അയര്‍ലണ്ട് പൗരത്വ അപേക്ഷളില്‍ ഇനി മുതല്‍ പോയിന്റ് സിസ്റ്റം

പുതുവര്‍ഷത്തില്‍ അയര്‍ലണ്ട് പൗരത്വ അപേക്ഷകളില്‍ സമ്പൂര്‍ണ്ണ മാറ്റം വരുത്തി സര്‍ക്കാര്‍. സ്‌കോര്‍ കാര്‍ഡ് അപ്രോച്ച് നടപ്പിലാക്കുന്നു എന്നതാണ് ഏറ്റവും സുപ്രധാനമായ മാറ്റം. ഇതിനാല്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന പോയിന്റുകള്‍ ലഭിക്കുന്നതിനായി അപേക്ഷകര്‍ തങ്ങളുടെ ഐഡന്റിന്റി, താമസ രേഖകള്‍ ക്യത്യമായി ഹാജരാക്കണം. ഒരോ വര്‍ഷവും 150 പോയിന്റുകളാണ് ആവശ്യമായി വരുന്നത്. ഇതിനായി താമസരേഖകള്‍ ഹാജരാക്കണം. സ്‌കോര്‍ 150ല്‍ എത്തുന്നത് വരെ ഇതിനായുള്ള രേഖകള്‍ സമര്‍പ്പിച്ചു കൊണ്ടിരിക്കണം. അപേക്ഷാ ഫോമില്‍ പറയുന്ന റസിഡന്‍സി കാലയളവ് ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച് തെളിയിക്കേണ്ടത് അപേക്ഷകന്റെ ഉത്തരവാദിത്വമാണ്. അഞ്ച് വര്‍ഷക്കാലം രാജ്യത്ത് തുടര്‍ച്ചായായി താമസിച്ചു എന്നതിന്റെ തെളിവ് സമര്‍പ്പിക്കുന്നതിനൊപ്പം ഇങ്ങനെതാമസിച്ചത് നിയമപരമായ ആവശ്യങ്ങള്‍ക്കായിരുന്നു എന്നു കൂടി തെളിയിക്കണം. അപേക്ഷയുടെ നടപടി ക്രമങ്ങളുടെ ഭാഗമായി ഏത് സമയത്തും അപേക്ഷകന്റെ ഒര്‍ജിനല്‍ പാസ്‌പോര്‍ട്ട് വകുപ്പിന് ആവശ്യപ്പെടാം. എച്ച്എസ്ഇയിലോ വോളന്ററി ഹോസ്പിറ്റലുകളിലോ ജോലി ചെയ്യുന്ന് ഡോക്ടര്‍മാര്‍ക്ക് പ്രത്യേക പ്രൊവിഷനുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.…

Share This News
Read More

മദ്യത്തിന്റെ പുതുക്കിയ നിരക്കുകള്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്ല്യത്തില്‍

അയര്‍ലണ്ടില്‍ മദ്യത്തിന് സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ച നിരക്ക് ചൊവ്വാഴ്ച മുതല്‍ പ്രാബല്ല്യത്തില്‍ വരും. മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തിനായി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നടപടികളില്‍ ഒന്നാണ് വിലയിലെ മാറ്റവും. കുറഞ്ഞ വിലയ്ക്കുള്ള മദ്യം വാങ്ങി അപകടകരമായ രീതിയില്‍ മദ്യം ഉപയോഗിക്കുന്ന സാഹചര്യം ഒഴിവാക്കുകയാണ് വില പുനര്‍നിര്‍ണ്ണയിച്ചതിലൂടെ സര്‍ക്കാര്‍ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. പുതിയ വിലനിലവാരം അനുസരിച്ച് ഒരു ബോട്ടില്‍ വൈന്‍ ഒരു കാരണവശാലും 7.40 യൂറോയില്‍ കുറച്ച് വില്‍ക്കാന്‍ പാടില്ല. ഒരു ക്യാന്‍ ബീയര്‍ 1.70 യൂറോയിലും കുറച്ച് വില്‍ക്കരുത്. ജന്‍, വോഡ്ക എന്നിവ 40 ശതമാനം ആല്‍ക്കഹോള്‍ അടങ്ങുന്നതാണെങ്കില്‍ 20.70 യൂറോയില്‍ കുറച്ച് വില്‍ക്കരുത്. 700 മില്ലിയുടെ വിസ്‌കിയുടെ കുറഞ്ഞ വില 22 യൂറോയാണ്. മദ്യത്തിന്റെ പുതിയ നിരക്ക് സംബന്ധിച്ച് സമ്മിശ്ര പ്രതികരണമാണ് പൊതു ജനങ്ങളില്‍ നിന്നും ലഭിക്കുന്നത്. കുറഞ്ഞ വരുമാനക്കാര്‍ക്ക് ഇത് തിരിച്ചടിയാകുമെന്ന് ഒരു…

