യാത്രക്കാരുടെ തിരക്കും ഇതിനെ തുടര്‍ന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ബുദ്ധിമുട്ടുകളും ഏറെ ചര്‍ച്ചായായിരുന്നു. മുന്നോട്ടുള്ള ദിവസങ്ങളിലും ഇതേ രീതിയിലുള്ള തിരക്കിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് വിമാനത്താവള അധികൃതര്‍ നല്‍കുന്നത്. വലിയ തിരക്കുകളെ കൈകൈര്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് എയര്‍പോര്‍ട്ട് സംവിധാനങ്ങളെന്നും എന്നാല്‍ യാത്രക്കാരുടെ ഭാഗത്ത് നിന്നും സഹകരണമുണ്ടാകണമെന്നും അധികൃതര്‍ പറയുന്നു. ഹ്രസ്വദൂര യാത്രകള്‍ ചെയ്യുന്നവര്‍ കുറഞ്ഞത് രണ്ട് മണിക്കൂര്‍ മുമ്പും ദീര്‍ഘദൂര യാത്രകള്‍ ചെയ്യുന്നവര്‍ മൂന്നുമണിക്കൂര്‍ മുമ്പും എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. ജീവനക്കാരുടെ കുറവും യാത്രക്കാരുടെ തിരക്കുമാണ് നിലവിലെ സാഹചര്യങ്ങള്‍ക്ക് കാരണം. വിമാനം പുറപ്പെടുന്നതിന് മൂന്നരമണിക്കൂര്‍ മുമ്പ് എല്ലാ സര്‍വ്വീസുകളും തുറന്നു പ്രവര്‍ത്തനമാരംഭിക്കുമെന്നും യാത്രക്കാര്‍ പരമാവധി നേരത്തെയെത്തണമെന്നും റയാന് എയര്‍ അധികൃതരും അറിയിച്ചിട്ടുണ്ട്. മുമ്പില്ലാത്ത വിധത്തിലുള്ള തിരക്കാണ് എയര്‍പോര്‍ട്ടില്‍ അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ചില യാത്രക്കാര്‍ക്ക് ഫ്ളൈറ്റ് നഷ്ടമായ സാഹചര്യം വരെയുണ്ടായി. ഇതിനാല്‍ എയര്‍പോര്‍ട്ടില്‍ കുറച്ച്…
വൈദ്യുതി , ഗ്യാസ് ചാര്‍ജ്ജ് വര്‍ദ്ധന പ്രഖ്യാപിച്ച് ഇലക്ട്രിക് അയര്‍ലണ്ടും
അയര്‍ലണ്ടിലെ പ്രമുഖ ഊര്‍ജ്ജ വിതരണ കമ്പനിയായ ഇലക്ട്രിക് അയര്‍ലണ്ടും നിരക്ക് വര്‍ദ്ധന പ്രഖ്യാപിച്ചു. ഗാര്‍ഹിക ഉപയോഗത്തിനുള്ള വൈദ്യുതിയുടേയും ഒപ്പം ഗ്യാസിന്റെയും നിരക്കുകളില്‍ വന്‍ വര്‍ദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വൈദ്യുതി നിരക്കുകളില്‍ 23.4 ശതമാനവും ഗ്യാസ് വില 24.8 ശതമാനവുമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. 2022 മെയ് മാസം ഒന്നാം തിയതി മുതലാണ് നിരക്ക് വര്‍ദ്ധന പ്രാബല്ല്യത്തില്‍ വരുന്നത്. വര്‍ദ്ധനവ് നിലവില്‍ വരുന്നതോടെ ഗാര്‍ഹിക ഇലക്ട്രിസിറ്റി ബില്ലില്‍ ഒരു മാസം ശരാശരി 24.80 യൂറോയുടേയും ഗ്യാസ് ബില്ലില്‍ 18.35 യൂറോയുടേയും വര്‍ദ്ധനവാണ് വരുന്നത്. നിലവില്‍ രാജ്യത്തെ വിലക്കയറ്റത്തെക്കുറിച്ച് ക്യത്യമായ ധാരണയുണ്ടെന്നും എന്നാല്‍ വൈദ്യുതിയുടേയും ഗ്യാസിന്റെയും മൊത്തവിലയില്‍ വര്‍ദ്ധനവുണ്ടായതിനാല്‍ വില വര്‍ദ്ധിപ്പിക്കാതിരിക്കാന്‍ കഴിയില്ലെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. ബോര്‍ഡ് ഗ്യാസ് എന്ര്, എനര്‍ജിയ എന്നീ ഊര്‍ജ്ജ വിതരണ കമ്പനികള്‍ നേരത്തെ തന്നെ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. മുമ്പ് നവംബര്‍ മാസത്തിലായിരുന്നു ഇലക്ട്രിക് അയര്‍ലണ്ട് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചത്.…
നിലപാട് കടുപ്പിച്ച് അയര്‍ലണ്ട് ; റഷ്യന്‍ ഉദ്യോഗസ്ഥര്‍ രാജ്യം വിടണം
യുക്രൈനെതിരെയുള്ള റഷ്യന്‍ അധിനിവേശത്തില്‍ നിലപാട് കടുപ്പിച്ച് അയര്‍ലണ്ട്. അയര്‍ലണ്ടിലെ റഷ്യന്‍ എംബസിയിലെ നാല് ഉയര്‍ന്ന ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍ അയര്‍ലണ്ട് കര്‍ശന നിര്‍ദ്ദേശം നല്കി. 30 ഉദ്യോഗസ്ഥരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഈ ഉദ്യോഗസ്ഥരുടെ നീക്കങ്ങള്‍ അയര്‍ലണ്ടിന്റെ രാജ്യതാത്പര്യങ്ങള്‍ക്ക് എതിരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിദേശകാര്യ വകുപ്പിന്റെ നടപടി. റഷ്യ-യുക്രൈന് യുദ്ധത്തോടുള്ള അയര്‍ലണ്ട് നിലപാട് വ്യക്തമാക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് ഈ നിര്‍ണ്ണായക നീക്കം. യുദ്ധക്കെടുതികള്‍ അനുഭവിക്കുന്ന യുക്രൈന് ജനതയ്ക്ക് അയര്‍ലണ്ട് നല്കുന്ന സഹായങ്ങള്‍ ഇതിനകം തന്നെ അന്താരാഷ്ട്ര തലത്തില്‍ കൈയ്യടി നേടിക്കഴിഞ്ഞു. Share This News
പാസ്പോര്‍ട്ട് ഓഫീസുകളില്‍ ജോലി ; ഇന്നാണ് അവസാന തിയതി
ഡബ്ലിനിലെ വിവിധ പാസ്പോര്‍ട്ട് ഓഫീസുകളില്‍ ക്ലറിക്കല്‍ തസ്തികകളിലേയ്ക്ക് ജോലിക്ക് അപേക്ഷിക്കാന്‍ ഇന്നാണ് അവസാന തിയതി(March-30). യോഗ്യരായവര്‍ സമയം നഷ്ടപ്പെടുത്താതെ ഇന്ന് തന്നെ അപേക്ഷിക്കുക. സ്റ്റാംപ് 4 വിസയുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ സാധിക്കുന്നത്. അപേക്ഷകര്‍ യൂറോപ്യന്‍ എക്കണോമിക് ഏരിയയ്ക്ക് പുറത്തുള്ളവരാണെങ്കില്‍ അവരുടെ കുട്ടി യൂറോപ്യന്‍ എക്കണോമിക് ഏരിയയില്‍ (യുകെയും സ്വിറ്റസ്വര്‍ലണ്ടും അടക്കം) താമസിക്കുന്നവരോ പൗരത്വമുള്ളവരോ ആയിരിക്കണം. താത്ക്കാലിക നിയമനമാണ് 2022 ഏപ്രീല്‍ മുതല്‍ 2023 ജനുവരി വരെയാണ് നിയമനം. ആഴ്ചയില്‍ 43.5 മണിക്കൂര്‍ ജോലിയും 485.60 യൂറോ പ്രതിഫലവുമുണ്ടായിരിക്കും. കോവിഡ് ബാധകാരണം കാലതാമസം വന്ന പാസ്പോര്‍ട്ട് അപേക്ഷകള്‍ എത്രയും വേഗം തീര്‍പ്പാക്കുക എന്നതാണ് ഇവരുടെ ജോലി. വിദേശകാര്യ വകുപ്പാണ് നിയമനം നടത്തുന്നത്. ഡബിലിനിലെ Mount Street, Balbriggan, Tallaght, Sworsd കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://www.dfa.ie/about-us/working-with-us/career-opportunities/temporary-clerical-officers-in-the-passport-service—dublin.php?fbclid=IwAR0M1ZyFJPSec8Rt26xf1igm-9KU4vM8AGnhUA4LQvwXLNDl2-b-yaE1AVk മറക്കരുത് ഇന്ന് വൈകിട്ട് മൂന്ന് മണി വരെയാണ്…
