ബഡ്ജറ്റിലേയ്ക്ക് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ അയര്‍ലണ്ട് ജനത ഏറെ പ്രതിക്ഷയിലാണ്. കുതിച്ചുയരുന്ന ജീവിത ചെലവില്‍ പിടിച്ചു നില്ക്കാന് സര്‍ക്കാര്‍ കൈത്താങ്ങ് പ്രഖ്യാപിക്കുമെന്നാണ് ഏവരുടേയും പ്രതീക്ഷ. സബ്സിഡികളും സാമൂഹ്യ സുരക്ഷാ പേയ്മെന്റുകളും ഉയര്‍ത്തുമെന്നാണ് കണക്കുകൂട്ടല്‍. പൊതുഗതാഗത സംവിധാനത്തിലെ യാത്രാ ചെലവുകള്‍ കുറയുമെന്ന സൂചനകളുമുണ്ട്. ബസ് ചാര്‍ജില്‍ 20 ശതമാനത്തിന്റെ കുറവായിരിക്കും ഉണ്ടാവുക. 90 മിനിറ്റ് യാത്ര കുറഞ്ഞ ചെലവില്‍ നടത്താവുന്ന ഡ്രോപ്പ് ഹോട്ട് സോണ്‍ പദ്ധതി ഡബ്ലിന്‍ സിറ്റി സെന്ററില്‍ നിന്നും 55 കിലോമീറ്റര്‍ ദൂരമായി ഉയര്‍ത്താനും പദ്ധിയുണ്ട്. നിലവില്‍ ഇത് ഡബ്ലിന്‍ സിറ്റിയില്‍ മാത്രമാണുള്ളത്. പൊതുഗാതാഗത സംവിധാനം സംബന്ധിച്ച് മറ്റു പല നിര്‍ദ്ദേശങ്ങളും സര്‍ക്കാരിന് മുന്നിലുണ്ടെങ്കിലും ഈ രണ്ട് പദ്ധതികളാണ് ഏകദേശം ഉറപ്പായിരിക്കുന്നത്. Share This News
ഈ വര്‍ഷം അയര്‍ലണ്ട് ഏറ്റവുമധികം നോണ്‍ – ഇയു വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കിയത് ഇന്ത്യക്കാര്‍ക്ക്
അയര്‍ലണ്ടില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് വരെ അയര്‍ലണ്ട് നോണ്‍ – ഇയു രാജ്യങ്ങളിലെ പൗരന്മാര്ക്ക് നല്കിയ വര്‍ക്ക് പെര്‍മിറ്റുകള്‍ പരിശോധിച്ചാല്‍ ഏറ്റവുമധികം ലഭിച്ചത് ഇന്ത്യന്‍ പൗരന്മാര്ക്കാണ്. 10171 വര്‍ക്ക് പെര്‍മിറ്റുകളാണ് ഇന്ത്യന്‍ പൗരന്മാര്ക്ക് നല്‍കിയത്. 27653 വര്‍ക്ക് പെര്‍മിറ്റുകളാണ് ഈ കാലയളവില്‍ ആകെ നല്‍കിയത്. ഐറിഷ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എന്റര്‍പ്രൈസ,് ട്രേഡ് ആന്‍ഡ് എംപ്ലോയ്മെന്റ് ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ 13 വര്‍ഷത്തെ അപേക്ഷിച്ച് ഏററവും കൂടുതല്‍ അപേക്ഷകളാണ് ഈ വര്‍ഷം നോണ്‍ ഇയു രാജ്യങ്ങളില്‍ നിന്നും വര്‍ക്ക് പെര്‍മിറ്റിനായി ലഭിച്ചത്. ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവുമധികം വര്‍ക്ക് പെര്‍മിറ്റുകള്‍ ലഭിച്ചത് ബ്രസീലില്‍ നിന്നുള്ളവര്‍ക്കാണ് 3322 പെര്‍മിറ്റുകളാണ് ബ്രസീല്‍ പൗരന്മാര്ക്ക് ലഭിച്ചത്. ഫിലിപ്പീന്‍സ് പൗരന്മാര്ക്ക് 1387 പെര്‍മിറ്റും പാകിസ്ഥാനികള്‍ക്ക് 1277 പെര്‍മിറ്റുകളും ലഭിച്ചു. ഇന്‍ഫര്‍മേഷന്‍…
കുടുംബ സൗഹൃദ ജോലി സാഹചര്യമൊരുക്കാന്‍ സര്‍ക്കാര്‍
