പോര്‍ട്ട്ലീഷ് : ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റി ലീഷ് (ഐസിസിഎല്‍) 2023-24 ലെ പ്രസിഡന്റായി പ്രീത ജോഷിയെയും സെക്രട്ടറിയായി ബിജു ജോസഫിനെയും തെരഞ്ഞെടുത്തു. വിനോദ് സദാനന്ദന് ആണ് ട്രഷറര്‍. വയലറ്റ് റോഡ്രിഗ്സ്, മഞ്ജു വിവിഷ്, അശ്വതി രജീഷ്, ജിബി ഭാസ്ക്കരന്‍, എമ്മാനുവല്‍ ആല്‍ബി, ജോണ്സണ് ജോസഫ്, സജീവ് ശ്രീധരന്, രാഹുല്‍ രവീന്ദ്രന് എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍. Share This News
യൂറോപ്പില്‍ പുതിയ സബ്സ്ക്രിപ്ഷന് പദ്ധതിയുമായി മെറ്റ
യൂറോപ്പിലെ ഉപഭോക്താക്കള്‍ക്ക് സബ്സ്ക്രിപ്ഷന് ഓപ്ഷനുമായി മെറ്റാ. നിശ്ചിത തുക നല്കി സബ്സ്ക്രിപ്ഷന് എടുത്താല്‍ പരസ്യങ്ങളില്ലാതെ ഇനി ഫേസ് ബുക്ക് , ഇന്‍സ്റ്റഗ്രാം എന്നിവ ഉപയോഗിക്കാനാവും. യൂറോപ്യന്‍ ഡേറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷന്റെ ശക്തമായ നിയമങ്ങളെ തുടര്‍ന്നാണ് പുതിയ തീരുമാനം. വെബിന് 12.99 യൂറോയും മൊബൈലില്‍ 9.99 യൂറോയുമാണ് പ്രതിമാസ സബ്സ്ക്രിപ്ഷന് ചാര്‍ജ്. സബ്സ്ക്രൈബ് ചെയ്യുന്നവരുടെ വിവരങ്ങള്‍ പരസ്യങ്ങള്‍ക്കായി കൈമാറില്ല. പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും പണം നല്കി മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക് , ഇന്‍സ്റ്റഗ്രാം എന്നവ സബ്സ്ക്രൈബ് ചെയ്യാം. സാധരണയായി ഉപഭോക്താക്കളുടെ സെര്‍ച്ച് ഹിസ്റ്ററി അനുസരിച്ചുള്ള പരസ്യങ്ങളാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റ എന്നിവയില്‍ ഓരോരുത്തര്‍ക്കും ലഭിക്കുന്നത്. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ പ്രതിമാസം ഇത്ര വലിയ തുക നല്കി സബ്സ്ക്രൈബ് ചെയ്യാന്‍ ആര് തയ്യാറാകും എന്നതാണ് മറ്റൊരു ചോദ്യം. Share…
പലിശ നിരക്കുയരുന്നത് വീട് വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടിയെന്ന് സര്‍വ്വേ
യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ഈ അടുത്ത നാളുകളില്‍ നിരവധി തവണയാണ് പലിശ നിരക്കുകളില്‍ വര്‍ദ്ധനവ് വരുത്തിയത്. പണപ്പെരുപ്പത്തെ ഉദ്ദേശിക്കുന്നിടത്ത് പിടിച്ചുകെട്ടി സാമ്പത്തീകഭദ്രതയാണ് സെന്‍ട്രല്‍ ബാങ്കിന്റെ ലക്ഷ്യമെങ്കിലും അയര്‍ലണ്ടില്‍ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ ഇത് തെല്ലൊന്നുമല്ല പരിഭ്രാന്ത്രിയിലാഴ്ത്തിയിരിക്കുന്നത്. തങ്ങളുടെ വരുമാനത്തിനനുസരിച്ച് മാസതവണകള്‍ നല്കാന് കഴിയുന്നവിധത്തിലാണ് പലരും വീടുകള്‍ക്കായി മോര്‍ട്ടഗേജുകള്‍ എടുക്കുന്നത്. എന്നാല്‍ പലിശ വര്‍ദ്ധിക്കുമ്പോള്‍ അടയ്ക്കേണ്ട തുക വര്‍ദ്ധിക്കുകയും കണക്കുകൂട്ടലുകള്‍ പിഴയ്ക്കുകയും ചെയ്യുന്നു. പുതിയ കണക്കുകള്‍ പ്രകാരം കൂടുതല്‍ ആളുകളും ഇപ്പോള്‍ ആവശ്യപ്പെടുന്നത് ഫിക്സഡ് റേറ്റഡ് മോര്‍ട്ട്ഗേജുകളാണ്. പ്രമുഖ മാധ്യമമായ ഐറീഷ് ടൈംസിന്റെ റിയല്‍ എസ്റ്റേറ്റ് വെബ്സൈറ്റായ Myhome.ie നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്ത പലരും പലിശ നിരക്ക് ഉയര്‍ന്നതിന്റെ തിരിച്ചടി നേരിടുന്നു എന്ന് അഭിപ്രായപ്പെട്ടു. വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്ന പലരും പലിശ നിരക്ക് ഉയരുമോയെന്ന പരിഭ്രാന്തിയിലുമാണ്. പലിശ നിരക്ക് ഉയര്‍ത്തിയതിന്റെ ഗുണഫലങ്ങള്‍ മാര്‍ക്കറ്റില്‍ പ്രതിഫലിച്ച് തുടങ്ങിയ ശേഷം…
ജോലി കണ്ടുപിടിക്കാന്‍ തടസ്സങ്ങള്‍ നേരിടുന്നവര്‍ക്ക് കൈത്താങ്ങുമായി ഇന്‍ഡീഡ്
ജീവിതത്തിലെ പ്രശ്നങ്ങള്‍ കാരണം ഒരു ജോലി കണ്ടെത്താനാവാതെ വിഷമിക്കുന്നവര്‍ക്ക് കൈത്താങ്ങേകാന്‍ പ്രമുഖ ജോബ് സേര്‍ച്ചിംഗ് വെബ്സൈറ്റായ Indeed. ഇതിനായി 217000 യൂറോയാണ് കമ്പനി മാറ്റിച്ചിരിക്കുന്നത്. വിവിധ സന്നദ്ധ സംഘടനകളുമായി ചേര്‍ന്നാണ് ഇന്‍ഡീഡിന്റെ സഹായ പദ്ധതി നടപ്പിലാക്കുന്നത്. മാതാവോ പിതാവോ മാത്രമായി കുട്ടികളെ നോക്കുന്നവര്‍(lone parents), അഭയാര്‍ത്ഥികള്‍, ശാരീരിക വൈകല്ല്യമുള്ളവര്‍ എന്നിവരെയാണ് ആദ്യഘട്ടത്തില്‍ സഹായിക്കുക. ഇവര്‍ക്ക് യോഗ്യതയ്ക്കനുസൃമായ ജോലി കണ്ടുപിടിക്കാനുള്ള സഹായങ്ങള്‍ ചെയ്യുകയും ഇതിനായുള്ള പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യും. Irish Red Cross, An Cosán, Fastrack into IT, Jobcare, the Open Doors Initiative and One Family എന്നീ സന്നദ്ധസംഘടനകളുമായി ചേര്‍ന്നാണ് ഇന്‍ഡീഡ് പദ്ധതി നടപ്പിലാക്കുന്നത്. നിരവധി ആളുകള്‍ ജീവിതത്തിലെ പ്രായോഗിക തടസ്സങ്ങള്‍ കാരണം ജോലി കകണ്ടെത്താന് ബുദ്ധമുട്ടുന്നതായി ഇന്‍ഡീഡ് നടത്തിയ ഒരു സര്‍വ്വേയില്‍ വ്യക്തമാക്കിയിരുന്നു. വാര്‍ത്തകള്‍ അതിവേഗം നിങ്ങളിലേയ്ക്കെത്താന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍…
മലയാളി അസോസിയേഷന് സ്ലൈഗോയുടെ “കേരളോത്സവം 2023 ” നവംബര്‍ നാലിന്
