കോവിഡ് വാക്സിന് സ്വീകരിച്ച ശേഷം വാക്സിന് സ്വീകരിച്ചയാള് 15 മിനിറ്റ് വാക്സിനേഷന് സെന്ററില് നിശ്ചയിക്കപ്പെട്ടിരിക്കുന്ന സ്ഥലത്ത് ഇരിക്കണമെന്നതാണ് മാനദണ്ഡം. ഈ 15 മിനിറ്റ് നിരീക്ഷണം ഇത് കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്ന കാര്യമാണ് ആലോചിക്കുന്നത്. അയര്ലണ്ടില് കോവിഡ് വ്യാപനം രൂക്ഷമാവുകയും ഒമിക്രോണ് വകഭേദം ബാധിക്കുന്നവരുടെ എണ്ണം വര്ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് പുനര്വിചിന്തനം നടത്തുന്നത്.
ശാസ്ത്രീയമായ പഠനങ്ങളും വാക്സിന് പ്രോട്ടോക്കോളുകളും ഉള്പ്പെടെയുള്ള കാര്യങ്ങള് പരിഗണിച്ചാവും ഇക്കാര്യത്തില് തീരുമാനമെടുക്കുകയെന്ന് ചീഫ് മെഡിക്കല് ഓഫീസര് ടോണി ഹോളോഹാന് പറഞ്ഞു. ബൂസ്റ്റര് ഡോസ് അതിവേഗം എല്ലാവരിലേയ്ക്കും എത്തിക്കാനാണ് സര്ക്കാര് ശ്രമം.
ഓരോ വ്യക്തിയുടേയും 15 മിനിറ്റ് നിരീക്ഷണ സമയം ഒഴിവാക്കിയാല് ഇപ്പോള് നല്കുന്നതിന്റെ ഇരട്ടിയോളം ഡോസുകള് ഓരോ ദിവസവും നല്കാനാവുമെന്നാണ് ചില ഫാര്മസികള് ആരോഗ്യവകുപ്പിന് നല്കിയിരിക്കുന്ന റിപ്പോര്ട്ട്. വാക്സിന് സ്വീകരിക്കുന്ന ആള്ക്ക് പെട്ടന്ന് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള് ഉണ്ടാകുന്നുണ്ടൊ എന്നറിയാനാണ് ഈ 15 മിനിറ്റ് നിരീക്ഷണം.