ജോലിയും കുടുംബജീവിതവും ബാലന്‍സ് ചെയ്യാനുള്ള അവസരമൊരുക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍. ഇതിനായി Family -Friendly Working Draft ബില്ലിന് സര്‍ക്കാര്‍ അംഗീകാരം നല്കി. ഇത് നിയമമാകുന്നതോടെ ജോലിയും ജീവിതവും ഒന്നിച്ചു കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ഏറെ സഹായം ചെയ്യും. രോഗാവസ്ഥയിലുള്ളവരെ സഹായിക്കുന്നവര്‍ക്ക് ഈ ബില്‍ വരുന്നതോടെ വീട്ടിലിരുന്നു തങ്ങള്‍ക്ക് കൂടി യോജിച്ച സമയത്ത് ജോലി ചെയ്യുന്നതിനുള്ള അവസരം നല്കാന് തൊഴിലുടമയോട് ആവശ്യപ്പെടാന്‍ സാധിക്കും. മാത്രമല്ല ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് ഒരു വര്‍ഷത്തില്‍ അഞ്ച് അവധികള്‍ വരെ നല്‍കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. 12 വയസ്സുവരെയുള്ള കുട്ടികളേയും പ്രായമായവരേയും പരിചരിക്കുന്നവര്‍ക്കും മുലയൂട്ടുന്നവര്‍ക്കും കൂടുതല്‍ ഇളവുകളും അവധികളും നല്‍കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. Share This News
ഐറീഷ് റസ്റ്റോറന്റ് അവാര്‍ഡില്‍ മിന്നുന്ന വിജയവുമായി പിങ്ക് സാള്‍ട്ട് ഇന്ത്യന്‍ റെസ്റ്റോറന്റ്
ഐറീഷ് റസ്റ്റോറന്റ് അവാര്‍ഡ് -2022 ല്‍ തിളക്കമാര്‍ന്ന വിജയവുമായി പിങ്ക് സാള്‍ട്ട് ഇന്ത്യന്‍ റസ്റ്റോറന്റ്. ബെസ്റ്റ് വേള്‍ഡ് കുസിന്‍ അവാര്‍ഡാണ് പിങ്ക് സാള്‍ട്ട് കരസ്ഥമാക്കിയിരിക്കുന്നത്. ഡബ്ലിന്‍ കണ്വെന്ഷന് സെന്ററില്‍ വെച്ചു നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ പിങ്ക് സാള്‍ട്ട് റെസ്റ്റോറന്റ് പ്രൊപ്രൈറ്റര്‍ ജെയ് ജോഹാന്‍സ് ഏറ്റുവാങ്ങി. 900 ത്തോളം റെസ്റ്റോറന്റ് പ്രതിനിധികളായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. വൈവിദ്ധ്യമാര്‍ന്ന ഇന്ത്യന്‍ രുചികളുടെ വസന്തമാണ് പിങ്ക് സാള്‍ട്ട് റെസ്റ്റോറന്റ് അയര്ലണട്ില് ഒരുക്കുന്നത്. ഇതിനാല്‍ തന്നെ പിങ്ക് സാള്‍ട്ടിന് അയര്‍ലണ്ടില്‍ ആരാധകരും നിരവധിയാണ്. പിങ്ക് സാള്‍ട്ടിനെ അവാര്‍ഡ് തേടിയെത്തുന്നതും ഇതാദ്യമല്ല. മുമ്പ് Indian Curry Awards ന്റെ Best New Comer അവാര്‍ഡുള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ പിങ്ക് സാള്‍ട്ട് റെസ്റ്റോറന്റിനെ തേടിയെത്തിയത്. ഇത്തവണ ഐറീഷ് റെസ്റ്റോറന്റ് അവാര്‍ഡ്സ് -2022 ല്‍ Lienster നിന്നും എത്തിയിരിക്കുന്ന ഏക റസ്റ്റോറന്റാണ് പിങ്ക് സാള്‍ട്ട്. Share This News
റിമോട്ട് വര്‍ക്കിംഗ് ഹബ്ബുകളില്‍ വീണ്ടും സൗജന്യ വൗച്ചറുകള്‍
