നാട്ടിൽ ട്രെൻഡിങ് ആയ ചട്ടി ചോറ് ഇപ്പോൾ അയർലണ്ടിലും. റോയൽ ഇന്ത്യൻ കുസീൻ അവരുടെ എല്ലാ ബ്രാഞ്ചുകളിലും ഇപ്പോൾ അതി രുചികരമായ ചട്ടി ചോറ് ലഭ്യമാക്കി തുടങ്ങിയതായി അറിയിച്ചു. റോയൽ ഇന്ത്യൻ കുസീനിന്റെ ചട്ടി ചോറ് പ്രോമോ വീഡിയോ കണ്ടാൽ നാവിൽ കൊതിയൂറും. പിന്നെ കഴിക്കാതിരിക്കാൻ പറ്റില്ല. Sandyford Address: Block A, Ravenscourt Business Park, Sandyford Industrial Estate, Dublin 18 Phone: +353 1 293 4793 Open Hours Tuesday – Thursday, Sunday: 04:00 pm to 22:30 pm. Friday, Saturday: 04:00 pm to 23:00 pm. Closed on Monday. Ashbourne Address: 4a Bridge St, Milltown, Ashbourne, Co. Meath, A84 E177, Ireland Phone: 01 908 1436 | 01…
Buffet ഒരുക്കി അഷ്ബോൺ റോയൽ ഇന്ത്യൻ കുസീൻ
നിങ്ങൾ ഒരു ഭക്ഷണ പ്രേമി ആണോ? ആർക്കെങ്കിലും ഒരു അടിപൊളി ട്രീറ്റ് കൊടുക്കണോ? ഇതാ നല്ലൊരു അവസരം. നല്ല സൂപ്പർ Buffet മെനുവുമായി റോയൽ ഇന്ത്യൻ കുസീൻ തയ്യാറായി കഴിഞ്ഞു. റോയൽ ഇന്ത്യൻ കുസീനിന്റെ അഷ്ബോൺ ബ്രാഞ്ചിൽ മാത്രമാണ് ഇപ്പോൾ ഈ കിടിലൻ Buffet ഓഫർ. 25-ൽ അധികം ഐറ്റംസ് ആണ് ഈ Buffet Menu-ൽ ഉള്ളത്. അതും വെറും 15.99 യൂറോയ്ക്ക്. പത്ത് വയസിൽ താഴെയുള്ള കുട്ടികൾക്ക് 7.99 യൂറോയുമാണ് ചാർജ്ജ്. ഇത് റോയൽ ഇന്ത്യൻ കുസീനിന്റെ Buffet മെനുവിന്റെ ലോഞ്ചിങ് ഓഫർ ആണ്. ജനുവരി 20 നാണ് റോയൽ ഇന്ത്യൻ കുസീൻ ഈ Buffet Menu ആരംഭിക്കുന്നത്. എല്ലാ വീക്കെന്റിലും Buffet Menu ഉണ്ടായിരിക്കുമെന്ന് റോയൽ ഇന്ത്യൻ കുസീൻ അറിയിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് 04 മണി മുതൽ രാത്രി 10 വരെയും. ശനി,…
തങ്കു ബ്രദർ ഡബ്ലിനിൽ ശുശ്രൂഷിക്കുന്നു.
ഡബ്ലിൻ : ഹെവൻലി ഫീസ്റ് അയർലൻഡ് സഭയുടെ ആഭിമുഖ്യത്തിൽ 2024 ജനുവരി 19 (വെള്ളി) വൈകിട്ട് 6 മണിക്ക് നടത്തപ്പെടുന്ന ഇന്നർ ചേമ്പർ ഫാമിലി മീറ്റിൽ ലോക പ്രശസ്ത സുവിശേഷകൻ ഡോ. മാത്യു കുരുവിള [തങ്കു ബ്രദർ ] ശുശ്രൂഷിക്കുന്നു. കേരളത്തിലെ കോട്ടയം എന്ന പട്ടണത്തിൽ തുടക്കമിട്ട് ഇന്ന് ലോകമെങ്ങും സുവിശേഷത്തിന്റെ അഗ്നി കത്തിപ്പടർത്തുന്ന ഉണർവിന്റെ മുന്നേറ്റമായ ഹെവൻലി ഫീസ്റ്റിന്റെ സ്ഥാപക പ്രസിഡണ്ടാണ് തങ്കു ബ്രദർ എന്നറിയപ്പെടുന്ന ഡോ. മാത്യു കുരുവിള. Venue: 7 Le Fanu Rd, Ballyfermot Rd, Cherry Orchard, Dublin, D10 NH74 കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക. 0899473261/ +44 7828096655 . Share This News
MASS EVENTS MUSIC FESTI 2024
