ന്യൂബ്രിഡ്ജ് മലയാളി അസ്സോസിയേഷൻ (NMA) X-Mas New Year ആഘോഷം

ന്യൂബ്രിഡ്ജ് , കോ. കില്ഡൈർ – ന്യൂബ്രിഡ്ജ് മലയാളി അസ്സോസിയേഷൻ (NMA) സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂയെർ  2024/2025 ആഘോഷം ഡിസംബർ മാസം  21 ആം തിയതി ശനിയാഴ്ച Ryston sports and  social ക്ലബ്ബിൽ vechu നടത്തപ്പെടുന്നു. ഒപ്പം അസോസിയേഷന്റെ രണ്ടാം വാർഷികവും കൊണ്ടാടുന്നു.
വൈകീട്  5.00 നു കാർണിവൽ  മത്സരങ്ങളോടെ ആരംഭിച്ചു 6 മണിക്ക്  കേക്ക് വൈൻ നൽകിയ ശേഷം കുട്ടികൾക്കുള്ള മാജിക് ഷോ ,ഫേസ് പെയിന്റിംഗ് ,ബലൂണ് മോഡലിംഗ് എന്നിവ നടക്കും. 6.30 നു വാർഷിക പൊതു യോഗവും അസോസിയേഷന്റെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പും പിന്നാലെ രണ്ടാം വാർഷികത്തിന്റെ കേക്ക് മുറിക്കലും നടക്കും.
ന്യൂബ്രിഡ്ജ് മേയർ പെഗ്ഗി ഒ’ഡ്വയർ വിശിഷ്ട അതിഥിയായി  എത്തുന്നു. ക്രിസ്മസ് കരോൾ  , കലാപരിപാടികൾ എന്നിവയ്ക്ക് ശേഷം സമൃദ്ധമായ ക്രിസ്മസ് അത്താഴം  വിളമ്പുന്നു. സമ്മാന നറുക്കെടുപ്പ്, ഡിജെ എന്നിവയോടെ വൈകീട്ട് 10 മണി വരെ നീണ്ടു നിൽക്കുന്ന   പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നു.
എല്ലാവര്ക്കും ഹൃദ്യമായി ക്രിസ്മസ് ന്യൂയെർ  ആശംസകൾ.
Share This News

Related posts

Leave a Comment