കോവിഡ് മഹാമാരിയോടെ കൂടുതല്‍ പ്രചാരം നേടിയ റിമോട്ട് വര്‍ക്കിംഗ് സമ്പ്രദായത്തിന് കൂടുതല്‍ പ്രോത്സാഹനം നല്കി അയര്‍ലണ്ട് സര്‍ക്കാര്‍. ഓഫീസിലെത്താതെ വീട്ടിലോ അല്ലെങ്കില്‍ ഇഷ്ടമുള്ള ഇടങ്ങളിലോ ഇരുന്നു കൂടുതല്‍ സംതൃപ്തിയോടെ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരെ റിമോട്ട് വര്‍ക്കിംഗ് ഹബ്ബുകളിലേയ്ക്ക് ആകര്‍ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമം. റിമോട്ട് വര്‍ക്കിംഗ് ഹബ്ബുകളിലേയ്ക്കുള്ള വൗച്ചര്‍ സ്കീമിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായി. Connectedhubbs.ie എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മൂന്ന് സൗജന്യ വൗച്ചറുകളാണ് ലഭിക്കുന്നത്. ഇതു വഴി രാജ്യത്തെ 284 റിമോട്ട് വര്‍ക്കിംഗ് ഹബ്ബുകളില്‍ ഇവര്‍ക്ക് ജോലി ചെയ്യാം. ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 3300 വൗച്ചറുകളാണ് വിറ്റുപോയത്. സാധാരണയായി റിമോര്‍ട്ട് വര്‍ക്കിംഗ് ഹബ്ബുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്രതിദിനം 15 മുതല്‍ 20 യൂറോ വരെയാണ് ചെലവ്. വൗച്ചറുകള്‍ ഉപയോഗിക്കുമ്പോള്‍ ഈ ചെലവ് ഒഴിവാക്കാന്‍ കഴിയും. Share This News
പുതിയ നിയമനങ്ങള്‍ക്കൊരുങ്ങി ബയോ ഫാര്‍മ കമ്പനിയായ അബ്വി
അയര്‍ലണ്ടിലെ പ്രമുഖ ബയോഫാര്‍മ കമ്പനികളിലൊന്നായ അബ്വി പുതിയ ജീവനക്കാരെ നിയമിക്കുന്നു. 70 പേരെയാണ് കമ്പനി പുതുതായി നിയമിക്കാനൊരുങ്ങുന്നത്. കോര്‍ക്കിലുള്ള കമ്പനിയുടെ പ്ലാന്റ് വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതുതായി നിയമനം നടത്തുന്നത്. 60 മില്ല്യണ്‍ യൂറോയാണ് കമ്പനി ഇവിടെ കൂടുതാലായി നിക്ഷേപിക്കാന്‍ ഒരുങ്ങുന്നത്. കോര്‍ക്കിലെ പ്ലാന്റില്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും അത്യാധുനിക സാങ്കേതിക വിദ്യ നടപ്പിലാക്കുകയുമാണ് കമ്പനി ഉദ്ദേശിക്കുന്നത്. സ്റ്റെറൈല്‍ മാനുഫാക്ചറിംഗ്, ക്വാളിറ്റി കണ്ട്രോള്, എന്‍ജിനിയറിംഗ് മേഖലകളിലാണ് ഒഴിവുകള്‍. നിയമനം സംബന്ധിച്ച നടപടികള്‍ ഉടന്‍ ആരംഭിക്കും. നിലവില്‍ 70 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. കമ്പനിയില്‍ ആകെ 2,600 പേരോളം ജോലി ചെയ്യുന്നുണ്ട്. നിയമനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കമ്പനിയുടെ വെബ്സൈറ്റ് വഴിയാകും പുറത്തു വിടുക. Share This News