അയർലണ്ടിന്റെ ചരിത്രത്തിൽ ആദ്യമായി 7 മ്യൂസിക്ക് ബാൻഡുകളും 40 ൽ പരം കലാകാരന്മാരും ഒരേ വേദിയിൽ ഒരേ ദിവസം അണിനിരക്കുകയാണ്. അയർലണ്ടിലെ ഇന്ത്യൻ കമ്മ്യൂണിറ്റികൾക്കിടയിലെ സുപരിചിതമായ മാസ്സ് ഇവന്റ്സ് ആണ് മ്യൂസിക്ക് ഫെസ്റ്റി 2024 അവതരിപ്പിക്കുന്നത്. ലിങ്ക് പ്ലസ് ക്രിയേറ്റിംഗ് കരിയേഴ്സ് സ്പോൺസർ ചെയ്യുന്ന മ്യൂസിക്ക് ഫെസ്റ്റിയുടെ ഫോട്ടോഗ്രാഫി പാർട്ണർ ഫോട്ടോഫാക്ടറി ആണ്. ഇന്ത്യൻ സംഗീതത്തിന് പുതിയ രൂപവും ഭാവവും നൽകികൊണ്ട് മ്യൂസിക്ക് ഫെസ്റ്റിയിൽ പെർഫോം ചെയ്യാൻ വരുന്നത് അയർലൻഡിലെ മികച്ച ബാൻഡുകളായ കെ നോർത്ത്, എം 50, ഡാഫോഡിൽസ്, റിഥം നീനാ, ബാക്ക്ബെഞ്ചേഴ്സ്, കാർമിക്ക്, മെഹ്ഫിൽ എന്നിവരാണ്. ഡബ്ലിൻ ചർച്ച് ഓഫ് സയന്റോളജി ആൻഡ് കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് ജനുവരി 13 ശനിയാഴ്ച്ച 4 മണിക്ക് തുടങ്ങുന്ന ഈ സംഗീത വിരുന്നിന്റെ ടിക്കറ്റുകൾ eventblitz.ie ഇൽ ലഭ്യമാണ്. Share This News
ജോബ് സീക്കേഴ്സ് ആനുകൂല്യത്തിനുള്ള പുതിയ കരട് നിയമത്തിന് കാബിനറ്റ് അംഗീകാരം നൽകി
ശമ്പളവുമായി ബന്ധപ്പെട്ട ആനുകൂല്യം സാമൂഹിക ക്ഷേമ സംവിധാനത്തിന്റെ അടിസ്ഥാന പരിഷ്കരണത്തെ പ്രതിനിധീകരിക്കുന്നു ജോലി ഉണ്ടായിരുന്ന ആളുകൾക്ക് അവരുടെ തൊഴിൽ നഷ്ടപ്പെടുകയാണെങ്കിൽ മെച്ചപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കും. ഈ വർദ്ധനവ് ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. പുതിയ സംവിധാനത്തിന് കീഴിൽ, ഇനിപ്പറയുന്ന രീതിയിൽ മൂന്ന് പേയ്മെന്റ് നിരക്കുകൾ ഉണ്ടാകും: 1. കുറഞ്ഞത് അഞ്ച് വർഷത്തെ PRSI സംഭാവനകൾ നൽകിയിട്ടുള്ള ആളുകൾക്ക് പരമാവധി €450 അല്ലെങ്കിൽ നിങ്ങളുടെ മുൻ വരുമാനത്തിന്റെ 60 ശതമാനം ഉയർന്ന നിരക്ക്. ആദ്യ മൂന്ന് മാസത്തേക്ക് 450 യൂറോ നിരക്ക് നൽകും. 2. പരമാവധി €375, അല്ലെങ്കിൽ നിങ്ങളുടെ മുൻ വരുമാനത്തിന്റെ 55 ശതമാനം രണ്ടാം നിരക്ക്. ഇത് തുടർന്നുള്ള മൂന്ന് മാസത്തേക്ക് നൽകും. 3. പരമാവധി €300-ന്റെ മൂന്നാമത്തെ നിരക്ക്, അല്ലെങ്കിൽ അവസാന മൂന്ന് മാസത്തെ നിങ്ങളുടെ മുൻ വരുമാനത്തിന്റെ 50 ശതമാനം. അതായത്,…
ക്രിസ്മസ് ന്യൂ ഇയർ നെ വരവേറ്റ് Dungarvan Malayali Association (DMA)
