ജോലി കണ്ടുപിടിക്കാന്‍ തടസ്സങ്ങള്‍ നേരിടുന്നവര്‍ക്ക് കൈത്താങ്ങുമായി ഇന്‍ഡീഡ്

ജീവിതത്തിലെ പ്രശ്‌നങ്ങള്‍ കാരണം ഒരു ജോലി കണ്ടെത്താനാവാതെ വിഷമിക്കുന്നവര്‍ക്ക് കൈത്താങ്ങേകാന്‍ പ്രമുഖ ജോബ് സേര്‍ച്ചിംഗ് വെബ്‌സൈറ്റായ Indeed. ഇതിനായി 217000 യൂറോയാണ് കമ്പനി മാറ്റിച്ചിരിക്കുന്നത്. വിവിധ സന്നദ്ധ സംഘടനകളുമായി ചേര്‍ന്നാണ് ഇന്‍ഡീഡിന്റെ സഹായ പദ്ധതി നടപ്പിലാക്കുന്നത്.

മാതാവോ പിതാവോ മാത്രമായി കുട്ടികളെ നോക്കുന്നവര്‍(lone parents), അഭയാര്‍ത്ഥികള്‍, ശാരീരിക വൈകല്ല്യമുള്ളവര്‍ എന്നിവരെയാണ് ആദ്യഘട്ടത്തില്‍ സഹായിക്കുക. ഇവര്‍ക്ക് യോഗ്യതയ്ക്കനുസൃമായ ജോലി കണ്ടുപിടിക്കാനുള്ള സഹായങ്ങള്‍ ചെയ്യുകയും ഇതിനായുള്ള പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യും.

Irish Red Cross, An Cosán, Fastrack into IT, Jobcare, the Open Doors Initiative and One Family എന്നീ സന്നദ്ധസംഘടനകളുമായി ചേര്‍ന്നാണ് ഇന്‍ഡീഡ് പദ്ധതി നടപ്പിലാക്കുന്നത്. നിരവധി ആളുകള്‍ ജീവിതത്തിലെ പ്രായോഗിക തടസ്സങ്ങള്‍ കാരണം ജോലി കകണ്ടെത്താന്‍ ബുദ്ധമുട്ടുന്നതായി ഇന്‍ഡീഡ് നടത്തിയ ഒരു സര്‍വ്വേയില്‍ വ്യക്തമാക്കിയിരുന്നു.

വാര്‍ത്തകള്‍ അതിവേഗം നിങ്ങളിലേയ്‌ക്കെത്താന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഐറിഷ് വനിതയുടെ വാട്‌സപ്പ് ചാനല്‍ ഫോളോ ചെയ്യുക……………..

Share This News

Related posts

Leave a Comment