ്വാസ പ്രഖ്യാപനവുമായി പ്രമുഖ ഊര്‍ജ്ജവിതരണ കമ്പനിയായ ഇലക്ട്രിക് അയര്‍ലണ്ട്. ഗ്യാസിന്റെയും വൈദ്യുതിയുടേയും വില കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഗ്യാസിന്റെ വിലയില്‍ 10 ശതമാനവും വൈദ്യുതിയുടെ വിലയില്‍ 12 ശതമാനവുമാണ് കുറവു വരുത്തുന്നത്. ഇത് വൈദ്യുതി ബില്ലില്‍ പ്രതിവര്‍ഷം ശരാശരി 212.06 യൂറോയും ഗ്യാസ് ബില്ലില്‍ 216.67 യൂറോയും ലാഭിക്കാന്‍ ഉപഭോക്താവിനെ സഹായിക്കും. രാജ്യത്തെ ഏറ്റവും വലിയ ഊര്‍ജ്ജ വിതരണകമ്പനിയാണ് ഇലക്ട്രിക് അയര്‍ലണ്ട്. യുക്രന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ ഊര്‍ജ്ജ പ്രതിസന്ധിക്ക് ശേഷം ആദ്യമായാണ് കമ്പനി വില കുറയ്ക്കാനുള്ള തീരുമാനം എടുക്കുന്നത്. ഊര്‍ജ്ജവിതരണ കമ്പനികള്‍ ഇതിനകം നിരവധി തവണ വില വര്‍ദ്ധനവ് നടപ്പിലാക്കിയിരുന്നു. എന്നാല്‍ ഊര്‍ജ്ജത്തിന്റെ മൊത്തവിലയില്‍ പല തവണ കുറവ് വന്നിട്ടും കമ്പനികള്‍ വില കുറച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഉപഭോക്താക്കളുടെ ഭാഗത്തു നിന്നും ഒപ്പം രാഷ്ട്രീയമായും സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്നാണ് വില കുറയ്ക്കാനുള്ള തീരുമാനം. വരും…
അയര്‍ലണ്ടില്‍ പണപ്പെരുപ്പം ഉയര്‍ന്നു
അയര്‍ലണ്ടില്‍ നിത്യോപയോഗ സാധനങ്ങളുടെ അടക്കം വില ഉടനെയെങ്ങും കുറയില്ലെന്ന സൂചന നല്കി പണപ്പെരുപ്പം ഉയര്‍ന്നു തന്നെ നില്ക്കുന്നു. ഓഗസ്റ്റില്‍ അവസാനിച്ച ഒരു വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 6.3 ശതമാനമാണ് പണപ്പെരുപ്പം. ഇത് ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ളതാണ്. ജൂലൈ മാസത്തില്‍ അവസാനിച്ച ഒരു വര്‍ഷത്തില്‍ ഇത് 5.8 ശതമാനമായിരുന്നു. ഉപഭോക്തൃവില 0.7 ശതമാനമാണ് ജൂലൈക്കും ആഗസ്റ്റിനും ഇടയില്‍ വര്‍ദ്ധിച്ചത്. ഇത് ഇപ്പോള്‍ 23-ാമത്തെ മാസമാണ് തുടര്‍ച്ചായായി പണപ്പെരുപ്പം ഉയരുന്നത്. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്. പണപ്പരുപ്പം കുറയ്ക്കാന്‍ ഇനിയും സെന്‍ട്രല്‍ ബാങ്കിന്റെ ഭാഗത്ത് നിന്നും നടപടികള്‍ ഉണ്ടായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ദരുടെ കണക്കുകൂട്ടല്‍. പലിശ നിരക്കുകളും ഉയര്‍ന്നേക്കും. Share This News
അയര്‍ലണ്ടില്‍ 50 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് Integrity360
അയര്ലണ്ടിില് 50 പേര്‍ക്ക് തൊഴില്‍ വാഗ്ദാനവുമായി സൈബര്‍ സെക്യൂരിറ്റി കമ്പനിയായ Integrity360. ഡബ്ലിനില്‍ പുതുതായി ആരംഭിക്കുന്ന സെക്യൂരിറ്റി ഓപ്പറേഷന് സെന്ററിലേയ്ക്കാണ് നിയമനങ്ങള്‍ നടക്കുക. ഇത് ഉടന്‍ നടത്തുന്ന നിയമനങ്ങളാണ്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 200 പേരെ നിയമിക്കാനാണ് കമ്പനിയുടെ പദ്ധതി. എട്ട് മില്ല്യണ്‍ യൂറോയാണ് കമ്പനി പുതുതായി നിക്ഷേപിക്കുന്നത്. cybersecurity consultants, analysts and architects എന്നിവരെയാണ് പുതുതായി നിയമിക്കുക. നിലവില്‍ 100 പേരാണ് കമ്പനിക്കായി അയര്‍ലണ്ടില്‍ ജോലി ചെയ്യുന്നത്. യൂറോപ്പിലാകമാനം 2000 ത്തോളം ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്. ഒഴിവുകളും നിയമനങ്ങളും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കമ്പനിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. Share This News
