Hi, Single room with attached bathroom available near Saint James’s hospital. (Kerala people) Only 5 minutes walk to hospital as well Luas station. Rent €750, including wifi with electricity. Available from July 2nd. Contact:: 0892562355 Thanks and regards, Sanimol vs . Share This News
അമേരിക്കന്‍ യാത്രയ്ക്ക് ഇനി കോവിഡ് പരിശോധന ആവശ്യമില്ല
അയര്‍ലണ്ടില്‍ നിന്നും അമേരിക്കയ്ക്ക് ഉള്ള യാത്രകള്‍ക്ക് ഇനി പുറപ്പെടുന്നതിന് മുമ്പുള്ള കോവിഡ് പരിശോധനയുടെ ആവശ്യം ഇല്ല. കോവിഡ് മുക്തി നേടിയ സര്‍ട്ടിഫിക്കറ്റും ഇനി കാണിക്കേണ്ടതില്ല. ഇന്നുമുതലാണ് ഈ ഇളവുകള്‍ നിലവില്‍ വന്നിരിക്കുന്നത്. യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ ആണ് ഇക്കാര്യത്തില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം പുറത്തിറക്കിയത്. നിലവിലെ സാഹചര്യത്തില്‍ ഇതിന്റെ ആവശ്യം ഇല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി. എന്നാല്‍ രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് നിര്‍ബന്ധമില്ല. 18 വയസ്സിന് താഴെയുള്ളവര്‍ വാക്സിന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും നിര്‍ബന്ധമില്ല. ഇയു ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് അമേരിക്ക അംഗീകരിച്ചിട്ടുണ്ട്. Share This News
സര്‍ക്കാര്‍ മേഖലയിലെ ശമ്പള വര്‍ദ്ധനവ് ; ചര്‍ച്ചകള്‍ ഇന്നുമുതല്‍
പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ ശമ്പള വര്‍ദ്ധനവ് എന്ന ആവശ്യം സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്നുമുതല്‍ ആരംഭിക്കും. സര്‍ക്കാര്‍ പ്രതിനിധികളും യൂണിയന് നേതാക്കളും തമ്മിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. വര്‍ക്ക് പ്ലെയ്സ് റിലേഷന്‍ കമ്മീഷന്റെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ശമ്പള വര്‍ദ്ധനവ് എന്ന യൂണിയനുകളുടെ ആവശ്യത്തിന് ഏറെ നാളത്തെ പഴക്കമുണ്ട്. എന്നാല്‍ നിലവിലെ പണപ്പെരുപ്പവും വിലവര്‍ദ്ധനവുമാണ് ആവശ്യം ശക്തമാക്കാന്‍ യൂണിയനുകളെ പ്രേരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷമാണ് പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒരു ശതമാനം ശമ്പള വര്‍ദ്ധനവ് ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ ശമ്പളം വര്‍ദ്ധിപ്പിക്കണം എന്ന ആവശ്യം ഉന്നയിക്കുന്ന യൂണിയനുകള്‍ എത്ര ശതമാനം വര്‍ദ്ധനവാണ് വേണ്ടതെന്നു വ്യക്തമാക്കിയിട്ടില്ല. ജീവനക്കാരുടെ ആവശ്യങ്ങള്‍ക്കൊപ്പം ആഗോള സാമ്പത്തീക സാഹചര്യങ്ങളും പരിഗണിച്ച് മാത്രമെ ഒരു തീരുമാനമെടുക്കാന്‍ കഴിയൂ എന്നാണ് സര്‍ക്കാര്‍ നിലപാട്. ശമ്പളവര്‍ദ്ധനവിലൂടെ വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ കഴിയില്ല എന്നാണ് സാമ്പത്തീക വിദഗ്ദരുടെ നിലപാട്. ഇത് പണപ്പെരുപ്പം വര്‍ദ്ധിക്കാനേ ഉപകരിക്കൂ എന്നും…
