അടുമുടി മാറാന്‍ ഒരുങ്ങുകയാണ് ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പ് . ഗ്രൂപ്പുകളില്‍ വരുന്ന അനാവശ്യ മെസ്സേജുകള്‍ അഡ്മിന് ഡിലീറ്റ് ചെയ്യാം എന്നതാണ് ഏറ്റവും പ്രധാനം.അംഗങ്ങളുടെ എണ്ണത്തിന്റെ പരിധി ഇപ്പോള്‍ ഉള്ളതില്‍ നിന്ന് ഇരട്ടിയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. ഉപയോക്താക്കള്‍ കാലങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സൗകര്യങ്ങള്‍ വരുന്ന ആഴ്ചകളില്‍ വിവിധ ഘട്ടങ്ങളിലായി ലഭ്യമാക്കും. ഒരു ഗ്രൂപ്പില്‍ 256 അംഗങ്ങള്‍ എന്നത് 512 ആയി വര്‍ധിപ്പിക്കുന്നത് ബിസിനസുകളെയും വിവിധ സ്ഥാപനങ്ങളെയും സഹായിക്കാനാണ്. 256 പേര് എന്ന പരിധി മൂലം ഒരേ സ്ഥാപനം ഒന്നിലേറെ ഗ്രൂപ്പുകള്‍ സൃഷ്ടിക്കേണ്ട സ്ഥിതിയുണ്ടായിരുന്നു. 2 ജിബി വരെ വലുപ്പമുള്ള ഫയലുകള്‍ ഒറ്റത്തവണ അയയ്ക്കാം. നിലവില്‍ 100 എംബി വരെ വലുപ്പമുള്ള ഫയലുകളാണ് അയയ്ക്കാനാവുക. പരിധി ഉയരുന്നതോടെ ഒരു സിനിമ പൂര്‍ണമായി അയയ്ക്കാനാവും. വലിയ ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ കഴിയുന്ന ടെലിഗ്രാം മെസഞ്ചര്‍ സിനിമ പൈറസിക്കായി ദുരുപയോഗം ചെയ്യുന്നതിനെതിരെ ശക്തമായ…
ഷെങ്കന്‍ വിസ അപേക്ഷകള്‍ ഡിജിറ്റലൈസ് ചെയ്യാന്‍ ശുപാര്‍ശ
ഷെങ്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാഗ്രഹിക്കുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്ക്കൊരു സന്തോഷവാര്‍ത്ത. വളരെ എളുപ്പത്തില്‍ ഷെങ്കന്‍ വിസകള്‍ക്ക് അപേക്ഷിക്കാനും ഷെങ്കന്‍ വിസ എളുപ്പത്തില്‍ ലഭിക്കാനും ഇടയാകുന്ന വിധത്തിലുള്ള മാറ്റങ്ങള്‍ക്കാണ് കളമൊരുങ്ങുന്നത്. അപേക്ഷകള്‍ ഓണ്‍ലൈനായി നല്കാന് സൗകര്യമൊരുക്കാനാണ് ഇയു കമ്മീഷന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇനി യൂറോപ്യന്‍ പാര്‍ലമെന്റും കൗണ്‍സിലും ഈ ശുപാര്‍ശ അംഗീകരിക്കണം. ആദ്യ ഘട്ടത്തില്‍ ഷെങ്കന്‍ ടൂറിസ്റ്റ് വിസകളായിരിക്കും ഓണ്‍ലൈന്‍ വഴിയാക്കുക. ആറ് മാസ കാലയളവിനിടയ്ക്ക് 90 ദിവസം 26 യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഈ വിസ ഉപയോഗിച്ച് സാധിക്കു. മാള്‍ട്ട അടക്കമുള്ള രാജ്യങ്ങള്‍ വര്‍ക്ക് വിസ ലഭിക്കുന്നവര്‍ക്കും ഷെങ്കന്‍ വിസയാണ് ലഭിക്കുന്നത്. എല്ലാ ഷെങ്കന്‍ രാജ്യങ്ങളിലേയ്ക്കുമായി ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമാവും ഉണ്ടാവുക. ഇവിടെ നല്കുന്ന അപേക്ഷകള്‍ ഏത് രാജ്യത്തേയ്ക്കാണോ അപേക്ഷ നല്‍കുന്നത് ആ രാജ്യത്തിന് കൈമാറും. നിലവില്‍ അതാത് രാജ്യത്തെ എംബസികളിലോ അല്ലെങ്കില്‍ വിഎഫ്എസ് സെന്ററുകളിലോ ആണ്…
Arrotek വിളിക്കുന്നു ഇപ്പോള്‍ അപേക്ഷിക്കാം
