ആശങ്കയുയര്‍ത്തി വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു

ക്രിസ്മസ് ആഘോഷങ്ങളിലേയ്ക്ക് കടക്കാന്‍ അയര്‍ലണ്ടും യൂറോപ്പും ഒരുങ്ങവെ കോവിഡ് കേസുകള്‍ വീണ്ടും വര്‍ദ്ധിക്കുന്നത് ആശങ്കയ്ക്കിട നല്‍കുന്നു. ശൈത്യകാലത്തേയ്ക്ക് കടക്കുകയും കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് ലഭിക്കുകയും ചെയ്തതോടെയാണ് വീണ്ടും കേസുകള്‍ വര്‍ദ്ധിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3424 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 478 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ തന്നെ 75 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 34 പേരുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അടുത്ത രണ്ടാഴ്ച വളരെ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. ഇതിനിടെ രാജ്യത്ത് പബ്ബുകളിലും മറ്റും എത്തുന്നവരോട് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ചോദിക്കുന്നില്ലെന്നും എല്ലാവരേയും കടത്തിവിടുകയാണെന്നും ആരോപണമുയരുന്നുണ്ട്. ഇതിനെതിരെ നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അയര്‍ലണ്ടില്‍ മാത്രമല്ല ജര്‍മ്മനി , ഇറ്റലി , തുടങ്ങി മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും കോവിഡ് വര്‍ദ്ധിക്കുകയാണ്. യൂറോപ്പില്‍ വീണ്ടും കോവിഡ്…

Share This News
Read More

അയര്‍ലണ്ടില്‍ ദീപാവലി ആഘോഷിച്ചു

ഗൃഹാതുരത്വത്തിന്റെ സുഖമുള്ള ഓര്‍മ്മകളോടെ അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹം ദീപാവലി ആഘോഷിച്ചു. പലരും ഇന്നലെ ദീപാവലി ആഘോഷങ്ങള്‍ക്കായി ജോലി സമയത്തില്‍ നിന്നും അവധി ചോദിച്ചിരുന്നു. വീടുകളില്‍ ദീപങ്ങള്‍ തെളിയിച്ചും പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേര്‍ന്നുമാണ് ആഘോഷങ്ങള്‍ നടന്നത്. ഇന്ത്യയില്‍ നിന്നുള്ള 45000 ത്തോളം ആളുകള്‍ ദീപാവലി ആഘോഷിച്ചതായി അയര്‍ലണ്ടിലെ പ്രമുഖ മാധ്യമങ്ങള്‍ വിവിധ ഇന്ത്യന്‍ സംഘടനകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ നിന്നുള്ള പലര്‍ക്കും ആവശ്യപ്പെട്ടിട്ടും ദീപാവലി ദിനത്തില്‍ അവധി ലഭിച്ചില്ലെന്നും അയര്‍ലണ്ട് ഇന്ത്യ കൗണ്‍സില്‍ പ്രതിനിധി പ്രശാന്ത് ശുക്ല പറഞ്ഞു. തങ്ങള്‍ ജോലി ചെയ്യുന്ന ഓഫിസുകളില്‍ സഹപ്രവര്‍ത്തകര്‍ക്ക് ഇന്ത്യയില്‍ നിന്നുള്ളവര്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തത് വിത്യസ്ത കാഴ്ചയായതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. Share This News

