അയര്‍ലണ്ടില്‍ കെയറര്‍മാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും നഴ്‌സായി മാറാന്‍ അവസരം. ഇങ്ങനെയുള്ളവര്‍ക്ക് എച്ച്എസ്ഇ സ്‌പോണ്‍സര്‍ഷിപ്പില്‍ നഴ്‌സിംഗ് കോഴ്‌സ് പഠിച്ച് നഴ്‌സുമാരോ അല്ലെങ്കില്‍ മിഡൈ്വഫുമാരോ ആയി മാറാം. രണ്ടു വര്‍ഷത്തിലധികമായി കെയററായോ സപ്പോര്‍ട്ട് സ്റ്റാഫായോ ജോലി ചെയ്യുന്നവര്‍ക്കാണ് അവസരം. 23 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് അവസരം ലഭിക്കുക. ഇവര്‍ രാജ്യത്തെ ഏതെങ്കിലും സ്ഥാപനങ്ങളില്‍ നഴ്‌സിംഗ് കോഴ്‌സിന് അഡ്മിഷന്‍ നേടിയശേഷമാണ് സ്‌പോണ്‍സര്‍ഷിപ്പിന് അപേക്ഷിക്കേണ്ടത്. പഠനത്തോടൊപ്പം നിലവിലെ ജോലി തുടരാനും അടിസ്ഥാന ശമ്പളം ലഭിക്കാന്‍ അവസരമുണ്ടാവുകയും ചെയ്യും. ഇങ്ങനെ എച്ച്എസ്ഇ സ്‌പോണ്‍സര്‍ഷിപ്പില്‍ കോഴ്‌സ് പഠിച്ച് നഴ്‌സോ മിഡ്‌വൈഫോ ആയി മാറുന്നവര്‍ എച്ച്എസ്ഇ യില്‍ അഞ്ച് വര്‍ഷത്തെ ബോണ്ട് ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://healthservice.hse.ie/about-us/onmsd/cpd-for-nurses-and-midwives/onmsd-sponsorship-schemes/public-health-service-employees.html
Read MoreAuthor: Reena
പ്രൈവറ്റ് ആശുപത്രികളിലെ ബെഡുകളും പരമാവധി ഉപയോഗിക്കാന്‍ എച്ച്എസ്ഇ ഒരുങ്ങുന്നു
അയര്‍ലണ്ടില്‍ പ്രൈവറ്റ് ആശുപത്രികളിലെ ബെഡുകളും പരമാവധി ഉപയോഗിക്കാന്‍ എച്ച്എസ്ഇ ഒരുങ്ങുന്നു. അത്യാഹിത വിഭാഗങ്ങളിലടക്കം തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. മന്ത്രിസഭാ തലത്തിലും ഇത്തരമൊരു നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ഇതിനകം തന്നെ 185 ബെഡുകള്‍ പ്രൈവറ്റ് ആശുപത്രികളുടേത് ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. രോഗികള്‍ ട്രോളികളിലും വീല്‍ ചെയറുകളിലും നഴ്‌സിംഗ് സ്‌റ്റേഷനുകളിലെ കസേരകളിലും കഴിയേണ്ട അവസ്ഥ അന്താരാഷ്ട്ര മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രൈവറ്റ് ആശുപത്രികളുടെ ബെഡുകള്‍ പരമാവധി ഉപയോഗിക്കാനും രോഗികളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനും എച്ച്എസ്എഇ തീരുമാനിച്ചത്. നിലവിലെ പ്രശ്‌നങ്ങളെ നേരിടാന്‍ സര്‍ക്കാരിന് എല്ലാ സഹായവും നല്‍കാന്‍ തയ്യാറാണെന്ന് പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷനും അറിയിച്ചിട്ടുണ്ട്.
