സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ‘ലിമെറിക് ബൈബിൾ കൺവെൻഷൻ, ഈ വർഷം ഓഗസ്റ്റ് 16,17,18 (വെള്ളി ,ശനി ,ഞായർ ) ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ലിമെറിക്ക് ,പാട്രിക്‌സ്വെൽ റേസ് കോഴ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.അട്ടപ്പാടി PDM ന്റെ നേതൃത്വത്തിൽ പ്രശസ്ത ധ്യാന ഗുരു റെവ.ഫാ.ബിനോയ് കരിമരുതുങ്കൽ PDM ആണ് ഈ വർഷത്തെ കൺവെൻഷൻ നയിക്കുന്നത്. വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക് പ്രത്യേക ധ്യാനവും ലിമറിക്ക് ബൈബിൾ കൺവെൻഷൻ 2024 ന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്. കൺവെൻഷന്റെ വിജയത്തിനായി എല്ലാവരുടെയും പ്രാർത്ഥനാ സഹായം ആവശ്യപ്പെടുന്നതായി ലിമെറിക്ക് സീറോ മലബാർ ചർച്ച് ചാപ്ലയിൻ ഫാ.പ്രിൻസ് മാലിയിൽ അറിയിച്ചു . കൂടുതൽ വിവരങ്ങൾക്ക്: ഫാ.പ്രിൻസ് സക്കറിയ മാലിയിൽ: 0892070570, സിബി ജോണി അടപ്പൂർ: 0871418392 ബിനോയി കാച്ചപ്പിള്ളി: 0874130749.…
MIC സിറ്റിവെസ്റ്റ് മലയാളികൾക്ക് ഇന്ന് സമർപ്പിക്കപ്പെടും
സിറ്റിവെസ്റ്റ് മലയാളികളുടെ ഹൃദയാകാശത്തേക്ക് പുതിയൊരു വെളിച്ചം തിരിയായ് തെളിയുന്ന ദിവസവും ഇടവുമാണത്.. കാണാൻ കാത്തു കാത്തിരുന്നൊരാളെ പോലെ…, കേൾക്കാൻ കൊതിച്ചിരുന്നൊരു പാട്ടുപോലെ… സിറ്റിവെസ്റ്റ് മലയാളികൾ ഹൃദയത്തോട് ചേർത്തുവെക്കാൻ ഒരുങ്ങുന്ന ഒന്ന്.. രണ്ടായിരങ്ങളുടെ തുടക്കം മുതലും രണ്ടായിരത്തിഇരുപത്തിമൂന്നിന്റെ ഒടുക്കം വരെയും, തുടർന്നും നൂറുനുറു മലയാളികൾ സ്ഥിരവാസത്തിനും അല്ലാതെയും ഇവിടേക്ക് ഒഴുകിവന്നുകൊണ്ടേയിരുന്നു.. ചെറിയ ചെറിയ കൂട്ടായ്മകളായി അവർ വളർന്നും കൊണ്ടേയിരുന്നു., എന്നിട്ടും… എല്ലാവേലികെട്ടുകളുടെയും അപ്പുറത്തേക്ക് വളർന്നുയരാൻ എന്തോ അതിനു സാധിച്ചിരുന്നില്ല.. ആ ശൂന്യതയിലേക്ക് ഒരു കൂട്ടം ആളുകൾ ഇറങ്ങിവന്നപ്പോഴുണ്ടായ ഇത്തിരി വെട്ടത്തിലാണ്….. MIC സാധ്യമായത്. ഇന്ന് ഫെബ്രുവരി നാലാം തീയതി ഞായറാഴ്ച വൈകിട്ട് 3.30ന് സിറ്റിവെസ്റ്റ് മലയാളികളുടെ ഹൃദയത്തെ സാക്ഷിയാക്കി അവരുടെതന്നെ സ്ത്രീകളുടെയും കുട്ടികളുടെയും കമ്മിറ്റി അംഗങ്ങളുടെയും പ്രതിനിധികൾക്കൊപ്പം സിറ്റി വെസ്റ്റിന്റെ സ്വന്തം കൗൺസിലർ ബേബി പേരപ്പാടൻ തിരി തെളിക്കുന്നതോടെ MIC സിറ്റിവെസ്റ്റ് മലയാളികൾക്ക് സമർപ്പിക്കപ്പെടും…. തുടർന്നുള്ള കലാപരിപാടികളും, കളികളും,…
എന്നിസ്‌കോർത്തി ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ 75 മത് റിപ്പബ്ലിക്ക് ദിനാഘോഷം പ്രൗഢഗംഭീരമായി
എന്നിസ്‌കോർത്തി ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ 75 മത് റിപ്പബ്ലിക്ക് ദിനാഘോഷം പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. ഇന്ത്യയുടെ അംബാസിഡർ ശ്രീ അഖിലേഷ് മിശ്ര അദ്ദേഹത്തിന്റെ സഹധർമ്മിണി ശ്രീമതി റീതി മിശ്ര എന്നിവർ മുഖ്യ അതിഥികളായിരുന്നു . കൂടാതെ മിനിസ്റ്റർ ജെയിംസ് ബ്രൗൺ TD ,പോൾ ക്യൂ TD , ഡിസ്ട്രിക്ട് കൌൺസിൽ ചെയർമാൻ ജോൺ ഒ റൂർക്കേ എന്നിവർ അഥിതികളായിരുന്നു. ചടങ്ങിൽ പങ്കെടുത്ത വിശിഷ്ട അഥിതികളെയും , അതിഥികളെയും എന്നിസ്‌കോർത്തി ഇന്ത്യൻ അസോസിയേഷന് വേണ്ടി Dr ജോർജ് ലെസ്ലി (പീസ് കമ്മിഷണർ )സ്വാഗതം ചെയ്തു .പ്രസിഡണ്ട് ശ്രീ ടോം ജോസ് അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട അംബാസിഡർ ശ്രീ അഖിലേഷ് മിശ്ര റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി .മിനിസ്റ്റർ ജെയിംസ് ബ്രൗൺ TD ,പോൾ ക്യു T D, ജോൺ ഓ റൂർക്കേ എന്നിവർ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചുള്ള സന്ദേശങ്ങൾ നൽകി.…
വർക്ക് പെർമിറ്റ് റീആക്ടിവേറ്റ് ചെയ്യാൻ
അയർലണ്ടിൽ വർക്ക് പെർമിറ്റിലുള്ളവർക്ക് ജോലി നഷ്ടപ്പെട്ടാൽ ഇനി ഓൺലൈനായി പുതിയ വർക്ക് പെർമിറ്റിനായി അപേക്ഷിക്കാം. ഇന്ത്യക്കാരടക്കം നോൺ-ഇ.യൂ. രാജ്യങ്ങളിൽ നിന്ന് അയർലണ്ടിൽ വർക്ക് പെർമിറ്റ് എത്തിയവർക്ക് എംപ്ലോയറുടെ കുഴപ്പം കൊണ്ട് ജോലി നഷ്ടപ്പെട്ടാൽ ഇനി പേടിക്കേണ്ട കാര്യമില്ല. അയർലണ്ടിൽ നിന്നുകൊണ്ട് തന്നെ പുതിയ വർക്ക് പെർമിറ്റിനായി ഇമെയിൽ വഴി ഇനി അപേക്ഷിക്കാം. 2024 ഫെബ്രുവരി 1 മുതൽ ഹെൽപ്പ്‌ഡെസ്‌കിൽ DRPcustomerservice@justice.ie എന്ന ഇമെയിൽ ഐഡിയിലേക്കാണ് പൂരിപ്പിച്ച ആപ്ലിക്കേഷൻ ഫോം ആവശ്യമായ രേഖകളോടുകൂടി സമർപ്പിക്കേണ്ടത്. ഈ ലിങ്കിൽ കൊടുത്തിരിക്കുന്ന അപേക്ഷാ ഫോം വേണം ഉപയോഗിക്കാൻ. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് യോഗ്യതാ മാനദണ്ഡങ്ങൾ വായിക്കേണ്ടത് പ്രധാനമാണ്. എന്റർപ്രൈസ് ട്രേഡ് & എംപ്ലോയ്‌നെറ്റ് ഡിപ്പാർട്ട്‌മെന്റ് ഇഷ്യൂ ചെയ്ത തൊഴിൽ പെർമിറ്റ് കൈവശമുള്ളവരും എന്നാൽ ജോലി നഷ്‌ടപ്പെട്ടവരുമായ ആളുകൾക്കുള്ളതാണ് ഈ അപേക്ഷ. ഒരു പുതിയ തൊഴിൽ പെർമിറ്റിന് അപേക്ഷിക്കാൻ ഈ അനുമതി നിങ്ങളെ…
ഓസ്ട്രേലിയയിലേയ്ക്ക് കുടിയേറുന്ന ടോം പോളിനും കുടുംബത്തിനും യാത്രയയപ്പ് നൽകി നീനാ മലയാളി സമൂഹം.
നീനാ ( കൗണ്ടി ടിപ്പററി) : 2006 മുതൽ ആരംഭിച്ച ദീർഘ കാലത്തെ അയർലണ്ടിലെ പ്രവാസജീവിതശേഷം ഓസ്ട്രേലിയയിലേയ്ക്ക് കുടിയേറുന്ന ടോമിനും നോബിളിനും ,മക്കളായ എയ്ഡൻ,ഓസ്റ്റിൻ,അൽഫോൻസ് എന്നിവർക്കും നീനാ കൈരളിയുടെ ആഭിമുഖ്യത്തിൽ ഹൃദയ നിർഭരമായ യാത്രയയപ്പ് നൽകി. നീനാ കൈരളിയുടെ സ്ഥാപക മെമ്പർമാരും നിരവധിതവണ കൈരളിയുടെ കമ്മറ്റി മെമ്പറുമാരും ആയിരുന്ന ടോമും നോബിളും കൈരളിയുടെ വളർച്ചയുടെ നാൾവഴികളിൽ നിരവധി സംഭാവനകൾ നൽകിയവരാണ്.നീനാ കൈരളിയുടെ മുൻ പ്രസിഡന്റ് കൂടിയാണ് ടോം. എക്കാലത്തെയും നീനാ കൈരളിയുടെ അമരക്കാരിൽ ഒരാൾ,പകരം വെക്കാൻ ആളില്ലാത്ത നീനാ മലയാളികളുടെ ഉറ്റ തോഴൻ,അതായിരുന്നു ടോം. കൂടാതെ നീനാ ക്രിക്കറ്റ് ക്ലബ്,ബാൻഡ്മിന്റൺ ക്ലബ്,വോളിബോൾ ക്ലബ് എന്നിവയിലെല്ലാം മുൻനിരയിൽ നിന്നുകൊണ്ട് സാന്നിധ്യവും കഴിവും തെളിയിച്ച പ്രതിഭയാണ് ടോം.ഇവയിലെല്ലാം നിരവധി തവണ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട പ്രതിഭ കൂടിയാണ് ടോം. കലാ സാംസ്കാരിക മേഖലകളിൽ തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ചവരാണ് ടോമും…
തുള്ളാമോർ ഇന്ത്യൻ അസോസിയേഷൻ (TIA) ഇന്ത്യൻ റിപ്പബ്ലിക്ക് ഡേ ആഘോഷിച്ചു.
തുള്ളാമോർ : തുള്ളാമോർ ഇന്ത്യൻ അസോസിയേഷൻ റിപ്പബ്ലിക്ക് ഡേയും ,പുതിയ ഭരണ സമിതിയുടെ സത്യപ്രീതിഞ്ജയും , TIA ടെ പുതിയ ലോഗോ , വെബ്സൈറ്റ് ഉത്‌ഘാടനവും പ്രൗഢഗംഭീരമായ സദസിൽ നടക്കുകയുണ്ടായി. ജനുവരി 26നു സൈന്റ്റ് മേരീസ് യൂത്ത് & കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ ഓഫാലി കൗണ്ടി കൌൺസിൽ പ്രൊജക്റ്റ് കോ ഓർഡിനേറ്റര്മാരായ മിസ് ബ്രിഡീയും ,മിസ് ക്ലെയറും പങ്കെടുത്ത സദസിൽ പ്രെസിഡന്റായി ശ്രീ. സൈമൺ ജെയിംസിനെയും ,വൈസ്പ്രസിഡന്റായി ശ്രീ.ജെയ്‌സ് കുര്യാന്,സെക്രട്ടറിയായി ശ്രീമതി .ദിവ്യ നായർ ,ജോയിന്റ് സെക്രട്ടറിയായി ശ്രീ .എൽദോസ് ജോർജും ,ട്രെഷററായി ശ്രീ.അനിമോൻ ചാക്കോയും , പി .ർ .ഓ ആയി ശ്രീ.എമിൽ ജോയിയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ശ്രീ .P.അനൂപ് ,ശ്രീമതി .ദൃശ്യ ശശികുമാർ ,ശ്രീമതി .റൂബി മാത്യു എന്നിവർ സത്യപ്രീതിഞ്ഞ ചെയ്തു അധികാരമേറ്റു. ഇന്ത്യയുടെ ദേശ സ്നേഹം വിളിച്ചോതുന്ന വിവിധങ്ങളായ…
