അയര്‍ലണ്ടില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ വിലയില്‍ വലിയ വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ടുകള്‍ കോവിഡിന് ശേഷം സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ ഡിമാന്‍ഡ് വര്‍ദ്ധിച്ചതാണ് കാരണം. 2020 നെ അപേക്ഷിച്ച് ഈ വര്‍ഷം 67 ശതമാനം വരെയാണ് വിലില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. ഉപയോഗിച്ച കാറുകളുടെ വിപണിയില്‍ 2020 മുതല്‍ ഈ സെപ്റ്റംബര്‍വരെ പരിശോധിച്ചാല്‍ മുന്തിയ ഇനം കാറുകളേക്കാള്‍ ആവശ്യക്കാരെത്തിയത് ചെലവുകുറഞ്ഞ വാഹനങ്ങള്‍ക്കുവേണ്ടിയായിരുന്നു എന്നതും ശ്രദ്ധേയമാണ്. യൂസ്ഡ് കാര്‍ വിപണിയിലെ പണപ്പെരുപ്പം ഇപ്പോഴും 21 ശതമാനമായി നിലനില്‍ക്കുകയാണ്. കോവിഡിന് ശേഷമുണ്ടായ സാമ്പത്തീക പ്രതിസന്ധി തന്നെയാണ് വാഹനം ആവശ്യമുള്ളവരെ യുസ്ഡ് കാര്‍ വിപണിയിലേയ്ക്ക് വഴി തിരിച്ചു വിട്ടത്. വില്‍ക്കാനുള്ള യൂസ്ഡ് കാറുകളുടെ എണ്ണം കുറഞ്ഞതും എന്നാല്‍ ആവശ്യക്കാരേറിയതും വില വര്‍ദ്ധനവിന് കാരണമായി. Share This News
ലെറ്റര്‍കെന്നി ബിസിനസ് ചേംബര്‍ അവാര്‍ഡിനായി റോയല്‍ സ്പൈസ് ലാന്‍ഡിന് വോട്ടു ചെയ്യു
ലെറ്റര്‍കെന്നിയിലെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ വ്യാപാര സ്ഥാപനമാണ് റോയല്‍ സ്പൈസ് ലാന്‍ഡ് . നിത്യോപയോഗ സ്ഥാപനങ്ങളുടെ കലവറയായ ഇവിടെ നിത്യസന്ദര്‍ശകരാണ് ഇവിടുത്തെ മലയാളികള്‍. ഇപ്പോഴിതാ ലെറ്റര്‍കെന്നി ബിസിനസ് ചേംബര്‍ അവാര്‍ഡിനായി നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ് മലയാളികളുടെ ഈ പ്രിയപ്പെട്ട സ്ഥാപനം. AIB സ്പോണ്സര് ചെയ്യുന്ന മികച്ച എമേര്‍ജിംഗ് ബിസിനസ് അവാര്‍ഡിനായാണ് റോയല്‍ സ്പൈസ് ലാന്‍ഡ് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇപ്പോള്‍ത്തന്നെ റോയല്‍ സ്പൈസ് ലാന്‍ഡിന് വോട്ടു രേഖപ്പെടുത്താവുന്നതാണ്. http://etterkennychamber.com/business-awards-22/best-emerging-business/?utm_campaign=fullarticle&utm_medium=referral&utm_source=PravasiLokam.com Share This News
റോയല്‍ കേറ്ററിംഗ് റിംജിം 2022 നാടന്‍ പാട്ടുകളുടെ വസന്തം തീര്‍ക്കാന്‍ ജൂണിയര്‍ കലാഭവന്‍ മണിയെത്തുന്നു
