സര്‍ക്കാര്‍ നല്‍കുന്ന ലോക്കല്‍ അതോറിറ്റി ഹോം ലോണിന്റെ മാനദണ്ഡങ്ങളില്‍ ഇളവ്

അയര്‍ലണ്ടില്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുത്ത് ആളുകള്‍ക്ക് നല്‍കി വരുന്ന ലോക്കല്‍ അതോറിറ്റി ഹോം ലോണിന്റെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി. കൂടുതല്‍ ആളുകള്‍ക്ക് ഗുണം ലഭിക്കുന്ന രീതിയിലാണ് പുതിയ മാറ്റങ്ങള്‍. വായ്പ ലഭിക്കുന്ന തുക ഉയര്‍ത്തിയതിനൊപ്പം ഈ വായ്പ ലഭിക്കാനുള്ള അര്‍ഹതയ്ക്കായുള്ള വരുമാന പരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. Dun Laoghaire-Rathdown, South Dublin, Dublin City, Fingal, Wicklow, and Kildare എന്നീ സ്ഥലങ്ങളില്‍ വീടുകളുടെ വില 320,0000 ത്തില്‍ നിന്നും 360000 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. Galway City and county, Cork City and county, Louth, and Meath, എന്നിവിടങ്ങളില്‍ 10,000 യൂറോ ഉയര്‍ത്തി 330000 ആക്കി In Limerick, Waterford, Clare, Wexford, Westmeath, and Kilkenny, എന്നിവിടങ്ങളില്‍ 50,000 യൂറോ ഉയര്‍ത്തി 300000 ആക്കിയിട്ടുണ്ട്. മറ്റെല്ലാ സ്ഥലങ്ങളിലും വിടുകളുടെ വില 250000…

Read More

ഗോള്‍വേ ജിഐസിസിയ്ക്ക് പുതിയ നേതൃത്വം

ഗോള്‍വേ :ഗോള്‍വേയിലെ ഇന്ത്യക്കാരുടെ സംഘടനയായ ജിഐസിസിയ്ക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അരുണ്‍ ജോസഫിനെ  പ്രസിഡണ്ടായും  വര്‍ഗ്ഗീസ് വൈദ്യനെ  വൈസ് പ്രസിഡണ്ടായും  ജിതിൻ മോഹൻ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ഹാരിഷ് വില്‍സനാണ് ട്രഷറര്‍. രഞ്ജിത് നായര്‍  അസിസ്റ്റന്റ് സെക്രട്ടറിയായും. മാത്യൂസ് ജോസഫ് അസിസ്റ്റന്റ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു . കഴിഞ്ഞ വർഷങ്ങളിൽ നടത്തിയിരുന്ന വിവിധ കലാ കായിക പരിപാടികൾ തുടരുന്നതിനോപ്പം കൂടുതൽ പുതുമയാർന്ന പ്രോഗ്രാമുകൾ  നടത്തുവാൻ യോഗം തീരുമാനിച്ചു.പുതിയതായി ഗോൾവേയിലേക്കു കടന്നു വരുന്ന കുടുംബങ്ങൾക്കും വ്യക്തികൾക്കും GICC നൽകുന്ന സഹായ സഹകരണങ്ങൾ തുടരുവാൻ തീരുമാനിച്ചു.  ഇതിനുള്ള വിവിധ ഉത്തരവാദിത്വങ്ങള്‍ ഓരോ കമ്മിറ്റി അംഗത്തിനും വിഭജിച്ചു നല്‍കിയാണ് യോഗം സമാപിച്ചത് കഴിഞ്ഞ വര്‍ഷം GICC പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച ഏവര്‍ക്കും സ്പോണര്‍മാര്‍ക്കും യോഗം നന്ദി അറിയിച്ചു. .കമ്മിറ്റിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടന ഏവരുടെയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചു മറ്റ് എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍: ഷാഹിൻ ,…

