ബഡ്ജറ്റ് പടിവാതില്‍ക്കല്‍ : മദ്യത്തിനും സിഗരറ്റിനും വില വര്‍ദ്ധിക്കുമോ ?

അയര്‍ലണ്ടില്‍ ജീവിത ചെലവ് അതിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ മറ്റൊരു ബഡ്ജറ്റ് എത്തുകയാണ്. ജീവിത ചെലവുകളില്‍ നട്ടം തിരിയുന്നവര്‍ക്ക് സര്‍ക്കാരിന്റെ കൈത്താങ്ങുണ്ടാവുമെന്നാണ് ഏവരുടേയും പ്രതീക്ഷ. എന്നാല്‍ എന്തൊക്കെ സാധനങ്ങളുടെ വില വര്‍ദ്ധിക്കും എന്നതും ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ഇതില്‍ ഏറ്റവുമധികം അഭ്യൂഹങ്ങള്‍ സിഗരറ്റിനേയും മദ്യത്തേയും കുറിച്ചാണ്. രണ്ടിനും ഒന്നിച്ചു വില വര്‍ദ്ധിപ്പിക്കില്ലെന്ന് തന്നെയാണ് സാമ്പത്തീക വിദഗ്ദരുടെ വിലയിരുത്തല്‍ ഇതിനാല്‍ തന്നെ സിഗരിറ്റിന്റെ വില വര്‍ദ്ധിക്കാനാണ് സാധ്യത. മദ്യത്തിന് വില വര്‍ദ്ധിപ്പിച്ചാല്‍ അത് ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് സിഗരറ്റിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. പ്രീ ബഡ്ജറ്റ് വിലയിരുത്തലുകളെല്ലാം സിഗരറ്റിന്റെ വില വര്‍ദ്ധിച്ചേക്കുമെന്നു തന്നെയാണ് പറയുന്നത്. കഴിഞ്ഞ കാല ബഡ്ജറ്റുകളുടെ ചരിത്രവും ഇത്തരം വിലയിരുത്തലുകള്‍ക്ക് കരുത്ത് നല്‍കുന്നു. മാത്രമല്ല പുകവലിയെ നിരുത്സാഹപ്പെടുത്തി പൊതുജനാരോഗ്യ സംരക്ഷണത്തിനുള്ള ഒരു നീക്കമായും ഇത് വ്യാഖ്യാനിക്കപ്പെടുകയും അത് സര്‍ക്കാരിന് ഗുണം ചെയ്യുകയും ചെയ്യും.…

Share This News
Read More

55 വയസ്സ് കഴിഞ്ഞവര്‍ക്ക് രണ്ടാം ബൂസ്റ്ററിന് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

രാജ്യത്ത് രണ്ടാം ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ കൂടുതല്‍ ആളുകളിലേയ്ക്ക്. 55 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് രണ്ടാം ബൂസ്റ്റര്‍ ഡോസിനായി ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. ഹെല്‍ത്ത് സര്‍വ്വീസ് എക്‌സി്ക്യൂട്ടിവിന്റെ വാക്‌സിനേഷന്‍ ബുക്കിംഗ് പോര്‍ട്ടല്‍ വഴിയോ അല്ലെങ്കില്‍ അംഗീകൃത ജിപി, ഫാര്‍മസി എന്നിവ വഴിയോ അപ്പോയിന്‍മെന്റ് ബുക്ക് ചെയ്യാവുന്നതാണ്. 16 ആഴ്ചയ്ക്ക് മുകളിലുള്ള ഗര്‍ഭിണികള്‍ക്കും രണ്ടാം ബൂസ്റ്ററിനായി ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. 5 വയസ്സിന് മുകളിലേയ്ക്കുള്ള ഗുരുതര രോഗമുള്ളവര്‍ക്കും രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും രണ്ടാം ബൂസ്റ്ററിന് സൗകര്യമുണ്ട്. 50-54 വയസ്സ് പ്രായമുള്ളവര്‍ക്ക് അടുത്തയാഴ്ച മുതല്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. ഒരോ ഡോസിന്റെയും പ്രതിരോധ ശേഷി നിശ്ചിത മാസങ്ങള്‍ കഴിയുമ്പോള്‍ കുറയുകയാണെന്നും ഇതിനാല്‍ കൂടുതല്‍ ബൂസ്റ്ററുകള്‍ എടുക്കേണ്ടത് അനിവാര്യമാണെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. Share This News