നാടന്‍ പാട്ടുകള്‍ എന്നുകേള്‍ക്കുമ്പോള്‍ തന്നെ മലയാളികളുടെ മനസ്സിലേയ്ക്ക് ഓടിയെത്തുന്ന മുഖം നാടന്‍ പാട്ടുകളുടെ തമ്പുരാന് കലാഭവന്‍ മണിയുടേതാണ്. നിഷ്കളങ്കമായ ചിരി ബ്രാന്‍ഡ് മാര്‍ക്കാക്കി നാട്ടിന്‍പുറത്തിന്റെ നന്മകള് അണുവിട ചോരാത്ത നാടന്‍ പാട്ടുകള്‍കൊണ്ട് മലയാളികളുടെ മനസ്സില്‍ വര്‍ണ്ണ വസന്തം തീര്‍ത്ത കലാകാരനാണ് മണി. മണിയുടെ ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുന്നതാണ് ഇന്നും മലയാളികളുടെ ആഘോഷ വേദികള്‍. റോയല്‍ കേറ്ററിംഗ് റിം ജിം 2022 ലും കലാസ്വാദകര്‍ക്ക് കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകള്‍ അതേ ശബ്ദഗാംഭീര്യത്തില് ആസ്വദിക്കാന്‍ സാധിക്കും. വേദികളില്‍ ഇന്നും കലാഭവന്‍ മണി എന്ന അനശ്വര കലാകാരന് ജീവന് നല്കുന്ന ജൂണിയര്‍ കലാഭവന്‍ മണിയെന്ന് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്ന കൃഷ്ണകുമാര്‍ ആലുവയാണ് ഇതിനായി വേദിയിലെത്തുന്നത്. റിം ജിം 2022 ലേയ്ക്കുള്ള തന്റെ വരവറിയിച്ചുകൊണ്ടും എല്ലാവരേയും സ്വാഗതം ചെയ്തുകൊണ്ടും കൃഷ്ണകുമാര്‍ ആലുവയുടെ പ്രമോ വീഡിയോ പുറത്തു വന്നു കഴിഞ്ഞു. ഒരു നാടന്‍…
കുട്ടികള്‍ക്ക് ഫ്ളു വാക്സിന് നല്കാന് രക്ഷിതാക്കളോട് ആരോഗ്യവകുപ്പ്
വിന്ററിലേയ്ക്ക് കടക്കുമ്പോള്‍ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തില്‍ യാതൊരു വീഴ്ചയും വരുത്തരുതെന്ന് ആരോഗ്യ വകുപ്പ്. കുട്ടികള്‍ക്കായുള്ള നേസല്‍ ഫ്ളൂ വാക്സിന് എത്രയും വേഗം എടുക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്കി. 2 വയസ്സു മുതല്‍ 17 വയസ്സു വരെയുള്ള കുട്ടികളുടെ കാര്യത്തിലാണ് നിര്‍ദ്ദേശം. ഫ്ളു ബാധിക്കാന്‍ മുതിര്‍ന്നവരേക്കാള്‍ രണ്ടിരട്ടി സാധ്യത കുഞ്ഞുങ്ങള്ക്കായതിനാലാണ് ഇത്തരമൊരു നിര്‍ദ്ദേശം ആരോഗ്യ വകുപ്പ് നല്‍കിയിരിക്കുന്നത്. നേസല്‍ വാക്സിന് കൂടുതല്‍ ഗുണം ചെയ്യുമെന്നും ആരോഗ്യ വകുപ്പ് പറയുന്നു. ആരോഗ്യ പ്രശ്നങ്ങളുള്ള കുഞ്ഞുങ്ങളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ക്ക് വിശ്വസ്തരായ ഡോക്ടേഴ്സിന്റെ നിര്‍ദ്ദേശാനുസരണം വാക്സിന് നല്‍കാവുന്നതാണ്. ചെറിയ ലക്ഷണങ്ങളിലൂടെയാണ് ഫ്ളു വരുന്നതെങ്കിലും ചില സാഹചര്യങ്ങളില്‍ ഇത് ഗുരുതരമാകാന്‍ സാധ്യതയേറെയാണ്. വിന്റര്‍ മാസങ്ങളില്‍ കുട്ടികളെയും സമൂഹത്തേയും ഫ്്ളൂവില് നിന്നും രക്ഷിക്കാന്‍ വാക്സിന് എടുക്കേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യ മന്ത്രി സ്റ്റീഫന്‍ ഡോണ്‍ലിയും പറഞ്ഞു. Share This News
ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡിലേയ്ക്ക് ആളെ ആവശ്യമുണ്ട്
ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡിലേയ്ക്ക് ജീവനക്കാരെ നിയമിക്കുന്നു. ഇതിനായുള്ള ജോബ് ഫെയര്‍ ഈ മാസം 29 ന് നടക്കും. ഫയര്‍ ഫൈറ്റേഴ്സ് , അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് എന്നീ തസ്തികളിലേയ്ക്കാണ് നിയമനം. ഒക്ടോബര്‍ 29 ശനിയാഴ്ച Richmond Park, Inchicore ല്‍ വച്ചാണ് ജോബ് ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 10 മുതല്‍ 12 വരെയാണ് ജോബ് ഫെയര്‍. ഇവിടെ വച്ചു തന്നെ ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യതകള്‍ അനുഭവ പരിചയം എന്നിവ പരിശോധിക്കുന്നതാണ്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ കൃത്യമായ രേഖകള്‍ സഹിതം എത്തിച്ചേരേണ്ടതാണെന്ന് ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് അറിയിച്ചു. Share This News
ചരിത്രത്തിൽ ആദ്യമായി ഡബ്ലിൻ ആർതർ ഗിന്നസ് സ്റ്റോർ ഹൗസ്സിൽ നൃത്തം വെച്ച് മലയാളി നേഴ്സ്മാർ
ചരിത്രത്തിൽ ആദ്യമായി ഡബ്ലിൻ ആർതർ ഗിന്നസ് സ്റ്റോർ ഹൗസ്സിൽ വെച്ച് മലയാളി നേഴ്സ്മാർ ചടുലമായ നൃത്ത ചുവടുകൾ വെച്ച് കാണികളുടെ മനസ് കവർന്നു. സെയിന്റ് ജെയിംസ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ നടന്ന നഴ്സസ് സെലിബ്രേഷൻ RISING STRONG 2022 ഒക്ടോബർ 15 ന് വർണാഭമായ പരിപാടികളോട് കൂടി അരങ്ങേറി . അഞ്ഞൂറോളം നഴ്സുമാർ പങ്കെടുത്ത ഈ ആഘോഷ വേളയിൽ മലയാളായി മ്യൂസിക് ബാൻഡ് ആയ സോൾ ബീറ്റ്സ് ഉം ഐറിഷ് ബാൻഡ് ആയ സ്പ്രിങ് ബ്രേക്ക് ഉം ആഘോഷ രാവിന് മാറ്റ് കൂട്ടി. പരിപാടികൾക്ക് അന്ത്യം കുറിച്ചത് ,അതിശയകരമായ കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് ഗ്രാവിറ്റി ബാറിൽ വെച്ച് സങ്കടിപ്പിച്ച ഡിജെ ഉം കരോക്കയോടും കൂടി ആയിരുന്നു. മലയാളികളായ ശാലു പുന്നൂസ് , നിമ്മി ജോയ് , ലിന്റോ തോമസ് & നിഷാദ് ഷൈലജനും ചേർന്നൊരുക്കിയ ഡാൻസ് സാർവ്വദേശീയമായി ആസ്വദിക്കപ്പെട്ടു.…
ലീവിംഗ് വേജ് ഉയര്‍ത്തണമെന്ന ആവശ്യം ശക്തം
മിനിമം വേതനം എന്ന കാഴ്ചപ്പാടിന് പകരമായി സര്‍ക്കാര്‍ ഇപ്പോല്‍ കൂടുതല്‍ മുന്‍ഗണന നല്‍കുന്നത് ജീവിക്കാനുള്ള വേതനം എല്ലാ തൊഴിലാളികള്‍ക്കും ഉറപ്പാക്കുക എന്നതാണ്. ജീവിക്കാനുള്ള വേതനം നടപ്പില്‍ വരുത്തുമ്പോള്‍ ഇത് മണിക്കൂറിന് 13.85 യൂറോ നല്‍കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം. ദി