നോക്ക് മരിയർ തീർത്ഥാടനവും വിശുദ്ധ കുർബ്ബാനയും സെപ്റ്റംബർ 3 ന്

അയർലണ്ടിലെ പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ നേതൃത്ത്വത്തിൽ, നോക്ക് തീർഥാടനകേന്ദ്രത്തിൽ വച്ച്  എല്ലാ വർഷങ്ങളിലും നടത്തിവരാറുള്ള വി.കുർബ്ബാന 2022 സെപ്റ്റംബർ 3,ശനിയാഴ്ച നടത്തപ്പെടുന്നു.പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പിൽ നടത്തപ്പെടുന്ന വി.കുർബ്ബാനക്ക്  അയർലണ്ട് പാത്രിയർക്കൽ വികാരിയേറ്റിലെ എല്ലാ ഇടവകകളും സംബന്ധിക്കുന്നതോടൊപ്പം ഇടവകകളിൽ നിന്നുള്ള സൈക്കിൾ തീർത്ഥാടനവും നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് Fr.Jino Joseph-0894595016 Fr. Jobymon Skaria- 087631 5962 Mr. Chikku Paul -087956 5988 Attachments area Share This News

Share This News
Read More

സഞ്ജു ഇറങ്ങിയില്ല എങ്കിലും വിജയാവേശത്തില്‍ ഐറീഷ് മലയാളികള്‍

മലയാളി താരം സഞ്ജു സാംസണിന്റെ ബാറ്റിംഗ് വെടിക്കെട്ടായിരുന്നു ഇന്നലെ ഡബ്ലിനിലെ മാലഹൈഡ് സ്‌റ്റേഡിയത്തില്‍ ഇന്ത്യയും അയര്‍ലണ്ടും തമ്മിലുള്ള മത്സരം കാണാനെത്തിയ ഐറിഷ് മലയാളികള്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും അവര്‍ നിരാശരായി. കാരണം സഞ്ജു സാംസണിനെ പ്ലേയിംഗ് ഇലവനില്‍ പരിഗണിച്ചില്ല. എന്നാല്‍ ആ നിരാശയ്ക്കിടയിലും ഇന്ത്യന്‍ ആരാധകരെ ആവേശത്തിലാറാടിക്കുന്നതായിരുന്നു ഇന്ത്യന്‍ വിജയം. അയര്‍ലണ്ടിനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ടിന് നാല് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സ് നേടാനെ സാധിച്ചുള്ളു. അയര്‍ലണ്ട് ബാറ്റിംഗ് നിരയെ ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞു മുറുക്കിയെങ്കിലും 64 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഹാരി ഹെക്ടറാണ് അയര്‍ലണ്ട് സ്‌കോര്‍ മൂന്നക്കം കടത്തിയത്. മഴയെ തുടര്‍ന്ന് അല്‍പ്പം താമസിച്ചായിരുന്നു മത്സരം തുടങ്ങിയത്. മലയാളി ആരാധകര്‍ കാത്തിരുന്ന സഞ്ജുവിന് പകരം ദീപക് ഹൂഢയെയാണ് പ്ലേയിംഗ് ഇലവനില്‍ ഇന്ത്യ പരിഗണിച്ചത്. ക്രിക്കറ്റിനെ മതമായി കാണുന്ന ഒരു രാജ്യത്ത് നിന്നും…

