ബ്യൂമോണ്ട് ഹോസ്പിറ്റലില്‍ ഐടി മേഖലയില്‍ ഒഴിവുകള്‍

ഡബ്ലിനിലെ പ്രമുഖ ഹോസ്പിറ്റലുകളില്‍ ഒന്നായ ബ്യൂമോണ്ട് ഹോസ്പിറ്റലില്‍ ഒഴിവുകള്‍. ഐടിമേഖലയിലാണ് നിലവില്‍ നിയമനം നടക്കുന്നത്. വിവിധ തസ്തികകളില്‍ ഒഴിവുകളുണ്ട്. റിക്രൂട്ട്‌മെന്റ് ഓപ്പണ്‍ ഡേ നടത്തിയാണ് നിയമനങ്ങള്‍ നടത്തുക. ഒക്ടോബര്‍ ഏഴിനാണ് ഓപ്പണ്‍ഡേ. മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്ത ശേഷം ഓപ്പണ്‍ ഡേയില്‍ പങ്കെടുക്കാവുന്നതാണ്. Healthcare Project Managers, Subject Matter Experts (SMEs) in Healthcare Applications, Configuration Leads / Testers / Data Validators Healthcare Trainers & Superusers, Healthcare Business / Informatics Team, Healthcare Technical Team, Healthcare Integration Engineers,, Healthcare Desktop Engineers,, Healthcare Application Engineers. എന്നീ തസ്തികകളിലേയ്ക്കാണ് നിയമം. അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക…… CLICK HERE Share This News

Share This News
Read More

ഗാല്‍വേയില്‍ വിവിധ കമ്പനികള്‍ ചേര്‍ന്ന് 350 പേരെ നിയമിക്കും

അയര്‍ലണ്ടിലെ തൊഴിലന്വേഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഏറ്റവും പുതിയ വാര്‍ത്തകള്‍ പ്രകാരം ഗാല്‍വേയില്‍ 350 പേര്‍ക്ക് തൊഴിലവസരങ്ങളൊരുങ്ങുന്നു. വിവിധ കമ്പനികള്‍ ചേര്‍ന്നാണ് കൂടുതല്‍ നിക്ഷേപത്തിലൂടെ കൂടുതല്‍ തൊഴിലുകല്‍ നിക്ഷേപിക്കുന്നത്. Hewlett Packard Enterprise ആണ് 150 പേര്‍ക്ക് തൊഴില്‍ വാഗ്ദാനം നല്‍കിയിരിക്കുന്നത്. സൈബര്‍ സെക്യൂരിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന TitanHQ ഏകദേശം 70 പേര്‍ക്ക് തൊഴിലവസരങ്ങളൊരുക്കും. ഐടി കമ്പനിയായ Nostra ആണ് 35 പേരെ നിയമിക്കുന്നത്. മെഡിക്കല്‍ ഉപകരണ നിര്‍മ്മാതാക്കളായ Freudenberg Medical 100 പേരെ നിയമിക്കും. ഈ കമ്പനികളുടെ നിയമന നടപടികള്‍ ഉടന്‍ ആരംഭിക്കുമെങ്കിലും രണ്ട് വര്‍ഷം കൊണ്ടാവും ഇത്രയധികം പേരെ നിയമിക്കുക. കൂടുതല്‍ വിവരങ്ങള്‍ കമ്പനികളുടെ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്നത്. Share This News