ലീവിംഗ് വേജ് ടെക്നിക്കല്‍ ഗ്രൂപ്പാണ് (LWTG ) ഇത്തരമൊരു ആവശ്യം സര്‍ക്കാരിന് മുന്നില്‍ വച്ചില് വച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ അംഗീകരിച്ച ജീവിക്കാനുള്ള വേതനം 12.90 യൂറോയാണ്. എന്നാല്‍ ജീവിത ചെലവ് വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഇത് വര്‍ദ്ധിപ്പിക്കണമെന്നാണ് ആവശ്യം. കുറഞ്ഞ വേതനം നിലവിലെ 10.50 ത്തില്‍ നിന്നും 11.30യൂറോയാക്കണമെന്ന ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. 2023 മുതല്‍ ജീവിക്കാനുള്ള വേതനം 13.10 യൂറോയാക്കുമെന്ന സൂചനയും സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കുറഞ്ഞത് 13.85 യൂറോയെങ്കിലും വേണമെന്നാണ് ആവശ്യം. ഇത് എല്ലാ മേഖലയിലും നടപ്പാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. Share This…
സെക്കന്‍ഡറി സ്കൂളുകളില്‍ അധ്യാപക ക്ഷാമം രൂക്ഷമാകുന്നു
രാജ്യത്തെ സെക്കന്‍ഡറി സ്കൂളുകളില്‍ അധ്യാപക ക്ഷാമം രൂക്ഷമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പാള്‍മാരുടെ സംഘടനയാണ് ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് ഇക്കാര്യം പുറത്ത് വിട്ടത്. യോഗ്യരായ അധ്യാപകരുടെ കുറവ് മൂലം പലപ്പോഴും മതിയായ യോഗ്യതയില്ലാത്തവരെയോ അല്ലെങ്കില്‍ റിട്ടയേഡ് ആയവരേയൊ അല്ലെങ്കില്‍ സ്റ്റുഡന്സിനെയോ അധ്യാപനത്തിനായി നിയമിക്കേണ്ടി വരികയാണെന്ന് അസോസിയേഷന് ഓഫ് പ്രിന്‍സിപ്പാള്‍സ് ആന്‍ഡ് ഡെപ്യൂട്ടി പ്രിന്‍സിപ്പാള്‍സ് ഡയറക്ടര്‍ പോള്‍ കോണ്‍ പറഞ്ഞു. ഇങ്ങനെ അധ്യാപകരുടെ ക്ഷാമമുണ്ടാകുന്നതും മറ്റുള്ളവരെ നിയമിക്കേണ്ടി വരുന്നതും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നും അദ്ദഹേം പറഞ്ഞു. മതിയായ യോഗ്യതയുള്ളവരെ കണ്ടുപിടിച്ച് ഒഴിവുകള്‍ നികത്താന്‍ തങ്ങള്‍ക്ക് കഴിയുന്നില്ലെന്നാണ് അസോസിയേഷനില്‍ കൂടുതല്‍ ആളുകളും അഭിപ്രായപ്പെട്ടത്. ഇതിനാല്‍ താത്ക്കാലിക നിയമനങ്ങള്‍ക്ക് നിര്‍ബന്ധിതരാവുകയാണെന്നും ഇവര്‍ പറഞ്ഞു. വിദ്യാഭ്യാസ മേഖല ഗുണനിലവാരമുള്ളതാക്കാന്‍ മതിയായ യോഗ്യതയുള്ളവരെ സൃഷ്ടിക്കുന്നതിന് അധ്യാപനമേഖലയിലേയ്ക്ക് കൂടുതല്‍ ആളുകള്‍ വരുന്നതിനെ പ്രോത്സാഹിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കണമെന്നും ഗാല്‍വേയില്‍ നടന്ന അസോസിയേഷന് വാര്‍ഷിക യോഗത്തില്‍ ആവശ്യമുയര്‍ന്നു.…
കോവിഡ് : ക്രിസ്മസിന് നിയന്ത്രണങ്ങളുണ്ടാവുമോ ?
