വിന്റര്‍ വാക്‌സിഷേനഷന്‍ പ്രോഗ്രാം ആരംഭിച്ചു

രാജ്യത്ത് വിന്റര്‍ വാക്‌സിനേഷന്‍ പ്രോഗ്രാം ആരംഭിച്ചു. ഫ്‌ളൂ വാക്‌സിനും ഒപ്പം കോവിഡ് ബൂസ്റ്റര്‍ ഡോസുമാണ് പ്രോഗ്രാമിന്റെ ഭാഗമായി നല്‍കുന്നത്. രാജ്യത്ത് ഇപ്പോഴും ഒമിക്രോണ്‍ സാന്നിധ്യമുള്ളതിന്റെ പശ്ചാത്തലത്തിലാണ് കോവിഡ് ബൂസ്റ്റര്‍ ഡോസും നല്‍കുന്നത്. ഒക്ടോബര്‍ മൂന്ന് തിങ്കളാഴ്ച മുതല്‍ വാക്‌സിനേഷന്‍ ആരംഭിച്ചു. കോവിഡ് ബൂസ്റ്റര്‍ ഡോസിനൊപ്പം തന്നെയാകും ഫ്‌ളൂ വാക്‌സിനും നല്‍കുക. അര്‍ഹതപ്പെട്ട വിഭാഗങ്ങള്‍ക്ക് വാക്‌സിനേഷന്‍ സൗജന്യമായിരിക്കും. എച്ച്എസ്ഇയുടെ നേതൃത്വത്തിലാണ് വാക്‌സിനേഷന്‍ നടക്കുന്നത്. പ്രായമായവരും ഗുരുതര രോഗങ്ങളുള്ളവരും വാക്‌സിന്‍ സ്വീകരിച്ച് രോഗ പ്രതിരോധം നേടണമെന്ന് എച്ച്എസ്ഇ ആവശ്യപ്പെട്ടു. 65 വയസ്സിന് മുകളിലുള്ളവര്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കും രണ്ട് മുതല്‍ 17 വയസ്സു വരെയുള്ള കുട്ടികള്‍, ദീര്‍ഘനാളായി രോഗബാധയുള്ളവര്‍, ഗര്‍ഭിണികളായ സ്ത്രീകള്‍ എന്നിവര്‍ക്ക് വാക്‌സിന്‍ സൗജന്യമായിട്ടായിരിക്കും നല്‍കുക. ആരോഗ്യ വകുപ്പിന്റെ 15 സെന്ററുകള്‍, തെരഞ്ഞെടുക്കപ്പെട്ട ജിപികള്‍, ഫാര്‍മസികള്‍ എന്നിവിടങ്ങളിലൂടെ വാക്‌സിനേഷന്‍ നടക്കുന്നത്. Share This News

Share This News
Read More

യുകെ എന്‍എച്ച്എസില്‍ നിന്നും ഇക്കഴിഞ്ഞ വര്‍ഷം കൊഴിഞ്ഞു പോയത് 40,000 നേഴ്‌സുമാര്‍

ലോകത്തിലെ പ്രമുഖ തൊഴില്‍ ദാതാക്കളിലൊന്നായ യുകെ എന്‍എച്ച്എസില്‍ നിന്നും നഴ്‌സുമാര്‍ വലിയ തോതില്‍ ജോലി ഉപേക്ഷിച്ച് പോകുന്നതായി റിപ്പോര്‍ട്ടുകള്‍. പുറത്തു വന്ന കണക്കുകള്‍ പ്രകാരം ഇക്കഴിഞ്ഞ വര്‍ഷം മാത്രം 40,000 നഴ്‌സുമാരാണ് ഇവിടെ നിന്നും ജോലി ഉപേക്ഷിച്ചത്. Nuffield Trust think നടത്തിയ പഠന റിപ്പോര്‍ട്ട് ബിബിസിയാണ് പുറത്തു വിട്ടത്. വര്‍ഷങ്ങളുടെ പ്രവൃത്തി പരിചയവും സ്‌കില്ലും ഉള്ള നഴ്‌സുമാരാണ് ജോലി ഉപേക്ഷിക്കുന്നതെന്നാണ് വിവരം. 44000 നേഴ്‌സുമാരാണ് എന്‍എച്ച്എസില്‍ പുതുതായി ജോലിയില്‍ പ്രവേശിച്ചത്. 50000 പേരെ നിയമിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. കൂടുതല്‍ ആളുകള്‍ ജോലിയില്‍ പ്രവേശിക്കുന്നുണ്ടെങ്കിലും പ്രവര്‍ത്തന പരിചയമുള്ളവരുടെ കൊഴിഞ്ഞുപോക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു എന്നു റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നു. ഇതിനാല്‍ തന്നെ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് നിബന്ധനകളില്‍ എന്‍എച്ച്എസ് ഇളവു വരുത്തിയേക്കുമെന്നാണ് അഭ്യൂഹങ്ങള്‍. ജോലി സമ്മര്‍ദ്ദവും ഒപ്പം വര്‍ക്ക് -ലൈഫ് ബാലന്‍സ് മെയിന്റൈന്‍ ചെയ്യാന്‍ സാധിക്കാത്തതുമാണ് പലരേയും ജോലി ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും…

