ഡബ്ലിന്‍ സിറ്റിയില്‍ നായ്ക്കള്‍ക്കായി പുതിയ പബ്ലിക് ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചു

സബ്ലിന്‍ നഗരത്തെ കൂടുതല്‍ മനോഹരവും ശുചിത്വപൂര്‍ണ്ണവുമായ നിലയിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍. നിലവില്‍ ചില സ്ട്രീറ്റുകളില്‍ ആളുകള്‍ ഏറ്റവുമധികം ഉയര്‍ത്തുന്ന പ്രശ്‌നമാണ് നായ്ക്കളുടെ മലമൂത്ര വിസര്‍ജനം. എന്നാല്‍ ഈ വിഷയത്തിന് പരിഹാരം പ്രഖ്യാപിച്ചിരിക്കുകയാണ് കൗണ്‍സില്‍.

നായ്ക്കള്‍ക്കായി പുതിയ പബ്ലിക് ടോയ്‌ലറ്റുകള്‍ എന്ന പദ്ധതിക്കാണ് ഇപ്പോള്‍ തുടക്കമായിരിക്കുന്നത്. Sean McDermott സ്ട്രീറ്റിലാണ് പുതിയ പബ്ലിക് ടോയ്‌ലറ്റ് സ്ഥാപിച്ചിരിക്കുന്നത്. നായ്ക്കളുടെ ഉടമകള്‍ കൂടുതല്‍ ഉത്തരവാദിത്വമുള്ളവാരുകുന്നതിനും ഒപ്പം നായ്ക്കളെ ഇക്കാര്യങ്ങള്‍ പ്രാക്ട്രീസ് ചെയ്ത് പുതിയ ശീലങ്ങള്‍ പഠിപ്പിക്കുന്നതിനും പബ്ലിക് ടോയ്‌ലറ്റുകള്‍ ഉപകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. സിറ്റി കൗണ്‍സിലിന്റെ ‘Responsible Dog Ownership’ campaign. ന്റെ ഭാഗം കൂടിയാണ് ഈ പദ്ധതി.

അമ്പതോളം Dog Poo Dispensers നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. Buckingham Street, Sean McDermott Street, Summerhill, Railway Street and Killarney Strete എന്നിവിടങ്ങളില്‍ ഡിസ്പന്‍സേഴ്‌സ് സ്ഥാപിച്ചിട്ടുണ്ട്.

Share This News

Related posts

Leave a Comment