പുതിയ കോവിഡ് മുന്നറിയിപ്പുകള്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തവണത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നിയമന്ത്രണങ്ങളുണ്ടാകുമോ എന്നാണ് എല്ലാവരുടേയും ചോദ്യം. ഈ ആശങ്കയ്ക്ക് ഉത്തരം നല്‍കിയിരിക്കുകയാണ് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി. ക്രിസ്മസിന് നിയന്ത്രണങ്ങളുണ്ടാവില്ലെന്നും സാധാരണ രീതിയില്‍ തന്നെ ആഘോഷങ്ങള്‍ നടക്കുമെന്നുമാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ വിന്റര്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേയ്ക്ക് കടക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പബ്ലിക് ട്രാന്സ്പോര്ട്ടിലടക്കം മാസക് ധരിക്കുന്നതാണ് ഉചിതമെന്നും കൂടുതല്‍ നിയന്ത്രണങ്ങളിലേയ്ക്ക് കടക്കാതിരിക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വാക്സിന്റെ രണ്ടാം ബൂസ്റ്റര്‍ ഡോസ് 50 വയസ്സിന് താഴെയുള്ളവര്‍ക്ക് നല്കാന് തത്ക്കാലം സര്‍ക്കാരിന് പദ്ധതിയില്ലെന്നും അദ്ദേഹം പറഞ്ഞു Share This News
ജൂണിയര്‍ സര്‍ട്ടിഫിക്കറ്റ് എക്സാം റിസല്‍ട്ട് നവംബര്‍ 23 ന്
ഏറെ കാത്തിരിപ്പിന് ശേഷം 2022 ലെ ജൂണിയര്‍ സര്‍ട്ടിഫിക്കറ്റ് എക്സാം റിസല്‍ട്ട് പുറത്തു വിടുന്നു. നവംബര്‍ 23 ബുധനാഴ്ച ഫലം പ്രഖ്യാപിക്കുമെന്ന് സ്റ്റേറ്റ് എക്സാം കമ്മീഷന് അറിയിച്ചു. അന്നേ ദിവസം സ്കൂളുകളില്‍ ഫലം ലഭ്യമായിരിക്കും. വൈകുന്നേരം നാല് മണിക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ക്കും ഫലം ആക്സസ് ചെയ്യാവുന്നതാണ്. ജൂണിയര്‍ സര്‍ട്ടിഫിക്കറ്റ് എക്സാം റിസല്‍ട്ട് വൈകുന്നത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. എക്സാമിനേഴ്സിന്റെ കുറവും ലീവിംഗ് സര്‍ട്ടിഫിക്കറ്റ് എക്സാമിന് മുന്‍ഗണന നല്‍കിയതുമാണ് ഫലം വൈകാന്‍ കാരണം. 2023 ലെ പരീക്ഷയ്ക്ക് മുമ്പ് തന്നെ ഇത്തരം കാര്യങ്ങള്‍ പരിശോധിച്ച് ആവശ്യത്തിന് അധ്യാപകരെ ഉപയോഗിച്ച് നടപടികള്‍ വേഗത്തിലാക്കാനാണ് കമ്മീഷന്റെ നീക്കം. ഫലം പ്രഖ്യാപിക്കുന്നതിനുള്ള അവസാന ഒരുക്കങ്ങള്‍ വിദ്യാഭ്യാസ വകുപ്പില്‍ പുരോഗമിക്കുകയാണെന്നും തിയതി പ്രഖ്യാപിക്കാനായത് തന്നെ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ആശ്വാസം നല്‍കുമെന്നാണ് കരുതുന്നതെന്നും വിദ്യാഭ്യാസമന്ത്രി അഭിപ്രായപ്പെട്ടു. Share This News