ഡബ്ലിനിലെ വിവിധ പാസ്പോര്ട്ട് ഓഫീസുകളില് ക്ലറിക്കല് തസ്തികകളിലേയ്ക്ക് ജോലിക്ക് അപേക്ഷിക്കാന് ഇന്നാണ് അവസാന തിയതി(March-30). യോഗ്യരായവര് സമയം നഷ്ടപ്പെടുത്താതെ ഇന്ന് തന്നെ അപേക്ഷിക്കുക. സ്റ്റാംപ് 4 വിസയുള്ളവര്ക്കാണ് അപേക്ഷിക്കാന് സാധിക്കുന്നത്. അപേക്ഷകര് യൂറോപ്യന് എക്കണോമിക് ഏരിയയ്ക്ക് പുറത്തുള്ളവരാണെങ്കില് അവരുടെ കുട്ടി യൂറോപ്യന് എക്കണോമിക് ഏരിയയില് (യുകെയും സ്വിറ്റസ്വര്ലണ്ടും അടക്കം) താമസിക്കുന്നവരോ പൗരത്വമുള്ളവരോ ആയിരിക്കണം.
താത്ക്കാലിക നിയമനമാണ് 2022 ഏപ്രീല് മുതല് 2023 ജനുവരി വരെയാണ് നിയമനം. ആഴ്ചയില് 43.5 മണിക്കൂര് ജോലിയും 485.60 യൂറോ പ്രതിഫലവുമുണ്ടായിരിക്കും. കോവിഡ് ബാധകാരണം കാലതാമസം വന്ന പാസ്പോര്ട്ട് അപേക്ഷകള് എത്രയും വേഗം തീര്പ്പാക്കുക എന്നതാണ് ഇവരുടെ ജോലി. വിദേശകാര്യ വകുപ്പാണ് നിയമനം നടത്തുന്നത്. ഡബിലിനിലെ
Mount Street, Balbriggan, Tallaght, Sworsd കൂടുതല് വിവരങ്ങള്ക്ക് താഴെ പറയുന്ന ലിങ്കില് ക്ലിക്ക് ചെയ്യുക.
മറക്കരുത് ഇന്ന് വൈകിട്ട് മൂന്ന് മണി വരെയാണ് അപേക്ഷിക്കാനുള്ള സമയം.