കഴിഞ്ഞ ആഴ്ച അവസാനം ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സംഭവിച്ചത് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. എയര്‍പോര്‍ട്ടിന് പുറത്തേയ്ക്കും ക്യൂ നീളുകയും കൃത്യസമയത്ത് ചെക്ക് ഇന്‍ ചെയ്യാന്‍ സാധിക്കാതെ വരികയും ചെയ്തതോടെ നൂറുകണക്കിന് ആളുകള്‍ക്കാണ് വിമാനം നഷ്ടപ്പെടുകയും യാത്ര ചെയ്യാന്‍ സാധിക്കാതിരിക്കുകയും ചെയ്തത്. അധികൃതര്‍ക്ക് വ്യക്തമായ കാരണങ്ങള്‍ പറയാനുണ്ടെങ്കിലും ഇതുമൂലം ഡബ്ലിന്‍ എയര്പോര്ട്ടിനുണ്ടായ മാനഹാനി ചെറുതല്ല. യാത്രകള്‍ മുടങ്ങിയ യാത്രക്കാര്‍ ഏറെ നിരാശയോടെയാണ് മടങ്ങിയത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇനി ഡബ്ലിന്‍ എയര്‍പോര്‍ട്ടിലേയ്ക്കില്ല എന്ന് പറഞ്ഞവരും നിരവധിയാണ്. ഈ സാഹചര്യത്തില്‍ ഇനിയുള്ള അവധി ദിവസങ്ങളിലും ആഴ്ചാവസാനങ്ങളിലും ഇതുപോലുള്ള തിരക്ക് തന്നെ പ്രതീക്ഷിക്കണം. ഇതിനാല്‍ തിരക്ക് കൈകൈര്യം ചെയ്യാനും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാനും കൃത്യമായ പദ്ധതി ഡബ്ലിന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ തയ്യാറാക്കിയിരിക്കുകയാണ്. ഇത് സര്‍ക്കാരിന് സമര്‍പ്പിച്ചതായാണ് വിവരം. വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ ഇത് ഉടന്‍ തന്നെ പുറത്ത് വിടും. കൂടുതല്‍ സ്റ്റാഫുകളെ നിയമിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ പരിശീലനം…
അയര്‍ണ്ടില്‍ ആദ്യ മങ്കിപോക്സ് സ്ഥിരീകരിച്ചു
അയര്‍ലണ്ടിലും ആദ്യ മങ്കിപോക്സ് രോഗം സ്ഥിരീകരിച്ചു. രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശത്താണ് രോഗം സ്ഥിരീകരിച്ചത്. ചെറിയ രേഗലക്ഷണങ്ങള്‍ മാത്രമാണ് രോഗിയില്‍ ഉള്ളത്. ഇതിനാല്‍ രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. രോഗിയുമായി സമ്പര്‍ക്കമുണ്ടായിരുന്നവരുടെ പട്ടിക ആരോഗ്യ വകുപ്പ് ആരോഗ്യവകുപ്പ് തയ്യാറാക്കുകയാണ്. സാധാരണയായി ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഈ രോഗം കണ്ടുവരുന്നത് എന്നാല്‍ ഇപ്പോള്‍ നിരവധി യൂറോപ്യന്‍ രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഒരു ശമാനമാണ് മങ്കി പോക്സിന്റെ മരണനിരക്ക്. ചിക്കന്‍ പോക്സിന്റേത് പോലുള്ള വൃണങ്ങള്‍, പനി ദേഹത്ത് വേദന എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. Share This News
വിലക്കയറ്റത്തില്‍ കൈത്താങ്ങാകാന്‍ സര്‍ക്കാര്‍ നടപടി
