ട്വിറ്ററിനും മെറ്റയ്ക്കും പിന്നാലെ അമസോണും വലിയ തോതില് ജീവനക്കാരെ പിരിച്ചു വിടുന്നുവെന്ന വാര്ത്ത പുറത്ത് വന്നിരുന്നു. ഇതേ തുടര്ന്ന് ആമസോണ് അയര്ലണ്ടില് ജോലി ചെയ്യുന്നവരും പിരിച്ചുവിടല് ഉണ്ടാകുമോ എന്ന ഭീതിയിലായിരുന്നു.
എന്നാല് അയര്ലണ്ടില് നിന്നും പിരിച്ചു വിടല് ഉണ്ടാകില്ല എന്നാണ് ലഭിക്കുന്ന സൂചനകള്. ഉപപ്രധാനമന്ത്രി ലിയോ വരദ്ക്കര് ആണ് ഇക്കാര്യം പറഞ്ഞത്. അമസോണ് അയര്ലണ്ടില് നിന്നും പിരിച്ചുവിടല് ഉണ്ടാകില്ല എന്ന് വിശ്വസ്ത സോഴ്സില് നിന്നും വിവരം ലഭിച്ചതായാണ് അദ്ദേഹം പറഞ്ഞത്.
ആഗോളതലത്തില് 10000 പേരെ പിരിച്ചു വിടുമെന്നാണ് ആമസോണ് അറിയച്ചിരിക്കുന്നത്. അയര്ലണ്ടിലാകെ ആമസോണില് ജോലി ചെയ്യുന്നത് അയ്യായിരത്തോളം ആളുകളാണ്. അവര്ക്ക് ജോലി നഷ്ടം ഉണ്ടാകില്ലെന്ന ഉപപ്രധാനമന്ത്രിയുടെ ഉറപ്പ് ഏറെ ആശ്വാസമാണ് ജീവനക്കാര്ക്ക് നല്കുന്നത്.