മെറ്റയ്ക്കും ട്വിറ്ററിനും ആമസോണിനും മൈക്രോസോഫ്റ്റിനും പിന്നാലെ പിരിച്ചുവിടലിനൊരുങ്ങി ഗൂഗിളും. ഗൂഗിളിന്റെ പേരന്റ് കമ്പനിയായ ആല്‍ഫബെറ്റാണ് പിരിച്ചു വിടല്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 12000 പേരെ പിരിച്ചു വിടുമെന്നാണ് നിലവിലെ പ്രഖ്യാപനം. അയര്‍ലണ്ടില്‍ 5000 പേരാണ് നേരിട്ട് ഗൂഗിളില്‍ ജോലി ചെയ്യുന്നത്. കരാറുകാര്‍ വഴിയുള്ള ആളുകളെക്കൂടി ചേര്‍ക്കുമ്പോള്‍ ഇത് ഏകദേശം ഒമ്പതിനായിരത്തോളം വരും എന്നാല്‍ പിരിച്ചുവിടല്‍ അയര്‍ലണ്ടിനെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ടെക് കമ്പനികള്‍ ഒന്നിനു പിറകെ ഒന്നായി വലിയ തോതില്‍ പിരിച്ചു വിടലുകള്‍ നടത്തുന്നത് വരാനിരിക്കുന്ന സാമ്പത്തീക മാന്ദ്യത്തിന്റെ ലക്ഷണമായി കാണുന്നവരുമുണ്ട്.
Read MoreCategory: മലയാളം
MALAYALAM
നീനാ കൈരളിയുടെ ക്രിസ്തുമസ് – ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ‘ഉദയം 2023’പ്രൗഢഗംഭീരമായി
നീനാ (കൗണ്ടി ടിപ്പററി ): നീനാ കൈരളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ക്രിസ്തുമസ് -പുതുവത്സരാഘോഷങ്ങള്‍ ‘ഉദയം 2023’നീനാ സ്‌കൗട്ട് ഹാളില്‍ വെച്ച് പ്രൗഢഗംഭീരമായി അരങ്ങേറി .ആഘോഷപരിപാടികള്‍ , Hughie Mc Garth (Mayor/Peace Commissioner) ഉത്ഘാടനം ചെയ്തു .Get Darcy (Nenagh Counsellor ) മുഖ്യാതിഥി ആയിരുന്നു .കൂടാതെ Nenagh St.Mary’s Parish അസിസ്റ്റന്റ് വികാരി Fr.Rexon Chullickal ആശംസാ പ്രസംഗം നടത്തി . നിറപ്പകിട്ടാര്‍ന്ന നിരവധി കലാ കായിക പരിപാടികളാല്‍ സമൃദ്ധമായിരുന്നു ‘ഉദയം 2023’.കുട്ടികളുടെയും മിതിര്‍ന്നവരുടെയും ,വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ,സാന്റാക്ലോസിനെ വരവേറ്റുകൊണ്ടുള്ള ക്രിസ്തുമസ് കരോള്‍ ,എന്നിവ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടി . തുടര്‍ന്ന് 13 വര്‍ഷക്കാലത്തെ അയര്‍ലണ്ടിലെ പ്രവാസ ജീവിതത്തിനു ശേഷം ഓസ്ട്രേലിയയിലേക്ക് കുടിയേറുന്ന അനുലാല്‍ വരിക്കത്തറപ്പേലിനും കുടുംബത്തിനും നീനാ കൈരളി കുടുംബത്തിന്റെ സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കുകയുണ്ടായി . കൂടാതെ ക്രിസ്തുമസിന് മുന്നോടിയായി കൈരളി കുടുംബാംഗങ്ങളുടെ…
Read More360 പേരെ നിയമിക്കാനൊരുങ്ങി അല്‍ഡി സൂപ്പര്‍ മാര്‍ക്കറ്റ്
അയര്‍ലണ്ടിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ അല്‍ഡി സൂപ്പര്‍ മാര്‍ക്കറ്റ് പുതിയ നിയമനങ്ങള്‍ക്കൊരുങ്ങുന്നു. 360 പേര്‍ക്കാണ് പുതുതായി നിയമനം നല്‍കാന്‍ ഒരുങ്ങുന്നത്. കമ്പനിയുടെ ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായാണ് പുതിയ നിയമനങ്ങള്‍ നടത്തുന്നത്. നിലവില്‍ കമ്പനിയുടെ 155 ഷോറൂമുകളിലായി 4,650 പേരാണ് ജോലി ചെയ്യുന്നത്. സൂപ്പര്‍മാര്‍ക്കറ്റുകളുടെ ആവശ്യകത സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്നതിനാലാണ് തങ്ങള്‍ ബിസിനസ് വിപുലീകരിക്കാന്‍ ഒരുങ്ങുന്നതെന്ന് കമ്പനി വ്യക്തമാകക്കി. നിയമനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കമ്പനി വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്. 450 പേരെ നിയമിക്കുമെന്ന് കഴിഞ്ഞ നവംബറില്‍ കമ്പനി പ്രഖ്യാപിച്ചിരുനന്നു. ഈ നിയമനങ്ങള്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് അല്‍ഡി പുതിയ നിയമനങ്ങള്‍ക്കൊരുങ്ങുന്നത്.