Share This News
Read More

പെട്രോള്‍ ഡീസല്‍ വിലകളില്‍ നേരിയ കുറവ്

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലകളില്‍ നേരിയ കുറവെന്ന് റിപ്പോര്‍ട്ടുകള്‍. ഇക്കഴിഞ്ഞ ആഴ്ചകളിലാണ് ചെറിയ തോതില്‍ വില കുറഞ്ഞത്. എന്നാല്‍ മുന്‍ വര്‍ഷങ്ങളിലെ അപേക്ഷിച്ച് വില ഇപ്പോഴും ഉയര്‍ന്നു തന്നെയാണ് നില്‍ക്കുന്നതെന്നതാണ് യാഥാര്‍ത്ഥ്യം. പെട്രോള്‍ ലിറ്ററിന് 1.86 യൂറോയും ഡീസലിന് 1.89 യൂറോയുമാണ് ശരാശരി വില. AA Ireland ആണ് ഇതു സംബന്ധിച്ച സര്‍വ്വേ നടത്തിയത്. ഇക്കഴിഞ്ഞ ജൂലൈ ഒന്നിലെ കണക്കനുസരിച്ച് പെട്രോലിന് 2.16 യൂറോയും ഡീസലിന് 2.15 യൂറോയുമായിരുന്നു വില. ഇന്ധന വിലയിലെ കുറവ് സാമ്പത്തീക രംഗം ശരിയായ ദിശയിലേയ്ക്ക് നീങ്ങുന്നു എന്നതിന്റെ സൂചനയാണെന്നാണ് വിദഗ്ദരുടെ അഭിപ്രായം. കഴിഞ്ഞ മാസങ്ങളിലെ അപേക്ഷിച്ച് വിലയില്‍ കുറവുണ്ടെങ്കിലും മുന്‍ വര്‍ഷങ്ങളിലെ അപേക്ഷിച്ച് ഇപ്പോഴും പ്രെട്രോളിനും ഡീസലിനും ഉയര്‍ന്ന വില തന്നെയാണ് കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് പെട്രോള്‍ ലിറ്ററിന് 1.55 യൂറോയും ഡീസലിന് 1.44 യൂറോയുമായിരുന്നു വില. Share This…