അയര്‍ലണ്ടില്‍ അനുദിനം സമസ്തമേഖലകളിലും വിലവര്‍ദ്ധനവ് ജനത്തെ വലയ്ക്കുമ്പോള്‍. ജനതയ്ക്ക് കൈത്താങ്ങാകാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍ . ഇതിനായി വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ശിശു പരിപാലനം, ആരോഗ്യമേഖല, വിദ്യാഭ്യാസം , പൊതുഗതാഗതം എന്നീ മേഖലകളില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകാനാണ് സാധ്യത. ശിശുപരിപാലനത്തിന് സബ്സിഡി നല്‍കുക. ചികിത്സാ ചാര്‍ജ്ജുകളിലും പൊതുഗതാഗത സംവിധാനങ്ങളിലും ഇളവ് നല്‍കുക , സ്കൂള്‍ ഫീസുകള്‍ കുറയ്ക്കുക എന്നിവയാണ് സര്‍ക്കാരിന്റെ മുന്നിലുളള പദ്ധതികള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ആദ്യഘട്ട ചര്‍ച്ചകള്‍ മാത്രമാണ് ആരംഭിച്ചിരിക്കുന്നത്. പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യത്തില്‍ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. ഒക്ടോബര്‍ മാസത്തോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും. Share This News
ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2022′ ഓഗസ്റ്റ് 25,26,27 തീയതികളിൽ
ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും ഓഗസ്റ്റില്‍ നടത്തിവരാറുള്ള ലിമെറിക്ക് ബൈബിള്‍ കണ്വെന്ഷന് കോറോണയുടെ നിയന്ത്രണങ്ങള്‍ മാറിവന്നതോടെ 2022ല്‍ പുനരാരംഭിക്കുന്നു. 2022 ഓഗസ്റ്റ് 25, 26, 27 (വ്യാഴം ,വെള്ളി ,ശനി) തീയതികളില്‍ ലിമെറിക്ക്, പാട്രിക്സ്വെല്‍, റേസ്കോഴ്സ് ഓഡിറ്റോറിയത്തില്‍ വച്ചാണ് കണ്വെന്ഷന് നടക്കുന്നത്. പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് ഈ വര്‍ഷത്തെ കണ്വെന്ഷന് നയിക്കുന്നത്. മൂന്ന് ദിവസങ്ങളിലും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് കണ്‍വെന്‍ഷന്റെ സമയം. കുട്ടികള്‍ക്കുള്ള ധ്യാനം, സ്പിരിച്ച്വല്‍ ഷെറിങ്, എന്നിവയും കണ്‍വെന്‍ഷന്റെ ഭാഗമായി ഉണ്ടായിരിക്കും. കണ്‍വന്‍ഷന്റെ വിജയത്തിനായി ഏവരുടെയും പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെടുന്നതായി സീറോ മലബാര്‍ സഭ ലിമെറിക്ക് ചാപ്ലയിന്‍ ഫാ.റോബിന് തോമസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫാ. റോബിന് തോമസ് : 0894333124…
ജീവനക്കാരുടെ ക്ഷാമം ; ബാറുകളും റസ്റ്റോറന്റുകളും പ്രവര്‍ത്തന സമയം കുറയ്ക്കുന്നു
