രാജ്യത്ത് ഭവനവില വീണ്ടും ഉയര്‍ന്നു

രാജ്യത്ത് വീടുകളുടെ ചോദ്യവില വീണ്ടും ഉയര്‍ന്നു. സെപ്റ്റംബറില്‍ അവസാനിക്കുന്ന മൂന്ന് മാസത്തെ കണക്ക് പ്രകാരം 1.1 ശതമാനമാണ് ചോദ്യവിലയില്‍ വര്‍ദ്ധനവ്. തൊട്ടുമുന്നിലത്തെ മൂന്ന് മാസ പീരിഡിനെ അപേക്ഷിച്ചാണ് ഈ വര്‍ദ്ധനവ്. പ്രമുഖ റിയല്‍ എസ്റ്റേറ്റ് വെബ്‌സൈറ്റായ daft.ie യുടെ കണക്കുകള്‍ പ്രകാരമാണിത്.

പലിശ നിരക്കിലെ വര്‍ദ്ധനവ്. ഭവനങ്ങളുടെ ലഭ്യത കുറവുമാണ് വില വര്‍ദ്ധനവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ചെറിയ തോതിലുള്ള വര്‍ദ്ധനവാണ് സംഭവിച്ചിരിക്കുന്നചെങ്കിലും വീടുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാര്‍ക്ക് ഇത് തിരിച്ചടിയാകുമെന്നാണ് കണക്ക് കൂട്ടല്‍.

തങ്ങളുടെ വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്യുന്ന വീടുകളുടെ ചോദ്യ വില അടിസ്ഥാനമാക്കിയാണ് Daft.ie ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഒന്നിന് 15500 വീടുകള്‍ രാജ്യത്ത് വില്‍പ്പനയ്ക്ക് ഉണ്ടായിരുന്നെങ്കില്‍ ഈ വര്‍ഷം ഇതേ ദിവസം ഇത് 12,200 ആണ് 2019 ല്‍ ഇത് 24200 ആയിരുന്നു.

Share This News

Related posts

Leave a Comment