Share This News
Read More

എന്‍എംബിഐയില്‍ രജിസ്‌ട്രേഷന്‍ ഓഫീസറുടെ ഒഴിവിലേയ്ക്ക് അപേക്ഷിക്കാം

എന്‍എംബിഐ(NMBI) യില്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. രജിസ്‌ട്രേഷന്‍ കേസ് ഓഫീസര്‍ (ഗ്രേഡ്-4) എന്ന ഒഴിവിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഏഴ് ഒഴിവുകളാണ് നിലവിലുള്ളത്. രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുക രജിസ്‌ട്രേഷന്‍ മാനേജരെയും ഡയറക്ടര്‍ ഓഫ് രജിസ്‌ട്രേഷനേയും സഹായിക്കുക എന്നിവയാണ് ഈ തസ്തികയുടെ പ്രധാന ചുമതലകള്‍. മൂന്നു വര്‍ഷത്തെ മുഴുവന്‍ സമയ കരാറിലാണ് നിയമനം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ പ്രൊബേഷന്‍ കാലാവധി വിജയകരമായി പൂര്‍ത്തിയാക്കണം. ജനുവരി 4 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി. 29,249 യൂറോ മുതല്‍ 49,968 യൂറോ വരെയാണ് വാര്‍ഷിക ശമ്പളം. സ്റ്റാംപ് ഫോര്‍ വിസയുള്ളവര്‍ക്ക് ഈ തസ്തികയിലേയ്ക്ക് അപേക്ഷിക്കാവുന്നത്. ഒഴിവ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://www.nmbi.ie/NMBI/media/NMBI/Information-Booklet-Registration-Case-Officer-(Grade-IV).pdf ആപ്ലിക്കേഷന്‍ ഫോം ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. https://www.nmbi.ie/What-We-Do/Job-Vacancies/Registration-Case-Officer-(Grade-IV) പൂരിപ്പിച്ച് അപേക്ഷകള്‍ hr@nmbi.ie എന്ന ഇ-മെയില്‍ വിലാസത്തിലേയ്ക്ക്…

Share This News
Read More

ഇമിഗ്രേഷന്‍ പെര്‍മിഷനുകളുടെ കാലാവധി താത്ക്കാലികമായി നീട്ടി

അയര്‍ലണ്ടില്‍ ഇമിഗ്രേഷന്‍ പെര്‍മിഷനുകളുടെ കാലാവധി താത്ക്കാലികമായി നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. 2022 മെയ് 31 വരെയാണ് കാലാവധി നീട്ടിയത്. 15 ജനുവരി 2022 നും 31 മെയ് 2022നും ഇടയില്‍ കാലാവധി തീരുന്ന ഇമിഗ്രേഷന്‍ പെര്‍മിഷനുകളുടെ കാലാവധിയാണ് നീട്ടിയത്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് നേരത്തെ പല സമയങ്ങളില്‍ ഇമിഗ്രഷേന്‍ പെര്‍മിഷന്റെ കാലാവധി താത്ക്കാലികമായി നീട്ടി നല്‍കിയിരുന്നു. ഇങ്ങനെ കാലാവധി നീട്ടി കിട്ടിയവര്‍ക്കും ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന കാലാവധി നീട്ടല്‍ ബാധകമാണ്. ഈ ആനുകൂല്ല്യം ലഭിക്കുന്നവര്‍ തീര്‍ച്ചയായും 2022 മെയ് 31 നോ അല്ലെങ്കില്‍ അതിന് മുമ്പോ തങ്ങളുടെ പെര്‍മ്മിഷനുകള്‍ പുതുക്കുകയോ അല്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യേണ്ടതാണ്. ഐറീഷ് റസിഡന്‍സ് കാര്‍ഡിന്റെ കാലാവധി തീര്‍ന്നവരും പുതിയതിനായി കാത്തിരിക്കുന്നവര്‍ക്കും ഈ ആനുകൂല്ല്യം ലഭിക്കും. ഐറീഷ് റെസിഡന്‍സ് കാര്‍ഡ് പുതുക്കി ലഭിക്കാന്‍ കാത്തിരിക്കുന്നവര്‍ക്കും 2022 ജനുവരി 15 വരെ നിലവിലെ കാര്‍ഡ്…

