ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര് സഭയുടെ ആഭിമുഖ്യത്തില് ലിമെറിക്ക് ബൈബിള് കണ്വെന്ഷനു തുടക്കമായി.
2022 ഓഗസ്റ്റ് 25, വ്യാഴാഴ്ചയാണ് കണ്വെന്ഷന് തുടക്കമായത്.
27 നാണ് സമാപനമാകുക ലിമെറിക്ക്, പാട്രിക്സ്വെല്, റേസ്കോഴ്സ് ഓഡിറ്റോറിയത്തില് വച്ചാണ് കണ്വെന്ഷന് നടക്കുന്നത്. പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ. ഡാനിയേല് പൂവണ്ണത്തിലാണ് കണ്വെന്ഷന് നയിക്കുന്നത്.
രാവിലെ 9 മണി മുതല് വൈകുന്നേരം 5 മണി വരെയാണ് കണ്വെന്ഷന്റെ സമയം. കുട്ടികള്ക്കുള്ള ധ്യാനം, സ്പിരിച്ച്വല് ഷെറിങ്, എന്നിവയും കണ്വെന്ഷന്റെ ഭാഗമായി ഉണ്ടായിരിക്കും.