Read More

ഡബ്ലിന്‍ മൃഗശാലയില്‍ ഒഴിവുകള്‍ ; ഇപ്പോള്‍ തന്നെ അപേക്ഷിക്കു

ഡബ്ലിന്‍ മൃഗശാലയില്‍ ഒഴിവുകള്‍. സീസണല്‍ റീട്ടെയ്ല്‍ അസിസ്റ്റന്റിന്റെ ഒഴിവാണ് നിലവിലുള്ളത്. പ്രത്യേക റിക്രൂട്ട്‌മെന്റ് ഓപ്പണ്‍ ഡേ നടത്തിയാണ് നിയമനം നടത്തുന്നത്. ഈ വരുന്ന 25 നാണ് ഓപ്പണ്‍ ഡേ. താത്പര്യമുള്ളവര്‍ ഇതില്‍ പങ്കെടുക്കണം. അപേക്ഷ നല്‍കി ക്ഷണം ലഭിക്കുന്നവര്‍ക്ക് മാത്രമാണ് റിക്രൂട്ട്‌മെന്റ് ഓപ്പണ്‍ ഡേയില്‍ പങ്കെടുക്കാന്‍ സാധിക്കുന്നത്. ആഴ്ചാവസാനങ്ങളിലും, സ്‌കൂള്‍ അവധി സമയങ്ങളിലും ജോലി ചെയ്യേണ്ടി വരും. കുറഞ്ഞ പ്രായപരിധി 17 വയസ്സാണ് 2023 മാര്‍ച്ച് 10 നുള്ളില്‍ 17 വയസ്സ് പൂര്‍ത്തിയാകണം. കസ്റ്റമര്‍ സര്‍വ്വീസ് മേഖലയിലെ നൈപുണ്യവും ആശയവിനിമയ ശേഷിയും റീട്ടെയ്ല്‍ കസ്റ്റമര്‍ സര്‍വ്വീസ് മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ നല്‍കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://www.dublinzoo.ie/careers/retail-recruitment-open-day-saturday-25th-february-2023/

Read More

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 300 പേരെ നിയമിക്കാനൊരുങ്ങി ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് കമ്പനി ഫിന്‍ട്രൂ

ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് കമ്പനിയായ ഫിന്‍ട്രൂ പുതിയ നിയമനങ്ങള്‍ക്കൊരുങ്ങുന്നു. നോര്‍ത്തേണ്‍ അയര്‍ലണ്ടിലാണ് ഒഴിവുകള്‍ ഡെറിയിലെ ഓഫീസിലേയ്ക്ക് 300 പേരെയാണ് നിയമിക്കുക. നിയമനം ഉടന്‍ ആരംഭിക്കുമെങ്കിലും 2027 ലായിരിക്കും പൂര്‍ത്തിയാവുക. കമ്പനിയില്‍ 20 മില്ല്യണ്‍ ഡോളറിന്റെ പുതിയ നിക്ഷേപം നടത്തുന്നതിന്റെ ഭാഗമായാണ് നിയമനങ്ങള്‍. ഗ്രാജ്വേറ്റ് ലെവല്‍ മുതല്‍ അനുഭവപരിചയമുള്ളവര്‍ക്കുള്ള സീനിയര്‍ ലെവല്‍ വരെ പുതിയ നിയമനങ്ങളുണ്ടാവുമെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പുതുതായി 300 പേരെക്കൂടി നിയമിക്കുന്നതോടെ കമ്പനിയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം 1500 ആയി ഉയരും. വിശദവിവരങ്ങള്‍ക്ക് കമ്പനിയുടെ വെബ്‌സൈറ്റ് സന്ദര്‍ശികക്കുക.