Share This News
Read More

30-39 പ്രായക്കാര്‍ക്ക് ബൂസ്റ്റര്‍ ഡോസിന് രജിസ്റ്റര്‍ ചെയ്യാം

30-39 പ്രായപരിധിയിലുള്ള ആളുകള്‍ക്ക് ഇന്നുമുതല്‍ ബൂസ്റ്റര്‍ വാക്‌സിനായി രജിസ്‌ട്രേഷന്‍ നടത്താം. ആദ്യ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച് മൂന്നുമാസം കഴിഞ്ഞവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസിന് അപേക്ഷിക്കാന്‍ യോഗ്യതയുള്ളത്. ഈ മൂന്നുമാസ കാലയളവില്‍ കോവിഡ് വന്നവര്‍ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ല. ജാന്‍സണ്‍ വാക്‌സിന്‍ ആദ്യ ഡോസായി സ്വീകരിച്ച 16 മുതല്‍ 29 വയസ്സുവരെയുള്ളവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കി തുടങ്ങും. ഫാര്‍മസികള്‍, ജിപി ക്ലിനിക്‌സ് , വാക്ക് ഇന്‍ വാക്‌സിന്‍ സെന്ററുകള്‍ എന്നിവിടങ്ങളിലാണ് ബൂസ്റ്റര്‍ വാക്‌സിനായി സൗകര്യമുള്ളത്. 39 വയസ്സിന് മുകളിലുള്ളവരില്‍ ഇതുവരെ ബൂസ്റ്റര്‍ വാക്‌സിന്‍ സ്വീകരിക്കാത്തവരും ഉടന്‍ തന്നെ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് ബൂസ്റ്റര്‍ വാക്‌സിന്‍ സ്വീകരിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. Share This News

Share This News
Read More

അനുദിനം വര്‍ദ്ധിച്ച് കോവിഡ് ഇന്നലെ 16,428

  രാജ്യത്ത് കോവിഡ് കേസുകള്‍ അനുദിനം വര്‍ദ്ധിക്കുന്നു. 16,428 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മഹാമാരി ആരംഭിച്ച ശേഷം ആദ്യമായാണ് അയര്‍ലണ്ടില്‍ ഇത്രയധികം പേര്‍ക്ക് ഒരു ദിവസം കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 568 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 93 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ചിക്ത്‌സയില്‍ കഴിയുന്നത്. 22 കോവിഡ് മരണങ്ങളാണ് കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 5912 ആണ്. ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിക്കുന്ന ആളുകളുടെ എണ്ണവും ദിനം പ്രതി വര്‍ദ്ധിക്കുകയാണ്. രാജ്യം മറ്റൊരു ലോക്ഡൗണിലേയ്ക്ക് പോകാന്‍ നിര്‍ബന്ധിതമാകുമോ എന്നതാണ് എല്ലാവരും ആശങ്കയോടെ ഉറ്റുനോക്കുന്നത്. എല്ലാവരും സാമൂഹിക അകലമടക്കം കോവിഡ് മാനദണ്ഡങ്ങളെല്ലാം കൃത്യമായി പാലിക്കണമെന്നും എന്തെങ്കിലും ലക്ഷണങ്ങള്‍ ഉള്ളവരും കോവിഡ് രോഗികളുമായി സമ്പര്‍ക്കമുണ്ടായിട്ടുള്ളവരും സ്വയം ക്വാറന്റീനില്‍ പ്രവേശിക്കണമെന്നും സാമൂഹിക കൂടിച്ചേരലുകള്‍ ഒഴിവാക്കണമെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍…