Share This News
Read More

വൈദ്യുതി – ഗ്യാസ് ഡിസ്‌കണക്ഷന്‍ ; മോറട്ടോറിയം പ്രഖ്യാപിച്ചു

രാജ്യത്ത് പണമടയ്ക്കാത്തതിന് വൈദ്യുതി , ഗ്യാസ് കണക്ഷനുകള്‍ വിഛേദിക്കുന്നതിന് മോറട്ടോറിയം പ്രഖ്യാപിച്ചു. രാജ്യത്ത് നല്‍കി വരാറുള്ള ശൈത്യകാല മോറട്ടോറിയമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബര്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയാണ് മോറട്ടോറിയം. കമ്മീഷന്‍ ഫോര്‍ റെഗുലേഷന്‍ ഓഫ് യൂട്ടിലിറ്റി(CRU) ആണ് ഇന്ന് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. ശൈത്യകാലത്ത് വൈദ്യുതി , ഗ്യാസ് ഉപകരണങ്ങളെ കൂടുതലായി ആശ്രയിക്കുന്നതും എന്നാല്‍ സാമ്പത്തീകമായി ദുര്‍ബലരായതുമായ ഉപഭോക്താക്കള്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും. ശൈത്യകാലത്ത് വിഛേദിക്കലിന് ഇതിനകം രജിസ്റ്റര്‍ തയ്യാറാക്കിയിട്ടുള്ളവര്‍ക്ക് ഇത് ബാധകമായിരിക്കും. എല്ലാ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ക്രിസ്മസ്‌കാലത്ത് നല്‍കിവരുന്ന മോറട്ടോറിയം സാധാരണ മൂന്നാഴ്ചത്തേയ്ക്കാണ് എന്നാല്‍ ഇത്തവണ ഇത് ഡിസംബര്‍ ഒന്നു മുതല്‍ ജനുവരി അവസാനം വരെയായിരിക്കും. Share This News

Share This News
Read More

രാജ്യത്ത് ഭവനവില വീണ്ടും ഉയര്‍ന്നു

രാജ്യത്ത് വീടുകളുടെ ചോദ്യവില വീണ്ടും ഉയര്‍ന്നു. സെപ്റ്റംബറില്‍ അവസാനിക്കുന്ന മൂന്ന് മാസത്തെ കണക്ക് പ്രകാരം 1.1 ശതമാനമാണ് ചോദ്യവിലയില്‍ വര്‍ദ്ധനവ്. തൊട്ടുമുന്നിലത്തെ മൂന്ന് മാസ പീരിഡിനെ അപേക്ഷിച്ചാണ് ഈ വര്‍ദ്ധനവ്. പ്രമുഖ റിയല്‍ എസ്റ്റേറ്റ് വെബ്‌സൈറ്റായ daft.ie യുടെ കണക്കുകള്‍ പ്രകാരമാണിത്. പലിശ നിരക്കിലെ വര്‍ദ്ധനവ്. ഭവനങ്ങളുടെ ലഭ്യത കുറവുമാണ് വില വര്‍ദ്ധനവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ചെറിയ തോതിലുള്ള വര്‍ദ്ധനവാണ് സംഭവിച്ചിരിക്കുന്നചെങ്കിലും വീടുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാര്‍ക്ക് ഇത് തിരിച്ചടിയാകുമെന്നാണ് കണക്ക് കൂട്ടല്‍. തങ്ങളുടെ വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്യുന്ന വീടുകളുടെ ചോദ്യ വില അടിസ്ഥാനമാക്കിയാണ് Daft.ie ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഒന്നിന് 15500 വീടുകള്‍ രാജ്യത്ത് വില്‍പ്പനയ്ക്ക് ഉണ്ടായിരുന്നെങ്കില്‍ ഈ വര്‍ഷം ഇതേ ദിവസം ഇത് 12,200 ആണ് 2019 ല്‍ ഇത് 24200 ആയിരുന്നു. Share This News