Share This News
Read More

ഡബ്ലിനില്‍ 40 പേരെ നിയമിക്കാനൊരുങ്ങി ഇന്ത്യന്‍ കമ്പനിയായ ടെക് മഹീന്ദ്ര

ഇന്ത്യയിവെ വന്‍കിട മള്‍ട്ടി നാഷണല്‍ കമ്പനിയായ ടെക് മഹീന്ദ്ര ഡബ്ലിനില്‍ 40 പേരെ ഉടന്‍ നിയമിക്കും. മഹീന്ദ്രയുമായി ബന്ധപ്പെട്ട് ഡബ്ലിനില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്ന XDS BRAND എന്ന ബ്രാന്‍ഡിംഗ് ആന്‍ഡ് ഡിസൈന്‍ ഏജന്‍സിയിലേയ്ക്കാണ് നിയമനം. വരും മാസങ്ങളില്‍ തന്നെ ഈ ഏജന്‍സി ഒദ്യോഗികമായി പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ബ്രാന്‍ഡിംഗ്, പാക്കേജിംഗ് എന്നീ സേവനങ്ങള്‍ അയര്‍ലണ്ട് കമ്പനികള്‍ക്കും മള്‍ട്ടി നാഷണല്‍ കമ്പനികള്‍ക്കും നല്‍കുകയാണ് ഏജന്‍സിയുടെ ലക്ഷ്യം. ഫാസ്റ്റ് മൂവിംഗ് കസ്റ്റമര്‍ ഗുഡ്‌സ്, റീട്ടെയ് ആന്‍ഡ് ലൈഫ് സൈയന്‍സ് ഇന്‍ഡസ്ട്രികളിലെ കമ്പനികള്‍ക്കാണ് സഹായം നല്‍കുക. പെരിഗ്രോഡുമായി (perigrod) സഹകരിച്ചായിരിക്കും ഏജന്‍സി ആരംഭിക്കുക. പെരിഗ്രോഡിന്റെ 70 ശതമാനം ഓഹരികള്‍ കഴിഞ്ഞ വര്‍ഷം ടെക് മഹീന്ദ്ര വാങ്ങിയിരുന്നു. XDS BRAND എന്ന പേരിലാണ് നിലവില്‍ ഏജന്‍സി പ്രവര്‍ത്തിക്കുക. നിലവില്‍ 24 പേര്‍ കമ്പനിയുടെ ഭാഗമായിട്ടുണ്ട് ഇത് കൂടാതെയാണ് 40 പേരെ കൂടി നിയമിക്കുക. ഇവരെ…

Share This News
Read More

ഇത്തവണയും ഓണം ആഘോഷമാക്കാന്‍ റോയല്‍ കേറ്ററിംഗിന്റെ വിഭവസമൃദ്ധമായ തനിനാടന്‍ ഓണസദ്യ

മാവേലി നാട്ടിലെ ഓണവിശേഷങ്ങള്‍ കേള്‍ക്കുമ്പോള്‍ അയര്‍ലണ്ടിലെ മലയാളികള്‍ക്ക് ഒരു ഗൃഹാതുരത്വം അനുഭവപ്പെടാറുണ്ട്. എന്നാല്‍ ഓണസദ്യയുടെ കാര്യത്തില്‍ നമുക്ക് അങ്ങനയൊരു പ്രശ്‌നമില്ലെന്ന് അയര്‍ലണ്ട് മലയാളികള്‍ തന്നെ അടക്കം പറയാറുണ്ട്. കാരണം. നാട്ടിലെ തറവാടിന്റെ ഉമ്മറത്ത് ഇലയിട്ടിരുന്നുണ്ണുന്ന അതേ രുചിയുള്ള ഓണസദ്യ അയര്‍ലണ്ട് മലയാളികള്‍ക്ക് സമ്മാനിക്കാന്‍ റോയല്‍ കേറ്ററിംഗ് ഉണ്ടല്ലോ. റോയല്‍ കേറ്ററിംഗിന്റെ ഓണസദ്യയുടെ പെരുമ അയര്‍ലണ്ടില്‍ പ്രശ്‌സ്തമാണ്. പുതുതായി അയര്‍ലണ്ടില്‍ എത്തിയവരോട് ഇവിടെ തഴക്കവും പഴക്കവുമുള്ള പഴയ ആളുകള്‍ ആദ്യം പറയുന്ന അയര്‍ലണ്ട് വിശേഷത്തിലൊന്നാണ് ഈ ഓണ സദ്യ. ഇങ്ങനെ വാമൊഴിയായി വായില്‍ വെള്ളമൂറി റോയല്‍ കേറ്ററിംഗിന്റെ റോയല്‍ ഓണസദ്യ അയര്‍ലണ്ടില്‍ വാഴുകയാണ് എന്നു തന്നെ പറയാം. ഇതിന്റെ പെരുമ അയര്‍ലണ്ടിലെ മലയാളികള്‍ അറിയുന്നത് പരസ്യത്തിലൂടെ അല്ല മറിച്ച് വര്‍ഷങ്ങളായി അവര്‍ അതുണ്ട് ആ സദ്യയുടെ രുചിയും വിഭങ്ങളും റോയല്‍ കേറററിംഗ് എന്ന നാമവും മനസ്സില്‍ കോറിയിട്ടിരിക്കുകയാണ്. അയര്‍ലണ്ട്…

