കോവിഡ് കാലത്ത് മുന്നില് നിന്നു ജീവന് പണയം വെച്ചു പൊരുതിയ ആരോഗ്യ പ്രവര്ത്തകര്ക്ക് സര്ക്കാര് നല്കിയ ആദരവായിരുന്നു പാന്ഡമിക് ബോണസ് . ഇത് വിതരണം ആരംഭിച്ചെങ്കിലും ഇനിയും ലഭിക്കാത്തവര് നിരവധിയാണ്. ഇവര്ക്ക് ഒരു സന്തോഷ വാര്ത്തയാണ് ഇപ്പോള് പുറത്തു വന്നിരിക്കുന്നത്. ഇനി തങ്ങള്ക്ക് ബോണസ് കിട്ടാതിരിക്കുമോ എന്ന ആശങ്ക വേണ്ട.
ഇനിയും ലഭിക്കാത്തവര്ക്ക് ഈ മാസം (നവംബര്) അവസാനത്തോടെ ബോണസ് ലഭ്യമാക്കുമെന്ന് എച്ച്എസ്ഇ അറിയിച്ചു. ജനുവരിയിലായിരുന്നു പാന്ഡമിക് ബോണസ് പ്രഖ്യാപിച്ചത്. 1000 യൂറോയായിരുന്നു ഇങ്ങനെ നല്കിയത്. സര്ക്കാര് ജീവനക്കാരും ഏജന്സി ജീവനക്കാരും ഇതിന് അര്ഹത നേടിയിരുന്നു. ഇങ്ങനെ നല്കുന്നതില് ചില അവ്യക്തതകള് വന്നതാണ് ബോണസ് വൈകാന് കാരണമായത്.
എന്നാല് പരാതികള് വര്ദ്ധിച്ചതോടെ സര്ക്കാര് യോഗ്യരായവരെ കണ്ടെത്താനും ബോണസ് വിതരണം ചെയ്യാനും KOSI കണ്സല്ട്ടന്റുമായി കരാറിലെത്തിയിട്ടുണ്ട്. ഇതിനായുള്ള നടപടികളും ആരംഭിച്ചു. ഇതിനാലാണ് ഈ മാസം അവസാനത്തോടെ അര്ഹതപ്പെട്ട എല്ലാവര്ക്കും ബോണസ് ലഭ്യമാക്കുമെന്ന് എച്ച്എസ്ഇ ഉറപ്പിച്ചു പറയുന്നത്.