എച്ച് എസ് ഇയില്‍ നിന്നും തെറ്റായി സന്ദേശങ്ങള്‍ ലഭിച്ചതിന്റെ പേരില്‍ ബുദ്ധിമുട്ടേണ്ടി വന്നത് നിരവധി പേരാണ്. കഴിഞ്ഞ ദിവസമാണ് സംഭവം. കോ മെത്തിലെ ഫെയറി ഹൗസ് വാക്‌സിനേഷന്‍ സെന്ററിലായിരുന്നു സംഭവം. അറുപത് വയസ്സിന് താഴെയുള്ള നിരവധി പേര്‍ക്കാണ് മൂന്നാം ഡോസ് വാക്‌സിന്റെ സ്ലോട്ട് അറിയിച്ച് മെസേജുകള്‍ ചെന്നത്. ഇവരെല്ലാം ഫെയറി ഹൗസ് വാക്‌സിനേഷന്‍ സെന്ററിന് മുന്നിലെത്തുകയും ഏറെ നേരം വാക്‌സിനായി ക്യൂ നില്‍ക്കുകയും ചെയ്തു. ക്യൂവില്‍ നിന്ന് തങ്ങളുടെ ഊഴമെത്തിയപ്പോഴാണ് അറിയുന്നത് മെസേജ് അബദ്ധത്തില്‍ വന്നതാണെന്നും തങ്ങള്‍ക്ക് മൂന്നാം ഡോസ് ലഭിക്കാനുള്ള യോഗ്യതയില്ലെന്നും . ഇങ്ങനെ വന്ന നിരവധിയാളുകളാണ് തിരികെ പോകേണ്ടി വന്നത്. എല്ലാവരും 60 വയസ്സിന് താഴെയുള്ളവരായിരുന്നു. എന്തായാലും എച്ച്എസ്ഇ ഈ വിഷയത്തില്‍ ക്ഷമാപണം നടത്തിയിട്ടുണ്ട്. Share This News
സമ്പര്‍ക്കമൊഴിവാക്കണം ; കോവിഡ് നിയന്ത്രിക്കാന്‍ അഞ്ച് കാര്യങ്ങള്‍
രാജ്യത്ത് കോവിഡ് ഗുരുതര സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ കോവിഡ് വ്യാപനമൊഴിവാക്കാന്‍ ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്നഭ്യര്‍ത്ഥിച്ച് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍. ജനങ്ങള്‍ പൊതുആരോഗ്യ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും സമ്പര്‍ക്കം പരമാവധി ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3666 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 638 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ തന്നെ 130 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. പരാമാവധി പൊതുപരിപാടികള്‍ ഒഴിവാക്കി അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുന്ന രീതിയിലേയ്ക്ക് ആളുകള്‍ എത്തണമെന്നും ടോണി ഹോളോഹാന്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ കോവിഡ് നിയന്ത്രിക്കാന്‍ താഴെ പറയുന്ന അഞ്ച് കാര്യങ്ങള്‍ ആളുകള്‍ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. * ജലദേഷമോ പനിയോ അനുഭവപ്പെടുകയോ അതിന്റെ ലക്ഷണങ്ങള്‍ കാണുകയോ ചെയ്താല്‍ സ്വയം ക്വാറന്റീനില്‍ പോവുകയും പിസിആര്‍ ടെസ്റ്റ് നടത്തുകയും വേണം. ആന്റിജന്‍ ടെസ്റ്റല്ല പിസിആര്‍ ടെസ്റ്റ് തന്നെ നടത്തണം.…
ഐറീഷ് സിവില്‍ സര്‍വ്വീസില്‍ ജോലി നേടാന്‍ സുവര്‍ണ്ണാവസരം
ഐറീഷ് സിവില്‍ സര്‍വ്വീസിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ക്ലറിക്കല്‍ തസ്തികകളിലാണ് ഇപ്പോള്‍ ഒഴിവുകള്‍ വന്നിരിക്കുന്നത്. രാജ്യത്തെ സര്‍ക്കാര്‍ സംവിധാനങ്ങളിലെ വിവിധ ഓഫീസുകളില്‍ ക്ലറിക്കല്‍ തസ്തികകളിലാണ് ജോലി ലഭിക്കുന്നത്. ഇവിടെ നിന്നും പ്രമോഷന്‍ കിട്ടി അതാത് വകുപ്പുകളിലെ ഉയര്‍ന്ന പോസ്റ്റുകളില്‍ ജോലി ലഭിക്കാനുള്ള സുവര്‍ണ്ണാവസരംകൂടിയാണിത്. അയര്‍ലണ്ടില്‍ സ്ഥിരതാമസമായ നാല് സ്റ്റാമ്പെങ്കിലുമുള്ള വിസയുള്ളവര്‍ക്ക് അപേക്ഷിക്കാം. പരീക്ഷകളും ഇന്റര്‍വ്യും കഴിഞ്ഞാണ് നിയമനം ലഭിക്കുന്നത്. വിവിധ കൗണ്ടികളിലായി രണ്ടായിരത്തോളം ഒഴിവുകളാണ് ഓരോ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യുന്നത്. പബ്ലിക് അപ്പോയിന്റ്‌മെന്റ് സര്‍വ്വീസാണ് സെലക്ഷനുള്ള നടപടിക്രമങ്ങള്‍ നടത്തുന്നത്. 