Share This News
Read More

കോളേജ് പ്രവേശനത്തിന് ഇന്നു മുതല്‍ അപേക്ഷിക്കാം

അയര്‍ലണ്ടിലെ വിവിധ കോളേജുകളിലേയ്ക്ക് 2022 അക്കാദമിക് വര്‍ഷത്തില്‍ വിവിധ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിന് ഇന്ന് മുതല്‍ അപേക്ഷിക്കാം. ഇതിനായുള്ള സെന്‍ട്രല്‍ ആപ്ലിക്കേഷന്‍സ് (സിഎഒ)ഓഫീസിന്റെ പോര്‍ട്ടലില്‍ ഇന്നു മുതല്‍ അപേക്ഷിക്കാനുള്ള സൗകര്യമുണ്ടായിരിക്കും. ഇന്ന ഉച്ചകഴിഞ്ഞ് മുതല്‍ ജനുവരി വരെയാണ് അപേക്ഷിക്കാനുള്ള സമയം. ഹയര്‍ എജ്യുക്കേഷന്‍, ഫര്‍തര്‍ എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ്, അപ്രന്റിസ്ഷിപ്പ് എന്നിവയിലേയ്ക്കുള്ള അപേക്ഷകളാണ് സ്വീകരിക്കുന്നത്. ഓണ്‍ ലൈന്‍ അപേക്ഷകള്‍ക്ക് പുറമേ ഓഫ്‌ലൈനായും അപേക്ഷകള്‍ സ്വീകരിക്കുമെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്. സിഎഒയുടെ വെബ്‌സൈറ്റില്‍ തന്നെ ലഭിക്കുന്ന ഹാന്‍ഡ് ബുക്കില്‍ നിന്നും അപേക്ഷ സംബന്ധിച്ച വിശദവിവിരങ്ങള്‍ ലഭിക്കുന്നതാണ്. ഇവിടെ ഡെമോ ആപ്ലിക്കേഷനുള്ള അവസരവുമുണ്ട്. ഇതുപയോഗിച്ച കൃത്യമായി പരിശീലിച്ച ശേഷം ആപ്ലിക്കേഷന്‍ നല്‍കാവുന്നതാണ്. ഇതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. http://www.cao.ie/handbook.php ഒരു തവണ അപേക്ഷിച്ച കോഴ്‌സുകളും ഓപ്ഷനുകളും അപേക്ഷകന് ഫെബ്രുവരി 1 -ാം തിയതിവരെ മറ്റ് യാതൊരു ചാര്‍ജുകളുമില്ലാതെ…

Share This News
Read More

കഴിഞ്ഞയാഴ്ച സ്‌കൂളുകളില്‍ റിപ്പോര്‍ട്ട് ചെയ്തത് അഞ്ച് കോവിഡ് ഔട്ട് ബ്രേക്കുകള്‍

കഴിഞ്ഞയാഴ്ച രാജ്യത്തെ സ്‌കൂളുകളില്‍ അഞ്ച് കോവിഡ് ഔട്ട് ബ്രേക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സര്‍വലൈന്‍സ് സെന്ററാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. ഇതില്‍ നാലെണ്ണം സ്‌കൂളുകളിലും ഒരെണ്ണം ഒരു ചൈല്‍ഡ് കെയര്‍ സെന്ററിലുമാണ്. പ്രൈമറി ക്ലാസുകളിലിലാണോ അതോ മുതിര്‍ന്ന കുട്ടികളിലാണോ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എന്നതു സംബന്ധിച്ച വിവിരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. അഞ്ചിടങ്ങളില്‍ നിന്നായി 32 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 76 പോസ്റ്റ് പ്രൈമറി , പ്രൈമറി സ്‌കൂളുകളില്‍ നിന്നായി 121 പേരെയും 11 സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നിന്നായി 69 പേരയെും കഴിഞ്ഞയാഴ്ച പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. പരിശോധനകളുടെ എണ്ണം ഓരോ ആഴ്ചയിലും കുറഞ്ഞു വരുന്നത് നല്ല ലക്ഷണമാണെന്നാണ് ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടിവിന്റെ നിഗമനം. Share This News

Share This News
Read More

സോഷ്യല്‍ മീഡിയ ഉപയോഗത്തിന് പ്രായപരിധി വന്നേക്കും

സോഷ്യല്‍ മീഡിയ ഉപയോഗത്തിന് കുറഞ്ഞ പ്രായപരിധി നിശ്ചയിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവം. ടൂറിസം , കള്‍ച്ചര്‍, ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ടസ്, മീഡിയ എന്നി മേഖലകളിലെ വിദഗ്ദര്‍ ഉള്‍പ്പെട്ട സംയുക്ത സമിതിയാണ് ഇത് സംബന്ധിച്ച് ശുപാര്‍ശ നല്‍കിയത്. എന്നാല്‍ കുറഞ്ഞ പ്രായപരിധി എത്രയായിരിക്കണമെന്നത് സംബന്ധിച്ച് സമിതിയില്‍ തീരുമാനമായിട്ടില്ല. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന കുട്ടികളിലേയ്ക്ക് അവര്‍ക്ക് ഹാനികരമായ പരസ്യങ്ങള്‍ എത്തുന്നത് തടയണമെന്ന നിര്‍ദ്ദേശവും സമിതി നല്‍കിയിട്ടുണ്ട്. ജംഗ് ഫുഡ്, ആല്‍ക്കഹോള്‍, ഗാംബ്ലിംഗ് എന്നിവ സംബന്ധിച്ചുള്ള പരസ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ കുട്ടികളിലേയ്‌ക്കെത്തുന്നത് തടയണമെന്നാണ് നിര്‍ദ്ദേശം. സോഷ്യല്‍ മീഡിയ വഴി കുട്ടികളെ സംബന്ധിച്ച വിവിരങ്ങള്‍ ചോര്‍ത്തുന്നത് തടയണമെന്ന നിര്‍ദ്ദേശവും സമതി മുന്നോട്ട് വച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലെ മേല്‍നോട്ടത്തിന് ഒരു ഓണ്‍ലൈന്‍ സേഫ്റ്റി കമ്മീഷണറെ നിയമിക്കണമെന്നും സമിതിയുടെ ശുപാര്‍ശയിലുണ്ട്. Share This News