Read More

കൂടുതല്‍ സമയം ഇന്റര്‍നെറ്റില്‍ ചെലവിടുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നു

രാജ്യത്ത് ഇന്റര്‍നെറ്റില്‍ സമയം ചെലവിടുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചാരിറ്റി സംഘടനയായ സൈബര്‍സേഫ് കിഡ്‌സ് നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്. 8 മുതല്‍ 12 വയസ്സ് വരെ പ്രായമുള്ള 1600 കുട്ടികളിലാണ് സര്‍വ്വേ നടത്തിയത്. ഇതില്‍ പകുതിയോളം കുട്ടികളും പറഞ്ഞത് തങ്ങള്‍ വളരെയേറെ സമയം ഓണ്‍ലൈനില്‍ ചെലവഴിക്കുന്നതായാണ്. ഇവരുടെമേല്‍ രക്ഷിതാക്കളുടെ കാര്യമായ നിയന്ത്രണങ്ങളുമില്ല. ഇതില്‍ 30 ശതമാനം പേര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ മാതാപിതാക്കള്‍ അനുവാദം നല്‍കിയിട്ടുണ്ട്. നാലിലൊന്ന് പേര്‍ക്ക് കിടക്കുന്നതിന് മുമ്പുള്ള സമയം ഓണ്‍ലൈനില്‍ ചെലവഴിക്കാന്‍ അനുമതിയില്ലാത്തവരാണ്. സര്‍വ്വേയില്‍ പങ്കെടുത്തതില്‍ മൂന്ന് ശതമാനം പേര്‍ക്ക് മാത്രമാണ് ഇന്റര്‍നെറ്റില്‍ സമയം ചെലവഴിക്കാന്‍ മാതാപിതാക്കള്‍ അനുമതി നല്‍കാത്തത് 43 ശതമാനം പേര്‍ക്ക് അപരിചിതരുമായി ചാറ്റ് ചെയ്യാനോ ഗെയിം കളിക്കാനോ രക്ഷിതാക്കല്‍ അനുതി നല്‍കിയിട്ടില്ല. എന്നാല്‍ സര്‍വ്വേയില്‍ പങ്കെടുത്ത അമ്പത് ശതമാനം കുട്ടികള്‍…

Read More

NCT സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ലഭിക്കുമെന്ന് 123 കമ്പനി

പ്രതിഷേധങ്ങളെ തുടര്‍ന്ന് തങ്ങളുടെ വെബ്‌സൈററില്‍ പ്രസിദ്ധീകരിച്ച പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം പിന്‍വലിച്ച് 123 ഇന്‍ഷുറന്‍സ് കമ്പനി. തങ്ങളുടെ വാഹനങ്ങള്‍ക്ക് NCT സര്‍ട്ടിഫിക്കറ്റ ഉള്ള ഡ്രൈവര്‍മാര്‍ക്ക് മാത്രമെ ഇന്‍ഷുറന്‍സ് നല്‍കുകയുള്ളു എന്ന നിര്‍ദ്ദേശത്തില്‍ നിന്നാണ് കമ്പനി പിന്നോട്ട് പോയത്. NCT സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ നിലവില്‍ ഏറെ കാലതാമസം ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തിലായിരുന്നു കമ്പനിയുടെ ഈ മാനദണ്ഡം ഡ്രൈവര്‍മാര്‍കക്ക് വിനയായത്. ഇതേ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ അടക്കം നിരവധി പ്രതിഷേധങ്ങള്‍ക്ക് ഇത് കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് NCT സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിലും ഇന്‍ഷുറന്‍സ് ലഭിക്കുമെന്ന് കമ്പനി അറിയിച്ചിരിക്കുന്നത്.