Read Moreകോവിഡ് ടെസ്റ്റ് കിറ്റുകള്‍ക്ക് വില കുറയും
രാജ്യത്ത് കോവിഡ് പരിശോധനകള്‍ക്കായുള്ള ആന്റിജന്‍ ടെസ്റ്റ് കിറ്റുകളുടെ വില കുറയും. നികുതി നിരക്കില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയതോടെയാണ് വില കുറവിന് വഴി തെളിയുന്നത്. കോവിഡിനായുള്ള ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ക്ക് കോവിഡ് കാലത്ത് സര്‍ക്കാര്‍ നികുതി ഏര്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം ആദ്യം ആന്റിജന്‍ കിറ്റുകള്‍ക്ക് 23 ശതമാനം നികുതിയേര്‍പ്പെടുത്തുകയായിരുന്നു. വിവിധ കോണുകളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഈ തീരുമാനം പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിത്. ധനവകുപ്പ് മന്ത്രിയും റവന്യു ഡിപ്പാര്‍ട്ട്‌മെന്റും തമ്മില്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് കോവിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ നികുതി രഹിതമാക്കാന്‍ തീരുമാനമാക്കിയത്.
Read Moreഅയര്‍ലണ്ടിലെ ഇന്‍സ്റ്റാ ഉപഭോക്താക്കള്‍ക്ക് പുതിയ സൗകര്യം
ഇന്‍സ്റ്റഗ്രാമില്‍ പുതിയ അപ്‌ഡേറ്റുമായി കമ്പനി രംഗത്ത്. quiet എന്ന പുതിയ ഓപ്ഷനാണ് നല്‍കുന്നത്. ഇന്നലെ മുതലാണ് ഇത് നിലവില്‍ വന്നത്. അയര്‍ലണ്ട് , യുകെ, യുഎസ്, കാനഡ, ന്യൂസിലന്‍ഡ് , ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ് ഈ സൗകര്യം ലഭിക്കുന്നത്. qഹഗാൂ മോഡ് ആക്ടിവേറ്റ് ചെയ്തിട്ടാല്‍ ആ സമയത്ത് നോട്ടിഫിക്കേഷന്‍സ് ഒന്നും വരില്ല. മെസേജുകള്‍ക്ക് ഓട്ടോമാറ്റിക് റിപ്ലെ പോവുകയും ചെയ്യും. മാത്രമല്ല ആക്ടിവിറ്റി സ്റ്റാറ്റസ് Quiet എന്നാകും കാണിക്കുക.. ഫ്രണ്ട്‌സിനേയും ഫോളേവേഴ്‌സിനേയും മാറ്റി നിര്‍ത്തി മറ്റ് നോട്ടിഫിക്കേഷന്‍സിന്റെ ശല്ല്യങ്ങളില്ലാതെ ഇന്‍സ്റ്റ ഉപയോഗിക്കാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. മാത്രമല്ല കുറച്ചു സമയത്തേക്ക് ഈ വ്യക്തി അവയ്‌ലബ്ള്‍ ആയിരിക്കില്ല എന്ന് ഫോളേവേഴ്‌സിന് മനസ്സിലാകാനും ഇത് സാധിക്കും.
Read MoreArgos അയര്‍ലണ്ടിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു
പ്രമുഖ റീടെയ്ല്‍ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകളിലൊന്നായ Argos അയര്‍ലണ്ടിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നു. ജൂണ്‍ മാസത്തോടെ അയര്‍ലണ്ടിലെ എല്ലാ ഔട്ട്‌ലെറ്റുകളും അടച്ചു പൂട്ടാനാണ് തീരുമാനം. കമ്പനി മാനേജ്‌മെന്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏറെ ആലോചിച്ചെടുത്ത തീരുമാനമാണെന്നും കൂടുതല്‍ നിക്ഷേപം നടത്തുനന്നതില്‍ കാര്യമില്ലെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. കമ്പനിയുടെ തീരുമാനത്തിന്റെ ഫലമായി Argos ന്റെ എല്ലാ ഔട്ട് ലെറ്റുകളും അടച്ചു പൂട്ടും. ഏതാണ്ട് അഞ്ഞൂറിലധികം ആളുകള്‍ക്ക് തൊഴിലും നഷ്ടമാകും. എന്നാല്‍ തൊഴില്‍ നഷ്ടമാകുന്നവര്‍ക്ക് കൃത്യമായ നഷ്ടപരിഹാര പാക്കേജ് നല്‍കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ജൂണ്‍ നാണ് പൂര്‍ണ്ണമായും പ്രവര്‍ത്തനം അവസാനിക്കുക. എന്നാല്‍ വെബ്‌സൈറ്റ് വഴിയുള്ള ഓര്‍ഡറുകളും ഹോം ഡെലിവെറി ഓര്‍ഡറുകളും മാര്‍ച്ച് 22 വരെയെ നല്‍കാന്‍ കഴിയു. വില്‍പ്പനാനന്തര സേവനങ്ങളായ റിട്ടേണ്‍, റീ ഫണ്ട്, എക്‌സേഞ്ച് എന്നിവ ക്ലോസിംഗ് ഡേറ്റ് വരെയെ ഉണ്ടാകൂ.
