ആമസോണ്, മെറ്റ , ട്വിറ്റര് കമ്പനികളില് നിന്നും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ടതിന്റെ ആഘാതത്തിലാണ് ടെക് മേഖല. ടെക് മേഖലയില് ഉണ്ടാകാന് പോകുന്ന വലിയ പ്രതിസന്ധിയുടെ മുന്നറിയിപ്പാണോ ഈ പിരിച്ചു വിടല് എന്നു പോലും സാമ്പത്തീക ലോകം സംശയിക്കുന്നു. എന്നാല് ടെക് മേഖലയില് ഇനിയും പിരിച്ചു വിടല് ഉണ്ടാകാന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് .
ഉപപ്രധാനമന്ത്രി ലിയോ വരദ്ക്കര് തന്നെയാണ് ഇങ്ങനെയൊരു മുന്നറിയിപ്പ് നല്കിയത്. ഡിജിറ്റല് അയര്ലണ്ട് കോണ്ഫറന്സിന്റെ ഉദ്ഘാടന വേളയിലായിരുന്നു ഈ മുന്നറിയിപ്പെന്നതാണ് ഏറെ ശ്രദ്ധേയം. ജോലി നഷ്ട്ടപ്പെട്ട ആളുകള്ക്കൊപ്പം സര്ക്കാര് ഉണ്ടാകുമെന്ന ഉറപ്പും അദ്ദേഹം നല്കി
രാജ്യത്ത് ഇപ്പോള് വലിയ നിക്ഷേപങ്ങള് വരുന്നുണ്ടെന്നും ഇതി പ്രതീക്ഷ നല്കുന്നതാണെന്നും ഇതിനാല് തന്നെ കൂടുതല് തൊഴിലവസരങ്ങളും ഉണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു.