അയര്ലണ്ടിില് 50 പേര്ക്ക് തൊഴില് വാഗ്ദാനവുമായി സൈബര് സെക്യൂരിറ്റി കമ്പനിയായ Integrity360. ഡബ്ലിനില് പുതുതായി ആരംഭിക്കുന്ന സെക്യൂരിറ്റി ഓപ്പറേഷന് സെന്ററിലേയ്ക്കാണ് നിയമനങ്ങള് നടക്കുക. ഇത് ഉടന് നടത്തുന്ന നിയമനങ്ങളാണ്. അടുത്ത മൂന്ന് വര്ഷത്തിനുള്ളില് 200 പേരെ നിയമിക്കാനാണ് കമ്പനിയുടെ പദ്ധതി.
എട്ട് മില്ല്യണ് യൂറോയാണ് കമ്പനി പുതുതായി നിക്ഷേപിക്കുന്നത്. cybersecurity consultants, analysts and architects എന്നിവരെയാണ് പുതുതായി നിയമിക്കുക. നിലവില് 100 പേരാണ് കമ്പനിക്കായി അയര്ലണ്ടില് ജോലി ചെയ്യുന്നത്. യൂറോപ്പിലാകമാനം 2000 ത്തോളം ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്.
ഒഴിവുകളും നിയമനങ്ങളും സംബന്ധിച്ച കൂടുതല് വിവരങ്ങള് കമ്പനിയുടെ വെബ്സൈറ്റില് പ്രസിദ്ധീകരിക്കുന്നതാണ്.