Share This News
Read More

അയര്‍ലണ്ടിലെ ഇന്ത്യന്‍ എംബസിയില്‍ ഒഴിവുകള്‍ : ഇപ്പോള്‍ അപേക്ഷിക്കാം

ഡബ്ലിനില്‍ പ്രവര്‍ത്തിക്കുന്ന അയര്‍ലണ്ട് ഇന്ത്യന്‍ എംബസിയില്‍ ഒഴിവുകള്‍. മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടിവ് തസ്തികയിലേയ്ക്കാണ് നിയമനം. ഈ മാസം 20 മുമ്പാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. യോഗ്യതാ മാനദണ്ഡങ്ങള്‍ താഴെ പറയുന്നു. എക്കണോമിക്‌സ് / കൊമേഴ്‌സ് / മാര്‍ക്കറ്റിംഗ്/ ഫിനാന്‍സ് വിഷയങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാന്‍ സാധിക്കണം റിസേര്‍ച്ച് , റിപ്പോര്‍ട്ടിംഗ് , മോണിറ്ററിംഗ് എന്നിവയില്‍ അനലിറ്റിക്കല്‍ സ്‌കില്‍ ഉണ്ടാവണം. കംപ്യൂട്ടര്‍ പരിജ്ഞാനവും എംഎസ് ഓഫീസ് ടൂള്‍സ്, വെബ് ആപ്ലിക്കേഷന്‍ , അനലറ്റില്‍ ടൂള്‍സ് എന്നിവയില്‍ ഗ്രാഹ്യം വേണം. മികച്ച ആശയവിനിമയ ശേഷി അനിവാര്യമാണ് (Verbal and Written) സമാന തസ്തികയില്‍ മുമ്പ് ജോലി ചെയ്തുള്ള പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും അയര്‍ലണ്ടില്‍ താമസിക്കാനും ജോ ചെയ്യാനുമുള്ള നിയമപരമായ അനുവാദമുള്ളവരായിരിക്കണം (valid vis / permission to work in ireland) ശമ്പളം Gross…

Share This News
Read More

റോയല്‍ കേറ്ററിംഗ് – ഫുഡ് മാക്‌സ് റിം ജിം 2022 ; ആവേശം വിതറുന്ന സംഗീത സായാഹ്നത്തിനായി പ്രതീക്ഷയോടെ അയര്‍ലണ്ട് മലയാളികള്‍

അയര്‍ലണ്ട് മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സുന്ദര മുഹൂര്‍ത്തത്തിലേയ്ക്കുള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞു. ആവേശം വിതറാന്‍ പ്രിയതാരങ്ങള്‍ എത്തുന്നതിന്റെ സന്തോഷത്തിലാണ് അയര്‍ലണ്ട് മലയാളി സമൂഹം. ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച് അവതാരണ മികവിന്റെ ആള്‍രൂപമായ മലയാളിയുടെ പ്രിയ ഗായിക റിമി ടോമിയും വിത്യസ്ത ഭാഷകളില്‍ പാട്ടിന്റെ പാലാഴി തീര്‍ക്കുന്ന ജനപ്രിയ പിന്നണി ഗായകന്‍ അനൂപ് ശങ്കറും ലൈവ് ബാന്‍ഡിന്റെ അകമ്പടിയോടെ അരങ്ങില്‍ കലാവസന്തം തീര്‍ക്കുമ്പോള്‍ ആസ്വാദകമനസ്സുകളില്‍ ആവേശപ്പെരുമപെയ്യുമെന്നുറപ്പ്. മലയാളത്തനിമയുടെ രുചിവസന്തം തീര്‍ത്ത് അയര്‍ലണ്ട് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ റോയല്‍ കേറ്ററിംഗാണ് റോയല്‍ കേറ്ററിംഗ് – ഫുഡ് മാക്‌സ് റിം ജിം -2022 അയര്‍ലണ്ടിന്റെ മണ്ണില്‍ അണിയിച്ചൊരുക്കുന്നത് എന്ന പ്രത്യേകതയും ഉണട്്. നവംബര്‍ 18 ന് ഡബ്ലിനിലും 19 ന് ഗാല്‍വേയിലും നവംബര്‍ 20 ന് കോര്‍ക്കിലുമാണ് കലാവിരുന്ന് അരങ്ങേറുന്നത്. റോയല്‍ ഇന്ത്യന്‍ കുസിന്‍സും റോയല്‍ കേറ്ററിംഗ് ആന്‍ഡ്…