Share This News
Read More

ലീവിംഗ് വേജ് ഉയര്‍ത്തണമെന്ന് ആവശ്യം

രാജ്യത്ത് ലീവിംഗ് വേജ് ഉയര്‍ത്തണമെന്ന ശുപാര്‍ശ. മുഴുവന്‍ സമയം ജോലി ചെയ്യുന്ന ഒരാള്‍ക്ക് ജീവിക്കാനാവശ്യമായ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും നല്‍കേണ്ടി വരുന്ന തുകയെങ്കിലും സമ്പാദിക്കാനാവുക എന്നതാണ് ലീവിംഗ് വേജിന്റെ ഉദ്ദേശ്യം. നിലവിലെ സാഹഡര്യത്തില്‍ ഇത് മണിക്കൂറിന് 13.85 ആയാണ് കണക്കാക്കുന്നത്. എന്നാല്‍ ഇത് 6.9 ശതമാനം അല്ലെങ്കില്‍ 0.95 യൂറോ വര്‍ദ്ധിപ്പിക്കണമെന്നാണ് ആവശ്യം. ലീവിംഗ് വേജ് ടെക്‌നിക്കല്‍ ഗ്രൂപ്പ് തന്നെയാണ് ഇങ്ങനെയൊരാവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്. ഭക്ഷണം , ഊര്‍ജ്ജം , വാടക എന്നിവയില്‍ കഴിഞ്ഞവര്‍ഷം ഉണ്ടായ വര്‍ദ്ധനവ് ജീവിതച്ചെലവ് ഉയരാന്‍ കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് ഗ്രൂപ്പ് ഇത്തരമൊരു കാര്യം മുന്നോട്ട് വച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാര്‍ ലീവിംഗ് വേജ് എന്ന ആശയം മുന്നോട്ട് വച്ചത്. 2026 ഓടെ മിനിമം വേജ് എന്നത് പൂര്‍ണ്ണമായി ഒഴിവാക്കി ലീവിംഗ് വേജ് നടപ്പിലാക്കാനാണ് തീരുമാനം. Share This News

Share This News
Read More

പുതിയ 100 വര്‍ക്ക് പെര്‍മിറ്റുകള്‍ കൂടി അനുവദിച്ച് അയര്‍ലണ്ട് 

100 ജനറല്‍ വര്‍ക്ക് പെര്‍മിറ്റുകകള്‍ കൂടി അനുവദിച്ച് അയര്‍ലണ്ട്. ലൈന്‍ വര്‍ക്കേഴ്‌സ് എന്ന വിഭാഗത്തിലാണ് പെര്‍മിറ്റുകള്‍ അനുവദിച്ചത്. സംരഭക വകുപ്പ് മന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ESB നെറ്റ് വര്‍ക്കിംഗ് ജോലികള്‍ക്കും കോണ്‍ട്രാക്ടേഴ്‌സിനും ഇത് പ്രയോജനം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ലൈന്‍ വര്‍ക്കേഴ്‌സിനെ അയര്‍ലണ്ടില്‍ നിന്നും യൂറോപ്പില്‍ നിന്നും കണ്ടെത്താന്‍ പ്രയാസമാണെന്നും ഇതിനാലാണ് കൂടുതല്‍ പെര്‍മിറ്റുകള്‍ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ മേഖലയാണ് ഇവര്‍ക്ക് കൂടുതല്‍ അവസരങ്ങളുള്ളത്. സെപ്റ്റംബര്‍ നാല് മുതല്‍ ഈ പെര്‍മിറ്റുകള്‍ നിലവില്‍ വന്നു. ഈ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ESB നെറ്റ്വര്‍ക്കിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയില്‍ നിന്നടക്കം ഈ മേഖലയില്‍ ജോലി അന്വേഷിക്കുന്നവര്‍ക്ക് പുതിയ പെര്‍മിറ്റുകള്‍ ഏറെ ഗുണം ചെയ്യും. Share This News