Read Moreറോയല്‍ ഇവന്റ്‌സ് സംഗീത സായാഹ്നം ; ആവേശം കൊടുമുടി കയറ്റാന്‍ എംജി ശ്രീകുമാറും ജാസി ഗിഫ്റ്റും
അയര്‍ലണ്ട് മലയാളകളുടെ പോയ വര്‍ഷം അവിസ്മരണയമാക്കയത് റോയല്‍ ഇവന്റ്‌സാണ്. സ്വാദിഷ്ടമായ വിഭങ്ങളിലൂടെയും ഒപ്പം റിമി ടോമിയും കൂട്ടരും നിറഞ്ഞാടിയ റിം ജിം 2022 ലൂടെയും മലയാളികളുടെ ഹൃദയം കീഴടക്കാന്‍ റോയല്‍ ഗ്രൂപ്പിന് കഴിഞ്ഞു. റിം ജിം 2022 ന്റെ വിജയത്തിന് ശേഷം മറ്റൊരു മെഗാ ഇവന്റുമായി എത്തുകയാണ് റോയല്‍ ഇന്‍ന്റ്‌സ് മാര്‍ച്ച് മൂന്നിന് നടക്കുന്ന ഈ സംഗീത സായാഹ്നത്തില്‍ അയര്‍ലണ്ട് മലയാളികളെ ആവേശം കൊള്ളിക്കാന്‍ എത്തുന്നത് സാക്ഷാല്‍ എംജി ശ്രീകുമാറും കൂട്ടരുമാണ്. എംജി ശ്രീകുമാറിനൊപ്പമെത്തുന്നതാകട്ടെ ലജ്ജാവതി എന്ന ഒററ ഗാനം കൊണ്ട് സംഗീതപ്രേമികളുടെ മനസ്സില്‍ ഇടം നേടിയ പ്രമുഖ ഗായകനും സംഗീത സംവീധായകനുമായ ജാസി ഗിഫ്റ്റ്, ഏഷ്യാനെറ്റ് ഐഡിയാ സ്റ്റാര്‍ സിംഗറിലെ അവിസ്മരണീയ പ്രകടനത്തിലൂടെ അത്ഭുതം സൃഷ്ടിച്ച മെറിന്‍ ഗ്രിഗറി എന്നിവരാണ്. ഇവര്‍ക്കൊപ്പം പ്രമുഖ ഗായിക ക്രിസ്റ്റികലാ , അനൂപ് കോവളം , കിച്ചു, കെവിന്‍, ശ്യാം…
Read Moreആമസോണ്‍ 18000 ജീവനക്കാരെ പിരിച്ചു വിടും
ആഗോള ഇ വാണിജ്യ ഭീമനായ ആമസോണ്‍ 18,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിടുന്നു. അനിശ്ചിത സമ്പദ്വ്യവസ്ഥ കണക്കിലെടുത്ത് 18,000ത്തിലധികം ജീവനക്കാരെ പിരിച്ചുവിടാന്‍ പദ്ധതിയിടുന്നതായി ആമസോണ്‍ സിഇഒ ആന്‍ഡി ജാസി പ്രസ്താവനയില്‍ പറഞ്ഞു. എല്ലാ വിധ ആനുകൂല്യങ്ങളോടും കൂടിയാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്ന് ആന്‍ഡി ജാസി പറഞ്ഞു. ഏതൊക്കെ രാജ്യങ്ങളിലുള്ള ജീവനക്കാരെയാണ് പിരിച്ചുവിടുന്നതെന്ന് ആമസോണ്‍ വ്യക്തമാക്കിയിട്ടില്ല. ആമസോണ്‍ സ്റ്റോര്‍ ജീവനക്കാരെയാണ് കൂട്ടപ്പിരിച്ചുവിടല്‍ പ്രധാനമായും ബാധിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ജനുവരി 18 മുതല്‍ പിരിച്ചുവിടല്‍ സംബന്ധിച്ച് ജീവനക്കാരെ അറിയിക്കും. കമ്പനിയുടെ ആറ് ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. മൂന്ന് ലക്ഷം ജിവനക്കാരാണ് ആമസോണിനുള്ളത്. ആമസോണ്‍ ജീവനക്കാരെ പിരിച്ചു വിടുമെന്ന് കഴിഞ്ഞ നവംബര്‍ മുതല്‍ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് കൃത്യമായ കണക്കുകള്‍ പുറത്തു വിടുന്നത്.