പ്രമുഖ മെഡിക്കല്‍ ഉപകരണ നിര്‍മ്മാണ കമ്പനിയായി Arrotek ല്‍ ഒഴിവുകള്‍. 100 പേരെ ഉടന്‍ നിയമിക്കുമെന്നാണ് വിവരം. കമ്പനിയുടെ സ്ലൈഗോയിലെ ഓഫീസിലേയ്ക്കാണ് നിയമനം. ഇവിടെ 20,000 സ്ക്വയര്‍ ഫീറ്റില്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് എക്സന്റന്ഷന് കമ്പനി നിര്‍മ്മിക്കുന്നുണ്ട്. നിലവില്‍ ഇവിടെ 50,000 സ്ക്വയര്‍ ഫീറ്റിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഡിസൈന്‍ എഞ്ചിനിയേഴ്സ്, പ്രൊജക്ട് മാനേജേഴ്സ്, ഫിനാന്‍സ്, കസ്റ്റമര്‍ സര്‍വ്വീസ്, ഫിനാന്‍സ് , പ്രൊഡക്ഷന്‍, ക്വാളിറ്റി, അക്കൗണ്ട്സ്, ക്ലീന്‍ റൂം ഓപ്പറേറ്റേഴ്സ് എന്നി ഡിപ്പാര്‍ട്ട്മെന്റുകളിലാണ് ഒഴിവുകള്‍ ഉള്ളത്. ഒഴിവുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://www.arrotek.com/careers/ Share This News
ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കി മാതൃത്വത്തിന്റെ കഥ പറയുന്ന ‘പൊന്‍ കണിയായ്’
അയര്‍ലണ്ടിലെ അറിയപ്പെടുന്ന ഗായികയും മെഡിക്കല്‍ മേഖലയില്‍ ജോലി ചെയ്യുന്നതുമായ ‘ജാസ്മിന് പ്രമോദ് ‘പാടിയ ‘പൊന്‍ കണിയായ്’ എന്ന മാതൃത്വത്തിന്റെ കഥ പറയുന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു .4 മ്യൂസിക്സിന്റെ ഒറിജിനല്‍ സിരീസ് ആയ ”മ്യൂസിക് മഗ് സീസണ് 2 ”വില്‍ 4മ്യൂസിക്സിലെ ബിബി മാത്യു രചന നിര്‍വഹിച്ച മനോഹര ഗാനം അയര്‍ലണ്ടില്‍ തന്നെ ആണ് വിഷ്വല്‍ ചെയ്തിരിക്കുന്നത്. പിറക്കാന്‍ പോകുന്ന കണ്മണിയെ കുറിച്ചുള്ള അമ്മയുടെ സ്വപ്നങ്ങളും വാത്സല്യവും പ്രതീക്ഷകളും ഒക്കെയാണ് ദൃശ്യ സുന്ദരമായ ഈ മ്യൂസിക് ആല്‍ബത്തിന്റെ ഇതിവൃത്തം . ‘ജാസ്മിന്’ തന്നെയാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നതും .സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് 4 മ്യൂസിക്സ്. ‘അലോ മീഡിയ’ എന്ന യൂട്യൂബ് ചാനലിലൂടെ ആണ് മദേഴ്സ് ഡേയില്‍ ഈ ഗാനം റീലീസ് ആയിരിക്കുന്നത്. 4 മ്യൂസിക്സിന്റെ ഒറിജിനല്‍ സോങ്ങ് സിരീസ് ആയ ”മ്യൂസിക് മഗ് സീസണ് 2”വിന്റെ അയര്‍ലണ്ട്…
ഫയര്‍ പ്രൊട്ടക്ഷന്‍ കമ്പനിയായ WRITECH-ല്‍ ഒഴിവുകള്‍
പ്രമുഖ ഫയര്‍ പ്രൊട്ടക്ഷന്‍ കമ്പനിയായ WRITECH ലേയ്ക്ക ഇപ്പോള്‍ അപേക്ഷിക്കാം. നിലവില്‍ 50 ഒഴിവുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. വെസ്റ്റ്മീത്ത്(Weastmeath) കൗണ്ടിയിലെ മുള്ളിന്ഗാറില് (Mullingar) പുതുതായി ആരംഭിച്ചിരിക്കുന്ന ഡിസൈന്‍ ആന്‍ഡ് ഇന്നവേഷന്‍ സെന്ററിലാണ് ഒഴിവുകള്‍ ഉള്ളത്. രണ്ട് മില്ല്യണ്‍ യൂറോയാണ് ഈ സെന്ററില്‍ കമ്പനി നിക്ഷേപിച്ചിരിക്കുന്നത്. ആദ്യഘട്ടമെന്നോണമാണ് 50 ഒഴിവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജനറല്‍ ഓപ്പറേറ്റീവ് ഫാബ്രിക്കേഷന്‍, ഫിനാന്‍ഷ്യല്‍ അക്കൗണ്ടന്റ് , എച്ച് ആര് കോ ഓര്‍ഡിനേറ്റര്‍ എന്നീ ഒഴിവുകളിലേയ്ക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മറ്റ് ഒഴിവുകളിലേയ്ക്കും ഉടന്‍ തന്നെ അപേക്ഷിക്കാന്‍ സാധിക്കുന്നതാണ് കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://www.writechltd.com/our-team/ Share This News