കോവിഡ് : നിയന്ത്രണങ്ങള്‍ അനിവാര്യമെന്ന് ആവശ്യം
രാജ്യത്ത് കോവിഡ് വ്യാപനം വലിയ തോതില്‍ നിലവിലുണ്ടെന്നും ഇത് നിയന്ത്രിക്കാനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി എടുത്തുമാറ്റിയ നിയന്ത്രണങ്ങള്‍ തിരികെ വീണ്ടും ഏര്‍പ്പെടുത്തണമെന്ന് ആവശ്യം ഉയരുന്നു. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റ് ടാസ്ക് ഫോഴ്സ് ഇതു സംബന്ധിച്ച് സര്‍ക്കാരിന് കത്തയച്ചെന്നാണ് വിവരം. ഹോസ്പിറ്റലുകളിലെ അത്യാഹിത വിഭാഗങ്ങളിലെ തിരക്കുകള്‍ കൂടി പരിഗണിച്ചാണ് ടാസ്ക് ഫോഴ്സ് ഇത്തരമൊരു തീരുമാനത്തിലേയ്ക്കെത്തിയത്. ഇതു സംബന്ധിച്ച് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റ് ടാസ്ക് ഫോഴ്സ് അടിയന്തര യോഗവും ചേര്‍ന്നിരുന്നു. ഹോസ്പിറ്റല്‍ പ്രതിനിധികള്‍, എച്ച്എസ്ഇ പ്രതിനിധികള്‍ ടാസ്ക് ഫോഴ്സ് അംഗങ്ങള്‍, പേഷ്യന്റ് അഡ്വക്കേറ്റ്സ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ സാമ്പത്തീക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ ഉടന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ Share This News
വോങ്ക ബ്രാന്‍ഡില്‍ വ്യാജ ചോക്ലേറ്റുകള്‍ ; വാങ്ങരുതെന്ന് മുന്നറിയിപ്പ്
രാജ്യത്തെ ചോക്ലേറ്റ് പ്രേമികള്‍ക്ക് ഒരു സുപ്രധാന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയര്‍ലണ്ട്. വോങ്കാ ബ്രാന്‍ഡിലുള്ള ചോക്ലേറ്റ് ബാറുകള്‍ വാങ്ങരുതെന്നും ഇത് ആരോഗ്യത്തിന് ഹാനികരമാണെന്നുമുള്ള നിര്‍ദ്ദേശമാണ് അതോറിറ്റി നല്‍കിയിരിക്കുന്നത്. രാജ്യത്തെ ഫുഡ് സേഫ്റ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചല്ല ഈ ചോക്ലേറ്റ് ബാര്‍ നിര്‍മ്മിക്കുന്നതെന്നാണ് അതോറിറ്റിയുടെ വിശദീകരണം. ഫെരേറോ റോച്ചെ എന്ന കമ്പനിയാണ് വോങ്ക ചോക്ലെറ്റ് ബാര്‍ നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ ഏറെ നാളായി തങ്ങള്‍ ഈ ഈ ചോക്ലേറ്റ് ബാറുകള്‍ നിര്‍മ്മിക്കുന്നില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഈ ബ്രാന്‍ഡ് നെയിം ഉപയോഗിച്ച് മറ്റാരോ ആണ് ഈ ചോക്ലെറ്റ് ബാറുകള്‍ നിര്‍മ്മിക്കുന്നത്. ഇതേ തുടര്‍ന്നാണ് ഫുഡ് സേഫ്റ്റി അതോറിറ്റി ഇടപെടുകയും പരിശോധന നടത്തുകയും ചെയ്തത്. തങ്ങളുടെ ബ്രാന്‍ഡ് നെയിമില്‍ ചോക്ലെറ്റ് ബാറുകള്‍ നിര്‍മ്മിക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നും ഫെരാറോ റോച്ചെ കമ്പനി അറിയിച്ചു. തങ്ങളുടെ ബ്രാന്‍ഡിന്റെ ദുരുപയോഗത്തിനെതിരെ…