Read More

നഴ്‌സുമാര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

അയര്‍ലണ്ടില്‍ നഴ്‌സുമാര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി പരാതി. അയര്‍ലണ്ട് നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്‌സ് ഓര്‍ഗനൈസേഷനാണ് ഇക്കാര്യത്തില്‍ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഒരു ദിവസം പത്ത് അതിക്രമങ്ങളെങ്കിലും നഴ്‌സുമാര്‍ക്കെതിരെയും മിഡ് വൈഫുമാര്‍ക്കെതിരയും നടക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് സംഘടന പുറത്തു വിട്ടിരിക്കുന്നത്. എച്ച്എസ്ഇ ക്കു കീഴില്‍ മാത്രം ജോലി ചെയ്യുന്നവരില്‍ നിന്നുള്ള കണക്കുകളാണിത്. ഇതില്‍തന്നെ ശാരീരികമായും ലൈംഗീകമായും ഉള്ള അതിക്രമങ്ങളും ഒപ്പം വാക്കുകള്‍കൊണ്ടുള്ള അസഭ്യവര്‍ഷവും ഉള്‍പ്പെടുന്നു. സംഘടന പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 2021 ജനുവരിക്കും 2022 ഒക്ടോബറിനുമിടയില്‍ 5593 അതിക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആരോഗ്യമേഖലയിലെ ജീവനക്കാരുടെ ജോലി സ്ഥലത്തെ സുരക്ഷിതത്വത്തിന് നിലവിലെ സുരക്ഷാ സൗകര്യങ്ങള്‍ പ്രാപ്തമല്ലെന്നും കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും INMO സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അയര്‍ലണ്ട് നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്‌സ് ഓര്‍ഗനൈസേഷനെ ഉദ്ധരിച്ച് RTE NEWS ആണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. റിപ്പോര്‍ട്ടിലെ കൂടുതല്‍ വിശദാംശങ്ങള്‍ക്ക്…

Read More

അയര്‍ലണ്ടിലേയ്ക്കുള്ള വരവറിയിച്ച് എം.ജി. ശ്രീകുമാറും ക്രിസ്റ്റികലയും

അയര്‍ലണ്ട് ആവേശപൂര്‍വ്വം കാത്തിരിക്കുന്ന റോയല്‍ കേറ്ററിംഗ് അണിയിച്ചൊരുക്കുന്ന മ്യൂസിക്കല്‍ ഈവനിംഗിലേയ്ക്ക് തങ്ങളുടെ വരവറിയിച്ചും എല്ലവരേയും ക്ഷണിച്ചു കൊണ്ടുമുള്ള ക്രിസ്റ്റികലയുടേയും എംജി ശ്രീകുമാറിന്റേയും പ്രമൊ വീഡിയോ പുറത്തു വന്നിരിക്കുകയാണ്. എംജി ശ്രീകുമാര്‍ അദ്ദേഹത്തിന്റെ സംഗീത ജീവിതത്തിലെ 43-ആം വര്‍ഷത്തിലൂടെ കടന്നുപോകുന്നതിന്റെ സന്തോഷവും കൂടിയാണ് ഈ ആഘോഷത്തിലൂടെ പങ്കുവെയ്ക്കുന്നത്. 2023 മാര്‍ച്ച് മൂന്നിന് നടക്കുന്ന സംഗീത സായാഹ്നത്തിലാണ് അയര്‍ലണ്ട് മലയാളികളെ ആവേശം കൊള്ളിക്കാന്‍ സാക്ഷാല്‍ എംജി ശ്രീകുമാറും കൂട്ടരും എത്തുന്നത് . റോയല്‍ ഇവെന്റ്‌സ് നമുക്ക് മുന്നിലേയ്ക്ക് എത്തിക്കുന്ന ഈ സംഗീത സായാഹ്നം സ്‌പോസര്‍ ചെയ്തിരിക്കുന്നത് ഡെയിലി ഡിലൈറ്റ്‌സും, കോ-സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ‘മയില്‍’ ബ്രാന്‍ഡുമാണ്. അയര്‍ലണ്ട് മലയാളികളുടെ പോയ വര്‍ഷം അവിസ്മരണയമാക്കിയത് റോയല്‍ ഇവന്റ്സാണ്. സ്വാദിഷ്ടമായ വിഭങ്ങളിലൂടെയും ഒപ്പം റിമി ടോമിയും കൂട്ടരും നിറഞ്ഞാടിയ റിം ജിം 2022 ലൂടെയും മലയാളികളുടെ ഹൃദയം കീഴടക്കാന്‍ റോയല്‍ ഗ്രൂപ്പിന് കഴിഞ്ഞു. റിം…

