രാജ്യത്ത് ഡ്രൈവിംഗ് ടെസ്റ്റിനായി അപേക്ഷ നല്കിയിരിക്കുന്നവരുടെ കാത്തിരിപ്പ് നീളുന്നതായി റിപ്പോര്‍ട്ടുകള്‍. ലേണേഴ്സ് ലൈസന്‍സ് ലഭിച്ചശേഷം ചിലര്‍ പത്ത് ആഴ്ചകള്‍ വരെ ലൈസന്‍സ് ടെസ്റ്റിന് ഡേറ്റ് ലഭിക്കാനായി കാത്തിരിക്കേണ്ടി വരുന്നെന്നാണ് റോഡ് സേഫ്റ്റി അതോറിറ്റിയേയും ലേണേഴ്സ് ഡ്രൈവര്‍മാരേയും ഉദ്ധരിച്ച് അയര്‍ലണ്ടിലെ പ്രമുഖ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. റോഡ് സേഫ്റ്റി അതോറിറ്റിയുടെ അറുപത് ടെസ്റ്റ് സെന്ററുകളില്‍ എട്ടിടത്താണ് ശരാശരി പത്ത് ആഴ്ചകള്‍ വരെ കാത്തിരിേേക്കണ്ടി വരുന്നത്. നിലവില്‍ ലേണേഴ്സ് ലൈസന്‍സുള്ള 33,000 ത്തോളം ഡ്രൈവര്‍മാരാണ് ഇനിയും കാത്തിരിക്കുന്നത്. ആഴ്ചയില്‍ ഇപ്പോള്‍ 3500 ഓളം ടെസ്റ്റുകളാണ് റോഡ് സേഫ്റ്റി അതോറിറ്റി നടത്തുന്നത്. ടെസ്ററിംഗ് സെന്റുകളുടെ കപ്പാസിറ്റി കൂട്ടി വേഗത്തില്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കാനാണ് ആര്‍എസ്എ(RSA) ഉദ്ദേശിക്കുന്നത്. ആര്‍എസ്എ യില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം താഴെ പറയുന്ന ടെസ്റ്റ് സെന്ററുകളിലാണ് ഏറ്റവുമധികം കാലതാമസം വരുന്നത് Drogheda – 18 weeks Mulhuddart –…
Read Moreകോവിഡ് ; ജോലിയില്‍ നിന്നും വിട്ടു നില്‍ക്കുന്നത് 8000 ആരോഗ്യ പ്രവര്‍ത്തകര്‍
കോവിഡ് രോഗത്തെ തുടര്‍ന്ന് ജീവനക്കാരുടെ ദൗര്‍ല്ലഭ്യം ഇപ്പോഴും ആരോഗ്യമേഖലയെ അലട്ടുന്നതായി റിപ്പോര്‍ട്ടുകള്‍. രോഗത്തെ തുടര്‍ന്ന് ജോലിയില്‍ നിന്നും വിട്ടു നില്‍ക്കുന്നത് നിലവില്‍ 8000 ആരോഗ്യപ്രവര്‍ത്തകരാണെന്നാണ് വിവരം. ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടീവ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അന്നാ ഒ കൊന്നോറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ കോവിഡുമായി ബന്ധപ്പെട്ട് ചില ശുഭവാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. നിലവില്‍ ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന് രോഗികളുടെ എണ്ണം കഴിഞ്ഞ പതിനൊന്ന് ആഴ്ചത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്. 76 പേരാണ് ഐസിയുവില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,692 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 885 ആളുകളാണ് ആശുപത്രിയിലുള്ളത്. രാജ്യത്ത് കോവിഡ് വാക്സിനഷന്‍ കാര്യമായി പുരോഗമിക്കുന്നതിന്റെ സൂചനയും പ്രതിഫലനവുമാണ് ഐസിയു കണക്കുകളിലെ കുറവ് കാണിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ദരുടെ വിലയിരുത്തല്‍. Share This News
Read Moreനിരവധി ഒഴിവുകളുമായി ആക്സന്റര്‍
അയര്‍ലണ്ടിലെ പ്രമുഖ പ്രഫഷണല്‍ സര്‍വ്വീസ് കമ്പനിയായ ആക്സന്ററില്‍ നിരവധി ഒഴിവുകള്‍. പതിനൊന്നോളം ഡിപ്പാര്‍ട്ട്മെന്റുകളിലായാണ് ഒഴിവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മുന്നൂറുലധികം ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അയര്‍ലണ്ട് , ഡബ്ലിന്‍ എ്ന്നിവിടങ്ങളിലാണ് ഒഴിവുകള്‍. ബിസിനസ് പ്രോസസ്സിംഗ് ഡെലിവറി, ഡാറ്റാ അനലിറ്റിക്സ്, കണ്‍സള്‍ട്ടിംഗ്, റിസ്ക് ആന്‍ഡ് ഫെര്‍ഫോമന്‍സ്, ഫിനാന്‍സ്, എഞ്ചിനിയറിംഗ്, നെറ്റ് വര്‍ക്കുകള്‍, എച്ച് ആര് .സോഫ്റ്റ് വെയര്‍ എഞ്ചിനിയറിംഗ്, സെയില്‍സ് എന്നീ മേഖലകളിലാണ് ഒഴിവുകള്‍ കമ്പനിയുടെ വെബ്സൈറ്റില്‍ പ്രവേശിച്ച് നേരിട്ട് അപേക്ഷ നല്‍കാവുന്നതാണ്. ഇതിനായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://www.accenture.com/ie-en/careers Share This News
Read Moreപഴയ വിടുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ സഹായം
അയര്‍ലണ്ടില്‍ പഴയ വീടുകള്‍ വാങ്ങുന്നതിന് സഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. വാസയോഗ്യമല്ലാത്ത പഴയ വീടുകള്‍ വാങ്ങി അറ്റകുറ്റപണികള്‍ നടത്തി വാസയോഗ്യമാക്കി ഉപയോഗിക്കാനാണ് ഗ്രാന്റ് നല്‍കുന്നത്. ആദ്യ തവണ വാങ്ങലുകാര്‍ക്കാണ് സഹായം എന്നതാണ് പ്രധാന വസ്തുത. ഭവനകാര്യ മന്ത്രി ഡാരാ ഒബ്രിയാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. 20,000 യൂറോ മുതല്‍ 30,000 യൂറോ വരെ ഇതിനായി ലഭിക്കും. നിലവില്‍ അയര്‍ലണ്ടില്‍ വാസയോഗ്യമല്ലാത്തതിനാല്‍ ഒഴിഞ്ഞു കിടക്കുന്ന ഒരു ലക്ഷത്തോളം വീടുകളുണ്ടെന്നാണ് പഠന റിപ്പോര്‍ട്ട്. രാജ്യത്തെ ഭവന പ്രതിസന്ധി പരിഹരിക്കുന്നതിനും ഇതൊരു നല്ല മാര്‍ഗ്ഗമാണെന്ന് മന്ത്രി പറഞ്ഞു. അടുത്ത മാസം ആദ്യത്തോടെ ഇതിനായുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കും. നിലവില്‍ പ്രവര്‍ത്തിക്കുന്നില്ലാത്തതും ഉപയോഗ ശൂന്യവുമായ പബ്ബുകളെ വീടുകളാക്കി മാറ്റാനും പദ്ധതിയുണ്ട്. പ്ലാനിംഗ് അനുമതിയില്ലാതെ തന്നെ ഇത്തരം പബ്ബുകള്‍ വീടുകളാക്കി മാറ്റാന്‍ അനുമതി നല്കുന്ന നിയമം ഉടന്‍ പാസാക്കാനാണ് ഭവനകാര്യ വകുപ്പിന്റെ തീരുമാനം. Share This News
Read Moreകൂടുതല്‍ ആളുകള്‍ ഇന്ന് മുതല്‍ ഓഫീസുകളിലയ്ക്ക്
രാജ്യത്ത് കൂടുതല്‍ ആളുകള്‍ ഇന്നുമുതല്‍ വര്‍ക്ക് ഫ്രം ഹോം വിട്ട് ഓഫീസുകളിലയ്ക്ക് നീങ്ങും. സര്‍ക്കാര്‍ കോവിഡ് നിയന്ത്രണങ്ങള്‍ എടുത്തു മാറ്റിയതോടെയാണ് ജോലി സാഹചര്യങ്ങളില്‍ വിത്യാസം ഉണ്ടാകുന്നത്. ജോലിക്കാരടക്കമുള്ളവര്‍ വീടുകളില്‍ നിന്നും ഓഫീസില്‍ പോയി തുടങ്ങുന്നത് ഗതാഗതമേഖലയ്ക്കും വ്യാപാര വ്യവസായ മേഖലകള്‍ക്കും കൂടുതല്‍ ഉണര്‍വ്വ് നല്‍കുമെന്നാണ് കരുതുന്നത്. A phased return to physical workplaces for all staff can commence from Monday. pic.twitter.com/A60PIHZvC0 — Stephen Donnelly (@DonnellyStephen) January 21, 2022 ഓഫീസുകള്‍ കൂടുതല്‍ സജീവമാകുന്നതോടെ രാജ്യത്തെ വ്യവസായ മേഖല കൂടുതല്‍ ഉണര്‍വ്വ് കൈവരിക്കുമെന്നാണ് വിദഗ്ദരുടെ നിരീക്ഷണം. സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതും ഇത് തന്നെയാണ്. വര്‍ക്ക് ഫ്രം ഹോം പൂര്‍ണ്ണമായും ഓഫിസുകളിലേയ്ക്ക് മാറ്റുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ വിവിധ തൊഴിലാളി സംഘടനകളുമായും ഇതിനകം ചര്‍ച്ച നടത്തി കഴിഞ്ഞു. Share This News
Read Moreകോവിഡ് നിയന്ത്രണങ്ങള്‍ മാറുന്നു ; ഇനി സ്വയം ജാഗ്രത
രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളെടുത്ത് മാറ്റാന്‍ ആരോഗ്യവിദഗ്ദരുടെ പച്ചക്കൊടി. മാസ്ക് ധരിക്കുക, അന്താരാഷ്ട്ര യാത്രകള്‍ക്ക് കോവിഡ് പാസുകള്‍, രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ഐസൊലേഷന്‍ , എന്നീ നിബന്ധനകള്‍ നിലനിര്‍ത്തിക്കൊണ്ട് മറ്റു നിയന്ത്രണങ്ങള്‍ എടുത്തുമ മാറ്റാനാണ് NPHET യോഗത്തില്‍ പച്ചക്കൊടി കാണിച്ചത്. എന്നാല്‍ നിയന്ത്രണങ്ങള്‍ എന്ന് എടുത്ത് മാറ്റണം എന്നതു സംബന്ധിച്ച് ചിഫ് മെഡിക്കല്‍ ഓഫീസര്‍ സര്‍ക്കാരിന് നല്കിയ കത്തില്‍ നിര്‍ദ്ദേശങ്ങളില്ല. ഹോസ്പിറ്റാലിറ്റി മേഖലയിലെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് സമയപരിധി എടുത്തു മാറ്റും. ഇത് സാമ്പത്തീക മേഖലയ്ക്കും ഉണര്‍വ് നല്‍കും. നിയന്ത്രണങ്ങള്‍ ഒരുമിച്ച് എടുത്തുമാറ്റുമോ ഘട്ടം ഘട്ടമായി പിന്‍വലിക്കുമോ എന്ന കാര്യത്തില്‍ ഇന്ന സര്‍ക്കാര്‍ വ്യക്തമായ രൂപരേഖ പുറത്തിറക്കും എന്നാണ് കരുതുന്നത്. Share This News
Read Moreസ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് ബോണസ് ലഭിക്കുമോ ?
അയര്‍ലണ്ടില്‍ കോവിഡ് കാലത്തെ സേവനങ്ങള്‍ പരിഗണിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ബോണസ് സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് ലഭിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയായിട്ടില്ല. സ്വകാര്യ നഴ്സിംഗ് ഹോമുകള്‍ എന്നു സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ ഉണ്ടെങ്കിലും സ്വകാര്യ ആശുപത്രികള്‍ എന്നു പരാമര്‍ശിച്ചിട്ടില്ല. ഇതാണ് അഭ്യൂഹങ്ങള്‍ക്ക് വഴി വെക്കുന്നത്. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്ക് ബോണസ് ലഭിച്ചില്ലെങ്കില്‍ ഇന്ത്യക്കാരടക്കം നിരവധി നേഴ്സുമാര്‍ക്ക് ഇത് തിരിച്ചടിയാകും. സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന നികുതി രഹിത ബോണസായ 1000 യൂറോ എന്നു നല്‍കുമെന്ന കാര്യത്തിലും വ്യക്തതയില്ല. എത്രയും പെട്ടെന്നെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചതായും ലിയോ വരദ്ക്കര്‍ പറഞ്ഞു. കോവിഡ് കാലത്ത് സേവനം ചെയ്ത കൂടുതല്‍ വിഭാഗങ്ങളെ ബോണസിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. Share This News
Read Moreകോവിഡ് നിയന്ത്രണങ്ങള്‍ നിര്‍ത്തലാക്കാന്‍ ബ്രിട്ടണ്; അടുത്തയാഴ്ച മുതല്‍ മാസ്ക് വേണ്ട
ബ്രിട്ടണില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നിര്‍ത്തലാക്കുന്നു.പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.. അടുത്ത വ്യാഴാഴ്ച മുതല്‍ മാസ്ക് ധരിക്കേണ്ടതില്ല എന്നതാണ് ഏറ്റവും സുപ്രധാനമായ തീരുമാനം. ക്ലബുകളിലും ബാറുകളിലും കയറാന്‍ കോവിഡ് പാസ് വേണ്ട. വീട്ടിലിരുന്നു ജോലി ചെയ്യുന്ന സംവിധാനം ആവശ്യമില്ല. ബൂസ്റ്റര്‍ ഡോസ് ക്യാംപെയിനും വിജയം കണ്ടതായി ബോറീസ് ജോണ്സണ് പറഞ്ഞു. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ 90 ശതമാനത്തിനും മൂന്നാം ഡോസ് നല്‍കിയതായും ആകെ 3.6 കോടി ബൂസ്റ്റര്‍ ഡോസുകളാണ് വിതരണം ചെയ്തതെന്നും തല്ക്കാലം ഐസലേഷന്‍ ചട്ടങ്ങള്‍ തുടരുമെങ്കിലും മാര്‍ച്ചിനപ്പുറം നീട്ടില്ലെന്നും. കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് അവസാനിപ്പിക്കുമെന്നും ജോണ്സന് പാര്‍ലമെന്റില്‍ പറഞ്ഞു. അതേസമയം, മഹാമാരി ഒടുങ്ങിയിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും ബോറിസ് ജോണ്സന് പറഞ്ഞു. ഒമിക്രോണ്‍ മൂലമുള്ള കോവിഡ് നിരക്ക് ഉയര്‍ന്ന നിലയിലെത്തിയതായി വിദഗ്ധര്‍ വിലയിരുത്തുന്നതു ചൂണ്ടിക്കാട്ടിയാണു ജോണ്‍സന്റെ പ്രഖ്യാപനം. അയര്‍ലണ്ടിലും കോവിഡ് നിയന്ത്രണങ്ങള്‍ ഉടന്‍ എടുത്തു മാറ്റിയേക്കുമെന്നാണ്…
Read Moreകോവിഡ് സേവനത്തിന് നന്ദി ; അവധിയും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 1000 യൂറോയും
കോവിഡ് കാലത്തെ ജീവന് പണയം വെച്ചുള്ള സ്തുത്യര്‍ഹ സേവനങ്ങള്‍ക്ക് രാജ്യത്തെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞ് സര്‍ക്കാര്‍. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 1000 യൂറോ ബോണസാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഈ ആനുകൂല്ല്യം ലഭിക്കും. ഈ 1000 യൂറോയ്ക്ക് നികുതിയുണ്ടാവില്ലെന്നതാണ് മറ്റൊരു പ്രത്യേകത. നഴിസിംഗ് ഹോമുകളിലേയും ഹോസ്പിറ്റലുകളിലേയും എല്ലാ ആരോഗ്യപ്രവര്‍ത്തകരേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് 18 ന് രാജ്യത്ത് പൊതു അവധിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കോവിഡില്‍ ജീവന് വെടിഞ്ഞവരെ അനുസ്മരിക്കുന്നതിനായാണ് ഇത്. അവധിയുടെ ആനുകൂല്ല്യം എല്ലാ ജീവനക്കാര്‍ക്കും ലഭിക്കും. അന്നേ ദിവസം അനുസ്മരണ പരിപാടിയും സര്‍ക്കാര്‍ സംഘടിപ്പിച്ചിട്ടുണ്ട്. മാര്‍ച്ച് 17 ന് സെന്റ് പാട്രിക് ഡേയാണ് ഇതിനോടനുബന്ധിച്ചാണ് മാര്‍ച്ച് 18 ന് ഒരു അവധി കൂടി നല്‍കിയത്. കോവിഡിനെതിരായ പോരാട്ടത്തിന്റെ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ബോണസ് നല്‍കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതില്‍ കാലതാമസമുണ്ടായത്…
Read Moreനാലാം ഡോസിനായി ആവശ്യമുയര്‍ത്തി നഴ്സിംഗ് ഹോമുകള്‍
മൂന്നാം ഡോസ് വാക്സിനിലും കോവിഡിനെ പിടിച്ചു നിര്‍ത്താന്‍ സാധിക്കാതെ വന്നതോടെ നാലാം ഡോസ് എന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ഉയരുന്നു. നിലവില്‍ നഴ്സിംഗ് ഹോമുകളാണ് പ്രധാനമായും ഈ ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. മൂന്നാം ഡോസ് സ്വീകരിച്ച് മൂന്നുമാസം കഴിഞ്ഞവര്‍ക്ക് പ്രതിരോധശേഷി കുറയുന്നു എന്നാണ് ഇവരുടെ വാദം. ഇസ്രായേലിലടക്കം പ്രായമായവരുടെ സുരക്ഷ കണക്കിലെടുത്ത് നാലാം ഡോസ് വാക്സിന് നല്‍കിയിട്ടുണ്ട് . ഇതേ പാത പിന്തുടരണമെന്നാണ് ആവശ്യം. നേഴ്സിംഗ് ഹോമുകളില്‍ കോവിഡ് വ്യാപനം വര്‍ദ്ധിച്ചിരിക്കുകയാണ്. 56 കോവിഡ് ഔട്ട് ബ്രേക്കുകളാണ് നഴ്സിംഗ് ഹോമുകളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാലാം ഡോസിന്റെ കാര്യത്തില്‍ അയര്‍ലണ്ട് സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. Share This News
Read More