Share This News
Read More

ഡബ്ലിനിലെ അതിക്രമം ; ഞെട്ടല്‍ വിട്ടുമാറാതെ ഇന്ത്യക്കാര്‍

അയര്‍ലണ്ടില്‍ ഇന്ത്യക്കാര്‍ക്ക് നേരെയുണ്ടാകുന്ന വംശീയാതിക്രമങ്ങളില്‍ ആശങ്കയിലാണ് മലയാളികളടക്കമുള്ളവര്‍. ഇക്കഴിഞ്ഞ 18 ന് ഡബ്ലിനില്‍ ഇന്ത്യന്‍ വംശജന് നേരെയുണ്ടായ അതിക്രമത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നതോടെ ഇത് വംശീയാധിക്രമം തന്നെയെന്ന നിഗമനത്തിലാണ് ഇന്ത്യന്‍ വംശജര്‍. സെപ്റ്റംബര്‍ 18 ന് വൈകുന്നേരം 7.30 നായിരുന്നു സംഭവം. തന്റെ വീട്ടിലേയ്ക്കുള്ള സാധനങ്ങളും വാങ്ങി വരുന്ന വഴിക്കാണ് യാതൊരു പ്രകോപനവും ഇല്ലാതെ അമിത് ശുക്ല എന്ന ഇന്ത്യക്കാരന്‍ അതിക്രമിക്കപ്പെടുന്നത്. പത്തോളം പേരടങ്ങുന്ന ഒരു സംഘം ഒരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്നും തന്റെ ഭര്‍ത്താവ് അവരുടെ നേരെ ഒന്നു നോക്കി പോലുമില്ലെന്നും അമിത് ശുക്ലയുടെ ഭാര്യ നിവേദിത RTE ന്യൂസിനോട് പ്രതികരിച്ചു. ശക്തമായ ഇടിയില്‍ മുഖം പൊട്ടി രക്തം വന്നു. വീട്ടിലേയ്ക്ക് ഓടിയ ഭര്‍ത്താവിനെ അവര്‍ പിന്തുടരാതിരുന്നത് ഭാഗ്യമെന്നും ഭാര്യ പറഞ്ഞു. വീട്ടിലെത്തിയശേഷം താനും ഭര്‍ത്താവും സുഹൃത്തും കൂടി തിരികെ സംഭവസ്ഥലത്തെത്തിയപ്പോള്‍ ഭര്‍ത്താവിന്റെ കൈയിലുണ്ടായിരുന്നു പച്ചക്കറി…

Share This News
Read More

വൈദ്യുതി , ഗ്യാസ് ബില്ലുകളില്‍ കുടിശ്ശികയുള്ളവരുടെ എണ്ണം വര്‍ദ്ധിക്കുന്നു

രാജ്യത്ത് വൈദ്യുതി , ഗ്യാസ് ബില്ലുകളില്‍ കുടിശ്ശികയുള്ളവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ നല്‍കി വന്നിരുന്ന എനര്‍ജി ക്രെഡിറ്റ് നിര്‍ത്തലാക്കിയതോടെയാണ് കുടിശ്ശിക വര്‍ദ്ധിച്ചതെന്നാണ് വിവരം. Commission for Regulation of Utilities (CRU) ആണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. സര്‍ക്കാര്‍ കഴിഞ്ഞ മാര്‍ച്ചിലാണ് എനര്‍ജി ക്രെഡിറ്റ് നിര്‍ത്തലാക്കിയത്. ഗാര്‍ഹിക ഉപഭോക്താക്കളാണ് കുടിശ്ശികയുള്ളവരിലധികവും ബില്ലടയ്ക്കാത്തതിനെ തുടര്‍ന്ന് കണക്ഷന്‍ വിഛേദിക്കുന്ന സംഭവങ്ങളും ഈ മാസങ്ങളില്‍ വര്‍ദ്ധിച്ചു വരികയാണ.് സാധാരണക്കാരുടെ കുടൂംബ ബഡ്ജറ്റുകളെ താളം തെറ്റിക്കുന്ന പ്രധാന ഘടകമാണ് ഊര്‍ജ്ജവില. കമ്പനികള്‍ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത് നവംബര്‍ മാസം മുതല്‍ മാത്രമെ നിലവില്‍ വരികയുള്ള. ജൂണ്‍ മാസത്തിലെ കണക്കുകള്‍ പ്രകാരം 256000 പേര്‍ക്കാണ് വൈദ്യുതി ബില്ലില്‍ കുടിശ്ശികയുള്ളത്. ജനുവരി മുതല്‍ പരിശോധിച്ചാല്‍ ഇത് 72000 കൂടുതലാണ്. കുടിശ്ശികയുള്ള ഗ്യാസ് ഉപഭോക്താക്കളുടെ എണ്ണം 168000 ആണ് 24000 പേരാണ് വര്‍ദ്ധിച്ചത്.…