ഭവന പ്രതിസന്ധി ; വിദേശ നഴ്സുമാര്‍ക്കായി ശബ്ദമുയര്‍ത്തി എന്‍എംബിഐ
അയര്‍ലണ്ടില്‍ ഭവനപ്രതിസന്ധി രൂക്ഷമാകുമ്പോള്‍ വിദേശ നേഴ്സുമാര്‍ക്കായി ശബ്ദമുയര്‍ത്തി എന്‍എംബിഐ. നിലവില്‍ ഭവന പ്രതിസന്ധിയില്‍ വലയുന്ന ആയിരക്കണക്കിന് നേഴ്സുമാര്‍ക്ക് വീടുകള്‍ ക്രമീകരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എന്‍എംബിഐ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിദേശ നേഴ്സുമാര്‍ ഭവനപ്രതിസന്ധിയില്‍ വലയുന്നത് ആരോഗ്യമേഖലയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും നേഴ്സുമാരുടെ ക്ഷാമത്തിലേയ്ക്ക് തന്നെ കാര്യങ്ങള്‍ എത്തിയേക്കുമെന്നുമുള്ള ആശങ്കയും ബോര്‍ഡ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ ഏകദേശം അയ്യായിരത്തോളം നേഴ്സുമാരുടെ ഒഴിവാണ് ഉണ്ടാകാനിടയുള്ളതെന്നും ഭവനപ്രതിസന്ധി തുടര്‍ന്നാല്‍ അത് റിക്രൂട്ട്മെന്റിനെ തന്നെ ബാധിക്കുമെന്നും എന്‍എംബിഐ പറയുന്നു. Share This News
യുക്രൈന് ആരോഗ്യ രംഗത്തും കൈത്താങ്ങായി അയര്‍ലണ്ട്
റഷ്യന്‍ അധിനിവേശത്തില്‍ വീര്‍പ്പുമുട്ടുന്ന യുക്രൈന് വീണ്ടും അയര്‍ലണ്ടിന്റെ കൈത്താങ്ങ്. ഈ ആഴ്ചയില്‍ അഞ്ച് മില്ല്യണ്‍ യൂറോയുടെ മെഡിക്കല്‍ സഹായമാണ് അയര്‍ലണ്ട് യുക്രൈന് നല്‍കിയത്. യുക്രൈന് ആരോഗ്യമേഖലയില്‍ ലഭിക്കുന്ന ഏറ്റവും വലിയ സഹായം കൂടിയാണിത്. അയര്‍ലണ്ട് അയച്ച സഹായത്തില്‍ കൂടുതലും ഏറ്റവും അത്യാവശ്യമായി വരുന്ന മെഡിക്കല്‍ ഉപകരണങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. റഷ്യന്‍ അധിനിവേശം ആരംഭിച്ചത് മുതല്‍ അയര്‍ലണ്ട് വിവിധ രംഗങ്ങളില്‍ യുക്രൈന് ജനതയ്ക്ക് കൈത്താങ്ങേകി കൊണ്ടിരിക്കുകയാണ്. ഇത് ആഗോള സമൂഹത്തിന്റെ തന്നെ പ്രശംസയ്ക്ക് കാരണമായിരുന്നു. റഷ്യയെ അധിനിവേശത്തില്‍ നിന്നും പിന്തിരിപ്പിക്കാന് കടുത്ത സാമ്പത്തീക ഉപരോധവും അയര്‍ലണ്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. റഷ്യയുടെ കോടിക്കണക്കിന് ഡോളറിന്റെ ആസ്തികളാണ് അയര്‍ലണ്ട് മരവിപ്പിച്ചിരിക്കുന്നത്. Share This News
ആദ്യകുർബാന ആഘോഷങ്ങൾക്കുള്ള ഓർഡറുകൾ സ്വീകരിച്ചു തുടങ്ങി റോയൽ കേറ്ററിംഗ്