റോഡ് സുരക്ഷയില്‍ അയര്‍ലണ്ട് പിന്നിലേയ്ക്ക് ; കടുത്ത നടപടികളെന്ന് പ്രധാനമന്ത്രി
റോഡപകടങ്ങളും അതുമൂലമുള്ള മരണങ്ങളും വര്‍ദ്ധിക്കുമ്പോള്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ക്ക് മുതിര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. റോഡ് സുരക്ഷയുടെ കാര്യത്തില്‍ അയര്‍ലണ്ട് പിന്ന്ലേയ്ക്കാണ് സഞ്ചരിക്കുന്നതെന്നപരാമര്‍ശമാണ് ഇക്കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ലിയോ വരദ്ക്കര്‍ നടത്തിയത്. ജനങ്ങളില്‍ ഇക്കാര്യത്തില്‍ അവബോധമുണ്ടാക്കാനുംഅപകടങ്ങള്‍ കുറയ്ക്കാനും കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വിവിധ റോഡുകളിലെ വേഗപരിധി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട നടപടികളെ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന രീതിയില്‍ വേഗപരിധി പുനക്രമീകരിച്ചാല്‍ അത് റോഡപകടങ്ങള്‍ കുറയാന്‍ കാരണമാകുമെന്നും ഇത് രണ്ട് വര്‍ഷത്തേയ്ക്കാവും നടപ്പിലാക്കുകയെന്നും റോഡ് സുരക്ഷാ വകുപ്പ് മന്ത്രി ജാക്ക് ചേംമ്പേഴ്സ് പറഞ്ഞു. എന്നാല്‍ ഇത് വളരെ വേഗം നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ഇതുവരെ റോഡപകടങ്ങളില്‍ 129 പേരാണ് മരിച്ചത്. ഇന്നലെയാണ് രണ്ട് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 25 മരണങ്ങള് ആഗസ്റ്റ് മാസത്തില്‍ മാത്രമാണ്. Share This News
ചാര്‍ട്ടേഡ് അക്കൗണ്ടുമാരുടെ ശമ്പളത്തില്‍ വര്‍ദ്ധനവ്
പുതുതായി യോഗ്യതനേടി ജോലിയില്‍ പ്രവേശിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടുമാരുടെ ശമ്പളത്തില്‍ വര്‍ദ്ധനവ് . Leinster പ്രവിശ്യയിലാണ് ശമ്പളതത്തില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 6.6 ശതമാനമാണ് വര്‍ദ്ധനവ്. ഇതോടെ ഇവിടെ ശമ്പളം പ്രതിവര്‍ഷം ശരാശരി 62,866 ആയി. റിക്രൂട്ട്മെന്റ് കമ്പനിയായ Barden നുമായി ചേര്‍ന്ന് Chartered Accountants Ireland Leinster Society നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമായത്. 1000 ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരില്‍ നിന്നും വിവരങ്ങള്‍ തേടിയായിരുന്നു സര്‍വ്വേ നടത്തിയത്. ഈ പ്രദേശത്ത് ജോലി ചെയ്യുന്ന പരിചയസമ്പന്നരായ ചാര്‍ട്ടേഡ് അക്കൗണ്ടുമാരുടെ ശരാശരി ശമ്പളം 118578 യൂറോയാണ്, അടിസ്ഥാന ശമ്പളം , ബോണസ്, അലവന്‍സുകള്‍ എന്നിവ ചേര്‍ന്നതാണ് ഈ തുക. സര്‍വ്വേയില്‍ പങ്കെടുത്ത 80 ശതമാനം പേരും അടുത്ത വര്‍ഷം ശമ്പള വര്‍ദ്ധനവും ഒപ്പം ബോണസും പ്രതീക്ഷിക്കുന്നുണ്ട്. കൊമേഴ്സില്‍ താത്പര്യമുള്ളവരില്‍ നിരവധി പേരാണ് ഇപ്പോള്‍ ഈ ജോലി തെരഞ്ഞെടുക്കന്നചെന്ന പ്രത്യേകതയുമുണ്ട്.…
രാജ്യത്തെ റോഡുകളില്‍ വേഗപരിധി വെട്ടിക്കുറയ്ക്കാന്‍ തീരുമാനം