67 വയസ്സുവരെ ഉയര്‍ന്ന ശമ്പളത്തോടെ നിരവധി ആനുകൂല്ല്യത്തോടെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ ജോലി ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത. നവംബര്‍ 29 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിവരെയാണ് അപേക്ഷിക്കാനുള്ള സമയം. കുടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ നല്‍കുന്നതിനും താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. Share This News
യൂറോപ്പില്‍ വാട്‌സാപ്പ് പ്രൈവസി പോളിസി അപ്‌ഡേറ്റ് ചെയ്തു
ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സപ്പിന്റെ പ്രൈവസി പോളിസിയില്‍ മാറ്റം വരുത്തി. അയര്‍ലണ്ട് ഉള്‍പ്പെടുന്ന യൂറോപ്യന്‍ രാജ്യങ്ങളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. വിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാരോപിച്ച് ഈ വര്‍ഷം വാട്‌സപ്പിന് 225 മില്ല്യണ്‍ പിഴ ചുമത്തിയിരുന്നു. ഡേറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷനായിരുന്നു പിഴ ചുമത്തിയത്. ഇതിനെതിരെ വാട്‌സപ്പ് ഹൈ കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് യൂറോപ്പില്‍ പ്രൈവസി പോളിസിയില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്. ഇന്നു വാട്‌സപ്പ് ഓപ്പണ്‍ ചെയ്യുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിക്കും . എന്നാല്‍ യാതൊരുവിധ നിബന്ധനകളും എഗ്രി ചേയ്യേണ്ട കാര്യമില്ല. എന്നാല്‍ വാട്‌സപ്പിന്റെ നിലവിലെ രീതികളിലോ ഉപഭോക്താക്കളുമായുള്ള ഉടമ്പടിയിലോ യാതൊരുവിധ മാറ്റങ്ങളും വരുത്തിയിട്ടില്ലെന്ന് വാട്‌സപ്പ് അറിയിച്ചിട്ടുണ്ട്. വാട്‌സപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിലും ഉപയോഗിക്കുന്നതിലും സൂക്ഷിക്കുന്നതിലുമാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. Share This News
വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിനെതിരെ പ്രതിഷേധവുമായി നോര്‍ത്തണ്‍ അയര്‍ലണ്ടില്‍ ആളുകള്‍ തെരുവില്‍
രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പൊതു പരിപാടികളിലും നൈറ്റ് ക്ലബ്ബുകളിലും പാര്‍ട്ടികളിലും പ്രവേശനത്തിന് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിനെതിരെ പ്രതിഷേധം . ബെല്‍ഫാസ്‌ററിലാണ് നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പ്രതിഷേധം നടന്നത്. വാക്‌സിനെതിരെയും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിനെതിരെയും മൂദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ ഇവര്‍ പ്ലാക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയാണ് പ്രതിഷേധത്തിനെത്തിയത്. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ചിലയിടങ്ങളില്‍ നിര്‍ബന്ധമാക്കിയ നടപടിക്കെതിരെയായിരുന്നു പ്രതിഷേധം. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. Share This News
കോവിഡ് : ആരോഗ്യവകുപ്പില്‍ 4400 പേര്‍ അവധിയില്‍
കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയും ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രതിസന്ധിയിലായിരിക്കുന്ന ആരോഗ്യമേഖലയ്ക്ക് മറ്റൊരു തിരിച്ചടി കൂടി. കോവിഡിനെ തുടര്‍ന്ന് അവധിയെടുക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. എച്ച്എസ്ഇ ചീഫ് എക്‌സിക്യൂട്ടിവ് പോള്‍ റീഡിന്റെ ഏറ്റവുമൊടുവിലത്തെ കണക്കുകളനുസരിച്ച് 4400 പേരാണ് അവധിയിലുള്ളത്. ഇവര്‍ കോവിഡ് ബാധിച്ചവരോ അല്ലെങ്കില്‍ കോവിഡ് രോഗികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരോ ആണ്. ഇതിനാല്‍ തന്നെ യാതൊരുവിധത്തിലും ഒഴിവാക്കാന്‍ സാധിക്കാത്ത അവധികളാണ് ഇവ. രാജ്യത്ത് പുതുതായി 4,181 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ തന്നെ 668 പേര്‍ ആശുപത്രികളിലാണ്. ഐസിയുവില്‍ കഴിയുന്നവരുടെ എണ്ണം 125 ആയി വര്‍ദ്ധിച്ചു. രാജ്യത്ത് ഐസിയു ബെഡുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. എല്ലാവരും ഒറ്റക്കെട്ടായി ഈ മഹാമാരിയെ നേരിടാനുള്ള ശ്രമത്തിലാണെന്നും ഉടന്‍ തന്നെ നിയന്ത്രണത്തിലാക്കാന്‍ കഴിയുമെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ പറഞ്ഞു.…
കോവിഡ് ; ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയിലെന്ന് എച്ച്എസ്ഇ
രാജ്യത്ത് വീണ്ടും ഉയര്‍ന്നുകൊണ്ടിരിക്കുന്ന കോവിഡ് കേസുകള്‍ ആരോഗ്യമേഖലയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാഴ്ത്തിയിരിക്കുകയാണെന്ന് എച്ച്എസ്ഇ ചീഫ് എക്‌സിക്യൂട്ടീവ് പോള്‍ റീഡ് പറഞ്ഞു. കോവിഡ് മഹാമാരി ആരംഭിച്ചത് മുതല്‍ നോക്കിയാല്‍ ഏറ്റവും മോശമാണ് ഇപ്പോഴത്തെ സാഹചര്യങ്ങളെന്നും അദ്ദേഹം വിലയിരുത്തി. സ്വകാര്യ ആശുപത്രികളിലെ കിടക്കകളുടെ എണ്ണം വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം എന്നിവ കൂട്ടിയും ഫാര്‍മസികളെ മൂന്നാം ഡോസ് കൊടുക്കാന്‍ സജ്ജമാക്കിയും ഈ പ്രതിസന്ധി നേരിടാനാണ് എച്ച് എസ് ഇ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ടെസ്റ്റിംഗിന്റെയും സ്മ്പര്‍ക്കമുള്ള ആളുകളെ കണ്ടെത്തുന്നതിന്റേയും തോത് വര്‍ദ്ധിപ്പിക്കാനും എച്ച്എസ്ഇ ആലോചിക്കുന്നുണ്ട്. കോവിഡ് രോഗബാധിതരായി ആശുപത്രികളിലില്‍ കഴിയുന്നവരില്‍ 53 ശതമാനം ആളുകളും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരും 43 ശതമാനം ആളുകള്‍ ഒരു ഡോസ് മാത്രം സ്വീകരിച്ചവരോ അല്ലെങ്കില്‍ വാക്‌സിന്‍ സ്വീകരിക്കാത്തവരോ ആണ്. Share This News
പ്രൈമറി സ്‌കൂളുകളില്‍ ആന്റിജന്‍ ടെസ്റ്റ് നവംബര്‍ 30 ന് മുമ്പ്
കോവിഡ് വ്യപനത്തില്‍ നിന്നും കൊച്ചുകുട്ടികളെ പരമാവധി സംരക്ഷിച്ചു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ പ്രൈമറി സ്‌കൂളുകളില്‍ ഉടന്‍ തന്നെ കോവിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി നോര്‍മാ ഫോളി പറഞ്ഞു. നവംബര്‍ 29 നെങ്കിലും ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തണമെന്നാണ് നിര്‍ദ്ദശം. പ്രൈമറി ക്ലാസുകളിലെ ടെസ്റ്റിംഗില്‍ കുട്ടികളില്‍ ആരെങ്കിലും കോവിഡ് പോസിറ്റിവായാല്‍ ക്ലാസിലുള്ള എല്ലാവരുടേയും മാതാപിതാക്കളേയും രക്ഷിതാക്കളേയും ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കാനുള്ള കാര്യങ്ങള്‍ എച്ച്എസ്ഇ ക്രമീകരിക്കും. ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് പോസിറ്റിവ് കേസുകള്‍ ക്ലാസ് റൂമിന് പുറത്തുള്ള ടെസ്റ്റിംഗില്‍ ഒരു ക്ലാസില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്താലും ക്ലാസിലെ എല്ലാവര്‍ക്കും ആന്റിജന്‍ ടെസ്റ്റ് നടത്തും. ഏതെങ്കിലും കുട്ടിക്ക് ഇങ്ങനെ പോസിറ്റീവായാല്‍ കുട്ടിയുടെ രക്ഷിതാക്കള്‍ ഇക്കാര്യം സ്‌കൂളില്‍ അറിയിക്കുകയും സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം മറ്റുകുട്ടികളുടെ രക്ഷതാക്കളെ അറിയിക്കുകയും വേണം. പൂര്‍ണ്ണമായും സൗജന്യമായാണ് ടെസ്റ്റുകള്‍ നടത്തുന്നത്. നവംബര്‍ 29 ഓടുകൂടി ഇക്കാര്യങ്ങള്‍ പൂര്‍ണ്ണമായി നടപ്പിക്കും…
ക്രിസ്മസ് വിപണി ഉണരുന്നു ; പാര്‍ട്ട് ടൈം ജോലി അന്വേഷകര്‍ക്ക് സുവര്‍ണ്ണാവസരം
നവംബര്‍ പകുതി കഴിഞ്ഞതോടെ രാജ്യത്ത് ക്രിസ്മസ് വിപണി ഉണര്‍ന്നു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ കോവിഡ് ക്രിസ്മസ് ആഘോഷങ്ങളുടെ ശോഭ കളഞ്ഞെങ്കില്‍ ഇത്തവണ നിയന്ത്രണങ്ങളില്‍ ഇളുവുകള്‍ ഉള്ളത് ആളുകള്‍ക്ക് ആശ്വാസമാണ്. എന്നാല്‍ കോവിഡിന് മുമ്പുള്ള ക്രിസ്മസ് കാലത്തെ പാര്‍ട്ടികളും ആഘോഷങ്ങളും എങ്ങും കാണാനില്ല. ഇത്തവണ വ്യാപാരികള്‍ അനുഭവിക്കുന്ന പ്രധാന പ്രശ്‌നം തങ്ങളുടെ ഷോപ്പുകളിലേയ്ക്ക് ആവശ്യത്തിന് ജീവനക്കാരെ ലഭിക്കാത്തതാണെന്ന് അയര്‍ലണ്ടിലെ പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡിനെ തുടര്‍ന്ന് ഷോപ്പുകള്‍ അടച്ചിട്ട സമയത്ത് മറ്റു ജോലികള്‍ക്കായി പോയവര്‍ തിരികെയെത്താതാണ് കാരണം. പാര്‍ട്ട് ടൈം ജോലികള്‍ അന്വേഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ക്രിസ്മസ് കാലം നല്‍കുന്നത് സുവര്‍ണ്ണാവസരമാണ്. ഒപ്പം ഹോം ഡെലിവറി സെക്ടറുകളിലും കൊറിയര്‍ സര്‍വ്വീസുകളിലും പാര്‍ട്ട് ടൈം ജോലികള്‍ക്കായി താരതമ്യേന ഉയര്‍ന്ന വേതന നിരക്കില്‍ ആളുകളെ നിയമിക്കുന്നുണ്ട്. സ്റ്റുഡന്റ് വിസകളില്‍ എത്തിയവര്‍ക്കൊപ്പം എത്തിയിട്ടുള്ള പങ്കാളികള്‍ക്കും നഴ്‌സുമാര്‍ക്കൊപ്പം എത്തിയിട്ടുള്ള പങ്കാളികള്‍ക്കും ഇത്തരം ജോലികള്‍…
നിലവില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ അര്‍ഹരായവര്‍ ആരൊക്കെ ?
രാജ്യത്ത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ബൂസ്റ്റര്‍ ഡോസ് നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടിവിന്റെ ഏറ്റവും പുതിയ കണക്കുകളനുസരിച്ച് പത്ത് ലക്ഷത്തോളം ആളുകള്‍ ബൂസ്റ്റര്‍ ഡോസിന് അര്‍ഹരായിട്ടുണ്ട്. ഇക്കാഴിഞ്ഞ ചൊവ്വാഴ്ച വരെ ഏകദേശം 389,000 ആളുകള്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി കഴിഞ്ഞു. രാജ്യത്ത് 16 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ ശാരിരികാസ്വസ്ഥതകള്‍ അനുഭവിക്കുന്നവര്‍ക്കും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ ദീര്‍ഘനാളായി കെയര്‍ ഹോമുകളില്‍ താമസിക്കുന്നവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതിന് അര്‍ഹതയുള്ളത്. ഇപ്പോള്‍ 50 മുതല്‍ 59 വരെ പ്രായപരിധിയിലുള്ള വരേയും ബൂസ്റ്റര്‍ ഡോസിനുള്ള അര്‍ഹതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പറഞ്ഞ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞ് ആറ് മാസം അല്ലെങ്കില്‍ കുറഞ്ഞത് അഞ്ച് മാസം കഴിഞ്ഞവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ യോഗ്യത .ഈ യോഗ്യതകള്‍ പരിഗണിച്ചാണ് പത്ത്…