ഊര്‍ജ്ജ വില കുറയ്ക്കാനൊരുങ്ങി Energia

വൈദ്യുതിയും ഗ്യാസുമുള്‍പ്പെടെ ഗാര്‍ഹിക ഊര്‍ജ്ജവിലകളില്‍ കുറവ് വരുത്താനൊരുങ്ങി പ്രമുഖ ഊര്‍ജ്ജ വിതരണ കമ്പനിയായ Energia. കമ്പനിയുടെ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പലാക്കുന്നതോടെ പ്രതിവര്‍ഷം ഓരോ ഉപഭോക്താവിനും ബില്‍തുകയില്‍ 20 ശതമാനത്തോളം കുറവ് വരുമെന്നാണ് കരുതുന്നത്.

ഇതോടെ ഒരു വര്‍ഷം ഉപഭോക്താവിന് ശരാശരി. ഒക്ടോബര്‍ മാസം മുതല്‍ കുറവ് പ്രാബല്ല്യത്തില്‍ വരും. വൈദ്യുതി ബില്ലില്‍ പ്രതിവര്‍ഷം കുറഞ്ഞത് 305 രൂപയുടെ കുറവും ഗ്യാസ് ബില്ലില്‍ കുറഞ്ഞത് 325 രൂപയുടെ കുറവുമുണ്ടാകും. Energia കമ്പനിക്ക് അയര്‍ലണ്ടില്‍ 2,61000 ഗാര്‍ഹിക ഉപഭോക്താക്കളാണ് ഉള്ളത്.

ഊര്‍ജ്ജത്തിന്റെ മൊത്തവിലയില്‍ കുറവുണ്ടായാല്‍ ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്രദമായ കൂടുതല്‍ നടപടികള്‍ക്ക് കമ്പനി തയ്യാറാണെന്നും അധികൃതര്‍ അറിയിച്ചു.

Share This News

Related posts

Leave a Comment