സംരഭങ്ങളെ സഹായിക്കാന്‍ ബഡ്ജറ്റില്‍ രണ്ട് പ്രധാന പദ്ധതികളുണ്ടാവുമെന്ന് സൂചന
വിലക്കയറ്റത്തില്‍ പൊറുതി മുട്ടിയിരിക്കുന്ന ഐറിഷ് ജനതയ്ക്ക് ആശ്വാസത്തിന്റെ കുളിര്‍ക്കാറ്റാവും പുതിയ ബഡ്ജറ്റെന്ന് സൂചന. ജനങ്ങളുടെ പോക്കറ്റിലേയ്ക്ക് കൂടുതല്‍ പണമെത്തിക്കുകയാണ് ബഡ്ജറ്റ് ലക്ഷ്യമെന്ന് ഉപപ്രധാനമന്ത്രി ലിയോ വരദ്ക്കര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. നികുതി കുറച്ചും ആനൂകൂല്ല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചുമാകും ഇത് സാധ്യമാക്കുക പ്രധാനമായും രണ്ട് പദ്ധതികളാവും ബഡ്ജറ്റില്‍ സംരഭങ്ങള്‍ക്കായി ഉണ്ടാവുകയെന്നാണ് വിദഗ്ദര്‍ പറയുന്നത്. സര്‍ക്കാര്‍ പിന്തുണയോടെ കുറഞ്ഞ പലിശയ്ക്ക് വായ്പകള്‍ നല്‍കുകയാണ് സര്‍ക്കാരിന്റെ മുന്നിലുള്ള പ്രധാന പദ്ധതി.. ഉയര്‍ന്ന ഊര്‍ജ്ജ വിലമൂലം നഷ്ടം നേരിടുന്ന സംരഭങ്ങള്‍ക്ക് അവ ഉത്പ്പാദനമോ കയറ്റുമതിയോ നടത്തുന്ന സ്ഥാപനങ്ങളാണെങ്കില്‍ സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുന്നതാണ് രണ്ടാമത്തെ പദ്ധതി. ശമ്പള വര്‍ദ്ധനും , സാമൂഹ്യ സുരക്ഷാ പദ്ധതികളിലൂടെ കൂടുതല്‍ പണം നല്‍കുന്നതും കൂടുതല്‍ സബ്സിഡികളുമാണ് ജനങ്ങളും പ്രതീക്ഷിക്കുന്നത്. Share This News
പെന്ഷന് പ്രായം 66 തന്നെ : പ്രിയപ്പെട്ടവരെ പരിചരിച്ചാലും പെന്ഷന്
രാജ്യത്ത് പെന്ഷന് പ്രായം 66 ല്‍ തന്നെ നിലനിര്‍ത്തും. സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രിയാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ പുറത്ത് വിട്ടത്. ഇത് സംബന്ധിച്ച് നേരത്തെ സൂചനകളുണ്ടായിരുന്നു. എന്നാല്‍ പെന്ഷന് പ്രായം സംബന്ധിച്ച് ക്യാബിനറ്റ് പരിഗണിക്കുന്ന റിപ്പോര്‍ട്ടില്‍ മറ്റൊരു ആകര്‍ഷകമായ കാര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ദീര്‍ഘനാളായി മികച്ച സംരക്ഷണവും കരുതലും നല്കേണ്ടതിനാല് മറ്റ് ജോലികള്‍ക്ക് പോകാന്‍ സാധിക്കാതെ വരുന്നവര്‍ക്കും പെന്ഷന് നല്‍കും എന്നാണ് പുതിയ തീരുമാനം. മന്ത്രിസഭയുടെ അനുമതി ലഭിച്ച ശേഷമാകും ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടുക.. ചരിത്രത്തിലാദ്യമായാണ് അയര്‍ലണ്ട് ഇത്തരമൊരു പെന്ഷന് സ്കീം നടപ്പിലാക്കുന്നത്. പെന്ഷന് പ്രായം 66 ആണെങ്കിലും 70 വയസ്സുവരെ ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം ജീവനക്കാര്‍ക്ക് ഉണ്ട് ഇവര്‍ക്ക് കൂടുതല്‍ പെന്ഷന് നല്‍കും. 60 വയസ്സുമുതല്‍ ജോലി ചെയ്യാന്‍ സാധിക്കാതെ വരുന്നവര്‍ക്കായും പ്രത്യേക പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. Share…