ഒൻപതാമത് LCC ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിന് തുടക്കമായി
ഡബ്ലിൻ : ഒൻപതാമത് ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റ്റെർസ് ( LCC ) ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിന് ജൂൺ 5 നു തുടക്കമായി . ഡബ്ലിൻ ടൈറൽസ്ടൗണിൽ വച്ച് നടക്കുന്ന ടൂർണമെന്റിൽ അയർലണ്ടിന്റെ വിവിധ കോണുകളിൽ നിന്നുമായി 16 ടീമുകൾ മാറ്റുരക്കുന്നു . രണ്ടാം പാദമത്സരങ്ങൾ ജൂൺ 11 നു അരങ്ങേറും. 4 ഗ്രൂപ്പുകളായി തിരിച്ചുള്ള ആദ്യറൗണ്ട് മത്സരങ്ങളിൽ നിന്നും കൂടുതൽ പോയിന്റ് നേടുന്ന 4 ടീമുകൾ സെമി ഫൈനലിനു അർഹത നേടും . തുടർന്നുള്ള കലാശപോരാട്ടവും 11 നു തന്നെ നടക്കും. കോൺഫിഡന്റ് ട്രാവൽ, സെവൻ സീസ് വെജ് 24 ഓർഗാനിക് മന്ത്ര, സ്പൈസ് ബസാർ , റോയൽ കാറ്റെർസ് , റിക്രൂട്ട് നെറ്റ് തുടങ്ങിയ സ്ഥാനങ്ങളുടെ പിന്തുണയോടെ നടത്തപെടുന്ന ഈ ടൂർണമെന്റിന്റെ ചാമ്പ്യൻമാരെ കാത്തിരിക്കുന്നത് ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റ്റെർസ് എവർറോളിങ് ട്രോഫിയും 350 യൂറോ ക്യാഷ്…
Require Shared accommodation in South Dublin
Hi, Urgently Require a Share accommodation for a male who will work in (Dublin 4) from July. Preferred south side of Dublin. Please whatsapp +353894180508. . Share This News
പണപ്പെരുപ്പം : പലിശ നിരക്ക് വര്‍ദ്ധിപ്പിച്ച് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്
പണപ്പെരുപ്പവും ഒപ്പം വിലക്കയറ്റവും പിടിവിട്ട് മുന്നോട്ടു പോകുമ്പോള്‍ കടുത്ത നടപടികളിലേയ്ക്ക് കടക്കുകയാണ് യൂറോപ്യന്‍ സെന്‍ട്രന്‍ ബാങ്ക്. പലിശ നിരക്കില്‍ 0.25 ശതമാനത്തിന്റെ വര്‍ദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ മാസത്തില്‍ ഇത് നിലവില്‍ വരും. 2011 നു ശേഷം ആദ്യമായാണ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്. 2000 ത്തിന് ശേഷം പലിശ നിരക്കില്‍ വന്നിട്ടുള്ള ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനവ് കൂടിയാണിത്. പണപ്പെരുപ്പം 8.1 ലേയ്ക്ക് എത്തിയതോടെ വിലക്കയറ്റം എല്ലാ അതിരുകളും ലംഘിച്ച് മുന്നോട്ട് പോകുകയാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. പലിശ നിരക്ക് വര്‍ദ്ധനവിന് പിന്നാലെ ബോണ്ടുകള്‍ വാങ്ങുന്നത് നിര്‍ത്താനും തീരുമാനമായിട്ടുണ്ട്. ജൂലൈ ഒന്നു മുതല്‍ പുതിയ ബോണ്ടുകള്‍ വാങ്ങുന്നത് നിര്‍ത്തലാക്കാന്‍ യൂറോ കറന്‍സി ഉപയോഗിക്കുന്ന രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ക്ക് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പണപ്പെരുപ്പം വീണ്ടും പിടിച്ചു നിര്‍ത്താനാവാത്ത അവസ്ഥയുണ്ടായാല്‍ സെപ്റ്റംബര്‍ മാസത്തില്‍ കൂടുതല്‍…