Read Moreഡണ്‍ഗാര്‍വന്‍ മലയാളി അസ്സോസിയേഷന്‍ രൂപീകരണവും കിസ്തുമസ് പുതുവത്സരാഘോഷവും നടന്നു
ഡണ്‍ഗാര്‍വന്‍ മലയാളി അസ്സോസിയേഷന്‍ ( DMA ) രൂപീകരണവും കിസ്തുമസ് പുതുവത്സരാഘോഷവും സംയുക്തമായി ആഘോഷിക്കുകയുണ്ടായി. അയര്‍ലെണ്ടിലെ പ്രമുഖ ടൂറിസം ഹബ്ബുകളിലൊന്നായ ഡണ്‍ഗാര്‍വന്‍ പട്ടണത്തില്‍ DMA എന്ന പേരില്‍ ആദ്യമായി മലയാളികളുടെ അസ്സോസിയേഷന്‍ ഔദ്യോഗികമായി രൂപീകരിക്കപ്പെട്ടു. അസ്സോസിയേഷന്‍ പ്രവര്‍ത്തനങ്ങളെ മുന്നില്‍ നിന്നും നയിക്കുവാന്‍ James Simon ( President ) Kiran G plathottam ( Vice President ) Milin Joy ( Secretary ) Geeba Joy ( Join Secretary ) Manu George ( Treasure ) Mothi Thomas ( Program Coordinator ) എന്നിവരെ തിരഞ്ഞെടുക്കുകയും, അവര്‍ക്ക് അനുമോദന പൂച്ചെണ്ടുകള്‍ നല്‍കുകയുണ്ടായി. DMA യുടെ ആദ്യത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷങള്‍ Dungarvan Gold Coast Golf Reosrt ല്‍ ജനുവരി 4 ന് 5 മണിമുതല്‍ 10 മണിവരെ ഡണ്‍ഗാര്‍വനില്‍ നിന്നുള്ള…
Read Moreരക്ഷിതാക്കള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി ചീഫ് മെഡിക്കല്‍ ഓഫീസര്‍
രാജ്യത്ത് വിവിധ രോഗങ്ങള്‍ വ്യാപിക്കുമ്പോള്‍ രക്ഷിതാക്കള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫസര്‍ ബ്രെഡാ സ്‌മൈത്ത്. കുട്ടികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണമെന്നും ഇനി കുട്ടികളില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ മറ്റു കുട്ടികളിലെ വ്യാപിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. രോഗലക്ഷണങ്ങളെന്തെങ്കിിലുമുള്ള കുട്ടികളെ സ്‌കൂളുകളിലേയ്‌ക്കോ ചൈല്‍ഡ് കെയര്‍ സ്ഥാപനങ്ങളിലേയ്‌ക്കോ അയക്കാതെ വീടുകളില്‍ തന്നെ ഇരുത്തണമെന്നും മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണമെന്നുമാണ് പ്രധാന നിര്‍ദ്ദേശം. കോവിഡ് , ഫ്‌ളു, ആര്‍എസ്‌വി എന്നിവയാണ് ഇപ്പോള്‍ പടര്‍ന്നു പിടിക്കുന്നത്. രോഗവ്യാപനത്തില്‍ കുറവുണ്ടെന്നാണ് സൂചനകളെങ്കിലും ആളുകള്‍ കൈ സോപ്പിട്ടു കഴുകുകയും പൊതുവിടങ്ങളില്‍ മാസ്‌ക് ധരിക്കുകയും ചെയ്ത് സുരക്ഷ ഉറപ്പാക്കണമെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആവശ്യപ്പെട്ടു.