Share This News
Read More

Get up to €200 in One4All digital gift cards* for referring your family and friends.

If you refer your family and friends to us and they purchase a car insurance policy using the “Get a Quote” button below, they will all receive a €40 One4All gift card. Not only that, you will also receive a €40 One4All gift card* for five of these car insurance policies purchased, up to a maximum of €200.   Unique Code is: WR75VI          Please read the full terms and conditions for this offer here. This offer is valid for new policies purchased on or before the…

Share This News
Read More

GICC CUP 2021 – സ്‌ട്രൈക്കേഴ്‌സ് FC  ഡബ്ലിൻ  വിജയികൾ.

ഗോള്‍വേ: അയര്‍ലണ്ടിലെ വിവിധ കൗണ്ടികളിൽ നിന്നും 12 പ്രമുഖ ഫുട്‌ബോള്‍ ടീമുകള്‍ വാശിയോടെ ഏറ്റുമുട്ടിയ ഗോൾവേ Castlegar GAA Club Indoor Football പിച്ചിൽ വെച്ചു നടത്തപ്പെട്ട  7A  SIDE-ഫുട്‌ബോള്‍ മാമാങ്കത്തിള്‍ സ്‌ട്രൈക്കേഴ്‌സ് FC ഡബ്ലിൻ എതിരില്ലാത്ത ഒരു ഗോളിന് ലീമെറിക് റോവേഴ്‌സ് എഫ് സി യെ മറികടന്നു രണ്ടാമത് 2021  GICC കപ്പും 300 യൂറോ കാഷ് അവാർഡും കരസ്ഥമാക്കി. റണ്ണേഴ്‌സ് അപ്പ് ടീമിനു 200 യൂറോ ക്യാഷ് അവാർഡും ട്രോഫിയും ലഭിക്കുകയുണ്ടായി.കൊറോണായുടെ സാഹചര്യത്തിൽ കഴിഞ്ഞ വര്ഷം നടത്തുവാൻ സാധിക്കാതിരുന്ന രണ്ടാമത് GICC CUP ആണ് ഈ വര്ഷം നടത്തപ്പെട്ടത്. 12 ടീമുകളെ 4 ഗ്രൂപ്പുകളായി തിരിച്ചു നടത്തിയ   ലീഗ് മത്സരങ്ങളിൽ നിന്നും  ഡബ്ലിന്‍ യുണൈറ്റഡ്‌ , സ്‌ട്രൈക്കേഴ്‌സ് FC , ഡബ്ലിന്‍ ഓള്‍ സ്റ്റാര്‍സ് എഫ് സി, ലീമെറിക് റോവേഴ്‌സ് എഫ് സി എന്നീ…

Share This News
Read More

നഴ്‌സിംഗ് ഇന്റേണ്‍ഷിപ്പ് ചെയ്യുവവരുടെ ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ ആലോചന