എന്നിസ്‌കോർത്തി ഇന്ത്യൻ അസോസിയേഷന്റെ റിപ്പബ്ലിക്ക് ദിനാഘോഷം
Wexford : എന്നിസ്‌കോർത്തി ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ ഈ മാസം 29 ആം തീയതി വൈകുന്നേരം 6 മണിക്ക് ദി ബെയ്ലി ബാർ ആൻഡ് ഈറ്ററി യിൽ വച്ച് റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിക്കുന്നു . ബഹുമാനപ്പെട്ട ഇന്ത്യൻ അംബാസിഡർ ശ്രീ അഖിലേഷ് മിശ്രയാണ് മുഖ്യ അതിഥി . കൂടാതെ മിനിസ്റ്റർ ജെയിംസ് ബ്രൗൺ TD , പോൾ ക്യു TD , ഡിസ്ട്രിക്ട് കൌൺസിൽ ചെയർമാൻ ജോൺ ഓറൂർക്കേ , പീസ് കമ്മീഷണർ Dr ജോർജ് ലെസ്ലി എന്നിവർ പങ്കെടുത്ത് സംസാരിക്കുന്നു .കമ്മ്യൂണിറ്റി അംഗങ്ങളുടെയും ,പ്രമുഖ ബാൻഡ് ഡാഷ് ആൻഡ് ബ്രൗണിന്റെയും കലാവിരുന്നും ഉണ്ടായിരിക്കുന്നതാണ് .എല്ലാ സുഹൃത്തുക്കളെയും ഈ പ്രോഗ്രാമിലേക്കു ക്ഷണിക്കുന്നു . കൂടുതൽ വിവരങ്ങൾക്ക് ശ്രീ ടോം ജോസ് ( പ്രസിഡന്റ് ) +353 87 638 6899 , ശ്രീ ബിജു വറവുങ്കൽ (സെക്രട്ടറി…
അയർലണ്ടിൽ ഇനി കുപ്പിയും പാട്ടയും വെറുതെ കളയല്ലേ….
ഡെപ്പോസിറ്റ് റിട്ടേൺ സ്കീം വരുന്നു. നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ആവശ്യകത മുൻനിർത്തി അന്താരാഷ്‌ട്രതലത്തിൽ, ഡെപ്പോസിറ്റ് റിട്ടേൺ സ്‌കീമുകൾ മാലിന്യം കുറയ്ക്കുന്നതിൽ വളരെ വിജയകരമായിരുന്നു. പാനീയങ്ങളുടെ കണ്ടെയ്‌നറുകളിൽ പണ മൂല്യം സ്ഥാപിക്കുന്നതിലൂടെ, ഉപഭോക്താക്കൾക്ക് അവ തിരികെ നൽകുന്നതിന് കൂടുതൽ പ്രോത്സാഹനമുണ്ട് എന്ന് കണ്ടെത്തിയതിയതിനെതുടർന്നാണ് ഡെപ്പോസിറ്റ് റിട്ടേൺ സ്കീം അയർലണ്ടിൽ കൊണ്ടുവരുന്നത്. എന്താണ് ഡെപ്പോസിറ്റ് റിട്ടേൺ സ്കീം? റീ-ടേൺ ലോഗോ ഉള്ള ഒരു കണ്ടെയ്‌നറിൽ നിങ്ങൾ ഒരു ഡ്രിങ്ക് വാങ്ങുമ്പോൾ, നിങ്ങളിൽ നിന്ന് ഒരു ചെറിയ റീഫണ്ടബിൾ ഡെപ്പോസിറ്റ് ഈടാക്കും. ശൂന്യമായ കണ്ടെയ്നർ തിരികെ നൽകിക്കൊണ്ട് നിങ്ങൾക്ക് ലെവി തിരികെ ക്ലെയിം ചെയ്യാൻ കഴിയും. ഇതൊരു പുതിയ ബോട്ടിൽ റീസൈക്ലിംഗ് സംവിധാനമാണ്, ഡെപ്പോസിറ്റ് റിട്ടേൺ സ്കീം എന്നാണ് ഇത് അറിയപ്പെടുന്നത്. സ്‌കീമിന്റെ ആരംഭം മുതൽ പാനീയത്തിന്റെ വിലയിലേക്ക് നിക്ഷേപത്തിന്റെ വില സ്വയമേവ ചേർക്കപ്പെടും. നിങ്ങളുടെ കണ്ടെയ്‌നറുകൾ ശൂന്യവും കേടുപാടുകൾ കൂടാതെയും…