നിയമലംഘനം ; മെയ് മാസത്തില്‍ പൂട്ട് വീണത് ഏഴ് ഭക്ഷണ ശാലകള്‍ക്ക്
രാജ്യത്ത് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന കൂടുതല്‍ കര്‍ശനമാക്കുന്നു. കോവിഡിന് ശേഷം ഹോട്ടലുകളും റസ്റ്റോറന്റുകളും അടക്കമുള്ള ഭക്ഷണ ശാലകള്‍ വീണ്ടും സജീവമായതോടെ ഭക്ഷണത്തിന്റെ ശുചിത്വവും സുരക്ഷിതത്വും ഉറപ്പുവരുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. മെയ് മാസത്തില്‍ നടത്തിയ പരിശോധനയില്‍ ഏഴ് ഭക്ഷണശാലകള്‍ക്കാണ് അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയത്. ശുചിത്വമില്ലായ്മ, കൃത്യമായ ഊഷ്മാവിലല്ലാതെ ഭക്ഷണം സൂക്ഷിക്കുക, ഭക്ഷണത്തില്‍ ബാക്ടീരിയയുടെ സാന്നിധ്യം, അണുനശീകരണത്തിന് കൃത്യമായ സംവിധാനങ്ങളില്ലാത്തത് . എന്നീ കാരണങ്ങളാലാണ് ഭക്ഷണശാലകള്‍ക്ക് അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയത്. നാല് ഭക്ഷണ ശാലകള്‍ FSAI ആക്ട് പ്രകാരവും മൂന്നെണ്ണം യൂറോപ്യന്‍ ഫുഡ് റെഗുലേഷന് ആക്ട് അനുസരിച്ചുമാണ് അടച്ചുപൂട്ടിയത്. നിശ്ചിത ദിവസത്തേയ്ക്കാണ് ഇവയ്ക്ക് അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിന് ശേഷം കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് അധികൃതരെ ബോധ്യപ്പെടുത്തിയ ശേഷം തുറന്ന് പ്രവര്‍ത്തിക്കാം. Share This News
ഡബ്ലിന്‍ എയര്‍ പോര്‍ട്ടില്‍ പ്ലാറ്റിനം സര്‍വ്വീസ് തത്ക്കാലം നിര്‍ത്തലാക്കി
ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ക്കുള്ള പ്ലാറ്റിനം സര്‍വ്വീസ് സമ്പ്രദായം താത്ക്കാലികമായി നിര്‍ത്തലാക്കി. എയര്‍പോര്‍ട്ടില്‍ ആഴ്ച അവസാനങ്ങളിലടക്കം വലിയ തോതില്‍ തിരക്ക് വരുന്നതും ഇത് നിയന്ത്രിക്കാനാവാതെ നിരവധി യാത്രക്കാര്‍ക്ക് വിമാനം നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. കൂടുതല്‍ ആളുകളെ ചെക്ക് ഇന്‍, സെക്യൂരിറ്റി ചെക്കിംഗ് മേഖലകളിലേയ്ക്ക് നിയോഗിച്ച് തിരക്ക് കുറയ്ക്കുന്നതിനും ആളുകള്‍ക്ക് വിമാനം നഷ്ടമാകുന്ന സാഹചര്യം ഇനി ഉണ്ടാകാതിരിക്കുന്നതിനുമാണ് നടപടി. 295 യൂറോ ഫീസടച്ച് ബുക്ക് ചെയ്യുന്നവര്‍ക്ക് വിഐപി പരിഗണനയില്‍ സേവനങ്ങള്‍ ലഭിക്കുന്ന സ്കീമാണ് പ്ലാറ്റിനം സര്‍വ്വീസ്. ഇങ്ങനെ എയര്‍പോര്‍ട്ടിലെത്തുന്ന യാത്രക്കാര്‍ക്ക് പ്രൈവറ്റ് ചെക്ക് ഇന്‍ ചെയ്യുന്നതിനുള്ള സൗകര്യവും ലക്ഷ്വറി സ്യൂട്ടുകളില്‍ വിശ്രമവും ഒപ്പം ആഡംബംര ബിഎംഡബ്യു കാറില്‍ എയര്‍ ക്രാഫ്റ്റിന് സമീപത്തെത്താനുള്ള സൗകര്യവും ലഭിച്ചിരുന്നു. കൂടുതല്‍ ആളുകള്‍ ഈ സര്‍വ്വീസ് തെരഞ്ഞെടുക്കുന്നതോടെ കൂടുതല്‍ ജീവനക്കാരെ ഇവിടെ നിയമിക്കേണ്ടി വരികയും അത് മറ്റ് യാത്രക്കാരുടെ ക്യൂ വര്‍ദ്ധിക്കാന്‍ ഇടയാവുകയും ചെയ്യുന്ന…