Dungarvan Malayali Association (DMA)ന്റെ അതിമനോഹരമായ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ 2023 ഡിസംബർ 28 നു Dungarvan Fusion centre ൽ വച്ച് നടത്തപ്പെട്ടു. ഇതോടൊപ്പം അസോസിയേഷന്റെ ഒന്നാം വാർഷികവും വർണ്ണാഭമായി ആഘോഷിച്ചു. വ്യാഴാഴ്ച 2 മണിമുതൽ Dungarvan Fusion Centre ൽ എത്തുന്നവരെ സ്വാഗതം ചെയ്ത് ക്രിസ്മസ് പാപ്പയും ക്രിസ്മസ് ട്രീ ഉം മാതാപിതാക്കമാരും ആട്ടിടയന്മാരും ഉണ്ണിയേശുനെ കാണാൻ എത്തിയ രാജാക്കന്മാരുംമൊക്കെ നിറഞ്ഞു പുൽകൂട് എല്ലാവരുടെയും മനസ് നിറച്ച കാഴ്ച ആയിരുന്നു. ആഘോഷങ്ങൾക് തുടക്കം കുറിച്ചുകൊണ്ട് സാന്റാ കേക്ക് കട്ട് ചെയ്യുകയും തുടർന്ന് അതിമനോഹരമായ കരോളും കുട്ടികളുടെ ഗെയിമുകളും നടത്തപ്പെട്ടു.സംഗീതസാന്ദ്രമായ ഒരു സന്ധ്യ സമ്മാനിച്ചുകൊണ്ട് Angel Beats Waterford ന്റെ ഗാനമേളക്കൊപ്പം കുട്ടികളും മുതിർന്നവരും ചുവട് വെയ്ക്കാനും ആരഭിച്ചതോടുകൂടി ഈ വർഷത്തെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ വൻ വിജയമായി മാറി. Dungarvan Malayali Association…
കിൽകോക്ക് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് നവവത്സര ആഘോഷം
“സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും വർണങ്ങൾ മാനത്ത് വിരിയുന്ന ഈ ക്രിസ്മസ് വേളയിൽ എല്ലാവർക്കും കിൽകോക്ക് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ഹൃദയം നിറഞ്ഞ ക്രിസ്മസ് നവവത്സര ആശംസകൾ. തികച്ചും വിത്യസ്തമായി ആയിരുന്നു കിൽകോക്ക് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ഈ വർഷത്തെ ക്രിസ്മസ് കാരൾ. ഐറിഷ് ക്യാൻസർ സൊസൈറ്റിക്ക് വേണ്ടിയുള്ള ഫണ്ട് ശേഖരണാർത്ഥം കിൽകോക്ക് സ്ക്വയറിൽ ആയിരുന്നു ക്രിസ്മസ് കാരൾ. മനോഹരമായ ഇംഗ്ലീഷ്, മലയാളം കാരൾ ഗാനങ്ങൾ ആലപിച്ചു എല്ലാവരുടെയും പ്രീതി പിടിച്ചു പറ്റി കിൽകോക്ക് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ. കന്യാ മറിയം, ഔസേപ്പ് പിതാവ്, സാന്റാ, നൂറുകണക്കിന് ആളുകൾ, എല്ലാം കൊണ്ടും വർണാഭമായ അനുഭവത്തിന് സാക്ഷ്യം വഹിച്ചു ചരിത്രത്തിൽ ആദ്യമായി കിൽകോക്ക് സ്ക്വയർ. കിൽകോക്ക് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ഈ വർഷത്തെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ 2023 ഡിസംബർ മാസം 29 തീയതി വൈകുന്നേരം 5 മണി…
കൊതിയൂറും ക്രിസ്തുമസ് കിറ്റുമായി റോയൽ കേറ്ററിംഗ്
ക്രിസ്തുമസ് എന്നും സന്തോഷത്തിന്റെയും ആഘോഷത്തിന്റേയും ദിനമാണ്. കൂട്ടുകാരും വീട്ടുകാരുമെല്ലാം ഒന്നിച്ചുകൂട്ടുന്ന വർഷത്തിലെ ഒരു പക്ഷേ ഏറ്റവും വലിയ ആഘോഷത്തിന്റെ ദിനം കൂടിയാണ് ക്രിസ്തുമസ്സ് ഏവർക്കും. അയർലണ്ടിലെ ഈ വർഷത്തെ ക്രിസ്തുമസ് ദിനം ആഘോഷമാക്കാൻ രുചിക്കൂട്ടുമായി എത്തുകയാണ് റോയൽ കേറ്ററിംഗ്. കൊതിയൂറും ക്രിസ്തുമസ് കിറ്റുമായി എത്തിയിരിക്കുകയാണ് റോയൽ കേറ്ററിംഗ് ഈ വർഷം. ഇതിനായുള്ള