ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ചർച്ചിന്റെ ചാപ്ലൈനായി ഫാ.പ്രിൻസ് മാലിയിൽ ചുമതലയേറ്റു .അയർലണ്ടിൽ എത്തിയ ഫാ.പ്രിൻസിനെ ,നിലവിലെ ചാപ്ലയിൻ ഫാ.റോബിൻ തോമസ് ,കൈക്കാരന്മാരായ സിബി ജോണി ,അനിൽ ആൻറണി എന്നിവർ ചേർന്ന് സ്വീകരിച്ചു .
പിന്നീട് നടന്ന വിശുദ്ധ കുർബാന മദ്ധ്യേ ഫാ.പ്രിൻസ് ഔദ്യോഗികമായി സീറോ മലബാർ ചർച്ച് ലിമെറിക്ക് ചാപ്ലയിനായി ചുമതലയേറ്റു .വി .കുർബാനയ്ക്ക് ഫാ.റോബിൻ തോമസ് ,ഫാ .ഷോജി ,ഫാ.പ്രിൻസ് മാലിയിൽ എന്നിവർ നേതൃത്വം നൽകി .പാരിഷ് കൗൺസിൽ സെക്രട്ടറി ബിനോയി കാച്ചപ്പിള്ളി ഫാ.പ്രിൻസിനെ ഇടവകയിലേയ്ക്ക് സ്വാഗതം ചെയ്തു സംസാരിച്ചു .
ഫാ .റോബിൻ തോമസ് ,ഇടവകാംഗങ്ങൾ കഴിഞ്ഞ ആറു വര്ഷകാലമായി തനിക്ക് നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുകയും ,നിയുക്ത ചാപ്ലയിൻ ഫാ .പ്രിൻസിനു ആശംസകൾ അർപ്പിക്കുകയും ചെയ്തു .
സെബിൻ സെബാസ്റ്റ്യൻ (പി.ആർ.ഓ)
Share This News