ന്യൂകാസില്‍ വെസ്റ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ് : വാട്ടര്‍ഫോര്‍ഡ് ടൈഗേഴ്സ് ജേതാക്കള്‍
ന്യൂകാസില്‍ വെസ്റ്റ് ക്രിക്കറ്റ് ക്ലബ് ന്റെ ആഭിമുഖ്യത്തില്‍ ന്യൂകാസില്‍ വെസ്റ്റ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ വച്ച് സെപ്റ്റംബര്‍ 15 ന് നടത്തിയ പ്രഥമ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വാട്ടര്‍ഫോഡ് ടൈഗേഴ്സ് ജേതാക്കളായി. മത്സരം കാണുവാന്‍ എത്തിയ ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിച്ച ഫൈനല്‍ മത്സരത്തില്‍ നാലു റണ്‍സിനാണ് ലിമറിക്ക് ബ്ലാസ്റ്റേഴ്സിനെതിരെ വിജയം കരസ്ഥമാക്കി 2022 NCW ട്രോഫിയില്‍ ടൈഗേര്‍സ് മുത്തമിട്ടത്. സ്കോര്‍ ടൈഗേര്‍സ് 41/5 (6.0 overs), ബ്ലാസ്റ്റേഴ്സ് 37/5 (6.0 overs). ആറു ടീമുകള്‍ അന്യോന്യം മാറ്റുരച്ച ലീഗ് മത്സരങ്ങളില്‍ ഗ്രൂപ്പ് ചാമ്പ്യന്മാര് ആയ ടീമുകളാണ് ഫൈനലില്‍ ഇടം നേടിയത്. Nudola Afro-Asian Foods Newcastle West, Greenchilly Asian Foods Limerick, LINK + Careers Ireland എന്നിവരായിരുന്നു ടൂര്‍ണമെന്റിന്റെ സ്പോണ്‍സര്‍മാര്‍. വിജയികള്‍ക്കുള്ള NCW ട്രോഫിയും ക്യാഷ് അവാര്‍ഡും മെഗാ സ്പോണ്സര് Nudola Foods ന്റെ പ്രതിനിധി…
ശിശു സംരക്ഷ കേന്ദ്രങ്ങളിലെ ഫീസ് വര്‍ദ്ധിക്കില്ല
ശിശു സംരക്ഷ മേഖല കടുത്ത് പ്രസിസന്ധിയെ നേരിടുകയാണെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇതിനാല്‍ തന്നെ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഫീസ് വര്‍ദ്ധനവ് ഉണ്ടാകുമെന്ന സൂചനകളുമുണ്ടായിരുന്നു. എന്നാല്‍ രക്ഷിതാക്കള്‍ക്ക് അധിക ഫീസ് ബാധ്യത ഉണ്ടാകില്ലെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സര്‍ക്കാര്‍ ചൈല്‍ഡ് കെയര്‍ കേന്ദ്രങ്ങള്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്ന പുതിയ പദ്ധതി പ്രകാരം ഈ വര്‍ഷം ഫീസ് വര്‍ദ്ധിക്കില്ല. സര്‍ക്കാരിന്റെ പുതിയ ഫണ്ടിംഗ് പദ്ധതി രക്ഷിതാക്കള്‍ക്കും ഒപ്പം ചൈല്‍ഡ് കെയര്‍ കേന്ദ്രങ്ങള്‍ക്കും ഒരു പോലെ ഗുണം ചെയ്യുന്നതാണ്. ഈ ഫണ്ടിംഗ് പദ്ധതിയില്‍ ഏതാണ്ട് 4000 ചൈല്‍ഡ് കെയര്‍ സ്ഥാപനങ്ങള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. Share This News