അയര്ലണ്ടില് 100 തൊഴില് അവസരങ്ങള് പ്രഖ്യാപിച്ച് ഡബ്ലിന് കേന്ദ്രീകൃതമായി പ്രവര്ത്തനമാരംഭിച്ച കമ്പനി. യൂറോപ്പിലെ തന്നെ പ്രമുഖ Work Force Management കമ്പനിയായ Rippling ആണ് പുതിയ റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനിയുടെ യൂറോപ്പിലെ ഹെഡ് ഓഫീസായാണ് ഡബ്ലിനിലെ ഓഫീസ് പ്രവര്ത്തിക്കുക.
ഇതിനകം തന്നെ 35 പേരെ കമ്പനി നിയമിച്ച് കഴിഞ്ഞു. ഇനി 100 പേര്ക്ക് കൂടിയാണ് അവസരം ലഭിക്കുക. ഹ്യൂമന് റിസോഴ്സ് , ഐടി, ഫിനാന്സ് മേഖലകളിലുള്ളവര്ക്കാണ് കൂടുതല് അവസരങ്ങള്. 2016 ല് അമേരിക്കയിലാണ് കമ്പനി പ്രവര്ത്തനമാരംഭിച്ചത്. നിലവില് 10,000 കസ്റ്റമേഴ്സാണ് Rippling ന് ഉള്ളത്.
ഒഴിവുകള് സംബന്ധിച്ച കൂടുതല് വിവരങ്ങള് കമ്പനിയുടെ വെബ്സൈറ്റ് വഴി പ്രസിദ്ധീകരിക്കുന്നതാണ്.
https://www.rippling.com/careers