സമ്മര്‍ ഇവന്റ് സ്റ്റാഫിനായുള്ള റിക്രൂട്ട്മെന്റ് ഡ്രൈവ് ആരംഭിച്ചു
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സമ്മര്‍ ഇവന്റുകള്‍ക്കായി ജീവനക്കാരെ തെരഞ്ഞെടുക്കുന്നതിനായി റിക്രൂട്ട്മെന്റ് ഡ്രൈവ് ആരംഭിച്ചു. Excel Recruitmrnt ആണ് ജീവനക്കാര്‍ക്കായുള്ള ഇന്റര്‍വ്യൂകള്‍ ആരംഭിച്ചിരിക്കുന്നത്. വലിയ തോതില്‍ ജീവനക്കാരെ ആവശ്യമുണ്ടെന്നും കോവിഡ് കാലത്തിന് മുമ്പുള്ളതിനെ അപേക്ഷിച്ച് ഏകദേശം 25 ശതമാനം അധികം ജീവനക്കാരെയാണ് ആവശ്യമുള്ളതെന്നും ഇത് ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന ആവശ്യകതാ നിരക്കാണെന്നും Excel Recruitment അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതിനകം നിരവധി ഇവന്റുകളാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ബാര്‍ സ്റ്റാഫ്, കിച്ചണ്‍ സ്റ്റാഫ്, സെക്യൂരിറ്റി സ്റ്റാഫ് എന്നിവരെയാണ് ആവശ്യമുള്ളത്. 18 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് അവസരം. ഹ്രസ്വകാല, ദീര്‍ഘകാല എഗ്രിമെന്റുകളായിരിക്കും ഇവരുമായി ഉണ്ടാക്കുക. ഡബ്ലിന്‍, കോര്‍ക്ക് , ഗാല്‍വേ, കില്‍ഡെയയര്‍ എന്നീ സ്ഥലങ്ങളിലടക്കം നടക്കുന്ന നിരവധി ഇവന്റുകളിലേയ്ക്കാണ് താത്ക്കാലിക ജീവനക്കാരെ ആവശ്യമുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെപ്പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് എക്സല്‍ റിക്രൂട്ട്മെന്റിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക. https://www.excelrecruitment.ie/ Share…
പാസ്പോര്‍ട്ട് : നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍
രാജ്യത്ത് പാസ്പോര്‍ട്ട് അപേക്ഷകളിലെ കാലതാമസം വലിയ വിമര്‍ശനത്തിനാണ് ഇട നല്‍കുന്നത് . ഈ സാഹചര്യത്തില്‍ പാസ്പോര്‍ട്ട് അപേക്ഷകള്‍ പരമാവധി വേഗത്തിലാക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ് ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പ്. വിദേശ കാര്യമന്ത്രി സൈമണ്‍ കവേനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 50 മുതല്‍ 60 ശതമാനം വരെ വര്‍ദ്ധനവാണ് ഈ വര്‍ഷം പാസ്പോര്‍ട്ട് അപേക്ഷകളില്‍ ഉണ്ടായിരിക്കുന്നതെന്നും കൂടുതല്‍ ആളുകളെ ജോലിക്ക് നിയമിച്ചാണ് സര്‍ക്കാര്‍ ഈ പ്രതിസന്ധി നേരിടുന്നതെന്നും ആളുകള്‍ക്ക് ഏറ്റവും കുറഞ്ഞ സമയത്ത് സേവനമെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഴ്ചയും അതിന് മുമ്പത്തെ ആഴ്ചയും 7000 പാസ്പോര്ട്ടുകള് വീതം ഇഷ്യു ചെയ്തെന്നും ലക്ഷക്കണക്കിന് പാസ്പോര്ട്ടുകള് ഈ വര്‍ഷം ഇതുവരെ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ എണ്ണം ഇരട്ടിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. Share This News