Share This News
Read More

ഹോം കെയര്‍ മേഖലയിലെ വര്‍ക്ക് പെര്‍മിറ്റ് ; നോണ്‍ ഇയു രാജ്യക്കാര്‍ ഇനിയും കാത്തിരിക്കണം

അയര്‍ലണ്ടില്‍ ഹോം കെയര്‍ മേഖലയില്‍ യൂറോപ്യന്‍ യൂണിയന് പുറത്തു നിന്നുള്ളവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കേണ്ടതില്ലെന്നും തല്‍സ്ഥിതി തുടര്‍ന്നാല്‍ മതിയെന്നും സര്‍ക്കാര്‍ തീരുമാനം. സ്റ്റേറ്റ് എംപ്ലോയ്‌മെന്റ് അഫയേഴ്‌സ് ജൂനിയര്‍ മിനിസ്റ്റര്‍ ഡാമിയന്‍ ഇംഗ്ലീഷാണ് ഇക്കാര്യം അറിയിച്ചത്. പാര്‍ലമെന്റില്‍ ഒരു ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഈ മേഖലയിലെ തൊഴിലുടമകള്‍ക്ക് ജോലിക്കാര്‍ക്ക് ആവശ്യം വേണ്ട ജോലി സമയം നല്‍കാന്‍ കഴിയാത്തതും പേയ്‌മെന്റുകളില്‍ വീഴ്ച വരുത്തുന്നതുമാണ് സര്‍ക്കാര്‍ വര്‍ക്ക് പെര്‍മിറ്റ് നല്‍കാത്തിന്റെ കാരണമായി പറയുന്നത്. എന്നാല്‍ നഴ്‌സിംഗ് ഹോമുകളിലും മറ്റും നല്‍കിയ വരുന്ന കെയര്‍ ഗീവര്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ നോണ്‍ ഇയു രാജ്യങ്ങള്‍ക്ക് തുടര്‍ന്നും നല്‍കും. ഇക്കാര്യത്തില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ല. ഹോം കെയര്‍ മേഖലയിലെ പ്രശ്‌നങ്ങളെ തുടര്‍ന്നു നോണ്‍ ഇയു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇക്കഴിഞ്ഞ കാലങ്ങളിലും വര്‍ക്ക് പെര്‍മിറ്റ് നല്‍കിരുന്നില്ല. നോണ്‍ ഇയു രാജ്യങ്ങളിലെ ആളുകള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്ന തൊഴിലുകളുടെ…

Share This News
Read More

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട സമയത്തില്‍ മാറ്റം

ഡബ്ലിന്‍ എയര്‍ പോര്‍ട്ടില്‍ നിന്നും യാത്ര ചെയ്യാനുള്ളവര്‍ എയര്‍ പോര്‍ട്ടില്‍ എത്തേണ്ട സമയത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി മാറ്റം വരുത്തി. ദീര്‍ഘദൂര യാത്രക്കാര്‍ മൂന്നുമണിക്കൂറും ഹ്രസ്വദൂര യാത്രയ്ക്കുള്ളവര്‍ രണ്ട് മണിക്കൂറും മുമ്പ് മാത്രം റിപ്പോര്‍ട്ട് ചെയ്താല്‍ മതിയാകും നേരത്തെ ഇത് യഥാക്രമം നാല് മണിക്കൂറും മൂന്ന് മണിക്കൂറുമായിരിക്കും. എയര്‍ പോര്‍ട്ട് നടപടികളില്‍ കാര്യമായ പുരോഗതിയുണ്ടായതാണ് ഇത്തരമൊരു തീരുമാനത്തിന് കാരണം. എന്നാല്‍ ചെക്ക് ഇന്‍ ലഗേജുള്ളവര്‍ അല്‍പം കൂടി നേരത്തെ എത്തണം. ഇത് പരമാവധി ഒരു മണിക്കൂറാണ്. എയര്‍പോര്‍ട്ടില്‍ ചെക്ക് ഇന്‍ അടക്കമുള്ള കാര്യങ്ങളില്‍ താമസം നേരിടുകയും തിരക്ക് വര്‍ദ്ധിക്കുകയും ചെയ്തതോടെ നിരവധി യാത്രക്കാര്‍ക്ക് ബുക്ക് ചെയ്ത വിമാനം നഷ്ടപ്പെടുകയും ലഗേജുകള്‍ നഷ്ടമാവുകയും ചെയ്തിരുന്നു. എന്നാല്‍ എയര്‍പോര്‍ട്ടിലെ ചെക്ക് ഇന്‍ , സ്‌ക്രീനിംഗ് നടപടികള്‍ കൂടുതല്‍ കാര്യക്ഷമമായി എന്നത് യാത്രക്കാര്‍ക്ക് ഏറെ ആശ്വാസം പകരുന്ന വാര്‍ത്തയാണ് . മാത്രമല്ല ഒരു…

