നുവ ഹെല്‍ത്ത് കെയറില്‍ ഒഴിവുകള്‍

ഹെല്‍ത്ത് കെയര്‍ രംഗത്തെ പ്രമുഖ കമ്പനിയായ നുവ ഹെല്‍ത്ത് കെയര്‍ പുതിയ നിയമനങ്ങള്‍ക്കൊരുങ്ങുന്നു. പുതുതായി 470 പേരെ നിയമിക്കാനാണ് കമ്പനിയുടെ പദ്ധതി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്‍പ്പെടെ വീടുകളിലെത്തി സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് നുവ ഹെല്‍ത്ത് കെയര്‍. ഈ മേഖലയിലെ വര്‍ദ്ധിച്ചു വരുന്ന ആവശ്യകത കണക്കിലെടുത്താണ് പുതിയ നിയമനങ്ങള്‍ നടത്തുന്നത്. ജനറല്‍ നേഴ്‌സിംഗ്, സെക്കാട്രിക് നേഴ്‌സിംഗ്, സൈക്കട്രിസ്റ്റ്‌ ,ബിഹേവിയറല്‍ ആന്‍ഡ് ഒക്കുപേഷണല്‍ തെറാപ്പിസ്റ്റ്‌സ് എന്നീ മേഖലകളിലാണ് ഒഴിവുകള്‍ ഉള്ളത്. അസിസ്റ്റന്റ് സപ്പോര്‍ട്ട് വര്‍ക്കേഴ്‌സ്, സോഷ്യല്‍ കെയര്‍ വര്‍ക്കേഴ്‌സ് എന്നിവരേയും കമ്പനി നിയമിക്കുന്നുണ്ട്. രണ്ടായിരത്തിലധികം ആളുകളാണ് കമ്പനിയുടെ കീഴില്‍ രാജ്യത്ത് ജോലി ചെയ്യുന്നത്. ഒഴിവുകളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://www.nuahealthcare.ie/careers-form Share This News

Share This News
Read More

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് ഉടന്‍ വര്‍ദ്ധിപ്പിക്കും

പതിനൊന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്. ഇന്ന് തന്നെ പലിശ നിരക്കില്‍ വര്‍ദ്ധനവുണ്ടായേക്കുമെന്നാണ് സൂചന. ഒരു ശതമാനം വരെ വലിശ നിരക്ക് വര്‍ദ്ധനവിനുള്ള സാധ്യതയാണ് കാണുന്നത്. 0.50 ശതമാനംമാത്രം വര്‍ദ്ധിപ്പിച്ച് ഒരു പരീക്ഷണത്തിനും സെന്‍ട്രല്‍ ബാങ്ക് മുതിരാന്‍ സാധ്യതയുണ്ട്. പണപ്പെരുപ്പം പിടിച്ചു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സെന്‍ട്രല്‍ ബാങ്ക് സാമ്പത്തീക മേഖലയില്‍ കടുത്ത നടപടികളിലേയ്ക്ക് കടക്കുന്നത്. യൂറോസോണില്‍ 8.6 ശതമാനവും അയര്‍ലണ്ടില്‍ 9.1 ശതമാനവുമാണ് നിലവിലെ പണപ്പെരുപ്പ നിരക്ക്. പലിശനിരക്കില്‍ വര്‍ദ്ധനവുണ്ടായാല്‍ അത് നിലവിലെ വായ്പകളേയും ബാധിക്കും. യുക്രൈന്‍ യുദ്ധം, പണപ്പെരുപ്പം , ഉര്‍ജ്ജ പ്രതിസന്ധി, വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങള്‍ എന്നിവയാണ് ഇപ്പോള്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിനെ പലിശ നിരക്ക് ഉയര്‍ത്താന്‍ പ്രേരിപ്പിക്കുന്നത്. Share This News