Read Moreഅയര്‍ലണ്ടിലെ 59 ശതമാനം പ്രഫഷണലുകളും ജോലി മാറാന്‍ ആഗ്രഹിക്കുന്നു
ആഗോള തലത്തില്‍ കമ്പനികളില്‍ പിരിട്ടുവിടലുകള്‍ തുടരുകയാണ് മാത്രമല്ല പുതിയ നിയമനങ്ങളും മന്ദഗതിയിലാണ്. എങ്കിലും അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന പ്രഫഷണലുകളില്‍ അധികവും ഇപ്പോഴും തങ്ങളുടെ ജോലി മാറാന്‍ ആഗ്രഹിക്കുന്നവരാണ്. ലിങ്ക്ഡിനില്‍ നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം പുറത്തു വന്നത്. കൂടുതല്‍ ആളുകളും ജോലി മാറാന്‍ ആഗ്രഹിക്കുന്നതിന്റെ കാരണം ഇപ്പോഴും ഉയര്‍ന്ന ശമ്പളം ലക്ഷ്യം വച്ചാണ്. ഒപ്പം ഫ്‌ലെക്‌സിബിള്‍ ആയിട്ടുള്ള ജോലി സമയത്തിന് പ്രാധാന്യം കൊടുക്കുന്നവരുമുണ്ട്. മുഴുവന്‍ സമയ ഓഫീസ് ജോലിയെക്കാളും പലരും ആഗ്രഹിക്കുന്നത് റിമോട്ട് വര്‍ക്കിംഗാണ്. സര്‍വ്വെയില്‍ പങ്കെടുത്ത 59 ശതമാനം ഐറീഷ് പ്രഫഷണലുകളും ജോലി മാറാന്‍ ആഗ്രഹിക്കുന്നവരാണ്. അയര്‍ലണ്ടിലെ നിയമന നിരക്ക് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 12 ശതമാനത്തിലധികം താഴെയാണ് എന്നതും വസ്തുതയാണ്. പുതിയ ജോലിയോ പ്രമോഷനോ കിട്ടിയാലും ജോലി സമയം ഫ്‌ളെക്‌സിബിള്‍ അല്ലെങ്കില്‍ ആ ജോലി വേണ്ടെന്നുവെയ്ക്കുമെന്നു പറഞ്ഞവരും ഉണ്ട്.
Read Moreമൈക്രോസോഫ്റ്റിലും പിരിച്ചുവിടല്‍ ; ജോലി നഷ്ടമാവുക 10,000 പേര്‍ക്ക്
ട്വിറ്റര്‍, മെറ്റാ, ആമസോണ്‍ എന്നിവയ്ക്ക് പുറമേ ബഹുരാഷ്ട്ര കമ്പനിയായ മൈക്രോസോഫ്റ്റും ജീവനക്കാരെ കുറയ്ക്കുന്നു. ഇന്നലെയാണ് കമ്പനി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ആഗോള തലത്തില്‍ 10,000 പേര്‍ക്കാവും ജോലി നഷ്ടമാവുക. കമ്പനിയുടെ ആകെ തൊഴിലാളികളുടെ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണിത്. ചിലരാജ്യങ്ങളിലെ സാമ്പത്തീക മാന്ദ്യവും ഒപ്പം ചില രാജ്യങ്ങളില്‍ മാന്ദ്യം പ്രതീക്ഷിക്കുന്നതുമാണ് ഇത്തരമൊരു നടപടിക്ക് കാരണമെന്ന് കമ്പനി സിഇഒ സത്യ നാഥെല്ലെ ജീവനക്കാര്‍ക്കയച്ച സന്ദേശത്തില്‍ പറയുന്നു. കമ്പനിക്ക് ലോകത്താകമാനം 2,21,000 ജീവനക്കാരാണുള്ളത്. എന്നാല്‍ പിരിച്ചുവിടല്‍ ഏത് രാജ്യത്തു നിന്നായിരിക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഈ പിരിച്ചു വിടല്‍ അയര്‍ലണ്ടിനെ ബാധിക്കുമോ എന്നറിയില്ലെന്നും മൈക്രോസോഫ്റ്റുമായി നിരന്തരം സമ്പര്‍ക്കത്തില്‍ തുടരാന്‍ താന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അയര്‍ലണ്ടില്‍ നിലവില്‍ സാമ്പത്തീക മാന്ദ്യമില്ലാത്തതിനാല്‍ ഇവിടെ വലിയ തോതിലുള്ള ജോലി നഷ്ടം പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Moreനിര്‍മ്മാണ മേഖലയില്‍ തൊഴിലാളി ക്ഷാമമെന്ന് റിപ്പോര്‍ട്ടുകള്‍