സ്ലൈഗോയിൽ ആദ്യമായി മലയാളികൾക്ക് വേണ്ടി ഒരു അസോസിയേഷൻ എന്നത് ഇവിടെയുള്ള ഓരോ മലയാളത്തെ സ്നേഹിക്കുന്ന മലയാളികളുടെയും സ്വപ്നം ആയിരുന്നു അതിനു ഒരു സാക്ഷാകാരം കൈവവന്നിരിക്കുകയാണ്. മലയാളി അസോസിയേഷൻ സ്ലൈഗോ(MAS)യുടെ ഔദ്യോഗിക ഉദ്ഘാടനവും കേരള പിറവിയും ഈ വരുന്ന 4 നവംബർ 2023 ന് കേരളോത്സവം 2023 എന്ന പേരിൽ രാത്കോർമക് സ്കൂൾ ഹാളിൽ വച്ചു നടത്തപെടുന്നു. അയർലണ്ടിലെ പ്രശസ്ത ബാൻഡ് ആയ ‘Soul Beats’ന്റെ ലൈവ് Orchestra ഉണ്ടായിരിക്കും. പ്രസ്തുത പരിപാടിയിലേക്ക് സ്ലൈഗോയിലേയും ചുറ്റുവട്ടമുള്ള എല്ലാ പരിസര പ്രദേശങ്ങളിലെയും ഉള്ള എല്ലാ മലയാളികളെയും സ്നേഹപൂർവ്വം സ്വാഗതം ചെയുന്നു. ഇനിയും രജിസ്റ്റർ ചെയ്യാത്തവർ ഉണ്ടെങ്കിൽ എത്രയും വേഗം ചെയ്യണം എന്ന് കമ്മിറ്റി ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു ആർക്കെങ്കിലും വരുന്നതിന് ട്രാൻസ്പോർട്ടേഷൻ വേണമെങ്കിൽ കാർ പൂൾ അറേഞ്ച് ചെയ്യുന്നതാണ് എന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു…
ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ സ്റ്റോറി ടെല്ലറെ നിയമിക്കുന്നു
കാര്യങ്ങള്‍ ഭാവാത്മകമായി അവതരിപ്പിക്കാനും കുട്ടികളുമായി ഇടപഴകാനും കഴിവുള്ളവരാണോ നിങ്ങള്‍ എന്നാല്‍ ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന് നിങ്ങളെ ആവശ്യമുണ്ട്. ലൈബ്രറികള്‍ കേന്ദ്രീകരിച്ച് സ്റ്റോറി ടെല്ലര്‍ എന്ന തസ്തികയിലാണ് നിയമനം. നാല് മാസക്കാലത്തേയ്ക്കുള്ള താത്കാലിക നിയമനമാണ്. 8000 യൂറോ പ്രതിഫലം ലഭിക്കും. ആഴ്ചയില്‍ ഇരുപത് മണിക്കൂറായിരിക്കും ജോലി. 2024 ഫെബ്രുവരി അഞ്ച് മുതല്‍ മെയ് 24 വരെയായിരിക്കും നിയമനം. യുവജനങ്ങളില്‍ വായനശീലം വളര്‍ത്താനും ലൈബ്രറി ഉപയോഗം വര്‍ദ്ധിപ്പിക്കാനും ഉതുകുന്ന പരിപാടികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കണം. കുട്ടികള്‍ക്കായുള്ള പ്രത്യേക പരിപാടികള്‍ ആവിഷ്കരിച്ച് ലൈബ്രറിയിലും പൊതുവിടങ്ങളിലും സ്കൂളുകളിലും വെച്ച് നടപ്പിലാക്കുക എന്നിവയാണ് പ്രദാന ഉത്തരവാദിത്വങ്ങള്‍. നവംബര്‍ മൂന്നാണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യ CLICK HERE വാര്‍ത്തകള്‍ അതിവേഗം നിങ്ങളിലേയ്ക്കെത്താന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഐറിഷ് വനിതയുടെ വാട്സപ്പ് ചാനല്‍ ഫോളോ…
യുകെയില്‍ ഇടിഎ സംവിധാനം നവംബര്‍ 15 മുതല്‍ നിലവില്‍ വരും