Share This News
Read More

ഇനി ഗാര്‍ഡ പുതിയ യൂണിഫോമില്‍

അയര്‍ലണ്ടിലെ പോലീസ് സേനയായ ഗാര്‍ഡയുടെ യൂണിഫോമില്‍ മാറ്റം. തിങ്കളാഴ്ച മുതലാണ് ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ പുതിയ യൂണിഫോം അണിഞ്ഞു തുടങ്ങിയത്. 100 വര്‍ഷത്തെ ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് യൂണിഫോമില്‍ മാറ്റം വരുത്തുന്നത്. ഇളം നീല പോളോ ഷര്‍ട്ടും മഞ്ഞയും നേവി ബ്ലൂവും ചേര്‍ന്ന വാട്ടര്‍ പ്രൂഫ് ജാക്കറ്റും ചേര്‍ന്നതാണ് യൂണിഫോം. വലിയ പോക്കറ്റോട് കൂടിയ ഓപ്പറേഷണല്‍ ട്രൗസേഴ്‌സും ഉണ്ട്. പഴയ ടൈയോട് കൂടിയ യൂണിഫോം ഔദ്യോഗിക പരിപാടികളിലാവും ഇനി ഉപയോഗിക്കുക. എന്നാല്‍ തൊപ്പി പഴയതു തന്നെയായിരിക്കും. 560 സ്റ്റേഷനുകളിലായി 13,000 സേനാംഗങ്ങള്‍ക്ക് യൂണിഫോം വിതരണം ചെയ്തു. 1987 ലും 2018 ലുമാണ് ഇതിനുമുമ്പ് യൂണിഫോമില്‍ വിത്യാസം വരുത്തിയത്. ഗാര്‍ഡ, സര്‍ജന്റ്‌സ് ,ഇന്‍സ്‌പെക്ടര്‍ എന്നിവരുടെ യൂണിഫോമിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. യൂണിഫോമില്‍ ഗാര്‍ഡയുടെ എംബ്ലവും ഉണ്ടായിരിക്കും. സൂപ്രണ്ട് മുതല്‍ കമ്മീഷണര്‍ വരെയുള്ളവരുടെ യൂണിഫോമില്‍ മാറ്റങ്ങളില്ല. സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ ശുപാര്‍ശയനുസരിച്ചാണ്…

Share This News
Read More

ജി ഐ സി സി- ഗോൾവെ ഓണം സെപ്റ്റംബർ മൂന്നിന്.  

