യൂറോപ്പില്‍ പുതിയ സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയുമായി മെറ്റ

യൂറോപ്പിലെ ഉപഭോക്താക്കള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ ഓപ്ഷനുമായി മെറ്റാ. നിശ്ചിത തുക നല്‍കി സബ്‌സ്‌ക്രിപ്ഷന്‍ എടുത്താല്‍ പരസ്യങ്ങളില്ലാതെ ഇനി ഫേസ് ബുക്ക് , ഇന്‍സ്റ്റഗ്രാം എന്നിവ ഉപയോഗിക്കാനാവും. യൂറോപ്യന്‍ ഡേറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷന്റെ ശക്തമായ നിയമങ്ങളെ തുടര്‍ന്നാണ് പുതിയ തീരുമാനം.

വെബിന് 12.99 യൂറോയും മൊബൈലില്‍ 9.99 യൂറോയുമാണ് പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജ്. സബ്‌സ്‌ക്രൈബ് ചെയ്യുന്നവരുടെ വിവരങ്ങള്‍ പരസ്യങ്ങള്‍ക്കായി കൈമാറില്ല. പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും പണം നല്‍കി മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക് , ഇന്‍സ്റ്റഗ്രാം എന്നവ സബ്‌സ്‌ക്രൈബ് ചെയ്യാം.

സാധരണയായി ഉപഭോക്താക്കളുടെ സെര്‍ച്ച് ഹിസ്റ്ററി അനുസരിച്ചുള്ള പരസ്യങ്ങളാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റ എന്നിവയില്‍ ഓരോരുത്തര്‍ക്കും ലഭിക്കുന്നത്. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ പ്രതിമാസം ഇത്ര വലിയ തുക നല്‍കി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ആര് തയ്യാറാകും എന്നതാണ് മറ്റൊരു ചോദ്യം.

Share This News

Related posts

Leave a Comment