വൈദ്യുതി , ഗ്യാസ് ബില്ലുകളില്‍ കുടിശ്ശികയുള്ളവരുടെ എണ്ണം വര്‍ദ്ധിക്കുന്നു

രാജ്യത്ത് വൈദ്യുതി , ഗ്യാസ് ബില്ലുകളില്‍ കുടിശ്ശികയുള്ളവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ നല്‍കി വന്നിരുന്ന എനര്‍ജി ക്രെഡിറ്റ് നിര്‍ത്തലാക്കിയതോടെയാണ് കുടിശ്ശിക വര്‍ദ്ധിച്ചതെന്നാണ് വിവരം. Commission for Regulation of Utilities (CRU) ആണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്.

സര്‍ക്കാര്‍ കഴിഞ്ഞ മാര്‍ച്ചിലാണ് എനര്‍ജി ക്രെഡിറ്റ് നിര്‍ത്തലാക്കിയത്. ഗാര്‍ഹിക ഉപഭോക്താക്കളാണ് കുടിശ്ശികയുള്ളവരിലധികവും ബില്ലടയ്ക്കാത്തതിനെ തുടര്‍ന്ന് കണക്ഷന്‍ വിഛേദിക്കുന്ന സംഭവങ്ങളും ഈ മാസങ്ങളില്‍ വര്‍ദ്ധിച്ചു വരികയാണ.്

സാധാരണക്കാരുടെ കുടൂംബ ബഡ്ജറ്റുകളെ താളം തെറ്റിക്കുന്ന പ്രധാന ഘടകമാണ് ഊര്‍ജ്ജവില. കമ്പനികള്‍ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത് നവംബര്‍ മാസം മുതല്‍ മാത്രമെ നിലവില്‍ വരികയുള്ള. ജൂണ്‍ മാസത്തിലെ കണക്കുകള്‍ പ്രകാരം 256000 പേര്‍ക്കാണ് വൈദ്യുതി ബില്ലില്‍ കുടിശ്ശികയുള്ളത്. ജനുവരി മുതല്‍ പരിശോധിച്ചാല്‍ ഇത് 72000 കൂടുതലാണ്.

കുടിശ്ശികയുള്ള ഗ്യാസ് ഉപഭോക്താക്കളുടെ എണ്ണം 168000 ആണ് 24000 പേരാണ് വര്‍ദ്ധിച്ചത്. ഏപ്രീല്‍ മാസത്തില്‍ 15 പേരുടെ വൈദ്യുതി കണക്ഷനുകളാണ് വിഛേദിക്കപ്പെട്ടതെങ്കില്‍ മെയ് മാസത്തില്‍ ഇത് 132 ഉം ജൂണില്‍ 145 ഉം ആണ്. ഗ്യാസ് ഉപഭോക്താക്കളുടെ എണ്ണം പരിശോധിച്ചാല്‍ ഏപ്രീല്‍ മാസത്തില്‍ 21 പേരുടെ കണക്ഷനുകള്‍ വിഛേദിച്ചു. മെയ് മാസത്തില്‍ ഇത് 197 ഉം ജൂണില്‍ 202 ഉം ആണ്.

Share This News

Related posts

Leave a Comment