രാജ്യത്ത് ഹോസ്പിറ്റാലിറ്റി മേഖലകളിലെ ജീവനക്കാരുടെ ക്ഷാമം ഗുരുതരമാകുന്നു. ഇത് സംബന്ധിച്ച് ഏറ നാളായി വാര്‍ത്തകളും റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രശ്നത്തിലേയ്ക്ക് നീങ്ങുകയാണ്. പ്രവര്‍ത്തന സമയം കുറയ്ക്കാനൊരുങ്ങുകയാണ് ബാറുകളും റസ്റ്റോറന്റുകളും അടക്കമുള്ള സ്ഥാപനങ്ങള്‍. പ്രവര്ത്ത സമയം വെട്ടിച്ചുരുക്കാനോ അല്ലെങ്കില്‍ ആഴ്ചയില്‍ തുറക്കുന്ന ദിവസങ്ങളുടെ എണ്ണം കുറയ്ക്കാനോ ആണ് തീരുമാനം. പല സ്ഥാപനങ്ങളും ഇപ്പോള്‍ പതിവിലും നേരത്തെ അടയ്ക്കുകയാണ്, ബൗണ്സര്മാര്, സെക്യൂരിറ്റി സ്റ്റാഫ് എന്നിവരുടെ കുറവാണ് വലിയ പ്രശ്നം. കോവിഡ് കാലത്ത് സ്ഥാപനങ്ങള്‍ അടച്ചിട്ടപ്പോള്‍ മറ്റു ജോലി തേടി പേയവര്‍ മടങ്ങിയെത്താത്തതും പരീക്ഷകളും മറ്റുമായതിനാല്‍ പാര്‍ട്ട് ടൈം ജോലിക്ക് വിദ്യാര്‍ത്ഥികളെ ലഭിക്കാത്തതുമാണ് പ്രധാന പ്രശ്നം. പ്രശ്ന പരിഹാരത്തിന് സര്‍ക്കാര്‍ ഇടപെടല്‍ അടയിന്തരമായി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്. ഈ മേഖലയില്‍ യൂറോപ്യന്‍ എക്കണോമിക് സോണിന് പുറത്തു നിന്നും ആളെ എടുക്കാന്‍ അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം. ആ ആവശ്യം…
പേരും പ്രവര്‍ത്തനവും ചേരുന്നില്ല പാസ്പോര്‍ട്ട് എക്സ്പ്രസ് പേര് മാറ്റുന്നു
അയര്‍ലണ്ടിലെ പാസ്പോര്‍ട്ട് എക്സ്പ്രസിന്റെ പേര് മാറ്റുന്നു. പോസ്റ്റ് പാസ്പോര്‍ട്ട് എന്നാണ് പുതിയ പേര്. വിദേശകാര്യ വകുപ്പും ആന്‍ പോസ്റ്റും സംയുക്തമായാണ് പേര് മാറ്റുന്നത്. പാസ്പോര്‍ട്ട് അപേക്ഷകള്‍ സ്വീകരിച്ച് ഇഷ്യു ചെയ്യുന്നതില്‍ നിലവില്‍ ഏറെ കാലതാമസമുണ്ടാകുന്നുണ്ട്. ഇത്രയധികം താമസമെടുക്കുന്ന സാഹചര്യത്തില്‍ പാസ്പോര്‍ട്ട് എക്സ്പ്രസ് എന്ന പേര് അനുയോജ്യമാവില്ല എന്ന വിലയിരുത്തലാണ് പേര് മാറ്റത്തിന് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍. പാസ്പോര്‍ട്ട് എക്സ്പ്രസ് എന്ന പേര് കേള്‍ക്കുമ്പോള്‍ വേഗത്തില്‍ പാസ്പോര്‍ട്ട് ലഭിക്കുമെന്ന ധാരണയുണ്ടാകാനിടയുണ്ടെന്ന് വിലയിരുത്തലുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് വിവധകാരണങ്ങളാല്‍ കാലതാമസമേറെയാണ്. ഇപ്പോള്‍ തപാലിലൂടെ പാസ്പോര്‍ട്ട് ലഭിക്കാന്‍ കുറഞ്ഞത് എട്ട് ആഴ്ചയെങ്കിലുമെടുക്കുമെന്നാണ് വിവരം. എന്നാല്‍ പേര് മാറ്റിയതിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചു. സംവിധാനം വേഗത്തിലാകുന്നതിന് പകരം പേര് മാറ്റുന്നത് പരിഹാസ്യമാണെന്നാണ് വിമര്‍ശനം. Share This News
കോവിഡ് ഗുരുതരാവസ്ഥയിലെത്തുന്നവരുടെ എണ്ണം കുറയുന്നു
