ജോലി ഒഴിവുകള്‍ സംബന്ധിച്ച പുതിയ കണക്കുകള്‍ പുറത്ത്

അയര്‍ലണ്ടില്‍ ജോലി സാധ്യതകള്‍ കുറയുന്നതായി റിപ്പോര്‍ട്ട്. 2023 ലെ രണ്ടാം ക്വാര്‍ട്ടറിലെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് 25 ശതമാനത്തിന്റെ കുറവാണ് ജോലി ഒഴിവുകളുടെ എണ്ണത്തില്‍ സംഭവിച്ചിരിക്കുന്നത്. പ്രമുഖ ജോബ് വെബ്‌സൈറ്റായ Irish Jobs ആണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം കൂടുതല്‍ ജോലി സാധ്യതകള്‍ ഉണ്ടാകാനുള്ള കാരണം ഇത് കോവിഡിന് ശേഷമുള്ള വര്‍ഷമായിരുന്നതിനാലാണെന്നും 2023 നെ ഇതുമായി താരതമ്യം ചെയ്യരുതെന്നും അഭിപ്രായപ്പെടുന്ന വിദഗ്ദരുമുണ്ട്. കേറ്ററിംഗ് സെക്ഷനിലാണ് ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മാനേജ്‌മെന്റ് , മെഡിക്കല്‍, ഹെല്‍ത്ത് കെയര്‍, ടെക്‌നോളജി എന്നിവയാണ് യഥാക്രമം രണ്ട് മുതല്‍ നാല് സ്ഥാനങ്ങള്‍ വരെയുള്ളത്. എന്നാല്‍ ഏറ്റവും കൂടുതല്‍ ജോലി ഒഴിവുകള്‍ കുറഞ്ഞത് ടെക് മേഖലയിലാണ്.

Read More

അയര്‍ലണ്ടില്‍ ലൈംഗീക വിദ്യാഭ്യാസം നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍

അയര്‍ലണ്ടില്‍ വിദ്യാഭ്യാസ രംഗത്ത് പുത്തന്‍ ചുവട് വെയ്പുമായി സര്‍ക്കാര്‍. ലീവിംഗ് സെര്‍ട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ലൈംഗീക വിദ്യാഭ്യാസം നിര്‍ബന്ധമാക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സീനിയര്‍ സൈക്കിള്‍ വിദ്യാര്‍ത്ഥികളുടെ സിലബസിലാകും ഇത് ഉള്‍പ്പെടുത്തുക. സെക്കന്‍ഡ് ലെവലിലാകും ഇത് നടപ്പിലാക്കുക എന്നാണ് വിവരം. 2024 ഓടെ പദ്ധതി നടപ്പിലാക്കിയേക്കും ഇതിന് മുന്നോടിയായി അധ്യാപകര്‍ , രക്ഷിതാക്കള്‍എന്നിവരോടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യം , ബന്ധങ്ങള്‍ , ലൈംഗീകത എന്നിവയാവും പാഠ്യപദ്ധതിയുടെ ഭാഗം. എന്നാല്‍ ഇത് പരീക്ഷയുടെ ഭാഗമാക്കില്ല. തങ്ങളുടെ കുട്ടികള്‍ക്ക് ഈ ക്ലാസ് നല്‍കണോ വേണ്ടയോ എന്ന തീരുമാനിക്കാന്‍ രക്ഷിതാക്കള്‍ക്ക് അവസരം നല്‍കിയേക്കും. എന്നാല്‍ 18 വയസ്സ് പൂര്‍ത്തിയായ വിദ്യാര്‍ത്ഥികളാണെങ്കില്‍ അവര്‍ക്ക് സ്വയം തീരുമാനമെടുക്കാന്‍ അവസരം നല്‍കും.