Share This News
Read More

ഡബ്ലിനില്‍ 110 പേരെ നിയമിക്കാനൊരുങ്ങി അമേരിക്കന്‍ ടെക്‌നോളജി കമ്പനി

ടെക് മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു. ഡബ്ലിനില്‍ 110 പേരെ നിയമിക്കാനൊരുങ്ങുകയാണ് അമേരിക്കന്‍ ടെക്‌നോളജി കമ്പനിയായ Wesco International. business-to-business distribution, logistics and supply chain solutions. എന്നീ മേഖലകളില്‍ ആഗോള തലത്തില്‍ സേവനങ്ങള്‍ നല്‍കുന്ന കമ്പനി യാണ് WESCO. കമ്പനി പുതുതായി ആരംക്കുന്ന WESCO DIGITAL SOLUTIONS സെന്ററിലേയ്ക്കാണ് നിയമനം. മാനേജ്‌മെന്റ് , ടെക്‌നോളി, എഞ്ചിനീയറിംഗ് അഡ്മിനിസ്‌ട്രേറ്റീവ് എന്നീ മേഖലകളിലേയ്ക്ക് 30 പേരെ ഉടന്‍ നിയമിക്കാനാണ് കമ്പനിയുടെ തീരുമാനം. നിയമനങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇപ്പോള്‍ നിയമിക്കുന്ന 30 പേരെ കൂടാതെ വരും മാസങ്ങളില്‍ 80 പേരെ കൂടി നിയമിക്കാനാണ് കമ്പനിയുടെ പദ്ധതി. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. CLICK HERE Share This News

Share This News
Read More

വനിതാ ഡ്രൈവര്‍മാര്‍ക്ക് ഡബ്ലിന്‍ ബസ് അവസരമൊരുക്കുന്നു

അയര്‍ലണ്ടിന്റെ പൊതുഗതാഗത രംഗത്തെ പ്രമുഖരായ ഡബ്ലിന്‍ ബസ് വനിതാ ഡ്രൈവര്‍മാരുടെ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഉയര്‍ന്ന ശമ്പളവും ആനുകൂല്ല്യങ്ങളുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. രണ്ട് ദിവസത്തെ ഓപ്പണ്‍ റിക്രൂട്ട്‌മെന്റ് ഡേ നടത്തി റിക്രൂട്ട്‌മെന്റ് നടത്താവാണ് തീരുമാനം. ആഴ്ചയില്‍ അഞ്ച് ദിവസമാണ് ജോലി. 815.30 യൂറോയാണ് തുടക്കത്തില്‍ ഒരാഴ്ചയിലെ ശമ്പളം. ഒക്ടോബര്‍ 21 , നവംബര്‍ 11 ദിവസങ്ങളിലാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. 18 വയസ്സ് പൂര്‍ത്തിയായ രണ്ട് വര്‍ഷമെങ്കിലും മുമ്പെടുത്ത കാര്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കമ്പനി ട്രെയിനിംഗ് നല്‍കുന്നതാണ.് ജോലിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ കമ്പനി പെന്‍ഷനും മെഡിക്കല്‍ ആനുകൂല്ല്യങ്ങളും സൗജന്യ ബസ് യാത്ര, കുറഞ്ഞ നിരക്കിലുള്ള ട്രെയിന്‍ യാത്ര എന്നീ ആനുകൂല്ല്യങ്ങളും ലഭിക്കുന്നതാണ.് ഓപ്പണ്‍ ഡേയില്‍ പങ്കെടുക്കാന്‍ താത്പര്യം ഉള്ളവര്‍ താഴെകൊടുത്തിരിക്കുന്ന മെയില്‍ ഐഡിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പങ്കെടുക്കേണ്ട ദിവസം, സമയം, മറ്റ് നിര്‍ദ്ദേശങ്ങള്‍…

Share This News
Read More