ലീവിംഗ് വേജ് ഉയര്‍ത്തണമെന്ന് ആവശ്യം

രാജ്യത്ത് ലീവിംഗ് വേജ് ഉയര്‍ത്തണമെന്ന ശുപാര്‍ശ. മുഴുവന്‍ സമയം ജോലി ചെയ്യുന്ന ഒരാള്‍ക്ക് ജീവിക്കാനാവശ്യമായ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും നല്‍കേണ്ടി വരുന്ന തുകയെങ്കിലും സമ്പാദിക്കാനാവുക എന്നതാണ് ലീവിംഗ് വേജിന്റെ ഉദ്ദേശ്യം. നിലവിലെ സാഹഡര്യത്തില്‍ ഇത് മണിക്കൂറിന് 13.85 ആയാണ് കണക്കാക്കുന്നത്. എന്നാല്‍ ഇത് 6.9 ശതമാനം അല്ലെങ്കില്‍ 0.95 യൂറോ വര്‍ദ്ധിപ്പിക്കണമെന്നാണ് ആവശ്യം.

ലീവിംഗ് വേജ് ടെക്‌നിക്കല്‍ ഗ്രൂപ്പ് തന്നെയാണ് ഇങ്ങനെയൊരാവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്. ഭക്ഷണം , ഊര്‍ജ്ജം , വാടക എന്നിവയില്‍ കഴിഞ്ഞവര്‍ഷം ഉണ്ടായ വര്‍ദ്ധനവ് ജീവിതച്ചെലവ് ഉയരാന്‍ കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് ഗ്രൂപ്പ് ഇത്തരമൊരു കാര്യം മുന്നോട്ട് വച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാര്‍ ലീവിംഗ് വേജ് എന്ന ആശയം മുന്നോട്ട് വച്ചത്. 2026 ഓടെ മിനിമം വേജ് എന്നത് പൂര്‍ണ്ണമായി ഒഴിവാക്കി ലീവിംഗ് വേജ് നടപ്പിലാക്കാനാണ് തീരുമാനം.

Share This News

Related posts

Leave a Comment