Read More

ദീപാ ദിനമണിയുടെ കൊലപാതകം ; കനത്ത ആഘാതത്തില്‍ മലയാളി സമൂഹം

അയര്‍ലണ്ടിലെ കോര്‍ക്കില്‍ മലയാളി യുവതി കുത്തേറ്റ് മരിച്ച വാര്‍ത്ത മലയാളി സമൂഹത്തിന് കനത്ത ആഘാതമാണ് മലയാളി സമൂഹത്തിന് ഏല്‍പ്പിച്ചിരിക്കുന്നത്. വില്‍ട്ടണില്‍ താമസിക്കുന്ന പാലക്കാട് സ്വദേശിനിയായ ദീപാ ദിനമണിയാണ് കൊല്ലപ്പെട്ടത്. താമസസ്ഥലത്ത് ഭര്‍ത്താവിന്റെ കുത്തേറ്റുമരിച്ച ദീപയ്ക്ക് 38 വയസ്സാണ് പ്രായം. ഇന്ത്യയില്‍ പല പ്രമുഖ കമ്പനികളിലും ചാര്‍ട്ടേത് അക്കൗണ്ടന്റായി ജോലി ചെയ്തിട്ടുള്ള ദീപ കോര്‍ക്കിലെ അന്താരാഷ്ട്ര കമ്പനിയായ ആള്‍ട്ടര്‍ ഡോമസ് ഫണ്ട് സര്‍വ്വീസ് എന്ന കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. 2023 ഏപ്രീല്‍ മാസത്തിലാണ് ഇവര്‍ ഇവിടെ ജോലിക്ക് കയറിയത്. ഭര്‍ത്താവ് റെജിന്‍ രാജന്‍ കോര്‍ക്കില്‍ ജോലി അന്വേഷിക്കുന്നുണ്ടായിരുന്നു എന്നാണ് വിവരം. ഇവര്‍ക്ക് അഞ്ച് വയസ്സുള്ള ഒരു മകനുണ്ട്. കിടപ്പുമുറിയിലാണ് ദീപ ആക്രമണത്തിനിരയായത്. ഈ സമയം മകന്‍ വീട്ടിലില്ലായിരുന്നു. കുട്ടിയുടെ സംരക്ഷണം നിലവില്‍ സോഷ്യല്‍ വെല്‍ഫെയര്‍ സംഘം ഏറ്റെടുത്തിട്ടുണ്ട്. ഈ അടുത്ത കാലത്ത് ഇവിടെയെത്തിയ ഇവര്‍ മറ്റുള്ളവരുമായി കാര്യമായ ബന്ധം…

Read More

ന്യൂകാസിൽവെസ്റ്റ്‌ ക്രിക്കറ്റ് ടൂർണമെന്റ് ; ലിമറിക്ക് ബ്ലാസ്റ്റേഴ്‌സ് ജേതാക്കളായി

ന്യൂകാസിൽ വെസ്റ്റ്‌ ക്രിക്കറ്റ് ക്ലബ് ന്റെ ആഭിമുഖ്യത്തിൽ 12/July/2023 ന് നടത്തിയ ന്യൂകാസിൽവെസ്റ്റ്‌ ക്രിക്കറ്റ് ടൂർണമെന്റ് രണ്ടാം സീസണിൽ ലിമറിക്ക് ബ്ലാസ്റ്റേഴ്‌സ് ജേതാക്കളായി. ആദ്യ സീസണിന്റെ ആവർത്തനം പോലെ തോന്നിച്ച ഫൈനലിൽ കഴിഞ്ഞ വർഷം തങ്ങളെ തോൽപിച്ച വാട്ടർഫോർഡ് ടൈഗേർസിനെ അവസാന ബോൾ വരെ നീണ്ട വീറുറ്റ പോരാട്ടത്തിൽ 5 വിക്കറ്റിന് കീഴടക്കിയാണ് ബ്ലാസ്റ്റേഴ്‌സ്  കിരീടത്തിൽ മുത്തമിട്ടത്.. സ്കോർ ടൈഗേർസ് 58/2 (6.0 overs), ബ്ലാസ്റ്റേഴ്സ് 59/5 (5.5 overs). പത്തു ടീമുകൾ അന്യോന്യം മാറ്റുരച്ച ലീഗ് മത്സരങ്ങളിൽ ഗ്രൂപ്പ് ചാമ്പ്യന്മാർ ആയ ടീമുകളാണ് ഫൈനലിൽ ഇടം നേടിയത്. വിജയികൾക്കുള്ള NCW  ട്രോഫിയും ക്യാഷ് അവാർഡും ബഹുമാനപ്പെട്ട Cllr Tom Ruddle (Cathaoirleach of the Municipal District of Newcastle West) ലിമറിക്ക് ബ്ലാസ്റ്റേഴ്‌സ് ടീമിന് സമ്മാനിച്ചു. റണ്ണേഴ്സ് അപ്പിനുള്ള ട്രോഫിയും ക്യാഷ് അവാർഡും മെഗാസ്പോൺസർ…