ന്യൂകാസ്റ്റിൽ വെസ്റ്റ് ഇന്ത്യൻ കമ്മ്യൂണിറ്റി സൗഹൃദക്കൂട്ടായ്മയുടെ “ SNOW FLAKES 2023”
ന്യൂകാസ്റ്റിൽ വെസ്റ്റ് , ലിമെറിക്ക്: – ന്യൂകാസ്റ്റിൽ വെസ്റ്റ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ്റെ ആഭിമുഖ്യത്തില്‍ നടത്തിയ “𝗦𝗡𝗢𝗪 𝗙𝗟𝗔𝗞𝗘𝗦 2023” ക്രിസ്തുമസ് -പുതുവത്സരാഘോഷങ്ങള്‍ ഡ്രംകൊളഹർ കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് പ്രൗഢഗംഭീരമായി ആഘോഷിച്ചു. കമ്മിറ്റി അംഗങ്ങൾ ചേർന്ന് തിരി തെളിയിച്ചതോടെ വർണ്ണാഭമായ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. വീശിഷ്ടാഥിതി ആയ ലിമറിക്ക് കാൺസിലർ മൈക്കൽ കോളിൻസ്, ആഘോഷപരിപാടികള്‍ ഉത്ഘാടനം ചെയ്തു. ഉദ്ബോധകമായ ക്രിസ്തുമസ് സന്ദേശം നൽകി പ്രിയങ്കരനായ ശ്രീ സിബി ജോണി ഏവരെയും സ്വാഗതം ചെയ്തു . നിറപ്പകിട്ടാര്‍ന്ന നിരവധി കലാ കായിക പരിപാടികളാല്‍ സമൃദ്ധമായിരുന്നു 𝗦𝗡𝗢𝗪 𝗙𝗟𝗔𝗞𝗘𝗦 2023. കുട്ടികളുടെയും മിതിര്‍ന്നവരുടെയും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ,സാന്റാക്ലോസിനെ വരവേറ്റുകൊണ്ടുള്ള ക്രിസ്തുമസ് കരോള്‍ ,എന്നിവ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടി . തുടര്‍ന്ന്, 15 വര്‍ഷക്കാലത്തെ അയര്‍ലണ്ടിലെ പ്രവാസ ജീവിതത്തിനു ശേഷം ഓസ്ട്രേലിയയിലേക്ക് കുടിയേറുന്ന ശ്രീ ആൻ്റോ ആൻ്റണി, ഷെറിൽ ജോയ് എന്നിവരുടെ…
ചട്ടി ചോറ് ഇപ്പോൾ അയർലണ്ടിലും
നാട്ടിൽ ട്രെൻഡിങ് ആയ ചട്ടി ചോറ് ഇപ്പോൾ അയർലണ്ടിലും. റോയൽ ഇന്ത്യൻ കുസീൻ അവരുടെ എല്ലാ ബ്രാഞ്ചുകളിലും ഇപ്പോൾ അതി രുചികരമായ ചട്ടി ചോറ് ലഭ്യമാക്കി തുടങ്ങിയതായി അറിയിച്ചു. റോയൽ ഇന്ത്യൻ കുസീനിന്റെ ചട്ടി ചോറ് പ്രോമോ വീഡിയോ കണ്ടാൽ നാവിൽ കൊതിയൂറും. പിന്നെ കഴിക്കാതിരിക്കാൻ പറ്റില്ല. Sandyford Address: Block A, Ravenscourt Business Park, Sandyford Industrial Estate, Dublin 18 Phone: +353 1 293 4793 Open Hours Tuesday – Thursday, Sunday: 04:00 pm to 22:30 pm. Friday, Saturday: 04:00 pm to 23:00 pm. Closed on Monday. Ashbourne Address: 4a Bridge St, Milltown, Ashbourne, Co. Meath, A84 E177, Ireland Phone: 01 908 1436 | 01…