ഈ വർഷത്തെ ആദ്യകുർബാന ആഘോഷങ്ങൾക്കുള്ള ഓർഡറുകൾ സ്വീകരിച്ചു തുടങ്ങിയതായി റോയൽ കേറ്ററിംഗ് അറിയിച്ചു. അയർലണ്ടിലെ ആദ്യത്തെ മലയാളി ഇവന്റ് മാനേജ്മെന്റ് കമ്പനിയാണ് റോയൽ കേറ്ററിംഗ്. 50 മുതൽ 350 പേർക്ക് വരെയുള്ള ഇൻഡോർ പാർട്ടികൾ റോയൽ കേറ്ററിംഗ് ഇൻഷുറൻസോടുകൂടി ഫുൾ ലൈസൻസ് ഉള്ള ഇവന്റായി വളരെ പ്രൊഫഷണലായിട്ടാണ് ചെയ്യുന്നതെന്ന് റോയൽ കേറ്ററിംഗ് അറിയിച്ചു. അയർലണ്ടിലെ മലയാളികളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ റോയൽ കേറ്ററിംഗ് ഇപ്പോൾ പുതിയ മേഖലയിലേയ്ക്ക് അവരുടെ സേവനം വിപുലീകരിച്ചു. ഒരു പതിറ്റാണ്ടിലേറെയായി അയർലണ്ടിലെ മലയാളികൾക്ക് വിവിധ സന്തോഷ വേളകളിൽ സ്വാദേറിയ ഭക്ഷണസൽക്കാരം ഒരുക്കുന്ന റോയൽ കേറ്ററിംഗ് ഇപ്പോൾ ഇവന്റ് മാനേജ്മെന്റും ആരംഭിച്ചിരിക്കുന്നതായി അറിയിച്ചിരിക്കുന്നു. അയർലണ്ടിലെ കുടിയേറ്റ മലയാളികളുടെ കാലഘട്ടത്തിന്റെ മാറ്റം ഉൾക്കൊണ്ടുകൊണ്ട് എല്ലാവിധ ചെറുതും വലുതുമായ ഇവെന്റുകൾ റോയൽ കേറ്ററിംഗ് ആരംഭിച്ചു കഴിഞ്ഞാതായി റോയൽ കേറ്ററിംഗ് അറിയിച്ചു. വിവാഹം, മാമ്മോദീസ, ആദ്യ കുർബാന, പിറന്നാൾ ആഘോഷങ്ങൾ,…
മദേഴ്സ് ഡേയില്‍ അമ്മ കൈപ്പുണ്യത്തിന്റെ രൂചിഭേദങ്ങളുമായി റോയല്‍ ഇന്ത്യന്‍ കുസീന്‍
മാര്‍ച്ച് 27 ഞായര്‍ അയര്‍ലണ്ടില്‍ മദേഴ്സ് ഡേ യാണ്. ഈ ദിനത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ മനസ്സിലേയ്ക്കോടിയെത്തുന്നത് ഗൃഹാതുരത്വത്തിന്റേയും മാതൃസ്നേഹത്തിന്റെയും കുളിരോര്‍മ്മകളാണ്. അമ്മയൊരുക്കിയ കൊതിയൂറും രുചിവൈവിദ്ധ്യങ്ങളുടെ നാവില്‍ കപ്പലോടിക്കുന്ന ഗന്ധം അറിയാതെ തന്നെ ആ നിമഷങ്ങളില്‍ നമ്മുടെ മനസ്സിലേയ്ക്കോടിയെത്തുന്നു. എന്നാല്‍ ഇത്തവണ അമ്മയുടെ കൈപ്പുണ്യത്തില്‍ തയ്യാറായ വിഭങ്ങളുടെ അതേ രുചിയിലുള്ള സ്വദിഷ്ടമായ വിഭങ്ങള്‍ ആസ്വദിക്കുവാന്‍ മലയാളകളടക്കമുള്ള ഐറീഷ് ജനതയ്ക്ക് അവസരമൊരുക്കിയിരിക്കുകയാണ് റോയല്‍ ഇന്ത്യന്‍ കുസീന്‍. വിഭവസമൃദ്ധമായ വെജിറ്റേറിയന്‍(33.99) നോണ്‍ വെജ്(29.99) സദ്യകളും ഇതിനൊപ്പം കേള്‍ക്കുമ്പോള്‍ തന്നെ നാവില്‍ കപ്പലോടുന്ന സ്പഷ്യല്‍ വിഭങ്ങളായ കുഞ്ഞു കൊഴി പൊരിച്ചത്(23.99), കുഞ്ഞു കോഴി ഗ്രില്‍ഡ്(23.99) വൈറ്റ് പോംഫ്രെറ്റ് ഫിഷ് നിര്‍വാണ(29.99) എന്നിവയാണ് റോയല്‍ ഇന്ത്യന്‍ കുസീന്‍ ഒരുക്കുന്നത്. ഇത്തവണത്തെ മാതൃദിനാഘോഷങ്ങള്‍ രൂചിവൈവിദ്ധ്യങ്ങളുടെ മായിക ലോകമായ റോയല്‍ ഇന്ത്യന്‍ കുസീനിലാകട്ടെ…………………. Share This News