രാജ്യത്തെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധങ്ങള്‍ ഫലം കാണുന്നു. വിദ്യാഭ്യാസം ചൂഷണത്തിനുള്ള സമയമല്ല എന്ന മുദ്രാവാക്യമുയര്‍ത്തി നഴ്‌സിംഗ് ഇന്റേണ്‍ഷിപ്പ് നടത്തുന്ന നിരവധി വിദ്യാര്‍ത്ഥികളാണ് പ്രതിഷേധവുമായി കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്ത് വന്നത്. ഇതേ തുടര്‍ന്ന് ഇവരുടെ വേതനത്തില്‍ വര്‍ദ്ധനവ് വരുത്താന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. ശമ്പളം 12.50 ശതമാനം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതി ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി മന്ത്രിസഭയ്ക്ക് മുന്നില്‍ വച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനം എടുക്കുമെന്നും ഉപപ്രധാനമന്ത്രി ലിയോ വരദ്ക്കര്‍ പറഞ്ഞു. നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വേതനം തങ്ങളുടെ ജീവിത ചെലവുകള്‍ക്ക് പോലും തികയുന്നില്ലെന്നാണ് നഴ്‌സിംഗ് ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ പറയുന്നത്. Share This News

Share This News
Read More

കോവിഡ് വര്‍ദ്ധിക്കുന്നു ; ഇനിയും നിയന്ത്രണങ്ങള്‍ക്ക് സാധ്യത

രാജ്യത്ത് ഒരോ ദിവസവും കോവിഡ് കണക്കുകള്‍ വര്‍ദ്ധിച്ചു വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദിനം പ്രതിയുള്ള പുതിയ കോവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ ജനുവരിക്ക് ശേഷം ആദ്യമായാണ് 2000 കടന്നത് കഴിഞ്ഞ ആഴ്ചയാണെങ്കില്‍ ഇതിന് ശേഷം വളരെ പെട്ടെന്ന് തന്നെ 3000 ത്തിനു മുകളില്‍ എത്തിയിരിക്കുകയാണ്. 3726 കേസുകളാണ് ഇന്നലെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ജനുവരി പകുതിയ്ക്ക് ശേഷം ആദ്യമായാണ് കേസുകളുടെ എണ്ണം ഇത്രയധികം ഉയരുന്നത്. 493 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 90 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്. കോവിഡ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഇനിയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമോ എന്നതാണ് ദേശീയ രോഗപ്രതിരോധ ഉപദേശക സമിതി ഇപ്പോള്‍ ആലോചിക്കുന്നത്. നെറ്റ് ക്ലബ്ബുകളും പബ്ബുകളും അടക്കമുള്ള ഇന്‍ഡോര്‍ പരിപാടികള്‍ രാജ്യത്ത് വീണ്ടും ആരംഭിച്ചു കഴിഞ്ഞു. ഇതും വ്യാപനം വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍ . വാക്‌സിനേഷന്‍ വിജയകരമായി തന്നെ മുന്നോട്ട്…

Share This News
Read More

ശിശുസുരക്ഷാ ബോധവല്‍ക്കരണ പരിപാടിക്ക് തുടക്കമായി

രാജ്യത്ത് ശിശുക്കളുടെ യുവജനങ്ങളുടെയും സാമൂഹ്യ സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ബോധവല്‍ക്കര പരിപാടിക്ക് തുടക്കമായതായി മന്ത്രി റോഡെറിക് ഗോര്‍മാന്‍ അറിയിച്ചു. ശിശുസുരക്ഷാ ബോധവത്ക്കരണത്തിനായി ശിശുസുരക്ഷാ വാരാചരണമാണ് നടത്തുന്നത്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെ തങ്ങളുടെ ഉത്തരവാദിത്വം ഓര്‍മ്മിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ട്. ശിശുസുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി നടപ്പിലാക്കുക ഇതുവഴി ശിശുക്കളെ എല്ലാവിധത്തിലുള്ള ശാരീരിക – മാനസീക പീഡനങ്ങളില്‍ നിന്നും ഒപ്പം ചൂഷണങ്ങളില്‍ നിന്നും പൂര്‍ണ്ണമായി സുരക്ഷിതരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ബോധവല്‍ക്കരണ പ്രചരണ പരിപാടി നടത്തുന്നത്. ശിശുക്കള്‍ക്കും യുവജനങ്ങള്‍ക്കുമെതിരെ ഉണ്ടാകുന്ന ചൂഷണങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്നും അടിയന്തര സഹായത്തിനുള്ള വഴികളും മുന്നോട്ടുള്ള നിയമം നടപടിക്രമങ്ങളും സംബന്ധിച്ച് വിവിധ ഏജന്‍സികള്‍, സര്‍ക്കാര്‍ സംവിധാനങ്ങല്‍ എന്നിവ വഴി ബോധവല്‍ക്കരണം നല്‍കും. Share This News

Share This News
Read More