യുകെയില്‍ ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ സംവിധാനം അടുത്തമാസം 15 മുതല്‍ നിലവില്‍ വരും. അയര്‍ലണ്ട് പൗരന്മാര്ക്കും അയര്‍ലണ്ടിലെ നിയമപരമായ താമസക്കാര്‍ക്കും പ്രത്യേക വിസയില്ലാതെ തന്നെ യുകെയിലേയ്ക്ക് സഞ്ചരിക്കാനാവും. ഇതിനായി അയര്‍ലണ്ടിലെ നിയമാനുസൃത താമസക്കാരനാണെന്ന രേഖ കാണിക്കേണ്ടിവരും. എന്നാല്‍ യുകെ വഴി ട്രാന്‍സിസ്റ്റ് സംവിധാനത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേയ്ക്ക് സഞ്ചരിക്കുന്നവര്‍ക്ക് ഇടിഎ വേണ്ടിവരും. കോമണ്‍ ട്രാവല്‍ ഏരിയയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഇക്കാര്യത്തില്‍ ഒഴിവുള്ളത്. താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്. https://www.gov.uk/guidance/electronic-travel-authorisation-eta-residents-of-ireland#:~:text=You%20do%20not%20need%20an,or%20the%20Isle%20of%20Man വാര്‍ത്തകള്‍ അതിവേഗം നിങ്ങളിലേയ്ക്കെത്താന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഐറിഷ് വനിതയുടെ വാട്സപ്പ് ചാനല്‍ ഫോളോ ചെയ്യുക…………….. PLEASE FOLLOW OUR CHANNEL Share This News
ഐറീഷ് റെയില്‍ ഡ്രൈവര്‍മാരെ നിയമിക്കുന്നു
അയര്‍ലണ്ടിന്റെ പൊതുഗതാഗത രംഗത്തെ പ്രമുഖരായ ഐറീഷ് റെയില്‍ ഡ്രൈവര്‍മാരെ നിയമിക്കുന്നു. 63000 യൂറോയാണ് പ്രതിവര്‍ഷ ശമ്പളം വാഗ്ദാനം ചെയ്യുന്നത്. reduced fares, welfare schemes, further education support, and access to health and wellness programs എന്നീ ആനുകൂല്ല്യങ്ങളും ഇവര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. താഴെ പറയുന്ന സ്ഥലങ്ങളിലേയ്ക്കാണ് ഡ്രൈവര്‍മാരെ നിയമിക്കുന്നത്. Greater Dublin Area (Includes Connolly, Heuston, and DART locations, Fairview and Bray) Athlone Cork Galway Limerick Waterford Westptor 20 വയസ്സിന് മുകളിലുള്ള യൂറോപ്യന്‍ ട്രെയിന്‍ ഡ്രൈവര്‍ ലൈസന്‍സിനുള്ള യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഈ തസ്ത്കയിലേയ്ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കൃത്യമായ പരിശീലനം നല്‍കുന്നതാണ്. ഓണ്‍ലൈനായാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. നിശ്ചിത എണ്ണം അപേക്ഷകള്‍ ലഭിച്ചാല്‍ ആപ്ലിക്കേഷന്‍ പോര്‍ട്ടല്‍ ക്ലോസ് ചെയ്യും. വാര്‍ത്തകള്‍ അതിവേഗം നിങ്ങളിലേയ്ക്കെത്താന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക്…