Read More

വൈദ്യുതി, ഗ്യാസ് കണക്ഷനുകള്‍ വിഛേദിക്കപ്പെടുന്നവരുടെ എണ്ണം കൂടുന്നു

അയര്‍ലണ്ടില്‍ വൈദ്യുതി , ഗ്യാസ് കണക്ഷനുകള്‍ വിഛേദിക്കപ്പെടുന്നവരുടെ എണ്ണം കൂടുന്നതായി കണക്കുള്‍. പണമടയ്ക്കാത്തതിന്റെ പേരിലാണ് ഈ നടപടി എന്നത് സാധാരണക്കാരന്‍ അനുഭവിക്കുന്ന സാമ്പത്തീക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. കമ്മീഷന്‍ ഫോര്‍ റെഗുലേഷന്‍ ഓഫ് യൂട്ടിലിറ്റീസ് ആണ് 2022 ലെ കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്. വൈദ്യുതി വിഛേദിക്കപ്പെട്ടവരുടെ എണ്ണം 2021 നെ അപേക്ഷിച്ച് 173 ശതമാനം വര്‍ദ്ധിച്ച് 2498 ല്‍ എത്തിയപ്പോള്‍ ഗ്യാസ് കണക്ഷനുകള്‍ വിഛേദിക്കപ്പെട്ടത് 990 പേരുടെയാണ് ഇത് 2021 നെ അപേക്ഷിച്ച് 97 ശതമാനം അധികമാണ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ വരെയുണ്ടായിരുന്ന ഡിസ്‌കണക്ഷന്‍ മോറട്ടോറിയം എടുത്തുമാറ്റപ്പെട്ടതോടെയാണ് ഇത്രയധികം ആളുകളുടെ കണക്ഷന്‍ വിഛേദിച്ചത്. 16 ശതമാനം വൈദ്യുതി ഉപഭോക്താക്കളും 17 ശതമാനം ഗ്യാസ് ഉപഭോക്താക്കളും തങ്ങളുടെ സേവനദാതാവിനെ മാറ്റിയെന്നും CRU റിപ്പോര്‍ട്ടില്‍ പറയുന്നു.

Read More

RYANAIR ല്‍ ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഒഴിവുകള്‍

പ്രമുഖ വിമാന സര്‍വ്വീസ് കമ്പനിയായ RYAN AIR ല്‍ ഒഴിവുകള്‍. ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലാണ് ഒഴിവുകള്‍. ഡബ്ലിനിലാണ് നിലവില്‍ ഒഴിവുകള്‍ ഉള്ളത്. Airport Invoice Authoriser, Chargeback Administrator , Commercial Accountant എന്നീ തസ്തികകളിലേയ്ക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. ഉയര്‍ന്ന ശമ്പളവും പരിശീലനവും കുറഞ്ഞ ചെലവിലുള്ള യാത്രകളും ഉള്‍പ്പെടെ നിരവധി ആനുകൂല്ല്യങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. താത്പര്യമുള്ളവര്‍ക്ക് കമ്പനി വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നത്. ജോലിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും യോഗ്യതകളെക്കുറിച്ച് അറിയുന്നതിനും അപേകഷ നല്‍കുന്നതിനും താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://careers.ryanair.com/search/#search/page=1&departments=on-the-ground,commercial,commercial-commercial,sales-and-marketing,customer-service,finance,human-resources,legal,operations,flight-ops,ground-ops,inflight,quality-assurance

Read More

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തൊഴില്‍ നഷ്ടത്തിന് കാരണമാകുമെന്ന് OECD

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവ് തൊഴില്‍ നഷ്ടത്തിന് കാരണമായേക്കാമെന്ന് വീണ്ടും അഭ്യൂഹങ്ങള്‍. 38 രാജ്യങ്ങളുടെ കൂട്ടായ്മയായ OECD(The Organisation for Economic Co-operation and Development) നടത്തിയ ഒരു പഠനമാണ് ഇത് സംബന്ധിച്ച് സൂചന നല്‍കിയത്. ഏതാണ് 27 ശതമാനത്തോളം ജോലികളെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവ് ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈസ്‌റ്റേണ്‍ യൂറോപ്യന്‍ രാജ്യങ്ങളെയാവും ഏറ്റവുമധികം ബാധിക്കുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്ത് AI വിപ്ലവം അതിന്റെ പ്രാരംഭ ദശയിലായിരിക്കെ ഇത് ജോലിസാധ്യതകളെ ബാധിക്കുമെന്ന ആശങ്ക വിവിധയിടങ്ങളില്‍ ഇതിനകം തന്നെ സജീവമാണ്. വിവിധ ട്രേഡ് യൂണിയനുകളും ഈ ആശങ്ക പങ്കുവെച്ചിട്ടുണ്ട്. OECD നിയോഗിച്ച ടീം 2000 ഓര്‍ഗനൈസേഷനുകളിലായി 5300 തൊഴിലാളികളില്‍ നടത്തിയ സര്‍വ്വേയില്‍ കൂടുതല്‍ ആളുകളും AI ഭീതി പങ്കുവെച്ചിരുന്നു. കൂടുതല്‍ സ്‌കില്‍ഡ് ജോബുകളെയാണ് ഇത് ബാധിക്കുന്നതെന്നും OECD റിപ്പോര്‍ട്ടില്‍ പറയുന്നു.