അയര്‍ലണ്ടില്‍ വാക്സിന് രണ്ട് ഡോസുകള്‍ ഭൂരിഭാഗം ആളുകളിലേയ്ക്ക് എത്തി തുടങ്ങിയതോടെ കോവിഡിനെതിരായ സ്വയം പ്രതിരോധം ശക്തമായെന്ന് റിപ്പോര്‍ട്ടുകള്‍. ആശുപത്രിക്കേസുകളുടെ എണ്ണത്തിലെ കുറവാണ് ഇക്കാര്യം സ്ഥിരീകരിക്കാനായി ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ 24 മണിക്കൂറിലെ കണക്ക് പ്രകാരം നിലവില്‍ കോവിഡിനെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം 191 ആണ്. കഴിഞ്ഞ ആഗസ്റ്റ് മാസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. ആശുപത്രിയില്‍ കഴിയുന്ന 191 പേരില്‍ 26 പേരാണ് തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നത്. മെയ് 22 ന് അവസാനിച്ച ആഴ്ചയില്‍ ഏഴ് കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡിന്റെ പുതിയ വകഭേദം കഴിഞ്ഞ ദിവസം അയര്‍ലണ്ടില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഗുരുതരമാകുന്നവരുടെ എണ്ണം കുറയുന്നു എന്നത് ആശ്വാസ വാര്‍ത്ത തന്നെയാണ്. Share This News
പാസ്പോര്‍ട്ട് അപേക്ഷകളിലെ കാലതാമസത്തിന് കാരണം ഇതാണ് ; ശ്രദ്ധിക്കുക
അയര്‍ലണ്ടില്‍ പാസ്പോര്‍ട്ടിനായി അപേക്ഷിക്കുന്നവര്‍ക്ക് കാലതാമസം വരുന്നു എന്ന ആരോപണം അതിശക്തമാണ്. നിലവില്‍ എതാണ്ട് 1,95000 അപേക്ഷകള്‍ കെട്ടിക്കിടപ്പുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ വിഷയത്തില്‍ ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്മെന്റിനെതിരെ കടുത്ത വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. എന്നാല്‍ പാസ്പോര്‍ട്ട് അപേക്ഷകളില്‍ ഇത്രമാത്രം കാലതാമസം വരുന്നതിന് കാരണം വ്യക്തമാക്കിയിരിക്കുകയാണ്. വിദേശകാര്യ വകുപ്പ്. പാസ്പോര്‍ട്ട് അപേക്ഷകള്‍ തീര്‍പ്പ് കല്പ്പിക്കുന്നതില് വിദേശകാര്യ മന്ത്രാലയത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും അപേക്ഷകള്‍ പൂരിപ്പിക്കുന്നതില്‍ സംഭവിക്കുന്ന പിഴവാണ് പാസ്പോര്ട്ടുകള് ലഭിക്കാന്‍ കാലതാമസം വരാന്‍ കാരണമെന്നും വിദേശകാര്യവകുപ്പ് വ്യക്തമാക്കി. പുതുതായി ലഭിക്കുന്ന അപേക്ഷകളില്‍ 40 ശതമാനം അപേക്ഷകളും തെറ്റായ രീതിയിലാണ് പൂരിപ്പിച്ചിരിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. സാധാരണ പാസ്പോര്‍ട്ടിനായി അപേക്ഷകള്‍ നല്കിയാല് പത്ത് മുതല്‍ പതിനഞ്ച് ദിവസം വരെ കാലതാമസം വരും. കുട്ടികളുടെ പാസ്പോര്‍ട്ടിനായി കൂടുതല്‍ പരിശോധനകള്‍ ആവശ്യമായി വരുന്നതിനാല്‍ 40 ദിവസം വരെ എടുക്കാനും സാധ്യതയുണ്ട്. പാസ്പോര്‍ട്ട് അപേക്ഷകള്‍ നല്കുന്നവര് കൃത്യമായി…