Read More

ആഴ്ചാവസാന യാത്രക്കാര്‍ക്ക് നിര്‍ദ്ദേശവുമായി ഡബ്ലിന്‍ എയര്‍പോര്‍ട്ട്

ആഴ്ച അവസാനത്തിന് ശേഷം ബാങ്ക് ഹോളി ഡേ കൂടി ഒരുമിച്ച് വരുന്നതോടെ ഇന്നു വൈകുന്നേരം മുതല്‍ വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നതെന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ട് അധികൃതര്‍. അവധി ആഘോഷിക്കാനായി യാത്ര പുറപ്പെടാനൊരുങ്ങുന്നവര്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് എയര്‍പോര്‍ട്ട് അധികൃതര്‍. ഹ്രസ്വദൂര യാത്രക്കാര്‍ കുറഞ്ഞത് രണ്ട് മണിക്കൂര്‍ മുമ്പെയെങ്കിലും എയര്‍പോര്‍ട്ടില്‍ എത്തണം. ദീര്‍ഘദൂര യാത്രക്കാര്‍ മൂന്ന് മണിക്കൂര്‍ മുമ്പും എയര്‍പോര്‍ട്ടില്‍ എത്തണം. ബാഗുകള്‍ ചെക്ക് ഇന്‍ ചെയ്യാനുള്ളവര്‍ ഇതിലും ഒരു മണിക്കൂര്‍ നേരത്തെയെത്തണം. യാത്രക്കാര്‍ ചെക്ക് ഇന്‍ കഴിഞ്ഞാല്‍ നേരെ സെക്യൂരിറ്റി ചെക്കിനായി പോകണമെന്നും അവിടെ താമസം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ യാത്രക്കാര്‍ സ്വീകരിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. ഇന്നു മുതല്‍ തിങ്കളാഴ്ച വരെ അകദേശം 300,000 യാത്രക്കാരെയാണ് എയര്‍പോര്‍ട്ട് പ്രതീക്ഷിക്കുന്നത്. ആര്‍ക്കും യാത്ര നഷ്ടമാവാതിരിക്കാനാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കുന്നതെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

Read More

പലിശ നിരക്ക് വീണ്ടുമുയര്‍ത്തി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്

പലിശ നിരക്ക് വീണ്ടുമുയര്‍ത്തി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്. ബാങ്കിന്റെ ഇന്നലെ ചേര്‍ന്ന സുപ്രധാന യോഗത്തിലാണ് തീരുമാനം. 0.5 ശതമാനമാണ് പലിശ ഉയര്‍ത്തിയത്. പണപ്പെരുപ്പം വീണ്ടുമുയരുന്ന സാഹചര്യത്തിലാണ് പലിശ നിരക്കുയര്‍ത്തി ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമം നടക്കുന്നത്. പലിശ നിരക്കുയര്‍ന്നതോടെ നിക്ഷേപങ്ങളുടെ പലിശ രണ്ടര ശതമാനവും പ്രധാന വായ്പകളുടെ പലിശ മൂന്ന് ശതമനമായും ഉയരും. എല്ലാവിധത്തിലുള്ള ലോണുകളുടേയും പലിശയും ഉയരും. അടുത്തമാസവും ഇതേ നിരക്കില്‍ വീണ്ടും പലിശ നിരക്ക് വര്‍ദ്ധനവിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കോവിഡ് പ്രതിസന്ധിയും യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ ഉര്‍ജ്ജ വിലവര്‍ദ്ധനവുമാണ് പണപ്പെരുപ്പത്തിന്റെ പ്രധാന കാരണമെന്നിരിക്കെ പലിശ നിരക്ക് വര്‍ദ്ധനവ് കൊണ്ട് എത്രത്തോളം ഇതിനെ പിടിച്ചു നിര്‍ത്താന്‍ കഴിയുമെന്ന ആശങ്കയും സാമ്പത്തീക വിദഗ്ദര്‍ പങ്കുവെയ്ക്കുന്നുണ്ട്. അമേരിക്കന്‍ ഫെഡ് റിസര്‍വ്വും ഇക്കഴിഞ്ഞ ദിവസം പലിശനിരക്ക് ഉയര്‍ത്തിയിരുന്നു. യൂരോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് തീരുമാനം ഉടന്‍ തന്നെ ബാങ്കുകള്‍ നടപ്പിലാക്കി തുടങ്ങും…

Read More