Read More

അയര്‍ലണ്ടില്‍ മൂന്നുറോളം മരുന്നുകള്‍ക്ക് ക്ഷാമം

അയര്‍ലണ്ടില്‍ മുന്നുറോളം മരുന്നുകള്‍ക്ക് ക്ഷാമമെന്ന് റിപ്പോര്‍ട്ട്. വേദന സംഹാരികള്‍, കൊളസ്‌ട്രോള്‍, ബിപി, ആസ്മ, ശ്വാസകോശ രോഗങ്ങള്‍ എന്നിവയ്ക്കടക്കമുള്ള മരുന്നുകള്‍ക്ക് ക്ഷാമമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നതും ആശങ്കപ്പെടുത്തുന്നതും. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് 80 ശതമാനത്തോളം കുറവ് മരുന്നുകളാണ് ഇപ്പോള്‍ സ്‌റ്റോക്കുള്ളത്. Health Products Regulatory Authority പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 307 മരുന്നുകള്‍ക്കാണ് നിലവില്‍ സ്റ്റോക്ക് കുറവുള്ളത്. സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്. വര്‍ദ്ധിച്ച ഊര്‍ജ്ജ വിലയും കോവിഡ് മഹാമാരിയുടെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും മരുന്നുകളുടെ വിതരണ ശൃംഖലയ കാര്യമായി ബാധിച്ചതാണ് ക്ഷാമത്തിന് കാരണമെന്ന നിഗമനം ഈ മേഖലയിലുള്ള വിദഗ്ദര്‍ പങ്കുവെയ്ക്കുന്നുണ്ട്.

Read More

നിരവധി ഒഴിവുകളുമായി Penneys

ഡബ്ലിനില്‍ നിരവധി ഒഴിവുകളുമായി റീട്ടെയ്ല്‍ മേഖലയിലെ വമ്പന്‍മാരായ Penneys. തൊഴിലന്വേഷകര്‍ക്കും ഒപ്പം ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മാത്രമല്ല വരുമാനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. കമ്പനിയുടെ വെബ്‌സൈറ്റിലാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. O’Connell Street, Nutgrove, Dundrum, Liffey Valley. എന്നിവിടങ്ങളിലെ സ്റ്റോറുകളിലാണ് ഇപ്പോള്‍ അവസരം. retail assistants, storepersons, sourcing coordinator, buying administrator. എന്നീ തസ്തികളിലാണ് നിലവില്‍ ഒഴിവുകളുള്ളത്. ഒഴിവുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ നല്‍കുന്നതിനും താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://www.jobalert.ie/job/64a6d708c26c820029e85ab0?fbclid=IwAR0nmazEucAxvSOSl7fzXZ1tqOr0Z-6Sr8kPF94ep9d3Y15Ndvk13G-cS4s

Read More

അയര്‍ലണ്ടില്‍ വീണ്ടും പിരിച്ചുവിടലുമായി മൈക്രോസോഫ്റ്റ്

വീണ്ടും പിരിച്ചു വിടല്‍ നടപടികളുമായി ടെക് ഭീമനായ മൈക്രോ സോഫ്റ്റ്. 70 പേരെ ഉടന്‍ പിരിച്ചു വിടുമെന്നാണ് മൈക്രോസോഫ്റ്റ് അയര്‍ലണ്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ സംബന്ധിച്ച സൂചന കമ്പനി നല്‍കി കഴിഞ്ഞു. ജനുവരി മുതല്‍ ഇതുവരെ അയര്‍ലണ്ടില്‍ 180 പേര്‍ക്കാണ് മൈക്രോസോഫ്റ്റില്‍ ജോലി നഷ്ടമായത്. ഇത് ആഗോളതലത്തില്‍ 10,000 പേരെ കുറയ്ക്കുക എന്ന കമ്പനി നടപടിയുടെ ഭാഗമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി. എന്നാല്‍ അയര്‍ലണ്ടിലെ ഇപ്പോളത്തെ നടപടി ആഗോള പിരിച്ചുവിടലിന്റെ ഭാഗമല്ലെന്നും മറിച്ച് ലോക്കല്‍ അഡ്ജസ്റ്റ്‌മെന്റിന്റെ ഭാഗമാണെന്നുമാണ് കമ്പനി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.

Read More