Share This News
Read More

വിലവര്‍ദ്ധനവ് പ്രഖ്യാപിച്ച് ഫ്‌ളോഗ്യാസ് എനര്‍ജിയും

രാജ്യത്തെ മറ്റ് ഊര്‍ജ്ജ വിതരണ കമ്പനികള്‍ വൈദ്യുതി , ഗ്യാസ് വിലകള്‍ വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ വില വര്‍ദ്ധനവ് പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഫ്‌ളോഗ്യാസ് ഏനര്‍ജിയും. വൈദ്യുതി ബില്ലില്‍ 8.1 ശതമാനവും ഗ്യാസ് ബില്ലില്‍ 19.81 ശതമാനവുമാണ് വര്‍ദ്ധനവ്. പുതിയ നിരക്ക് ആഗസ്റ്റ് 19 മുതല്‍ നിലവില്‍ വരും. വൈദ്യുതിയുടേയും ഗ്യാസിന്റേയും മൊത്തവിലയിലുണ്ടായ വര്‍ദ്ധനവാണ് വില വര്‍ദ്ധിപ്പിക്കാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കിയതെന്ന് കമ്പനി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. റഷ്യയുടെ യുക്രൈന്‍ അധിനിവേശം യൂറോപ്യന്‍ ഊര്‍ജ്ജ മാര്‍ക്കറ്റില്‍ ഉണ്ടാക്കിയിരിക്കുന്ന പ്രതിസന്ധിയും വില വര്‍ദ്ധനവിന് കാരണമാണ്. Share This News

Share This News
Read More

എഐബിയുടെ 70 ശാഖകള്‍ പൂര്‍ണ്ണമായും ഡിജിറ്റലൈസാവുന്നു

ക്യാഷ് , ചെക്ക് ട്രാന്‍സാക്ഷനുകള്‍ പൂര്‍ണ്ണമായി ഒഴിവാക്കി 100 ശതമാനും ഡിജിറ്റലൈസാകാനൊരുങ്ങി എഐബി, ഇതിന്റെ ഭാഗമായി 70 ബ്രാഞ്ചുകളില്‍ ക്യാഷ്, ചെക്ക് ഇടപാടുകള്‍ സെപ്റ്റംബര്‍ മാസം മുതല്‍ ഒഴിവാക്കും. ഈ ബ്രാഞ്ചുകളിലെ എതെങ്കിലും കൗണ്ടറുകളിലോ അല്ലെങ്കില്‍ മെഷിനുകളിലോ ക്യാഷ് ചെക്ക് ഇടപാടുകള്‍ ഉണ്ടായിരിക്കില്ല എന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്. സെപ്റ്റം ബര്‍ 30 ന് 34 ബ്രാഞ്ചുകളില്‍ ക്യാഷ് ലെസ്സ് സംവിധാനം നടപ്പിലാക്കും. ഒക്ടോബര്‍ 21 ന് 30 ബ്രാഞ്ചുകളും ക്യാഷ്‌ലെസ്സാക്കി മാറ്റും. ഈ ബ്രാഞ്ചുകളോട് ചേര്‍ന്നുള്ള എടിഎമ്മുകളും നീക്കം ചെയ്യും. നാണയങ്ങള്‍, ചെക്കുകള്‍, ഫോറിന്‍ എക്‌സേഞ്ച് സംവിധാനം, എന്നിവ ഈ ബാങ്കുകളില്‍ ഉണ്ടായിരിക്കില്ല. ഉപഭോക്താക്കളില്‍ ഡിജിറ്റല്‍ കാര്‍ഡ് ഇടപാടുകള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിലൂടെ ബാങ്ക് ലക്ഷ്യം വയ്ക്കുന്നത്. ഏതൊക്കൊ ബ്രാഞ്ചുകളിലാണ് ക്യാഷ് ലെസ്സ് സംവിധാനം ബാങ്ക് നടപ്പിലാക്കുന്നത് എന്നറിയാനും കൂടുതല്‍ വീവരങ്ങള്‍ക്കും താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍…