കോളേജുകളിലേയ്ക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ക്ക് CAO യുടെ അടിയന്തര നിര്‍ദ്ദേശം
രാജ്യത്ത് അടുത്ത വര്‍ഷം വിവിധ കോളേജുകളിലേയ്ക്ക് അപേക്ഷിച്ചിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അടയിന്തര നിര്‍ദ്ദേശവുമായി സെന്‍ട്രല്‍ ആപ്ലിക്കന്‍സ് ഓഫീസ്(CAO). അപേക്ഷിച്ചിരിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും CAO യുടെ ഇ -മെയില്‍ ഇതിനകം വന്നിട്ടുണ്ട്. തങ്ങള്‍ നല്‍കിയിരിക്കുന്ന അപേക്ഷകള്‍ ഒരു തവണ കൂടി വ്യക്തമായി പരിശോധിക്കണമെന്നാണ് നിര്‍ദ്ദേശം. നല്‍കിയിരിക്കുന്ന അപേക്ഷകളില്‍ തെറ്റുകളൊന്നുമില്ലെന്നും ഒഴിവാക്കേണ്ടതെന്തെങ്കിലുമുണ്ടെങ്കില് ഒഴിവാക്കിയെന്ന് ഉറപ്പ് വരുത്താനുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അപേക്ഷിച്ചിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉടന്‍ തന്നെ മെയില്‍ പരിശോധിക്കേണ്ടതാണ്. ഫെബ്രുവരി 1 ന് അപേക്ഷ നല്‍കിയവര്‍ക്കാണ് ഇപ്പോള്‍ ഇ-മെയില്‍ ലഭിച്ചിരിക്കുന്നത്. വൈകി അപേക്ഷകള്‍ നല്‍കിയവര്‍ക്ക് അടുത്ത മാസത്തോടെ ഇ-മെയിലുകള്‍ ലഭിക്കും. അപേക്ഷകര്‍ CAO ടെ വെബ്സൈറ്റില്‍ തങ്ങളുടെ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത ശേഷമാണ് അപേക്ഷകള്‍ പരിശോധിക്കേണ്ടത്. Share This News
പൊതുഗതാഗത സംവിധാനങ്ങളില്‍ ഇന്നുമുതല്‍ കുറഞ്ഞ നിരക്ക്
രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച കുറഞ്ഞ നിരക്ക് ഇന്നുമുതല്‍ പ്രാബല്ല്യത്തിലാവും. വിവിധ ഘട്ടങ്ങളിലായി നടന്നു വന്നിരുന്ന ഇളുകള്‍ ഇന്ന് പൂര്‍ണ്ണായി നിലവില്‍ വരും. ഡബ്ലിന്‍ ബസ്, ലുവാസ്, ഗോ എഹെഡ് അയര്‍ലണ്ട്, ഐറീഷ് റെയില്‍സ് ഡാര്‍ട്ട്, ഗ്രേറ്റര്‍ ഡബ്ലനിലെ കമ്മ്യൂട്ടട് സര്‍വ്വീസുകള്‍ എന്നിവകളിലാണ് നിരക്കുകള്‍ കുറയ്ക്കുന്നത്. യാത്രാ നിരക്കുകളില്‍ 20 ശതമാനം കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്റ്റുഡന്‍സ് ലീപ്പ് കാര്‍ഡ് ഉപയോഗിക്കുന്ന 19 മുതല്‍ 23 വയസ്സുവരെയുള്ളവര്‍ക്ക് 50 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. ഈ പ്രായപരിധിയിലുള്ളവര്‍ക്ക് 90 മിനിറ്റ് യാത്രയ്ക്ക് ഒരു യൂറോയാകും ഈടാക്കുക. 90 മിനിറ്റിനുള്ളിലുള്ള യാത്രകള്‍ക്ക് മുതിര്‍ന്നവര്‍ക്ക് രണ്ട് യൂറോയും കുട്ടികള്‍ക്ക് 0.65 യൂറായുമായിരിക്കും. Share This News
ലെഗാറ്റോയില് 80 ഒഴിവുകള്‍ ; ഉടന്‍ നിയമനം