370 ജോലി ഒഴിവുകളുമായി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി മെര്‍ക്ക്
അയര്‍ലണ്ടില്‍ ബിസിനസ് വിപുലീകരണത്തിനൊരുങ്ങുകയാണ് പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മെര്‍ക്ക്. 440 മില്ല്യണ്‍ യൂറോയുടെ നിക്ഷേപമാണ് കമ്പനി ഉടന്‍ നടത്തുക. കമ്പനി വിപുലീകരണത്തിലൂടെ 370 പേര്‍ക്ക് പുതുതായി ജോലി നല്കാന് സാധിക്കുമെന്ന് കമ്പനി അറിയിച്ചു. മെംബ്രേന്‍, ഫില്‍ട്രേഷന്‍ നിര്‍മ്മാണരംഗത്താണ് കമ്പനി ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ വെയ്ക്കാനൊരുങ്ങുന്നത്. ബ്ലാര്നേയ് ബിസിനസ് പാര്‍ക്കിലാണ് പുതിയ നിര്‍മ്മാണ കേന്ദ്രം ആരംഭിക്കുന്നത്. ഒഴിവുകളുടെ ആദ്യഘട്ടത്തിലേയ്ക്ക് ഉടന്‍ നിയമനം നടത്തും. 2027 അവസാനത്തോടെയാകും 370 പേരുടെ നിയമനം സാധ്യമാകുക. വിവരങ്ങള്‍ കമ്പനിയുടെ വെബ്സൈറ്റില്‍ അറിയിക്കുന്നതാണ്. Share This News
ഐറീഷ് റെസിഡന്‍സി പെര്‍മിറ്റ് ഇളവുകള്‍ മേയ് 31 വരെ
കോവിഡ് മഹാമാരി ആഞ്ഞടിച്ചതിനെ തുടര്‍ന്ന് ഐറീഷ് റെസിഡന്‍സി പെര്‍മിറ്റ് പുതുക്കാന്‍ സാധിക്കാതിരുന്നവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ ഈ മാസം 31 ന് അവസാനിക്കും. റെസിഡന്‍സി പെര്‍മിറ്റിന്റെ കാലാവധി തീരുകയും എന്നാല്‍ ഡിപ്പാര്‍ട്ട്മെന്റിലെ കാലതാമസത്തെ തുടര്‍ന്ന് പുതുക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്തവര്‍ക്കായിരുന്നു ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഈ ഇളവിന്റെ പരിധിയില്‍ ഉണ്ടായിരുന്നവര്‍ക്ക് ഇതുവരെ പെര്‍മിറ്റ് പുതുക്കി ലഭിച്ചിട്ടില്ലെങ്കില്‍ മെയ് 31 ന് ശേഷവും അയര്‍ലണ്ടില്‍ തുടരാവുന്നതാണ്. 2020 മാര്‍ച്ച് വരെ കാലാവധിയുണ്ടായിരുന്ന പെര്‍മിറ്റുകള്‍ കാലഹരണപ്പെടുകയും പുതിയവ ലഭിക്കാന്‍ കാലതാമസം വരികയും ചെയ്തതോടെയായിരുന്നു സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. നിലവില്‍ അപേക്ഷകളുടെ ബാഹുല്ല്യം മൂലം പെര്‍മിറ്റ് പുതുക്കുന്നതിന് പത്ത് മുതല്‍ പന്ത്രണ്ട് ആഴ്ചവരെ കാലതാമസം വരുന്നുണ്ട്. ഇപ്പോള്‍ ഓണ്‍ലൈനായാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. അപേക്ഷിക്കുമ്പോള്‍ ഒആര്‍ഇജി നമ്പരും രസീതും ലഭിക്കും ഇത് അപേക്ഷിച്ചുണ്ടെന്നതിന്റെ തെളിവായി ഉപയോഗിക്കാവുന്നതാണ്. രാജ്യത്തുള്ള വിദേശ വിദ്യാര്‍ത്തികളപുടെ പാസ്പോര്ട്ടില് സാധുവായ ലാന്‍ഡിംഗ്…