Read Moreഅയര്‍ലണ്ടിലെ ആശുപത്രികളില്‍ അധിക ബെഡുകള്‍ വേണമെന്ന് ആവശ്യം
വിവധ വൈറസുകള്‍ ഒന്നിച്ചു നടത്തുന്ന ആക്രമണങ്ങളില്‍ രോഗ വ്യാപനം രൂക്ഷമാകുമ്പോള്‍ അയര്‍ലണ്ടിലെ വിവിധ ആശുപത്രികള്‍ രോഗികളുടെ തിരക്കില്‍ വലയുകയാണ്. പല ആശുപത്രികളും കിടക്കകള്‍ ലഭിക്കാനില്ലാത്ത അവസ്ഥയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. അയര്‍ലണ്ടിലെ ആശുപത്രികളിലെ ബെഡുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യമാണ് ആരോഗ്യ മേഖലയിലെ വിദഗ്ദര്‍ മുന്നോട്ട് വയ്ക്കുന്നത്. ട്രോളികളിലും ആശുപത്രി വരാന്തകളിലും നഴ്‌സിംഗ് സ്റ്റേഷനിലെ കസേരകളിലും രോഗികള്‍ കഴിയുന്ന അവസ്ഥ അങ്ങേയറ്റം നിരാശജനകമാണെന്നും അവര്‍ അര്‍ഹിക്കുന്ന സേവനം രോഗികള്‍ക്കള്‍ക്ക് ലഭിക്കാന്‍ ആശുപത്രികളില്‍ ബെഡ്ഡുകള്‍ ആവശ്യമാണെന്നും രോഗവ്യാപനമുള്ള സാഹചര്യങ്ങളില്‍ ഇത് അന്ത്യന്താപേക്ഷിതമാണെന്നും വിദഗ്ദര്‍ പറയുന്നു. എല്ലാ ആശുപത്രികളിലും കൂടി 5000 ബെഡുകളെങ്കിലും അധികമായി ക്രമീകരിക്കണമെന്ന ആവശ്യമാണ് വിദഗ്ദര്‍ ഉയര്‍ത്തുന്നത്. ബ്യുമൗണ്ട് ഹോസ്പിറ്റലിലെ എമര്‍ജന്‍സി മെഡിസിന്‍ കണ്‍സല്‍ട്ടന്റ് പെഡാര്‍ ഗിലിഗാനെ ഉദ്ധരിച്ച് അയര്‍ലണ്ടിലെ ദേശീയ മാധ്യമങ്ങളാണ് ഇത്തരമൊരു ആവശ്യം ഉയരുന്നകാര്യം റിപ്പോര്‍ട്ട് ചെയ്തത്.
Read Moreവര്‍ദ്ധിപ്പിച്ച ചൈല്‍ഡ് കെയര്‍ സബ്‌സിഡി നിലവില്‍ വന്നു
രാജ്യത്ത് വര്‍ദ്ധിപ്പിച്ച ചൈല്‍ഡ് കെയര്‍ സബ്‌സിഡി നിലവില്‍ വന്നു. ജനുവരി രണ്ട് മുതലാണ് നിലവില്‍ വന്നത്. ആറുമാസം മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് ഇത് ലഭിക്കുന്നത്. മണിക്കൂറിന് 0.90 സെന്റിന്റെ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. ഇതോ ഇനി മണിക്കൂറിന് ലഭിക്കുക 1.40 യൂറോയായിരിക്കും. രജിസ്‌ട്രേഡ് ആയിട്ടുള്ള എയര്‍ലി ലേണിംഗ് ആന്‍ഡ് ചൈല്‍ഡ് കെയര്‍ പ്രൊവൈഡേഴ്‌സ് വഴി കുട്ടികള്‍ എയര്‍ലി ലേിംഗ് സൗകര്യമൊരുക്കുന്ന മാതാപിതാക്കള്‍ക്കാണ് ഇത് ലഭിക്കുക. ഈ സ്ഥാപനങ്ങള്‍ നാഷണല്‍ ചൈല്‍ഡ് കെയര്‍ സ്‌കീമിലും രജിസ്റ്റര്‍ ചെയ്തിരിക്കണം. ശിശു പരിപാലനത്തില്‍ സബ്‌സിഡി വര്‍ദ്ധിപ്പിച്ചതോടെ കുടുംബങ്ങളുടെ ഈയിനത്തിലുള്ള ചെലവ് 25 ശതമാനം കുറയുമെന്നാണ് സര്‍ക്കാര്‍ നിഗമനം. ഫീസ് വര്‍ദ്ധിപ്പിച്ച് സബ്‌സിഡി കൈക്കലാക്കാന്‍ ആരും ശ്രമിക്കാതിരിക്കുന്നതിനായി ഈ വിദ്യാഭ്യാസ വര്‍ഷം ഫീസ് വര്‍ദ്ധിപ്പിക്കരുതെന്ന നിബന്ധനയും സര്‍ക്കാര്‍ വെച്ചിട്ടുണ്ട.് സബ്‌സിഡി ലഭിക്കാന്‍ വേണ്ടി പേപ്പര്‍ വര്‍ക്കുകള്‍ ചെയ്യേണ്ടത് സ്ഥാപനങ്ങളായതിനാല്‍ രക്ഷിതാക്കള്‍ക്ക് ഇക്കാര്യത്തിലും ബുദ്ധിമുട്ട്…