Share This News
Read More

അയര്‍ലണ്ട് പോലീസില്‍ ചേരാന്‍ സുവര്‍ണ്ണാവസരം

അയര്‍ലണ്ടിലെ പോലീസ് സേനയായ ഗാര്‍ഡയില്‍ ചേരാന്‍ ഇന്ത്യക്കാരടക്കമുള്ളവര്‍ക്ക് സുവര്‍ണ്ണാവസരമൊരുങ്ങുന്നു. അടുത്തവര്‍ഷമാദ്യം തന്നെ റിക്രൂട്ട്‌മെന്റ് കാമ്പയിന്‍ ആരംഭിക്കും ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കമ്മ്യൂണിറ്റികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നാണ് ജസ്റ്റീസ് മന്ത്രാലയത്തിന്റെ തീരുമാനത്തില്‍ നിന്നും വ്യക്തമാകുന്നത്. പബ്ലിക്ക് അപ്പോയിന്റ്‌മെന്റ് സര്‍വ്വീസ് വഴിയാണ് നിയമനം നടത്തുക. മുഴുവന്‍ 1200 പേരെയാണ് നിയമിക്കുക. ഇതില്‍ 800 പേര്‍ ഗാര്‍ഡ അംഗങ്ങളും 400 പേര്‍ സിവിലിയന്‍ അംഗങ്ങളും ആയിരിക്കും. സ്റ്റാമ്പ് ഫോര്‍ സ്റ്റാറ്റസ് വിസയുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യതയുള്ളത്. നേരത്തെ രണ്ട് ഭാഷകളില്‍ പ്രാവിണ്യമുള്ളവരെയ മാത്രമായിരുന്നു ഗാര്‍ഡയില്‍ നിയമിച്ചിരുന്നത്. ഇതിലൊന്ന് ഐറിഷോ ഇംഗ്ലീഷോ ആയിരിക്കണമെന്നും നിയമമുണ്ടായിരുന്നു. ഇതില്‍ ഇളവ് നല്‍കിയിട്ടുണ്ട്. ഒരു ഭാഷയില്‍ മാത്രം പ്രാവിണ്യമുള്ളവര്‍ക്കും അപേക്ഷിക്കാം. പുതുവര്‍ഷാരംഭത്തില്‍ തന്നെ ഇതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കും. പുതിയ റിക്രൂട്ട്‌മെന്റുകള്‍ക്കായി 28 മില്ല്യണ്‍ യൂറോ 2022 ലേയ്ക്കുള്ള ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. Share This News

Share This News
Read More

ബ്രിട്ടനില്‍ ഇനി കെയറര്‍മാരും ഷോര്‍ട്ടേജ് ഒക്യുപ്പേഷന്‍ ലിസ്റ്റില്‍

ബ്രിട്ടനില്‍ കെയറര്‍മാരേയും ഷോര്‍ട്ടേജ് ഒക്യുപ്പേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതോടെ അതിവേഗം വിസ ലഭ്യമാക്കുമെന്നതാണ് ഒരു പ്രത്യേകത. ബ്രിട്ടനിലെ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. സാധാരണയായി ജീവനക്കാരുടെ ക്ഷാമം അതിരൂക്ഷമായ മേഖലകളിലുള്ള ജോലികളാണ് ഷോര്‍ട്ടേജ് ഒക്യുപ്പേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത്. ഇവര്‍ക്ക് വിസ എളുപ്പത്തില്‍ ലഭ്യമാക്കി ഈ മേഖലയിലെ പ്രതിസന്ധി ഒഴിവാക്കുക എന്നതാണ് ഈ നടപടിയുടെ ഉദ്ദേശ്യം. ബ്രിട്ടനില്‍ സ്ഥിരതാമസമാക്കാനുള്ള സൗകര്യവും ഈ വിസവഴി ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. അഞ്ച് വര്‍ഷം ബ്രിട്ടനില്‍ താമസിക്കാനും അതുവഴി ബ്രിട്ടനില്‍ സെറ്റില്‍മെന്റും ഈ വിസവഴി സാധ്യമാകും. കെയറര്‍മാരെ ഷോര്‍ട്ടേജ് ഒക്യുപ്പേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതോടെ കെയറര്‍ മേഖലയിലുള്ളവര്‍ക്ക് കുറഞ്ഞ ചെലവില്‍ ബ്രിട്ടനില്‍ എത്താന്‍ സാധിക്കുന്നതിനൊപ്പം തൊഴിലുടമകള്‍ക്ക് ജീവനക്കാരെയും വേഗത്തില്‍ ലഭിക്കും. മെഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റിയുടെ ശുപാര്‍ശ ബ്രീട്ടീഷ് സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് ഈ തീരുമാനം നടപ്പിലായത്. Share…