അയര്‍ലണ്ടിലെ നിര്‍മ്മാണ മേഖലയില്‍ തൊഴിലാളി ക്ഷാമമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലണ്ടിലെ പ്രമുഖ ജോബ് വെബ്‌സൈറ്റായ Morgan McKinley പുറത്തു വിട്ട പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. തൊഴിലാളി ക്ഷാമത്തിന്റെ സമ്മര്‍ദ്ദം നിലവില്‍ നിര്‍മ്മാണ മേഖലയെ ബാധിച്ചിട്ടുണ്ടെന്നും ഇവരുടെ പഠനത്തില്‍ പറയുന്നു. സൈറ്റ് മാനേജര്‍മാര്‍, ക്വാണ്ടിറ്റി സര്‍വേയര്‍മാര്‍, കാര്‍പ്പെന്റേഴ്‌സ് , പ്രൊജക്ട് മാനേജര്‍മാര്‍ എന്നി വിഭാഗങ്ങളിലാണ് നലവില്‍ ജീവനക്കാരെ ലഭിക്കാനില്ലാതത്തതെന്നും ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന ജോലി ഒഴിവുകളും. ജോലി തേടി നല്‍കുന്ന അപേക്ഷകളും പഠനവിധേയമാക്കിയാണ് നിര്‍മ്മാണ മേഖലയിലെ ജീവനക്കാരുടെ ക്ഷാമം സംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്തിയത്. സാമ്പത്തീക മേഖല നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ടെങ്കിലുപം 2023 നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന വര്‍ഷമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 അവസാന പാദത്തില്‍ നിരവധി റിക്രൂട്ട്‌മെന്റുകള്‍ നടന്നിട്ടുണ്ടെന്നും ഇതിന്റെ തുടര്‍ച്ചയാകും 2023 എന്നും പഠന റിപ്പോര്‍ട്ടിലുണ്ട്. വിവിധ മേഖലകളില്‍ 2023 ല്‍…
Read MoreRYANAIR ല്‍ ഒഴിവുകള്‍ നിയമനം ഡബ്ലിന്‍ എയര്‍പോര്‍ട്ടിലേയ്ക്ക്
പ്രമുഖ വിമാനക്കമ്പനിയായ RYANAIR ല്‍ നിരവധി ഒഴിവുകള്‍. ഡബ്ലിന്‍ എയര്‍ പോര്‍ട്ടിലാണ് ഒഴിവുകള്‍. മികച്ച ശമ്പളവും ആനുകൂല്ല്യങ്ങളുമാണ് തെരഞ്ഞെടുക്കപ്പെടുന്നവരെ കാത്തിരിക്കുന്നത്. ഐ ഡി കോര്‍ഡിനേറ്റര്‍, പേ റോള്‍ സ്‌പെഷ്യലിസ്റ്റ്, റോസ്റ്റര്‍ സ്‌പെഷ്യലിസ്റ്റ് എന്നീ ഒഴിവുകളിലേയ്ക്കാണ് നിയമനങ്ങള്‍. ഡബ്ലിനില്‍ താമസിക്കുന്നവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരമുള്ളത്. താഴെ പറയുന്ന ലിങ്കുൡ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാവുന്നതാണ.് ഐ.ഡി കോര്‍ഡിനേറ്റേഴ്‌സ് https://jobs.workable.com/view/sjrfQurzd1tVEaAcM1XX87/id-admin-%26-coordinator-in-dublin-at-ryanair?utm_campaign=google_jobs_apply&utm_source=google_jobs_apply&utm_medium=organic പേ റോള്‍ സ്‌പെഷ്യലിസ്റ്റ് https://jobs.workable.com/view/s3z7hjKR4fgHL72xNjxxrM/payroll-specialist-in-dublin-at-ryanair?utm_campaign=google_jobs_apply&utm_source=google_jobs_apply&utm_medium=organic റോസ്റ്റര്‍ സ്‌പെഷ്യലിസ്റ്റ് https://apply.workable.com/ryanair/j/E934F1CE76/apply/
Read More