വര്‍ദ്ധിച്ചുവരുന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ റോഡുകളില്‍ വേഗപരിധി വെട്ടിക്കുറയ്ക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നു. ദേശീയപാതകളിലേയും പ്രാദേശിക റോഡുകളിലേയും ഉള്‍പ്പെടെ വേഗപരിധിയി കുറയ്ക്കാനാണ് ആലോചന. ദേശീയ പാതകളില്‍ (സെക്കന്‍ഡറി) ഇപ്പോള്‍ 100 കിലോമീറ്റര്‍ വേഗത അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ 80 കിലോമീറ്ററിലേയ്ക്ക് കുറയ്ക്കേണ്ടി വരും. ഗ്രാമീണ റോഡുകളില്‍ ഇപ്പോള്‍ 80 കിലോമീറ്റര്‍ വേഗപരിധി അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ 60 കിലോമീറ്ററായി കുറയ്ക്കും ടൗണ്‍ സെന്ററുകള്‍ , റസിഡന്‍സ് ഏരിയകള്‍ എന്നിവിടങ്ങളില്‍ വേഗപരിധി 30 കിലോമീറ്ററിലേയ്ക്ക് കുറയ്ക്കും നഗരങ്ങളുടെ സമീപത്തുള്ള Arterial roads, radials Roads എന്നിവിടങ്ങളില്‍ വേഗപരിധി 50 കിലോമീറ്ററായി കുറച്ചേക്കും. ഈ വര്‍ഷം ഇതുവരെ 127 പേരാണ് രാജ്യത്ത് വിവിധ അപകടങ്ങളില്‍ ജീവന് പൊലിഞ്ഞത്. ഗാര്‍ഡയുമായും റോഡ് സേഫ്റ്റി അതോറിറ്റിയുമായും സഹകരിച്ച് അപകടങ്ങളും ഇതുമൂലമുള്ള അത്യഹിതങ്ങളും കുറയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനകം തന്നെ 1.2 മില്ല്യണ്‍ യൂറോ റോഡ് സേഫ് വാനുകള്‍ക്ക്…
100 തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ച് Work Force Management കമ്പനി
അയര്‍ലണ്ടില്‍ 100 തൊഴില്‍ അവസരങ്ങള്‍ പ്രഖ്യാപിച്ച് ഡബ്ലിന്‍ കേന്ദ്രീകൃതമായി പ്രവര്‍ത്തനമാരംഭിച്ച കമ്പനി. യൂറോപ്പിലെ തന്നെ പ്രമുഖ Work Force Management കമ്പനിയായ Rippling ആണ് പുതിയ റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനിയുടെ യൂറോപ്പിലെ ഹെഡ് ഓഫീസായാണ് ഡബ്ലിനിലെ ഓഫീസ് പ്രവര്‍ത്തിക്കുക. ഇതിനകം തന്നെ 35 പേരെ കമ്പനി നിയമിച്ച് കഴിഞ്ഞു. ഇനി 100 പേര്‍ക്ക് കൂടിയാണ് അവസരം ലഭിക്കുക. ഹ്യൂമന്‍ റിസോഴ്സ് , ഐടി, ഫിനാന്‍സ് മേഖലകളിലുള്ളവര്‍ക്കാണ് കൂടുതല്‍ അവസരങ്ങള്‍. 2016 ല്‍ അമേരിക്കയിലാണ് കമ്പനി പ്രവര്‍ത്തനമാരംഭിച്ചത്. നിലവില്‍ 10,000 കസ്റ്റമേഴ്സാണ് Rippling ന് ഉള്ളത്. ഒഴിവുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കമ്പനിയുടെ വെബ്സൈറ്റ് വഴി പ്രസിദ്ധീകരിക്കുന്നതാണ്. https://www.rippling.com/careers Share This News
നിക്ഷേപ പലിശകള്‍ ഉയര്‍ത്തി AIB
വായ്പകളുടെ പലിശകളില്‍ ഉണ്ടാകുന്ന തുടര്‍ച്ചയായ വര്ദ്ധനകള്ക്കിടെ ആശ്വാസ പ്രഖ്യാപനവുമായി AIB യും. നിക്ഷേപങ്ങളുടെ പലിശകള്‍ ഉയര്‍ത്തുന്നു എന്ന തീരുമാനമാണ് ഇപ്പോള്‍ ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ബാങ്ക് ഓഫ് അയര്‍ലണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. തുടര്‍ച്ചയായി വായ്പാ പലിശകള്‍ ഉയര്‍ത്തുമ്പോള്‍ ബാങ്കുകള്‍ക്ക് ലഭിക്കുന്ന ലാഭം ഇടപാടുകാര്‍ക്ക് ലഭിക്കുന്ന സാഹചര്യം ഉണ്ടാകണമെന്ന് സര്‍ക്കാരും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഫിക്സഡ് ഡെപ്പോസിറ്റുകളുടേയും റെഗുലര്‍ സേവിംഗ്സ് അക്കൗണ്ടുകളുടേയും പലിശ നിരക്ക് 3 ശതമാനമായാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ടേം ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍ക്ക് മൂന്നുവര്‍ഷത്തേയ്ക്ക് മൂന്നു ശതമാനവും ഒരു വര്‍ഷത്തേയ്ക്ക് 2.5 ശതമാനവും ആറ് മാസത്തേയ്ക്കാണെങ്കില്‍ ഒന്നര ശതമാനവുമാണ് പലിശ നിരക്ക്. ജൂണിയര്‍ ആന്‍ഡ് സ്റ്റുഡന്‍സ് സേവര്‍ , EBS ഫാമിലി സേവിംഗ്സ് എന്നീ അക്കൗണ്ടുകളുടെ പലിശ നിരക്ക് മൂന്ന് ശതമാനമായും ചില്‍ഡ്രന്‍സ് ആന്‍ഡ് ടീന്‍സ് സേവിംഗ്സ് റേറ്റ് 2.5 ശതമാനമായും ഉയര്‍ത്തിയിട്ടുണ്ട്. Share This News