അടുത്ത വര്‍ഷം 2200 പേരെ നിയമിക്കുമെന്ന് എച്ച്എസ്ഇ
അയര്‍ലണ്ടില്‍ ജോലി തേടുന്ന ഇന്ത്യക്കാരടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സന്തോഷ വാര്‍ത്ത. അടുത്ത വര്‍ഷം 2,200 ജീവനക്കാരെ നിയമിക്കുമെന്ന് എച്ച്എസ്ഇ അറിയിച്ചു. ചീഫ് എക്സിക്യൂട്ടീവ് ആണ് ഇക്കാര്യം അറിയിച്ചത്. ആശുപത്രികളിലെ നിയന്ത്രണാതീതമായ തിരക്കാണ് കൂടുതല്‍ ജീവനക്കാരെ നിയമിക്കുക എന്ന തീരുമാനത്തിലേയ്ക്ക് എച്ച്എസ്ഇ യെ എത്തിച്ചത്. ആശുപത്രികളിലെ ചികിത്സകള്‍ മെച്ചപ്പെട്ടതാണെങ്കിലും ചികിത്സ ലഭിക്കാനുള്ള കാലതാമസം ആളുകളെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. ഇത് ആരോഗ്യമേഖലയ്ക്കുണ്ടാക്കുന്ന ചീത്തപ്പേരും ചെറുതല്ല. കഴിഞ്ഞ ദിവസം തന്റെ ഭര്‍ത്താവ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ലിംറിക്കില്‍ ചികിത്സ കിട്ടാതെ മരിച്ചെന്ന ആരോപണവുമായി ഒരു സ്ത്രീ രംഗത്ത് വന്നിരുന്നു. ചികിത്സ കാലതാമസം എന്ന പ്രശ്നത്തിന് 2024 ഓടെ പരിഹാരമാകുമെന്നാണ് കരുതുന്നത്. ബഡ്ജറ്റില്‍ ആരോഗ്യ മേഖലയ്ക്ക് മാറ്റിവച്ച 22.5 ബില്ല്യണ്‍ യൂറോ ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് 2200 പേരെ നിയമിക്കുമെന്ന പ്രഖ്യാപനം. വാര്‍ത്തകള്‍ അതിവേഗം നിങ്ങളിലേയ്ക്കെത്താന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഐറിഷ്…
ഡബ്ലിൻ സി എസ് ഐ കൺവെൻഷൻ – ഒക്ടോബർ 28 നും 29 നും
ഡബ്ലിൻ ഹോളി ട്രിനിറ്റി സി എസ് ഐ സഭയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 28, 29 ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ 8 വരെ കൺവെൻഷൻ നടത്തപ്പെടുന്നതാണ്. റവ. ഡോ . വിജി വർഗീസ് ഈപ്പൻ (വികാരി , സെൻറ് ആൻഡ്രൂസ് സി എസ് ഐ ചർച്ച്, കാരിക്കുഴി ), റവ. ജെനു ജോൺ (വികാരി, ഹോളി ട്രിനിറ്റി സി എസ് ഐ ചർച്ച്, ഡബ്ലിൻ ) എന്നിവർ ദൈവ വചനം പ്രഘോഷിക്കുന്നതായിരിക്കും. ഗായകസംഘം കൺവെൻഷൻ ഗാനങ്ങൾ ആലപിക്കും. എല്ലാവരെയും കൺവെൻഷൻ യോഗങ്ങളിലേക്കു ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. Venue: St. Catherine & St. James Church of Ireland, Donore Avenue, Dublin 8 Eircode – D08R6YC Date & Time : October 28 (Saturday) & 29 (Sunday) – …