കോവിഡ് കാലത്തിന്റെ ഇടവേളയ്ക്കു ശേഷം ഗോൾവേയിൽ ആഘോഷങ്ങളുടെ പൂര പറമ്പുസൃഷ്ടിയ്ക്കാൻ ഗോൾവേ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി (GICC)യുടെ നേതൃത്വത്തിൽ ഓണാഘോഷം സെ പ്റ്റംബർ മൂന്ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിയ്ക്കുന്നു.ഗോൾവേയിലെ Salthill ഉള്ള Leisureland ഓഡിറ്റോറിയത്തിലാണ് ഓണാഘോഷം സജ്ജമാക്കുന്നത്‌. വാശിയേറിയ വടം വലി മത്സരത്തിന് ശേഷം, റോയൽ കാറ്ററേഴ്സ് ഡബ്ലിന് ഒരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയും, തുടർന്ന് ഗോൾവേയിലെ കലാകാരന്മാരുടെ വിവിധ കലാപ്രകടനങ്ങളും,”സോൾ ബീറ്റ്‌സ്” ഡബ്ലിൻ ഒരുക്കുന്ന ഗംഭീര ഗാനമേളയും ഉണ്ടായിരിക്കും. ഒരിടവേളയ്ക്കു ശേഷം എത്തുന്ന ആദ്യത്തെ ഓണാഘോഷത്തെ വരവേൽക്കാൻ ഗോൾവെജിയൻസ് കലാപരിപാടികൾ പ്രാക്ടീസ് ചെയ്തും മറ്റു തയ്യാറെടുപ്പുകൾ നടത്തിയും അത്യന്തം ഉത്സാഹത്തോടെയും ആവേശത്തോടെയും കാത്തിരിക്കുന്നു. കഴിഞ്ഞ 3 വർഷത്തിനുള്ളിൽ അയർലണ്ടിൽ എത്തിയിരിക്കുന്ന മലയാളികളുടെ ആദ്യത്തെ ഐറിഷ് ഓണവും ആയിരിക്കും എന്ന പ്രത്യേകത ഉള്ളതിനാൽ ഇക്കുറി ഏവരുടെയും സജീവ സാന്നിധ്യം ആണ് പ്രതീക്ഷിക്കുന്നത്. തദവസരത്തിൽ GICC കഴിഞ്ഞ…

Share This News
Read More

ഓണാഘോഷത്തിനൊരുങ്ങി ലെറ്റര്‍ക്കെനിയിലെ മലയാളി സമൂഹം

മവേലി നാടിന്റെ മധുരസ്മരണകള്‍ അയവിറക്കി കേരളക്കര ഓണഘോഷത്തിലേയ്ക്ക് കടക്കുകയാണ്. ഓണവും ഓണക്കാലവും ലോകത്തിന്റെ ഏത് കോണിലായാലും മലയാളിക്ക് സമ്മാനിക്കുന്നത് ഗൃഹാതുരത്വത്തിന്റെ മധുരസ്മരണകളാണ്. ഓണക്കാലത്തിന്റെ പൊലിമ ഒട്ടും ചോരാതെ ആഘോഷത്തിനൊരുങ്ങുകയാണ് അയര്‍ലണ്ട് ലെറ്റര്‍ക്കെനിയിലെ മലയാളി സമൂഹവും. സെപ്റ്റംബര്‍ 11 ഞായറാഴ്ച ലെറ്റര്‍ക്കെനിയിലെ റാഡിസം ബ്ലൂ ഹോട്ടലിലാണ് ആഘോഷപരിപാടികള്‍ നടക്കുക. രാവിലെ ഒമ്പതിനാരംഭിക്കുന്ന ആഘോഷങ്ങള്‍ വൈകുന്നേരം ആറുമണിയോടെ സമാപിക്കും. ഓണക്കളികള്‍, കലാപരിപാടികള്‍, പൂക്കളം , ശിങ്കാരിമേളം , മാവേലി , തിരുവാതിര വടംവലി , വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. ആഘോഷ പരിപാടികളിലേയ്ക്കുള്ള പ്രവേശനം പാസ് മൂലമാണ്. 15 വയസ്സിന് മുകളിലേയ്ക്കുള്ളവര്‍ക്ക് 25 യൂറോയും 15 വയസ്സുവരെയുള്ളവര്‍ക്ക് 15 യൂറോയുമാണ് പാസിന് ഈടാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറില്‍ വിളിയ്ക്കാവുന്നതാണ്. 0894142349, 0851631030, 087604585, 0894797699, 0892540805, 0894441932 Share This News

Share This News
Read More