യുക്രൈനെതിരെയുള്ള റഷ്യന് അധിനിവേശത്തില് നിലപാട് കടുപ്പിച്ച് അയര്ലണ്ട്. അയര്ലണ്ടിലെ റഷ്യന് എംബസിയിലെ നാല് ഉയര്ന്ന ഉദ്യോഗസ്ഥരോട് രാജ്യം വിടാന് അയര്ലണ്ട് കര്ശന നിര്ദ്ദേശം നല്കി. 30 ഉദ്യോഗസ്ഥരാണ് ഇവിടെ ജോലി ചെയ്യുന്നത്.
ഈ ഉദ്യോഗസ്ഥരുടെ നീക്കങ്ങള് അയര്ലണ്ടിന്റെ രാജ്യതാത്പര്യങ്ങള്ക്ക് എതിരാണെന്ന് കണ്ടെത്തിയതിനെ തുടര്ന്നാണ് വിദേശകാര്യ വകുപ്പിന്റെ നടപടി.
റഷ്യ-യുക്രൈന് യുദ്ധത്തോടുള്ള അയര്ലണ്ട് നിലപാട് വ്യക്തമാക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് ഈ നിര്ണ്ണായക നീക്കം. യുദ്ധക്കെടുതികള് അനുഭവിക്കുന്ന യുക്രൈന് ജനതയ്ക്ക് അയര്ലണ്ട് നല്കുന്ന സഹായങ്ങള് ഇതിനകം തന്നെ അന്താരാഷ്ട്ര തലത്തില് കൈയ്യടി നേടിക്കഴിഞ്ഞു.