ചാര്‍ട്ടേഡ് അക്കൗണ്ടുമാരുടെ ശമ്പളത്തില്‍ വര്‍ദ്ധനവ്

പുതുതായി യോഗ്യതനേടി ജോലിയില്‍ പ്രവേശിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടുമാരുടെ ശമ്പളത്തില്‍ വര്‍ദ്ധനവ് . Leinster പ്രവിശ്യയിലാണ് ശമ്പളതത്തില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 6.6 ശതമാനമാണ് വര്‍ദ്ധനവ്.

ഇതോടെ ഇവിടെ ശമ്പളം പ്രതിവര്‍ഷം ശരാശരി 62,866 ആയി. റിക്രൂട്ട്‌മെന്റ് കമ്പനിയായ Barden നുമായി ചേര്‍ന്ന് Chartered Accountants Ireland Leinster Society നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമായത്. 1000 ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരില്‍ നിന്നും വിവരങ്ങള്‍ തേടിയായിരുന്നു സര്‍വ്വേ നടത്തിയത്.

ഈ പ്രദേശത്ത് ജോലി ചെയ്യുന്ന പരിചയസമ്പന്നരായ ചാര്‍ട്ടേഡ് അക്കൗണ്ടുമാരുടെ ശരാശരി ശമ്പളം 118578 യൂറോയാണ്, അടിസ്ഥാന ശമ്പളം , ബോണസ്, അലവന്‍സുകള്‍ എന്നിവ ചേര്‍ന്നതാണ് ഈ തുക. സര്‍വ്വേയില്‍ പങ്കെടുത്ത 80 ശതമാനം പേരും അടുത്ത വര്‍ഷം ശമ്പള വര്‍ദ്ധനവും ഒപ്പം ബോണസും പ്രതീക്ഷിക്കുന്നുണ്ട്.

കൊമേഴ്‌സില്‍ താത്പര്യമുള്ളവരില്‍ നിരവധി പേരാണ് ഇപ്പോള്‍ ഈ ജോലി തെരഞ്ഞെടുക്കന്നചെന്ന പ്രത്യേകതയുമുണ്ട്. ഉയര്‍ന്ന ശമ്പളവും സോഷ്യല്‍ സ്റ്റാറ്റസും തൊഴില്‍ ഭദ്രതയുമാണ് കൂടുതല്‍ പേരെ ഈ ജോലി തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്.

Share This News

Related posts

Leave a Comment