Share This News
Read More

കുട്ടികള്‍ക്കുള്ള വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കുട്ടികള്‍ക്കുള്ള വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഇന്ന് മുതലാണ് ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടിവിന്റെ പോര്‍ട്ടലില്‍ ഇതിനായുള്ള സൗകര്യം ലഭ്യമാകുന്നത്. 5 മുതല്‍ 11 വയസ്സുവരെ പ്രായപരിധിയിലുള്ളവര്‍ക്കുള്ള വാക്‌സിന്‍ ഒന്നാം ഡോസ് രജിസ്‌ട്രേഷനാണ് ആരംഭിക്കുന്നത്. ഗുരുതരമായ രോഗങ്ങളോ അപകടകരമായ ആരോഗ്യ സ്ഥിതിയോ ഉള്ള കുട്ടികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. ഈ വിഭാഗത്തിലുള്ളവര്‍ക്കാണ് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നത്. ഇവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായ ശേഷമായിരിക്കും എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ ബുക്ക് ചെയ്യാന്‍ അവസരം ലഭിക്കുന്നത്. ജനുവരി 11 മുതല്‍ എല്ലാവര്‍ക്കും രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ഈ പ്രായപരിധിയില്‍ ഹോസ്പിറ്റലുകളില്‍ കഴിയുന്ന കുട്ടികള്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ വാക്‌സിന്‍ വിതരണം ചെയ്തിരുന്നു. മുതിര്‍ന്നവര്‍ക്ക് നല്‍കിയ അതേ വാക്‌സിന്‍ ചെറിയ അളവിലാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. Share This News

Share This News
Read More

യൂറോപ്യന്‍ യൂണിയനില്‍ ഏകീകൃത മിനിമം വേതനം വരുന്നു

യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ മിനിമം വേതനം ഏകീകരിക്കാന്‍ നീക്കം ആരംഭിച്ചു. ഇതിനായുള്ള നടപടികള്‍ ആരംഭിക്കുവാന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. മിനിമം വേജ് നിയമങ്ങള്‍ ഏകീകരിക്കാനുള്ള നടപടി 198 നെതിരെ 443 വോട്ടുകള്‍ക്കാണ് പാസ്സായത്. അംഗരാജ്യങ്ങളിലെ തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മാന്യമായ രീതിയില്‍ ജീവിക്കാനുള്ള വേതനം ഉറപ്പാക്കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യം ഉയര്‍ന്നു. ആവശ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആരോഗ്യമേഖലയിലും കാര്‍ഷിക മേഖലയിലും ജോലി ചെയ്യുന്നവര്‍ ഹൗസ് കീപ്പിംഗ് ജീവനക്കാര്‍ എന്നിവരടക്കമുള്ളവരുടെ സേവനങ്ങള്‍ എത്രത്തോളം മഹത്തരമാണെന്ന് കോവിഡ് കാലം തെളിയിച്ചതായും ഇവര്‍ക്ക് ഉയര്‍ന്ന മിനിമം വേതനം ഉറപ്പാക്കണമെന്നും പാര്‍ലമമെന്റ് അംഗങ്ങളില്‍ അഭിപ്രായം ഉയര്‍ന്നു. എന്നാല്‍ എല്ലാ രാജ്യങ്ങളിലും ഒരേ നയം നടപ്പിലാക്കരുതെന്ന് മാള്‍ട്ടയില്‍ നിന്നുള്ള പ്രതിനിധി അഭിപ്രായപ്പെട്ടു. ദാരിദ്ര്യ നിരക്ക്, പര്‍ച്ചേസിംഗ് പവര്‍ ഒരോ രാജ്യങ്ങളിലേയും ദേശീയ നയങ്ങള്‍ ട്രേഡ് സംഘടനകളുടെ അഭിപ്രായങ്ങള്‍ എന്നിവ പരിഗണിച്ചായിരിക്കും മിനിമം വേതനം ഉയര്‍ത്തല്‍…

Share This News
Read More