വായ്പകളുടെ പലിശകളില് ഉണ്ടാകുന്ന തുടര്ച്ചയായ വര്ദ്ധനകള്ക്കിടെ ആശ്വാസ പ്രഖ്യാപനവുമായി AIB യും. നിക്ഷേപങ്ങളുടെ പലിശകള് ഉയര്ത്തുന്നു എന്ന തീരുമാനമാണ് ഇപ്പോള് ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ബാങ്ക് ഓഫ് അയര്ലണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്ദ്ധിപ്പിച്ചിരുന്നു. തുടര്ച്ചയായി വായ്പാ പലിശകള് ഉയര്ത്തുമ്പോള് ബാങ്കുകള്ക്ക് ലഭിക്കുന്ന ലാഭം ഇടപാടുകാര്ക്ക് ലഭിക്കുന്ന സാഹചര്യം ഉണ്ടാകണമെന്ന് സര്ക്കാരും നിര്ദ്ദേശം നല്കിയിരുന്നു.
ഫിക്സഡ് ഡെപ്പോസിറ്റുകളുടേയും റെഗുലര് സേവിംഗ്സ് അക്കൗണ്ടുകളുടേയും പലിശ നിരക്ക് 3 ശതമാനമായാണ് വര്ദ്ധിപ്പിച്ചിരിക്കുന്നത്. ടേം ഡെപ്പോസിറ്റ് അക്കൗണ്ടുകള്ക്ക് മൂന്നുവര്ഷത്തേയ്ക്ക് മൂന്നു ശതമാനവും ഒരു വര്ഷത്തേയ്ക്ക് 2.5 ശതമാനവും ആറ് മാസത്തേയ്ക്കാണെങ്കില് ഒന്നര ശതമാനവുമാണ് പലിശ നിരക്ക്.
ജൂണിയര് ആന്ഡ് സ്റ്റുഡന്സ് സേവര് , EBS ഫാമിലി സേവിംഗ്സ് എന്നീ അക്കൗണ്ടുകളുടെ പലിശ നിരക്ക് മൂന്ന് ശതമാനമായും ചില്ഡ്രന്സ് ആന്ഡ് ടീന്സ് സേവിംഗ്സ് റേറ്റ് 2.5 ശതമാനമായും ഉയര്ത്തിയിട്ടുണ്ട്.