Read Moreആശുപത്രികളില്‍ തിരക്കേറുന്നു ; ബെഡ് കാത്തിരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന
അയര്‍ലണ്ടിലെ ആശുപത്രികള്‍ കടുത്ത സമ്മര്‍ദ്ദത്തില്‍. നിലവിലെ സംവിധാനങ്ങള്‍ക്ക് താങ്ങാവുന്നതിലുമപ്പുറം തിരക്കാണ് ആശുപത്രികളില്‍. കോവിഡ്, ഫ്‌ളു, ആര്‍എസ്‌വി, ഇങ്ങനെ വിവധ രോഗങ്ങളാണ് ആളുകളെ അലട്ടുന്നത്. ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിലെ എത്തുന്നവര്‍ക്ക് പോലും കൃത്യമായ സേവനം നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ്. കൂടുതല്‍ ആളുകളെ നിയമിച്ചും മറ്റു വിഭാഗങ്ങളില്‍ നിന്നുള്ളവരെ അത്യാഹിത വിഭാഗങ്ങളിലേയ്ക്കടക്കം മാറ്റിയുമാണ് ഇപ്പോള്‍ പല ആശുപത്രികളും മുന്നോട്ട് പോകുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി പുറത്തു വിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം 931 രോഗികളാണ് ബെഡ് കാത്തുകഴിയുന്നത്. ഡിസംബര്‍ 19 ന് ഇത് 760 ആയിരുന്നു. ഇവിടെ നിന്നും 171 കേസുകളുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ ആരോഗ്യ മേഖലയിലെ അവസ്ഥ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഇന്ന് ആരോഗ്യമന്ത്രി ക്യാബിനറ്റിന് മുന്നില്‍ വെക്കും ഇതിന് ശേഷം വെള്ളിയാഴ്ച എച്ച്എസ്ഇ മാനേജ്‌മെന്റുമായി ചര്‍ച്ച നടക്കും
Read Moreഅയര്‍ലണ്ടില്‍ വീടുകളുടെ വിലയില്‍ വന്‍ വര്‍ദ്ധനവ്
അയര്‍ലണ്ടില്‍ മുന്‍ കാലങ്ങളെ അപേക്ഷിച്ച് വീടുകള്‍ വാങ്ങാന്‍ വന്‍ തുക ചെലവാക്കേണ്ടി വരുന്നുവെന്നാണ് കണക്കുകള്‍. പ്രമുഖ പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ MYHOME.ie ആണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. ശരാശരി വാര്‍ഷിക വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 2009 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയിലാണ് 2022 ല്‍ കച്ചവടം നടന്നത്. അയര്‍ലണ്ടില്‍ ശരാശരി വാര്‍ഷിക വരുമാനം 48000 യൂറോയാണെങ്കില്‍ 2022 ല്‍ നടന്ന കച്ചവടങ്ങളില്‍ വീടിന്റെ ശരാശരി വില 370000 യൂറോയാണ്. അതായത് വാര്‍ഷിക വരുമാനത്തിന്റെ 7.7 ഇരട്ടി. അടുത്ത വര്‍ഷവും ഹൗസ് പ്രൈസ് ഇന്‍ഫ്‌ളേഷനില്‍ 4 ശതമാനതത്തിന്റെ വര്‍ദ്ധനവുണ്ടാകുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Read More