Share This News
Read More

ആദ്യമായി വീടു വാങ്ങുന്നവര്‍ക്ക് സഹായവുമായി സര്‍ക്കാര്‍

ആദ്യമായി വീടുവാങ്ങുന്നവര്‍ക്ക് സഹായഹസ്തവുമായി സര്‍ക്കാര്‍. ‘ഫസ്റ്റ് ഹോം സ്‌കീം എന്ന പദ്ധതിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 400 മില്ല്യണ്‍ യൂറോയാണ് ഇതിനായി സര്‍ക്കാര്‍ മാറ്റി വച്ചിരിക്കുന്നത്. ആദ്യമായി വാങ്ങുന്ന പ്രോപ്പര്‍ട്ടിയുടെ മുഴുവന്‍ വിലയുടെ മുപ്പത് ശതമാനമാണ് സര്‍ക്കാര്‍ നല്‍കുന്നത്. വീട് വാങ്ങാന്‍ ആഗ്രഹമുണ്ടായിട്ടും ഇതിനായുള്ള മുഴുവന്‍ തുകയും സംഘടിപ്പിക്കാന്‍ സാധിക്കാത്തവര്‍ക്കായാണ് സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് വരുമാന പരിധി നിശ്ചയിച്ചിട്ടില്ല എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. സര്‍ക്കാരും ബാങ്കുകളമുായി ചേര്‍ന്നാണ് സഹായം നല്‍കുന്നത്. അയര്‍ലണ്ടില്‍ താമസിക്കാന്‍ യോഗ്യതയുള്ള 18 വയസ്സിന് മുകളിലുള്ളവര്‍ക്കും ഒപ്പം ഫ്രഷ് സ്റ്റാര്‍ട്ട് അപേക്ഷകര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. നേരത്തെ ഒരു വീട് ഉണ്ടായിരിക്കുകയും എന്നാല്‍ ഇപ്പോള്‍ അതിന്‍മേല്‍ സാമ്പത്തീക താത്പര്യങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്യുന്നവരെയും ഫ്രഷ് സ്റ്റാര്‍ട്ട് അപേക്ഷകരായി പരിഗണിക്കും. ഓരോ ഏരിയയിലും സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന തുകയുടെ താഴെ വിലയുള്ള വീടുകള്‍ വാങ്ങുമ്പോഴാണ്…

Share This News
Read More

താമസിക്കാനിടമില്ല ; അഭയാര്‍ത്ഥി വിസ നിയമങ്ങളില്‍ മാറ്റം വരുത്തി സര്‍ക്കാര്‍

എന്നും എക്കാലവും അഭയാര്‍ത്ഥികളെ ഇരു കൈകളും നീട്ടി സ്വാഗതം ചെയ്യുകയും അവര്‍ക്ക് മികച്ച ജീവിത സൗകര്യമൊരുക്കുകയും ചെയ്യുക എന്നതാണ് അയര്‍ലണ്ടിന്റെ പാരമ്പര്യവും സംസ്‌കാരവും. റഷ്യന്‍ – ഉക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് യുക്രൈനില്‍ നിന്നെത്തിയ അഭയര്‍ത്ഥികളുടെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ സഹായത്തോടെ വിദ്യാഭ്യാസം പോലും നല്‍കി വരുകയാണ് സര്‍ക്കാര്‍. എന്നാല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന കാര്യത്തില്‍ രാജ്യം പുതിയൊരു പ്രതിസന്ധിയിലാണ് ഇപ്പോള്‍. രാജ്യത്തെത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് ആവശ്യമായ താമസസൗകര്യമൊരുക്കാന്‍ സാധിക്കുന്നില്ല എന്നതാണ് പ്രശ്‌നം. ഈ സാഹചര്യത്തില്‍ അഭയാര്‍ത്ഥി വിസാ നിയമങ്ങളില്‍ താത്ക്കാലികമായ ഒരു മാറ്റം കൊണ്ടുവന്നിരിക്കുകയാണ് സര്‍ക്കാര്‍. ഇനി മുതല്‍ സുരക്ഷിതമായ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും അഭയാര്‍ത്ഥികളെ അയര്‍ലണ്ടിലേയ്ക്ക് സ്വീകരിക്കില്ല. അവര്‍ക്ക് അവിടെത്തന്നെ സുരക്ഷിതമായ ജീവിത സാഹചര്യങ്ങള്‍ ഉണ്ടെന്നതാണ് ഇതിന് കാരണം. ഇപ്പോള്‍ 12 മാസത്തേയ്ക്കാണ് ഇങ്ങനയൊരു മാറ്റം വരുത്തിയിരിക്കുന്നത്. Share This News

Share This News
Read More

പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി മ്യൂസിക് മഗ് സീസണ്‍ -2 വിലെ പുതിയ ഗാനം