Share This News
Read More

കോവിഡ് വന്നവര്‍ക്കുള്ള എന്‍ഹാന്‍സ്ഡ് ഇല്‍നെസ് ബെനഫിറ്റ് സ്‌കീം അവസാനിക്കുന്നു

അയര്‍ലണ്ടില്‍ കോവിഡ് മഹാമാരിയെ തുടര്‍ന്ന് ജനതയ്ക്ക് കൈത്താങ്ങാകാന്‍ സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ഏറ്റവും ജനപ്രിയമായ പദ്ധതിയായിരുന്നു എന്‍ഹാന്‍സ്ഡ് ഇല്‍നെസ് ബെനഫിറ്റ് സ്‌കീം. എന്നാല്‍ ഈ സ്‌കീമിന്റെ കാലാവധി അവസാനിക്കുകയാണ്. കോവിഡ് വന്നതിനെ തുടര്‍ന്ന് ജോലിക്ക് പോകാനാവാതെ വരുമാന മാര്‍ഗ്ഗം നിലച്ചവര്‍ക്കാണ് ഈ സഹായം നല്‍കിയിരുന്നത്. ആഴ്ചയില്‍ 350 യൂറോയായിരുന്നു സഹായ ധനമായി നല്‍കിയിരുന്നത്. എന്നാല്‍ കോവിഡ് ഭീഷണി അകന്നതോടെയാണ് സര്‍ക്കാര്‍ ഈ സ്‌കീം നിര്‍ത്തലാക്കുന്നത്. എന്നാല്‍ കോവിഡ് വന്നത് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം സെല്‍ഫ് ഐസൊലേറ്റ് ആകുന്നവര്‍ക്കോ വിശ്രമം എടുക്കേണ്ടി വന്നവര്‍ക്കോ ഇപ്പോഴും ഈ ആനുകൂല്ല്യങ്ങള്‍ക്കായി അപേക്ഷിക്കാം. എന്നാല്‍ 208 യൂറോ എന്ന സ്റ്റാന്‍ഡേര്‍ഡ് പേയ്‌മെന്റായിരിക്കും ഇവര്‍ക്ക് ലഭിക്കുക Share This News

Share This News
Read More

എച്ച്എസ്ഇ യുടെ റിലൊക്കേഷന്‍ പാക്കേജ് 4000 യൂറോയിലധികം

വിദേശത്ത് ജോലി ചെയ്യുന്ന നഴ്‌സുമാര്‍ അയര്‍ലണ്ടില്‍ ജോലിക്കായി എത്തുമ്പോള്‍ എച്ച്എസ്ഇ നല്‍കുന്ന റിലൊക്കേഷന്‍ പാക്കേജ് സംബന്ധിച്ച കണക്കുകള്‍ പുറത്ത്. നാലായിരം യൂറോയിലധികമാണ് റിലൊക്കേഷന്‍ പാക്കേജായി നല്‍കുന്നത്. യൂറോപ്യന്‍ യൂണിയന്റെ അകത്ത് ജോലി ചെയ്കശേഷം വരുന്നവരാണെങ്കില്‍ അക്കമഡേഷന്‍ അലവന്‍സും ഫ്‌ളൈറ്റ് അലവന്‍സും ഉള്‍പ്പെടെ 3910 യൂറോയാണ് നല്‍കുന്നത്. എന്നാല്‍ യൂറോപ്യന്‍ യൂണിയന് പുറത്ത് ജോലി ചെയ്തിരുന്നവരാണെങ്കില്‍ അവര്‍ക്ക് ലഭിക്കുക 4000 യൂറോയിലധികമായിരിക്കും. ഇവര്‍ക്ക് രജിസ്‌ച്രേഷന്‍ ഫീസ്, വിസാ ചാര്‍ജ് എന്നിവ ഉള്‍പ്പടെയായിരിക്കും ലഭിക്കുക.. ഉദ്യോഗാര്‍ത്ഥി അവിടെ നിന്നാണ് വരുന്നത് എന്നതിനെ അപേക്ഷിച്ചായിരിക്കും കൃത്യമായ തുക പറയാനാവുക എന്ന് എച്ച്എസ്ഇ വക്താവ് പറഞ്ഞു. ലോകോത്തരമായ റിലൊക്കേറ്റിംഗ് പാക്കേജ് നല്‍കി മികച്ച ജീവനക്കാരെ അയര്‍ലണ്ട് ആരോഗ്യ വകുപ്പിലേയ്‌ക്കെത്തിക്കുക എന്നതാണ് സര്‍ക്കാരും ആരോഗ്യവകുപ്പും ലക്ഷ്യമിടുന്നത്. Share This News

