40 മില്ല്യണ്‍ യൂറോ മുടക്കിയുള്ള ബൃഹ്ത് പദ്ധതിയുമായി റയാന് എയര്‍. ഡബ്ലിനില്‍ എയര്‍ക്രാഫ്റ്റുകളുടെ പാര്‍ക്കിംഗിനും മെയിന്റനന്‍സിനുമായി വമ്പന്‍ Hangar സ്ഥാപിക്കാനാണ് പദ്ധതി. ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ 200 പേര്‍ക്ക് പുതുതായി ജോലി നല്‍കാനും കമ്പനിക്ക് കഴിയും.
എഞ്ചിനിയറിംഗ് , എയര്‍ക്രാഫ്റ്റ് മെക്കാനിക്സ് എന്നീ മേഖലകളിലാവും ജോലി സാധ്യതകള്‍. 120,000 സ്ക്വയര്‍ഫീറ്റ് വിസ്തൃതിയിലായിരിക്കും Hangar നിര്‍മ്മിക്കുക. ഈ വര്‍ഷം അവസാനത്തോടെ നിര്‍മ്മാണം ആരംഭിക്കുകയും 2025 ഓടെ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാവുകയും ചെയ്യുമെന്ന് കമ്പനി അറിയിച്ചു.