ഫോർ മ്യൂസിക്‌സിന്റെ  ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ് സീസൻ 2”ലെ ഏറ്റവും പുതിയ  ഒറിജിനൽ സോങ് പുറത്തിറങ്ങി. ഫോർ മ്യൂസിക്‌സിന്റെ മ്യൂസിക് ഡയറക്ഷനിൽ വിനോദ് വേണു രചന നിർവ്വഹിച്ച “പാർവ്വ യെന്നെ “എന്ന മനോഹര തമിഴ് ഗാനം പാടി അഭിനയിച്ചിരിക്കുന്നത് അയർലണ്ടിൽ നിന്നുള്ള റിയ നായർ ആണ്. വേറിട്ട ആലാപനവും ചടുലമായ നൃത്ത രംഗങ്ങളും അയർലണ്ടിന്റെ നഗര ഭംഗിയും ഒത്തു ചേർന്ന ഈ ഗാനം ചുരുങ്ങിയ സമയത്തിനുള്ളിൽത്തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. സംഗീതരംഗത്തു മുന്നേറാൻ കൊതിക്കുന്നവർക്ക് അവസരമൊരുക്കുന്ന “മ്യൂസിക് മഗ്” അയർലൻഡിൽ നിന്നുള്ള പത്തോളം പുതിയ പാട്ടുകാരെയാണ് സംഗീതലോകത്തിന് സമ്മാനിക്കുന്നത്. ഇവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഫോർ മ്യൂസിക്സിന്റെ വരാനിരിക്കുന്ന പ്രൊജക്ടുകളിൽ അവസരവുമുണ്ട്. അയർലണ്ടിലെ മനോഹരമായ നഗരഭംഗി ക്യാമറയിലാക്കിയിരിക്കുന്നത് കിരൺ ബാബു ആണ്. മെന്റോസ് ആന്റണി എഡിറ്റിംങും ഡി ഐ യും  നിർവഹിച്ചിരിക്കുന്നു. പ്രിയപ്പെട്ടയാളുടെ ഓർമ്മകളിൽ ആടിപ്പാടി നടക്കുന്നതാണ്…

Share This News
Read More

കോണ്‍ടാക്ട് ലെന്‍സ് വാങ്ങാനുള്ള സഹായം ഇനി ഓരേ രണ്ട് വര്‍ഷവും ; വിഗ് വെക്കാന്‍ 500 യൂറോ

സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ ജനപ്രിയ പ്രഖ്യാപനവുമായി സര്‍ക്കാര്‍. കാഴ്ചക്കുറവുള്ളവര്‍ക്ക് കോണ്‍ടാക്ട് ലെന്‍സ് വാങ്ങുന്നതിനായി മുന്‍പ് നാല് വര്‍ഷം കൂടുമ്പോള്‍ നല്‍കിയിരുന്ന 1000 യൂറോ സഹായം ഇനി മുതല്‍ രണ്ട് വര്‍ഷം കൂടുമ്പോള്‍ നല്‍കും. തൊഴിലാളികള്‍ക്കും ഒപ്പം സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കുമാണ് സര്‍ക്കാര്‍ ഈ സഹായം നല്‍കുന്നത്. മെഡിക്കല്‍ ആവശ്യമെന്ന രീതിയില്‍ കോണ്‍ടാക്ട് ലെന്‍സ് ആവശ്യമുള്ളവര്‍ക്കാണ് സര്‍ക്കാര്‍ സഹായം നല്‍കി പോരുന്നത്. ഈ മാറ്റം ഉടന്‍ പ്രാബല്ല്യത്തില്‍ വരും. തലയില്‍ മുടിയില്ലാത്തതിനാല്‍ ഹെയര്‍ പീസ് , വിഗ് ഹെയര്‍ റീപ്ലേയ്‌സ്‌മെന്റ് എന്നിവ ഉപയോഗിക്കുന്ന 25-29 പ്രായപരിധിയിലുള്ളവര്‍ക്ക് 500 യൂറോ ഗ്രാന്റും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും ഉടന്‍ നിലവില്‍ വരും. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://www.gov.ie/en/press-release/120e7-minister-humphreys-announces-new-supports-for-people-who-require-medical-contact-lenses/ Share This News

Share This News
Read More

പൊട്ടിച്ചിരിയുടെ അകമ്പടിയോടെ സംഗീതപ്പെരുമഴ പെയ്യുന്ന ആഘോഷരാവിലേയ്ക്ക് ദിവസങ്ങള്‍ മാത്രം

