അയര്ലണ്ടിലെ സിവില് സര്വ്വീസ് ക്ലറിക്കല് ഓഫീസര് തസ്തികയിലേയ്ക്ക് അപേക്ഷകള് ക്ഷണിച്ചു. ഏപ്രീല് 27 ആണ് അപേക്ഷ സമര്പ്പിക്കുന്നതിനുള്ള അവസാന തിയതി. പ്രതിവര്ഷം 25000 യൂറോ വരെ ശമ്പളം ലഭിക്കാവുന്ന ജോലിയാണിത്.
ലീവിംഗ് സര്ട്ടിഫിക്കറ്റോ അല്ലെങ്കില് അതിന് സമാനമായ യോഗ്യതയോ ഉള്ളവര്ക്ക് അപേക്ഷിക്കാവുന്നതാണ്. എല്ലാവര്ഷവും ശമ്പള വര്ദ്ധനവും ഉണ്ടായിരിക്കും. ഒഴിവുകള് സംബന്ധിച്ച കൂടുതല് വിവരങ്ങള്ക്കും അപേക്ഷ സമര്പ്പിക്കുന്നതിനുമായി താഴെ പറയുന്ന ലിങ്കില് ക്ലിക്ക് ചെയ്യുക.
https://www.publicjobs.ie/restapi/campaignAdverts/172569/booklet