ബ്രിട്ടനില് കെയറര്മാരേയും ഷോര്ട്ടേജ് ഒക്യുപ്പേഷന് ലിസ്റ്റില് ഉള്പ്പെടുത്താന് തീരുമാനിച്ചു. ഈ ലിസ്റ്റില് ഉള്പ്പെടുത്തുന്നതോടെ അതിവേഗം വിസ ലഭ്യമാക്കുമെന്നതാണ് ഒരു പ്രത്യേകത. ബ്രിട്ടനിലെ ഹെല്ത്ത് ആന്ഡ് സോഷ്യല് കെയര് വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. സാധാരണയായി ജീവനക്കാരുടെ ക്ഷാമം അതിരൂക്ഷമായ മേഖലകളിലുള്ള ജോലികളാണ് ഷോര്ട്ടേജ് ഒക്യുപ്പേഷന് ലിസ്റ്റില് ഉള്പ്പെടുത്തുന്നത്. ഇവര്ക്ക് വിസ എളുപ്പത്തില് ലഭ്യമാക്കി ഈ മേഖലയിലെ പ്രതിസന്ധി ഒഴിവാക്കുക എന്നതാണ് ഈ നടപടിയുടെ ഉദ്ദേശ്യം.
ബ്രിട്ടനില് സ്ഥിരതാമസമാക്കാനുള്ള സൗകര്യവും ഈ വിസവഴി ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. അഞ്ച് വര്ഷം ബ്രിട്ടനില് താമസിക്കാനും അതുവഴി ബ്രിട്ടനില് സെറ്റില്മെന്റും ഈ വിസവഴി സാധ്യമാകും. കെയറര്മാരെ ഷോര്ട്ടേജ് ഒക്യുപ്പേഷന് ലിസ്റ്റില് ഉള്പ്പെടുത്തുന്നതോടെ കെയറര് മേഖലയിലുള്ളവര്ക്ക് കുറഞ്ഞ ചെലവില് ബ്രിട്ടനില് എത്താന് സാധിക്കുന്നതിനൊപ്പം തൊഴിലുടമകള്ക്ക് ജീവനക്കാരെയും വേഗത്തില് ലഭിക്കും.
മെഗ്രേഷന് അഡൈ്വസറി കമ്മിറ്റിയുടെ ശുപാര്ശ ബ്രീട്ടീഷ് സര്ക്കാര് അംഗീകരിച്ചതോടെയാണ് ഈ തീരുമാനം നടപ്പിലായത്.