Share This News
Read More

ജനസംഖ്യ ഉയര്‍ന്നു ; സെന്‍സസ് കണക്കുകള്‍ പുറത്ത്

രാജ്യത്ത് കഴിഞ്ഞയിടെ നടത്തിയ സെന്‍സസ് കണക്കുകള്‍ പുറത്ത്. പ്രാഥമിക വിവരങ്ങള്‍ പ്രകാരം അയര്‍ലണ്ടിലെ ജനസംഖ്യയില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2016 നെ അപേക്ഷിച്ച് 7.1 ശതമാനത്തിന്റെ വര്‍ദ്ധനാണ് ഉണ്ടായിരിക്കുന്നത്. കണക്കുകള്‍ പ്രകാരം രാജ്യത്ത് താമസിക്കുന്ന ആളുകളുടെ എണ്ണം 5,12, 3536 ആണ്. ഏപ്രില്‍ മൂന്നിന് രാത്രിയിലായിരുന്നു ആളുകള്‍ സെന്‍സെസ് ഫോമുകള്‍ പൂരിപ്പിച്ച് നല്‍കിയത്. 1841 നു ശേഷമുള്ള ഏറ്റലും ഉയര്‍ന്ന ജനസംഖ്യയാണിത്. 1851 ന് ശേഷം ജന സംഖ്യ അഞ്ച് മില്ല്യണ് മുകളിലെത്തുന്നതും ആദ്യമാണ്. എല്ലാ കൗണ്ടികളിലും ജനസംഖ്യ വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും 14.1 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായ ലോംഗ് ഫോര്‍ഡിലാണ് ജനസംഖ്യ ഏറ്റവും കൂടിയത്. ഓരോ അഞ്ച് വര്‍ഷത്തിലുമാണ് സെന്‍സെസ് നടക്കുന്നതെങ്കിലും ഇത്തവണ ഇത് കോവിഡ് മൂലം ഒരു വര്‍ഷത്തേയ്ക്ക് നീട്ടിവച്ചത്. Share This News

Share This News
Read More

എന്താണ് വര്‍ക്കിംഗ് ഫാമിലി പേയ്‌മെന്റ് ? അറിയേണ്ടതെല്ലാം

കുറഞ്ഞ വരുമാനത്തില്‍ ജീവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്ന സര്‍ക്കാര്‍ പദ്ധതിയാണ് വര്‍ക്കിംഗ് പാമിലി പേയ്‌മെന്റ്. ആഴ്ചതോറും ടാക്‌സില്ലാതെ ലഭിക്കുന്ന പേയ്‌മെന്റാണിത്. 18 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടിയുള്ള കുടുംബങ്ങള്‍ക്കാണ് ഈ പേയ്‌മെന്റ് ലഭിക്കുന്നത്. മുഴുവന്‍ സമയം പഠനം നടത്തുന്ന കുട്ടികളാണെങ്കില്‍ 22 വയസ്സ് വരെയാകാം ആഴ്ചയില്‍ കുറഞ്ഞത് 38 മണിക്കൂറെങ്കിലും ജോലി ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഈ സഹായത്തിന് അര്‍ഹതയുള്ളത്. മാത്രമല്ല സ്വയം തൊഴില്‍ ചെയ്യുന്നവരെ ഇതിനായി പരിഗണിക്കില്ല. ഇനി എത്ര തുകയാണ് ഈ ഇനത്തില്‍ ലഭിക്കുന്നതെന്ന് നോക്കാം. കുടുംബത്തിന്റെ ഒരാഴ്ചയിലെ ശരാശരി വരുമാനവും നിങ്ങളുടെ ഫാമിലിയുടെ ആളെണ്ണം അനുസരിച്ച് നിശ്ചയിക്കപ്പെട്ടിരിക്കുന്ന വര്‍ക്കിംഗ് ഫാമിലി പേയ്‌മെന്റ് പരിധിയും തമ്മിലുള്ള വിത്യാസത്തിന്റെ അറുമപത് ശതമാനമാണ് നിങ്ങള്‍ക്ക് വര്‍ക്കിംഗ് ഫാമിലി പേയ്‌മെന്റായി ലഭിക്കുക. ആഴ്ചയില്‍ ജോലി ചെയ്തിരിക്കേണ്ട മണിക്കൂറുകളും വരുമാനവും അപേക്ഷിക്കുന്ന വ്യക്തിയുടേയും പങ്കാളിയുടേയും ഒന്നിച്ചാണ് പരിഗണിക്കുന്നത്. രണ്ട് സാഹചര്യങ്ങളിലാണ് വര്‍ക്കിംഗ് ഫാമിലി…

Share This News
Read More

ബാക്ക് ടു സ്‌കൂള്‍ അലവന്‍സിന് ഇപ്പോള്‍ അപേക്ഷിക്കാം

വിലക്കയറ്റത്തില്‍ നട്ടം തിരിയുമ്പോള്‍ സ്‌കൂളുകള്‍ കൂടി തുറന്നാല്‍ അത് സാധാരണ വരുമാനക്കാര്‍ക്ക് ഏല്‍പ്പിക്കുന്ന പ്രഹരം ചെറുതല്ല. എന്നാല്‍ ഇങ്ങനെ ബുദ്ധിമുട്ടുന്ന മാതാപിതാക്കള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന കൈത്താങ്ങാണ് ബാക്ക് ടു സ്‌കൂള്‍ അലവന്‍സ്. ബാക്ക് ടു സ്‌കൂള്‍ അലവന്‍സിനായി ഇപ്പോള്‍ അപേക്ഷിക്കാം. അലവന്‍സിന് അര്‍ഹരായ മാതാപിതാക്കള്‍ക്ക് ഇതറിയിച്ചുകൊണ്ടുള്ള കത്ത് ലഭിക്കും കത്ത് ലഭിക്കാത്തവരാണ് ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത്. നാലു മുതല്‍ പതിനൊന്ന് വയസ്സ് വരെയുള്ളവര്‍ക്ക് 160 യൂറോയാണ് ലഭിക്കുന്നത് 12 മുതല്‍ 22 വയസ്സ് വരെയുളള വിദ്യാര്‍ത്ഥികള്‍ക്ക് 285 യൂറോ വരെ ലഭിക്കും. സഹായധനം ലഭിക്കാനുള്ള ഒരാഴ്ചയിലെ വരുമാന പരിധി താഴെ കൊടുത്തിരിക്കുന്നു 1 child – 620 2 children- 668 3 children-716 4 children-764 സഹായധനം ലഭിക്കാനുള്ള മറ്റ് യോഗ്യതകള്‍ താഴെപ്പറയുന്നു 1) Getting a social welfare payment (including Working Family Payment…

Share This News
Read More

നവജാത ശിശുക്കള്‍ക്ക് 500 യൂറോ വിലമതിക്കുന്ന ഗിഫ്റ്റ് നല്‍കാന്‍ അയര്‍ലണ്ട് സര്‍ക്കാര്‍

അയര്‍ലണ്ടില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സമ്മാനം നല്‍കി വരവേല്‍ക്കാനൊരുങ്ങി അയര്‍ലണ്ട് സര്‍ക്കാര്‍. ഈ വര്‍ഷം അവസാനത്തോടെ പദ്ധതി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. 500 യൂറോ വിലമതിക്കുന്ന ബേബി ബണ്ടിലാണ് സമ്മാനമായി നല്‍കുന്നത്. ശിശുക്ഷേമ വകുപ്പ് മന്ത്രി തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. blanket, a hooded bath town, a bath sponge, muslin cloth, socks, nappies, mittens, nursing and maternity pads, nipple cream, a breast pump എന്നിവയാണ് കുട്ടികള്‍ക്കുള്ള സമ്മാനപ്പൊതിയില്‍ ഉള്‍പ്പെടുത്തുന്നത്. Rotunda ഹോസ്പിറ്റല്‍, Dublin and University Hospital, Co Waterford. എന്നീ ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. നവജാത ശിശുക്കളുടെ ആദ്യ ആഴ്ചകള്‍ ഈ ഗിഫ്റ്റിലെ സാധനങ്ങള്‍ മാതാപിതാക്കള്‍ക്ക് ഏറെ ഗുണം ചെയ്യും എന്നതില്‍ സംശയമില്ല. ഇതിനാല്‍ തന്നെ ഇതൊരു ജനപ്രിയ പദ്ധതിയായി മാറുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. Share…