പ്രീ ബുക്കിങ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. സിംഗിൾ പായ്ക്ക് ആയോ ഫാമിലി പായ്ക്ക് ആയോ ഓർഡർ ചെയ്യാവുന്നതാണ്. സിംഗിൾ പായ്ക്ക്ക്കിന് 25 യൂറോയും ഫാമിലി പായ്ക്കിന് 85 യൂറോയുമാണ്. കൂടാതെ അഡിഷണൽ സൈഡ് ഡിഷുകളും പ്രത്യേകമായി ഓർഡർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ചുവടെ കൊടുത്തിരിക്കുന്ന പോസ്റ്റർ കാണാവുന്നതാണ്. ഡിസംബർ 24ആം തിയതി പ്രീ ബുക്കിങ് ക്ലോസ് ചെയ്യുമെന്ന് റോയൽ കേറ്ററിംഗ് അറിയിച്ചു. ഇപ്പോൾ തന്നെ വിളിക്കാം: റോയൽ കേറ്ററിംഗ്: 0894562231, 0892570852 Collection Time:…
ലിമെറിക്ക് മാർത്തോമാ പ്രെയർ ഗ്രൂപ്പിന്റെ വിശുദ്ധ കുർബാനയും ക്രിസ്മസ് കരോൾ സർവീസ് പ്രോഗ്രാമും
ലിമെറിക്ക് മാർത്തോമാ പ്രെയർ ഗ്രൂപ്പിന്റെ വിശുദ്ധ കുർബാനയും ക്രിസ്മസ് കരോൾ സർവീസ് പ്രോഗ്രാം December 22 നു. ഡബ്ലിന് Nazareth Marthoma Church ന്റെ ഭാഗമായ ലിമറിക്ക് മാര്ത്തോമ പ്രെയര് ഗ്രൂപ്പിന്റെ വിശുദ്ധ കുര്ബ്ബാനയും കരോൾ സർവീസ് ഡിസംബർ 22 നു Adare St Nicholas Church ഇൽ വെച്ച് 22ന് വൈകുന്നേരം നാല് മണിക്ക്, കുര്ബ്ബാനയ്ക്ക് Rev Varughese Koshy നേത്രതും വഹിക്കും. . Share This News
കുട്ടികളുടെ സിറ്റിസൺഷിപ് ആപ്ലിക്കേഷനും ഇപ്പോൾ ഓൺലൈനിൽ
2023 ലാണ് അയർലൻഡ് ആദ്യമായി സിറ്റിസൺഷിപ് അപേക്ഷകൾ ഓൺലൈൻ ആക്കി തുടങ്ങിയത്. എന്നാൽ പ്രായപൂർത്തിയായവരുടെ ആപ്ലിക്കേഷനുകൾ മാത്രമാണ് ഇതുവരെ ഓൺലൈനായി സ്വീകരിച്ചിരുന്നത്. കുട്ടികൾകളുടെ അപേക്ഷകൾ ഓൺലൈനിലേയ്ക്ക് മാറുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇപ്പോൾ മുതലാണ് (04 ഡിസംബർ) ഇത് നിലവിൽ വന്നത്. സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള തുടർച്ചയായ പ്രതിബദ്ധതയുടെ ഭാഗമായി, കുട്ടികളുടെ പൗരത്വ അപേക്ഷകൾ ഇപ്പോൾ ഓൺലൈനായി ചെയ്യാം. ഓൺലൈൻ അപേക്ഷകൾ ഉപഭോക്താക്കൾക്ക് പ്രക്രിയ എളുപ്പമാക്കുന്നു, അവർക്ക് പ്രസക്തമായ ഫോമുകൾ എളുപ്പത്തിൽ പൂരിപ്പിക്കാനും ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യാനും പേയ്മെന്റുകൾ നടത്താനും ഒരു ബട്ടണിൽ ക്ലിക്ക് ചെയ്യാനും അവരെ അനുവദിക്കുന്നു. ഫോമുകൾ തടസ്സമില്ലാത്ത അപേക്ഷാ പ്രക്രിയ നൽകുകയും ഒരു ആപ്ലിക്കേഷന് ആവശ്യമായ കാര്യങ്ങളിലൂടെ അപേക്ഷകരെ നയിക്കാൻ സഹായിക്കുകയും ചെയ്യും. മൈനർ അപേക്ഷകൾക്കായുള്ള ഒരു ഓൺലൈൻ ഫോമിന്റെ വികസനം (ഫോം 11) ഇപ്പോൾ പൂർത്തിയായി, താഴെയുള്ള ലിങ്കിൽ ലഭ്യമാണ്. https://inisonline.jahs.ie/user/login അപേക്ഷാ ഫോമുകൾ…