Share This News
Read More

പീക്ക് ടൈമില്‍ വൈദ്യുതി ചാര്‍ജ് വര്‍ദ്ധിക്കും

യൂറോപ്പിലാകമാനം ഉടലെടുത്തിരിക്കുന്ന ഉര്‍ജ്ജ പ്രതിസന്ധിയുടെ അനന്തര ഫലങ്ങള്‍ അവസാനിക്കുന്നില്ല. അയര്‍ലണ്ടിലെ എല്ലാ ഊര്‍ജ്ജ കമ്പനികളും വില വര്‍ദ്ധനവ് പ്രഖ്യാപിച്ചു കഴിഞ്ഞു. അടുത്ത പടിയായി പീക്ക് ടൈമില്‍ വൈദ്യുതി ചാര്‍ജില്‍ വലിയ വര്‍ദ്ധനവുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആളുകള്‍ ഏറ്റവുമധികം വൈദ്യുതി ഉപയോഗിക്കുന്ന വൈകുന്നേരും അഞ്ച് മുതല്‍ ഏഴ് വരെയുള്ള സമയമാണ് പീക്ക് ടൈമായി കണക്കാക്കുന്നത്. കമ്മീഷന്‍ ഓഫ് റെഗുലേഷന്‍ ഓഫ് യൂട്ടിലിറ്റീസ് ആണ് ഇത്ു സംബന്ധിച്ച സൂചന നല്‍കിയത്. വലിയ തോതില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കും ഒപ്പം സ്മാര്‍ട്ട് താരീഫ് കാറ്റഗറിയില്‍ ഉള്‍പ്പെട്ട ഗാര്‍ഹീക ഉപഭോക്താക്കള്‍ക്കുമാണ് വര്‍ദ്ധനവ് ഉണ്ടാവുക. സാധാരണ നിരക്കിനേക്കാല്‍ പത്ത് ശതമാനം അധികമായിരിക്കും പീക്ക് ടൈമിലെ നിരക്ക്. എന്നാല്‍ ഫ്‌ളാറ്റ് റേറ്റ് കാറ്റഗറിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് നിരക്ക് വര്‍ദ്ധനവ് ഉണ്ടാകില്ല. പീക്ക് ടൈമില്‍ പത്ത് ശതമാനം വര്‍ദ്ധനവാണ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതെങ്കിലും വൈദ്യുതി വിതരണ കമ്പനികള്‍ക്ക് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാം. പീക്ക്…

Share This News
Read More

ആരോഗ്യമേഖലയ്ക്കായി കൂടുതല്‍ പദ്ധതികള്‍ : 6000 പേരെ നിയമിക്കും

ഇന്ത്യക്കാരടക്കമുള്ളവര്‍ക്ക് പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനമാണ് ആരോഗ്യ മേഖലയില്‍ പുതിയ റിക്രൂട്ട്‌മെന്റുകള്‍ നടത്തുമെന്ന പ്രഖ്യാപനം. ആറായിരം പേരെ അധികമായി നിയമിക്കുമെന്നാണ് പ്രഖ്യാപനം. എന്നാല്‍ ഇതില്‍ എത്ര നേഴ്‌സുമാര്‍ ഉണ്ടാവുമെന്നും എത്ര മിഡ് വൈഫുമാര്‍ ഉണ്ടാവുമെന്നും വ്യക്തമാക്കിയിട്ടില്ല. ആരോഗ്യ മേഖലയ്ക്കായി 23.4 ബില്ല്യണ്‍ യൂറോയാണ് മാറ്റി വച്ചിരിക്കുന്നത്. ഹോസ്പിറ്റലുകളിലെ ഇന്‍ പേഷ്യന്റ് ചാര്‍ജുകള്‍ ഒഴിവാക്കിയിട്ടുണ്ട്. സൗജന്യ ജിപി പരിചരണ പദ്ധതിയില്‍ ആറ് , ഏഴ് വയസ്സുള്ള കുട്ടികളെക്കൂടി ഉള്‍പ്പെടുത്തി വിപുലീകരിക്കും. ഈ വര്‍ഷം ഇതുവരെ അയര്‍ലണ്ട് ഏറ്റവുമധികം വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കിയ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കാണെന്നുള്ള വാര്‍ത്തകളുണ്ടായിരുന്നു. ഇതിനാല്‍ തന്നെ പുതിയ റിക്രൂട്ട്‌മെന്റ് വാര്‍ത്തകള്‍ ഏറ്റവുമധികം പ്രതീക്ഷ നല്‍കുന്നതും ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാരടക്കമുള്ള തൊഴിലന്വേഷകര്‍ക്കാണ്. Share This News

