ചാര്ജ്ജ് വര്ദ്ധന പ്രഖ്യാപിച്ച് പ്രമുഖ ഊര്ജ്ജ വിതരണ കമ്പനിയായ എയര്ട്രിസിറ്റി. ഒക്ടോബര് ഒന്നുമുതലാണ്് വര്ദ്ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. വൈദ്യുതി ബില്ലില് 35 ശതമാനവും ഗ്യാസ് ബില്ലില് 39 ശതമാനവുമാണ് വര്ദ്ധനവ്. രാജ്യത്ത് ഇതുവരെ വിവിധ കമ്പനികള് പ്രഖ്യാപിച്ചതില് ഏറ്റവും ഉയര്ന്ന നിരക്ക് വര്ദ്ധനവാണിത്.
യുക്രൈന് യുദ്ധം അടക്കമുള്ള കാരണങ്ങളാല് ഹോള്സെയില് ഊര്ജവില വര്ദ്ധിച്ചതാണ് വില വര്ദ്ധനവിന് തങ്ങളെ പ്രേരിപ്പിച്ചതെന്ന് കമ്പനി അധികൃതര് അറിയിച്ചു. സാധാരണ ഉപഭോക്താവിന് ഗ്യാസ് ബില്ലില് ഒരു ദിവസം 1.40 യൂറോയുടെ വര്ദ്ധനവും ഇലക്ട്രിസിറ്റി ബില്ലില് പ്രതിദിനം 1.62 യൂറോയുടെ വര്ദ്ധനവുമാണ് ഉണ്ടാകുന്നത്. അതായത് രണ്ടിനത്തിലുമായി ദിവസേന ഉണ്ടാകുന്ന വര്ദ്ധനവ് 3.02 യൂറോയായിരിക്കും.
ഏകദേശം 250,000 ത്തോളം വൈദ്യുതി ഉപഭോക്താക്കളേയും 85,000 ഗ്യാസ് ഉപഭോക്താക്കളേയും വില വര്ദ്ധനവ് ബാധിക്കും. അര്ഹരായ ഉപഭോക്താക്കളെ സഹായിക്കുന്നതിനായുള്ള കസ്റ്റമര് സപ്പോര്ട്ട് ഫണ്ട് 25 മില്ല്യണ് ആയി ഉയര്ത്തിയതായും കമ്പനി അറിയിച്ചു.