റഷ്യന് അധിനിവേശത്തില് വീര്പ്പുമുട്ടുന്ന യുക്രൈന് വീണ്ടും അയര്ലണ്ടിന്റെ കൈത്താങ്ങ്. ഈ ആഴ്ചയില് അഞ്ച് മില്ല്യണ് യൂറോയുടെ മെഡിക്കല് സഹായമാണ് അയര്ലണ്ട് യുക്രൈന് നല്കിയത്. യുക്രൈന് ആരോഗ്യമേഖലയില് ലഭിക്കുന്ന ഏറ്റവും വലിയ സഹായം കൂടിയാണിത്.
അയര്ലണ്ട് അയച്ച സഹായത്തില് കൂടുതലും ഏറ്റവും അത്യാവശ്യമായി വരുന്ന മെഡിക്കല് ഉപകരണങ്ങളാണ് ഉള്പ്പെടുത്തിയിരിക്കുന്നത്. റഷ്യന് അധിനിവേശം ആരംഭിച്ചത് മുതല് അയര്ലണ്ട് വിവിധ രംഗങ്ങളില് യുക്രൈന് ജനതയ്ക്ക് കൈത്താങ്ങേകി കൊണ്ടിരിക്കുകയാണ്. ഇത് ആഗോള സമൂഹത്തിന്റെ തന്നെ പ്രശംസയ്ക്ക് കാരണമായിരുന്നു.
റഷ്യയെ അധിനിവേശത്തില് നിന്നും പിന്തിരിപ്പിക്കാന് കടുത്ത സാമ്പത്തീക ഉപരോധവും അയര്ലണ്ട് ഏര്പ്പെടുത്തിയിട്ടുണ്ട്. റഷ്യയുടെ കോടിക്കണക്കിന് ഡോളറിന്റെ ആസ്തികളാണ് അയര്ലണ്ട് മരവിപ്പിച്ചിരിക്കുന്നത്.