Share This News
Read More

ആശ്വാസ പ്രഖ്യാപനങ്ങളുമായി ബഡ്ജറ്റ്

വിലക്കയറ്റത്തില്‍ പൊറുതി മുട്ടിയ അയര്‍ലണട് ജനതയ്ക്ക് ആശ്വാസമായി ബഡ്ജറ്റ്. എല്ലാ കുടുംബങ്ങള്‍ക്കും 600 യൂറോയുടെ എനര്‍ജി ക്രെഡിറ്റ് എന്ന വന്‍ പ്രഖ്യാപനവും ബഡ്ജറ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഇത് 200 യൂറോയുടെ മൂന്ന് ഗഡുക്കളായാണ് നല്‍കുക. വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് 1000 യൂറോയുടെ ടാക്‌സ് ക്രെഡിറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. 500 യൂറോ വീതം ഈ വര്‍ഷവും അടുത്ത വര്‍ഷവുമാണ് ലഭിക്കുക. നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നതുപോലെ ചെല്‍ഡ് ബെനഫിറ്റ് ഇരട്ടിയാക്കിയിട്ടുണ്ട്. ഇത് നവംബര്‍ മാസത്തിലാണ് നല്‍കുക. കോളേജ് ഫീസിലും കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. വരുമാന നികുതിക്കുള്ള കട്ട് ഓപ് റേറ്റ് 40,000 ആക്കിയതും നിരവധി പേര്‍ക്ക് ആശ്വാസം നല്‍കും. സോഷ്യല്‍ വെല്‍ഫെയര്‍ പേയ്‌മെന്റുകളില്‍ 12 യൂരോയുടെ വര്‍ദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. കോര്‍ സോഷ്യല്‍ ബെനഫിറ്റ് പേയ്‌മെന്റുകള്‍ ആഴ്ചയില്‍ 12 യൂറോ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വര്‍ക്കിംഗ് പാമിലി പേയ്‌മെന്റ് ലഭിക്കുന്നവര്‍ക്കും കെയറര്‍ സപ്പോര്‍ട്ട് ഗ്രാന്‍രിന് അര്‍ഹതയുള്ളവര്‍ക്കും നവംബറില്‍ 500 യൂരോ…

Share This News
Read More

‘നീനാ ചിയേർസ് ‘സംഘടിപ്പിക്കുന്ന ഓൾ അയർലണ്ട് റമ്മി ചാമ്പ്യൻഷിപ് 2022 നവംബർ 5 ന് .

നീനാ (കൗണ്ടി ടിപ്പററി ) : ‘നീനാ ചിയേർസ് ‘ സംഘടിപ്പിക്കുന്ന ഓൾ അയർലണ്ട് റമ്മി ചാമ്പ്യൻഷിപ് 2022 നവംബർ 5 ശനിയാഴ്ച രാവിലെ 11 മണി മുതൽ നീനാ സ്കൗട്ട് ഹാളിൽ വച്ച് നടക്കും . അത്യന്തം വാശിയേറിയ മത്സരങ്ങളിൽ  ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് യഥാക്രമം 501 യൂറോ ,251 യൂറോ ,101 യൂറോ എന്നിങ്ങനെ സമ്മാനമായി ലഭിക്കുന്നതാണ് . അയര്‍ലണ്ടിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള മത്സരാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാവുന്നതാണ്‌ കൂടുതൽ വിവരങ്ങൾക്കും ,രജിസ്‌ട്രേഷനും താഴെക്കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക. ഷിന്റോ ജോസ് : 0892281338 ടോം പോൾ : 0879057924 ജിൻസൺ അബ്രഹാം : 0861546525 വാർത്ത : ജോബി മാനുവൽ Share This News

Share This News
Read More