അന്താരാഷ്ട്ര ഡേറ്റാ അനലിസ്റ്റ് കമ്പനിയായ ലെഗാറ്റോ പുതിയ നിയമനങ്ങള്‍ക്കൊരുങ്ങുന്നു. ഉടന്‍ തന്നെ 80 പേരെ നിയമിക്കുമെന്നാണ് കമ്പനി വൃത്തങ്ങള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ലിമെറിക്കിലെ റിസേര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റ് ബേസിലേയ്ക്കാണ് പുതിയ നിയമനങ്ങള്‍ ഇതോടെ ഇവിടുത്തെ ജീവനക്കാരുടെ എണ്ണം 200 ആയി മാറും. അമേരിക്കന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഭീമനായ Anthem കമ്പനിയുമായി സഹകരിച്ചാണ് ഇവിടെ റിസേര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റ് സെന്റര്‍ ആരംഭിച്ചിരിക്കുന്നത്. നിലവില്‍ 80 സോഫ്റ്റ്വെയര് എഞ്ചിനിയര്‍മാരെയാണ് നിയമിക്കുന്നത്. ഇതേ തുടര്‍ന്ന് കൂടുതല്‍ നിയമനങ്ങള്‍ തുടര്‍ന്നും ഉണ്ടാകുമെന്ന് കമ്പനിയുടെ അയര്‍ലണ്ടിലെ മേധാവി ജോണ്‍ പാട്രിക് ഷോ പറഞ്ഞു. ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയുമായി ബന്ധപ്പെട്ട ഡേറ്റാ അനാലിസിസില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള നൂതന പദ്ധതകളാണ് കമ്പനി ആവിഷ്ക്കരിക്കുന്നത്. Product Manager, Business Systems Analyst, Software Engineer, Senior Software Engineer (APIGEE), Application Architect, Software QA Engineer, Senior…
കാവന്റെ ചുണക്കുട്ടന്മാർ ഇന്ന് കളിക്കളത്തിൽ
“ബഡ്ഡീസ് കാവൻ” ക്രിക്കറ്റ് ടീം ഇന്ന് കേരള കാർണിവൽ ടൂർണമെൻറിൽ കളിക്കാനിറങ്ങുന്നു. കേരള ഹൗസ് സംഘടിപ്പിക്കുന്ന ഈ ടൂർണമെന്റിൽ “ബഡ്ഡീസ് കാവൻ” ടീമിനെ സ്പോൺസർ ചെയ്തിരിക്കുന്നത് “ബ്ലാക്ക് & വൈറ്റ് ടെക്നോളജീസാണ്. ഡബ്ലിനിലെ മുൻനിര ടീമുകളുമായിട്ടാണ് “ബഡ്ഡീസ് കാവൻ” ഇന്ന് ഏറ്റുമുട്ടുന്നത്. Share This News
എഐബി 700 താത്ക്കാലിക ജീവനക്കാരെ നിയമിക്കുന്നു
അലൈഡ് ഐറിഷ് ബാങ്ക്സ് (AIB) പുതിയ ജീവനക്കാരെ നിയമിക്കുന്നു. എഴുനൂറോളം പേരെയാണ് നിയമിക്കുന്നത്. താത്ക്കാലികമായാണ് നിയമനം. അള്‍സ്റ്റര്‍ ബാങ്ക് (Ulster Bank), കെബിസി (KBC Bank Ireland) എന്നീ ബാങ്കുകളില്‍ നിന്നുള്ള കൂടുതല്‍ ഉപഭോക്താക്കള്‍ AIB യില്‍ അക്കൗണ്ട് ആരംഭിക്കാന്‍ എത്തുന്നുണ്ട്. ഇവരെ സഹായിക്കാനും അക്കൗണ്ട് ഓപ്പണിംഗ് വളരെ വേഗത്തലാക്കി ഉപഭോക്താക്കളെ സഹായിക്കാനാണ് ഇത്രയധികം നിയമനങ്ങള്‍ നടത്തുന്നതെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ ആയിരത്തോളം ആളുകളുടെ സേവനം ആവശ്യമായി വരും എന്നാല്‍ ഇതില്‍ 300 പേരെ നിലവിലുള്ള സ്റ്റാഫുകളില്‍ നിന്നു തന്നെ നിയമിക്കും. വരും ദിവസങ്ങളില്‍ തന്നെ നിയമനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ബാങ്ക് പുറത്ത് വിടും Share This News