അയര്ലണ്ടിലെ സര്ക്കാര് ആശുപത്രികളില് കിടത്തി ചികിത്സ സൗജന്യമാക്കുമെന്ന ബഡ്ജറ്റ് പ്രഖ്യാപനം നിലവില് വന്നു. ഇന്നലെ മുതലാണ് കിടത്തി ചികിത്സ സൗജന്യമായത്. നേരത്തെ ദിവസേന പരമാവധി ഇത് 80 യൂറോ വരെയായിരുന്നു. 12 മാസങ്ങള്ക്കിടെ പത്തു ദിവസത്തേയ്ക്ക് പരമാവധി 800 യൂറോയും മുടക്കേണ്ടി വന്നിരുന്നു. ആളുകള്ക്ക് ഇത് ഏറെ ബുദ്ധിമുട്ടും സൃഷ്ടിച്ചിരുന്നു.
സര്ക്കാര് ആശുപത്രികളില് കുട്ടികളുടെ കിടത്തി ചികിത്സ കഴിഞ്ഞ വര്ഷം മുതല് സര്ക്കാര് സൗജന്യമാക്കിയിരുന്നു. പ്രത്യേക പരിഗണന ഉള്ളവര്ക്കും മെഡിക്കല് കാര്ഡ് ഉള്ളവര്ക്കും നേരത്തെ മുതല് കിടത്തി ചികിത്സ സൗജന്യമായിരുന്നു.
ആളുകള്ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഈ പദ്ധതിക്കായി സര്ക്കാര് മാറ്റിവച്ചിരിക്കുന്നത് 30 മില്ല്യണ് യൂറോയാണ്.