Share This News
Read More

ഹ്രസ്വകാല വാടകകള്‍ക്ക് പ്രത്യേക സംവിധാനം വരുന്നു

രാജ്യത്തെ ഷോര്‍ട്ട് ടേം റെന്റല്‍ സംവിധാനങ്ങള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാനൊരുങ്ങി സര്‍ക്കാര്‍. ഇവയ്ക്കായി പ്രത്യേക രജിസ്റ്റര്‍ സംവിധാനം ഉടന്‍ നിലവില്‍ വരും. കുറഞ്ഞ കാലത്തേയ്ക്ക് വാടകയ്ക്ക് നല്‍കാന്‍ തയ്യാറുള്ള വീടുകള്‍ക്കും അവധിക്കാല ഭവനങ്ങള്‍ക്കുമാവും പുതിയ രജിസ്റ്റര്‍ സംവിധാനം കൊണ്ടുവരിക. പുതിയ രജിസ്‌ട്രേന്‍ സംവിധാനം അടുത്ത വര്‍ഷം ആദ്യത്തോടെ നിലവില്‍ വരും. ഇതിലേയ്ക്ക് പുതുതായി ജീവനക്കാരേയും നിയമിക്കും. ബഡ്ജറ്റിലും ഈ ആവശ്യത്തിന് പണം അനുവദിച്ചിട്ടുണ്ട്. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ദീര്‍ഘകാല വസതികളുടെ ലഭ്യത ഉറപ്പാക്കുക എന്നതാണ് ഇ സംവിധാനത്തിന്റെ ലക്ഷ്യം. രജിസ്റ്റര്‍ ചെയ്യാതെ ഹ്രസ്വകാല വാടകയ്ക്ക് നല്‍കുന്നത് ഇതോടെ കുറ്റകരമാവും. കൂടുതല്‍ വാടക വാങ്ങുന്നവരേയും നികുതി വെട്ടിക്കുന്നവരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് ഇതിലൂടെ പദ്ധതിയുണ്ട്. Share This News

Share This News
Read More

ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ദീര്‍ഘകാല കോവിഡ് അവധി അവസാനിക്കുന്നു

അയര്‍ലണ്ടില്‍ കോവിഡ് ബാധിതരായി ദീര്‍ഘകാലം ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്ന നഴ്‌സുമാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാന്‍ അനുവദിച്ചിരുന്ന അവധി അവസാനിക്കുന്നു. ജൂലൈ ഒന്നു മുതല്‍ ലോംഗ് കോവിഡ് ബാധിതര്‍ക്ക് ശമ്പളത്തോടു കൂടിയ അവധി ഉണ്ടായിരിക്കില്ല. കോവിഡ് മഹാമാരിയുടെ ആദ്യഘട്ടം മുതല്‍ സര്‍ക്കാര്‍ ഈ അവധി നല്‍കി വന്നിരുന്നു. ഏതാണ്ട് ഇരുനൂറോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്കായിരുന്നു ഇങ്ങനെ അവധിക്ക് അനുമതി ലഭിച്ചത്. കോവിഡ് ബാധിച്ച ശേഷം 12 ആഴ്ച കഴിഞ്ഞും കോവിഡ് ലക്ഷണങ്ങള്‍ കാണിച്ചിരുന്നവരെയാണ് ദീര്‍ഘകാല കോവിഡ് രോഗികളായി പരിഗണിച്ചിരുന്നത്. നേഴ്‌സുമാരുടെ ലീവ് ആനുകൂല്ല്യം എടുത്തുമാറ്റുന്നത് സംബന്ധിച്ച് ആരോഗ്യമേഖലയിലെ തൊഴിലാളി യൂണിയനുകള്‍ ശക്തമായ എതിര്‍പ്പറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്. Share This News

Share This News
Read More

കോവിഡ് കേസുകള്‍ ഉയരുന്നു; വാക്‌സിന്‍ നാലാം ഡോസിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവം

രാജ്യത്ത് കോവിഡ് വാക്‌സിന്‍ നാലാം ഡോസിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്നു. കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നത്. 65 വയസ്സിന് മുകളിലുള്ള പ്രതിരോധശേഷി കുറഞ്ഞ ആളുകള്‍ ഉടന്‍ തന്നെ രണ്ടാം ഡോസ് ബൂസ്റ്റര്‍ വാക്‌സിന്‍ സ്വീകരിക്കണമെന്ന അഭിപ്രായം മുന്നോട്ട് വെച്ചിരിക്കുന്നത് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലിയാണ്. ഇക്കഴിഞ്ഞ ആഴ്ചകളില്‍ മുന്‍ ആഴ്ചകളെ അപേക്ഷിച്ച് ആശുപത്രി കേസുകളില്‍ മൂന്നിരട്ടിയോളം വര്‍ദ്ധനവ് ഉണ്ടായെന്ന് ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തെ മന്ത്രി അറിയിച്ചു. കോവിഡ് മൂലം ആശുപത്രികളില്‍ ചികിത്സ തേടുന്ന ഒരോ 10 പേരിലും ഏഴ് പേര്‍ 65 വയസ്സിന് മുകളിലുള്ളവരാണെന്നും മന്ത്രി പറഞ്ഞു. ആളുകള്‍ പൊതു ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മാസ്‌ക് ധരിക്കുന്നത് കര്‍ശനമാക്കിയിട്ടില്ലെങ്കിലും പൊതപുവിടങ്ങളില്‍ മാസ്‌ക ധരിക്കുന്നതാണ് ഉചിതമെന്നും നിലവിലെ സാഹചര്യം ആളുകള്‍ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. Share This News

Share This News
Read More

നാവിനും മനസ്സിനും വിരുന്നൊരുക്കി റോയല്‍ ഇന്‍ഡ്യന്‍ കുസിന്‍ അണിയിച്ചൊരുക്കുന്ന മ്യൂസിക്കല്‍ ഡിന്നര്‍ നൈറ്റ്

അയര്‍ലണ്ടിലെ മലയാളികള്‍ക്ക് രുചി വൈവിദ്ധ്യങ്ങളുടെ വിത്യസ്ത അനുഭവം സമ്മാനിച്ച റോയല്‍ ഇന്ത്യന്‍ കുസിന്‍സ് മലയാളികള്‍ക്കായി മറ്റൊരു അവിസ്മരണീയ സമ്മാനമൊരുക്കുന്നു. ‘കുടില്‍’ മ്യൂസിക്ക് ബാന്‍ഡുമായി ചേര്‍ന്ന് സംഗീത നിശയാണ് ആസ്വാദകര്‍ക്കായി ഒരുങ്ങുന്നത്. ജൂൺ 25 ശനിയാഴ്ച വൈകുന്നേരം ഏഴ് മുതല്‍ ഒമ്പത് വരെയും ഒമ്പത് മുതല്‍ 11 വരെയുമാണ് റോയല്‍ ഇന്ത്യന്‍ കുസിന്‍ റെസ്‌റ്റോറന്റില്‍ വെച്ച് വായില്‍ കപ്പലോടുന്ന വിഭങ്ങളുടെ അകമ്പടിയോടെ പ്രമുഖ മ്യൂസിക് ബാന്‍ഡായ ‘കുടില്‍‘ ബാന്‍ഡിന്റെ സംഗീത നിശ ആസ്വദിക്കാന്‍ സാധിക്കുന്നത്. മ്യൂസിക്കല്‍ ഡിന്നര്‍ നൈററില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. 24.99 യൂറോയാണ്  ടിക്കറ്റ് നിരക്ക്. തന്തൂരി ചിക്കന്‍ അല്ലെങ്കില്‍ ഒനിയന്‍ ബജിയില്‍ സ്റ്റാര്‍ട്ട് ചെയ്യുന്ന വിഭവ സമൃദ്ധമായ ഡിന്നറില്‍ വിത്യസ്തങ്ങളായ മൂന്നു മെനുവാണ് ഉള്ളത്. റോയല്‍ ചിക്കന്‍ സ്‌പെഷ്യല്‍ ഡിന്നറില്‍ തന്തൂരി ചിക്കനും തലശ്ശേരി ചിക്കന്‍ ബിരിയാണിയുമാണ് പ്രധാന വിഭങ്ങള്‍. രണ്ടാമത്തെ…

Share This News
Read More