പൊതുജനങ്ങളെ ബാധിക്കുന്ന അടിയന്തര ഘട്ടങ്ങളില് ജനങ്ങള്ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്കുന്ന സംവിധാനം ഉടന് നടപ്പിലാക്കും. പരിസ്ഥിതി – കാലാവസ്ഥാ – ആശയവിനിമയ വകുപ്പ് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത വര്ഷം അവസാനത്തോടെയാവും സംവിധാനം നടപ്പിലാക്കുക.
കാലാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങള്, പ്രകൃതി ദുരന്തങ്ങള് , തീവ്രവാദി ആക്രമണങ്ങള് എന്നിങ്ങനെയുള്ള കാര്യങ്ങളാവും ആളുകളുടെ മൊബൈല് ഫോണിലേയ്ക്ക് ടെക്സ്റ്റ് സന്ദേശമായി എത്തുക. രാജ്യത്തെ മൊബൈല് ഫോണ് ഓപ്പറേറ്റര്മാരുമായി സഹകരിച്ചാവും ഈ പദ്ധതി നടപ്പിലാക്കുക.
യൂറോപ്പിലാകാമാനം രാജ്യങ്ങള് സമാന പദ്ധതികള് നടത്തിവരികയാണ്. ദുരന്തങ്ങളുമായി ബന്ധപ്പെട്ട് വ്യജ സന്ദേശങ്ങള് പരക്കുന്നത് തടയുക, ജനങ്ങളെ സുരക്ഷിതരാക്കുക, ദുരന്തങ്ങളുടെ വ്യാപ്തി കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.