അയര്‍ലണ്ട് മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആഘോഷരാവിലേയ്ക്ക് ദിവസങ്ങള്‍ മാത്രം. ലൈവ് ബാന്‍ഡിന്റെ അകമ്പടിയോടെ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച് അവതാരണ മികവിന്റെ ആള്‍രൂപമായ മലയാളിയുടെ പ്രിയ ഗായിക റിമി ടോമിയും വിത്യസ്ത ഭാഷകളില്‍ പാട്ടിന്റെ പാലാഴി തീര്‍ക്കുന്ന ജനപ്രിയ പിന്നണി ഗായകന്‍ അനൂപ് ശങ്കറും അരങ്ങില്‍ കലാവസന്തം തീര്‍ക്കുമ്പോള്‍ ആസ്വാദകമനസ്സുകളില്‍ ആവേശപ്പെരുമഴ പെയ്യിക്കാനൊരുങ്ങുകയാണ് റോയല്‍ കേറ്ററിംഗ് – ഫുഡ് മാക്സ് റിംജിം 2022. അയര്‍ലണ്ടിലെ മലയാളികള്‍ക്ക് മുന്നില്‍ വിത്യസ്തങ്ങളായ രുചിഭേദങ്ങളുടെ അത്ഭുത ലോകം തീര്‍ക്കുന്ന റോയല്‍ കേറ്ററിംഗ് ആണ് ഈ പ്രോഗ്രാം നമുക്ക് മുന്നിൽ എത്തിക്കുന്നത്. നവംബര്‍ 18 ന് ഡബ്ലിനിലും 19 ന് ഗാല്‍വേയിലും നവംബര്‍ 20 ന് കോര്‍ക്കിലുമാണ് കലാവിരുന്ന് അരങ്ങേറുന്നത്. റോയല്‍ ഇന്ത്യന്‍ കുസിന്‍സും റോയല്‍ കേറ്ററിംഗ് ആന്‍ഡ് ഇവന്‍സും അണിയിച്ചൊരുക്കുന്ന ഈ കലാമാമാങ്കത്തിന്റെ പ്രധാന സ്‌പോണ്‍സര്‍ ഫുഡ് മാക്‌സും കോ-സ്‌പോണ്‍സര്‍മാര്‍ എലൈറ്റും കിച്ചന്‍ ട്രഷേഴ്സുമാണ്.…

Share This News
Read More

ചികിത്സ കാത്തു കഴിയുന്നവര്‍ക്ക് ഇനി അയര്‍ലണ്ടിന് പുറത്തും ചികിത്സിക്കാം

അയര്‍ലണ്ടില്‍ എച്ച്എസ്ഇയ്ക്ക് കീഴിലുള്ള ആശുപത്രികളില്‍ ചികിത്സയ്ക്കായി ഇപ്പോഴും കാത്തിരിക്കുന്നവര്‍ ഏറെയാണ്. ഇവര്‍കക്ക് രാജ്യത്തിന് പുറത്ത് യൂറോപ്യന്‍ യൂണിയനുള്ളില്‍ തന്നെ ചികിത്സാ സൗകര്യമൊരുക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ഇതിനകം തന്നെ ഇതിനായി EU CROSS BOARDER DIRECTIVE എന്ന പദ്ധതി നിലവിലുണ്ട്. ഇപ്പോള്‍ പുതുതായി സ്‌പെയിനിലാണ് ഒരു ഹോസ്പിറ്റല്‍ ആരംഭിച്ചിരിക്കുന്നത്. HCB DENIA എന്ന ആശുപത്രി Costa Blanca, Alicanteയിലാണ് ആരംഭിച്ചിരിക്കുന്നത്. ദീര്‍ഘനാളായി അയര്‍ലണ്ടിലെ ആശുപത്രികളില്‍ വെയ്റ്റിംഗ് ലിസ്റ്റിലുള്ളവര്‍ക്കാണ് ഇവിടെ ചികിത്സ തേടാവുന്നത്. യാത്രാ ചെലവ് രോഗികള്‍ തന്നെ വഹിക്കണം എന്നാ ചികിത്സാ ചെലവ് എച്ച്എസ്ഇ നല്‍കുന്നതാണ്. ഓരോ ചികിത്സയ്ക്കും എത്ര യൂറോയാണ് എച്ച്എസ്ഇ മടക്കി നല്‍കുന്നത് എന്നത് മുന്‍കൂട്ടി എച്ച്എസ്ഇയില്‍ നിന്നും അറിയാന്‍ സാധിക്കും. hip replacements, knee operations, spinal procedures, cataract procedures, weight-loss surgeries and other treatments.എന്നീ ചികിത്സകള്‍ ഇവിടെ ലഭ്യമാണ്. ഇത്തരം…

Share This News
Read More